ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മലയാളി യുവാവ് ദുബായിൽ മരണപ്പെട്ടു

474108

ദുബായ്∙ മലയാളി യുവാവ് ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം അന്തരിച്ചു. കോട്ടയം ഇരുതുവപ്പുഴ, പാമ്പവല്ലി ചാലക്കുഴിയിൽ രഞ്ജിൻ സി. ജോൺസൺ(41) ആണ് മരിച്ചത്. കഴിഞ്ഞ 10 വർഷമായി യുഎഇയിൽ പ്രവാസിയായ രഞ്ജിൻ ദുബായിലെ ഒരു ഷിപ്പിങ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പതിവുപോലെ ഓഫിസിൽ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു ഹൃദയാഘാതം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സി.പി.ജോൺസൺ-ഏലിയാമ്മ ജോൺസൺ ദമ്പതികളുടെ മകനാണ്. ഭാര്യ-റിയ എലിസബത്ത്. മകൾ-ഇവലിന മറിയം രഞ്ജിൻ. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക അംഗവും സജീവ പ്രവർത്തകനുമായ രഞ്ജിൻ മികച്ച ഗായകനുമാണ്.

ദുബായ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന്റെ മുൻ ട്രഷററായും കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. പ്രവാസലോകത്തെ ആത്മീയ-സാമൂഹിക-കലാ വേദികളിലെ സജീവ സാന്നിധ്യമായിരുന്നു. എരുമേലി കനകപ്പാലം സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയാണ് മാതൃഇടവക. പ്രവാസജീവിതത്തിലെ ഏത് പൊതുപരിപാടികളിലും തന്റെ മധുരസ്വരം കൊണ്ട് വേദികളെ ആകർഷിച്ചിരുന്ന മികച്ചൊരു ഗായകനും കലാകാരനുമായിരുന്നു അദ്ദേഹം. സംഗീതത്തിലൂടെയും ലാളിത്യം നിറഞ്ഞ പെരുമാറ്റത്തിലൂടെയും ചുരുങ്ങിയ കാലം കൊണ്ട് ഏവരുടെയും പ്രിയങ്കരനായി മാറാൻ രഞ്ജിന് സാധിച്ചു. രഞ്ജിന്റെ വേർപാടിൽ ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിങ് ആദരാഞ്ജലികൾ അർപ്പിച്ചു.

ക്ഷമയുള്ളവന് കോടിയും കിട്ടും!പ്രവാസികൾക്ക് ഭാഗ്യവിളി;മലയാളികളടക്കം അഞ്ച് പേർക്ക് കോടികളുടെ മധുരം

UAE July 10, 2026

big

അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കമുള്ള 5 പ്രവാസികൾക്ക് കോടികളുടെ സമ്മാനക്കിലുക്കം. ബിഗ് ടിക്കറ്റിന്റെ സീരീസ് 288 നറുക്കെടുപ്പിലെ ആശ്വാസസമ്മാനങ്ങളിലൂടെ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ അഞ്ച് പ്രവാസികൾ ചേർന്ന് 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയോളം ഇന്ത്യൻ രൂപ) സ്വന്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വിജയികളായ അഞ്ചുപേർക്കും 10 ലക്ഷം ദിർഹം (രണ്ടര കോടിയിലേറെ രൂപ) വീതമാണ് ലഭിക്കുക. ഉപേന്ദ്രൻ സിജു(40), ശിവപ്രസാദ് രവീന്ദ്രൻ (50), എൻ.ബി അഖിൽ (32) എന്നിവരാണ് സമ്മാനം നേടിയ മലയാളികൾ. ഇന്ത്യക്കാരനായ ലാൻസി പാരിസ്, ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അതിഖ് ഹസൻ എന്നിവർക്കും സമ്മാനം ലഭിച്ചു.

യുഎഇയിൽ ഓപ്പറേഷൻസ് ഇൻ-ചാർജ് ആയി ജോലി ചെയ്യുന്ന ഉപേന്ദ്രൻ സിജു ആണ് സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിലൂടെ ലക്ഷപ്രഭുവായത്. കഴിഞ്ഞ 20 വർഷമായി പ്രവാസജീവിതം നയിക്കുന്ന ഉപേന്ദ്രൻ 20 പേരടങ്ങുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് എല്ലാ മാസവും ടിക്കറ്റെടുത്തിരുന്നത്. വർഷങ്ങളായുള്ള നിരന്തര ശ്രമത്തിനൊടുവിൽ ലഭിച്ച ഈ ആദ്യ വിജയം തന്റെ ക്ഷമയ്ക്കുള്ള മധുരപ്രതിഫലമാണെന്ന് അദ്ദേഹം പറഞ്ഞു

ഫോൺ കോളിലൂടെയാണ് സമ്മാനവിവരം അറിഞ്ഞതെന്നും ആ നിമിഷം അതീവ സന്തോഷവും സർപ്രൈസും തോന്നിയതായും ഉപേന്ദ്രൻ ഓർത്തെടുത്തു. ടിക്കറ്റ് തിരഞ്ഞെടുക്കുമ്പോൾ ഈ നമ്പറിൽ തനിക്ക് പ്രത്യേക ഭാഗ്യം തോന്നിയതായും അദ്ദേഹം പറഞ്ഞു. നിലവിൽ കുടുംബം നാട്ടിലുള്ള ഉപേന്ദ്രൻ, സമ്മാനത്തുകയായി ലഭിക്കുന്ന തന്റെ വിഹിതം ഉപയോഗിച്ച് നാട്ടിലെ വ്യക്തിഗത വായ്പകളും സാമ്പത്തിക ബാധ്യതകളും തീർക്കാനാണ് പദ്ധതിയിടുന്നത്.

നീണ്ട 12 വർഷത്തെ കാത്തിരിപ്പിനും നിരന്തര ശ്രമങ്ങൾക്കും ഒടുവിലാണ് യുഎഇയിൽ ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന ശിവപ്രസാദ് രവീന്ദ്രൻ വിജയിയായത്. തന്റെ വലിയ സൗഹൃദവലയത്തോടൊപ്പം ചേർന്നടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യമെത്തിയത്. കഴിഞ്ഞ 29 വർഷമായി പ്രവാസലോകത്തുള്ള ശിവപ്രസാദ്, 27 പേരടങ്ങുന്ന സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കാളിയായിരുന്നത്.

സമ്മാനവിവരം അറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നിയതായി ശിവപ്രസാദ് പറഞ്ഞു. സമ്മാനത്തുക ഗ്രൂപ്പിലെ 27 പേർക്കുമായി തുല്യമായി വീതിക്കും. ഇതിൽ നിന്ന് തനിക്ക് ലഭിക്കുന്ന വിഹിതം നാട്ടിലുള്ള കുടുംബത്തെ പിന്തുണയ്ക്കാനും പ്രത്യേകിച്ച് കേരളത്തിൽ ഉപരിപഠനം നടത്തുന്ന മകളുടെ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. ഈ കൂട്ടായ വിജയം ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കും വലിയ തുണയായെന്നും വരും മാസങ്ങളിലും നറുക്കെടുപ്പിൽ പങ്കാളിയാകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആദ്യ ശ്രമത്തിൽത്തന്നെ കോടികളുടെ ഭാഗ്യം
യുഎഇയിലെ വിമാനത്താവളത്തിൽ ടീം ലീഡറായി ജോലി ചെയ്യുന്ന എൻ.ബി. അഖിൽ സുഹൃത്തുക്കളോടൊപ്പം ചേർന്നടുത്ത ആദ്യ ടിക്കറ്റിലൂടെ വിജയിയായി. കഴിഞ്ഞ നാല് വർഷമായി കുടുംബത്തോടൊപ്പം യുഎഇയിൽ താമസിക്കുന്ന അഖിൽ അഞ്ച് സുഹൃത്തുക്കളുമായി ചേർന്നാണ് ഇതാദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചത്. ഡിജിറ്റൽ സംവിധാനത്തിലൂടെ നമ്പറുകൾ മാറ്റിമറിച്ചാണ് തനിക്ക് പ്രത്യേകത തോന്നിയ ഒരു നമ്പറിലുള്ള ടിക്കറ്റ് ഇദ്ദേഹം തിരഞ്ഞെടുത്തത്.

ആദ്യം സമ്മാനവിവരം അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും തുടർന്ന് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നേരിട്ട് കയറി പരിശോധിച്ച ശേഷമാണ് വിജയം ഉറപ്പിച്ചതെന്നും അഖിൽ ഓർത്തെടുത്തു. സമ്മാനത്തുക ആറ് സുഹൃത്തുക്കൾക്കുമായി തുല്യമായി വീതിക്കും. തനിക്ക് ലഭിക്കുന്ന വിഹിതം ഭാവി സമ്പാദ്യത്തിനായി നിക്ഷേപിക്കാനാണ് അഖിലിന്റെ തീരുമാനം.

∙ സന്തോഷം പങ്കുവച്ച് പ്രവാസി ഇന്ത്യക്കാരൻ
നറുക്കെടുപ്പിൽ വൻ തുക സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പ്രവാസി ഇന്ത്യക്കാരനായ ലാൻസി പാരിസ്. ഇദ്ദേഹം എടുത്ത 434420 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലക്ഷങ്ങളുടെ ആശ്വാസസമ്മാനം ലഭിച്ചത്. താൻ വാങ്ങിയ ടിക്കറ്റ് വലിയൊരു വിജയത്തിലേക്ക് വഴിമാറിയെന്ന് അറിഞ്ഞ നിമിഷം അതീവ സന്തോഷം തോന്നിയതായി ലാൻസി പാരിസ് പറഞ്ഞു. അപ്രതീക്ഷിതമായി തേടിയെത്തിയ ഈ വലിയ ഭാഗ്യത്തിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ഇദ്ദേഹവും കുടുംബവും

ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അതിഖ് ഹസൻ വാങ്ങിയ 359685 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടിയെത്തിയത്. തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് അറിഞ്ഞ നിമിഷം അതിയായ സന്തോഷവും ആശ്ചര്യവും തോന്നിയതായി മുഹമ്മദ് അതിഖ് ഹസൻ പറഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഇദ്ദേഹവും സുഹൃത്തുക്കളും

ഓഗസ്റ്റ് മൂന്നിന് നടക്കുന്ന അടുത്ത തത്സമയ നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം മെഗാ സമ്മാനമാണ് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒട്ടനവധി ആശ്വാസസമ്മാനങ്ങളും ആഡംബര കാറുകളും നേടാനുള്ള അവസരവും ഈ മാസത്തെ ടിക്കറ്റ് വാങ്ങുന്നവർക്കായി ഒരുക്കിയിട്ടുണ്ടെന്ന് ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *