
അബുദാബി∙ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കമുള്ള 5 പ്രവാസികൾക്ക് കോടികളുടെ സമ്മാനക്കിലുക്കം. ബിഗ് ടിക്കറ്റിന്റെ സീരീസ് 288 നറുക്കെടുപ്പിലെ ആശ്വാസസമ്മാനങ്ങളിലൂടെ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ അഞ്ച് പ്രവാസികൾ ചേർന്ന് 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയോളം ഇന്ത്യൻ രൂപ) സ്വന്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വിജയികളായ അഞ്ചുപേർക്കും 10 ലക്ഷം ദിർഹം (രണ്ടര കോടിയിലേറെ രൂപ) വീതമാണ് ലഭിക്കുക. ഉപേന്ദ്രൻ സിജു(40), ശിവപ്രസാദ് രവീന്ദ്രൻ (50), എൻ.ബി അഖിൽ (32) എന്നിവരാണ് സമ്മാനം നേടിയ മലയാളികൾ. ഇന്ത്യക്കാരനായ ലാൻസി പാരിസ്, ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അതിഖ് ഹസൻ എന്നിവർക്കും സമ്മാനം ലഭിച്ചു.
യുഎഇയിൽ ഓപ്പറേഷൻസ് ഇൻ-ചാർജ് ആയി ജോലി ചെയ്യുന്ന ഉപേന്ദ്രൻ സിജു ആണ് സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിലൂടെ ലക്ഷപ്രഭുവായത്. കഴിഞ്ഞ 20 വർഷമായി പ്രവാസജീവിതം നയിക്കുന്ന ഉപേന്ദ്രൻ 20 പേരടങ്ങുന്ന സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് എല്ലാ മാസവും ടിക്കറ്റെടുത്തിരുന്നത്. വർഷങ്ങളായുള്ള നിരന്തര ശ്രമത്തിനൊടുവിൽ ലഭിച്ച ഈ ആദ്യ വിജയം തന്റെ ക്ഷമയ്ക്കുള്ള മധുരപ്രതിഫലമാണെന്ന് അദ്ദേഹം പറഞ്ഞു.
ഫോൺ കോളിലൂടെയാണ് സമ്മാനവിവരം അറിഞ്ഞതെന്നും ആ നിമിഷം അതീവ സന്തോഷവും സർപ്രൈസും തോന്നിയതായും ഉപേന്ദ്രൻ ഓർത്തെടുത്തു. ടിക്കറ്റ് തിരഞ്ഞെടുക്കുമ്പോൾ ഈ നമ്പറിൽ തനിക്ക് പ്രത്യേക ഭാഗ്യം തോന്നിയതായും അദ്ദേഹം പറഞ്ഞു. നിലവിൽ കുടുംബം നാട്ടിലുള്ള ഉപേന്ദ്രൻ, സമ്മാനത്തുകയായി ലഭിക്കുന്ന തന്റെ വിഹിതം ഉപയോഗിച്ച് നാട്ടിലെ വ്യക്തിഗത വായ്പകളും സാമ്പത്തിക ബാധ്യതകളും തീർക്കാനാണ് പദ്ധതിയിടുന്നത്.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിനും നിരന്തര ശ്രമങ്ങൾക്കും ഒടുവിലാണ് യുഎഇയിൽ ഓയിൽ ആൻഡ് ഗ്യാസ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന ശിവപ്രസാദ് രവീന്ദ്രൻ വിജയിയായത്. തന്റെ വലിയ സൗഹൃദവലയത്തോടൊപ്പം ചേർന്നടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യമെത്തിയത്. കഴിഞ്ഞ 29 വർഷമായി പ്രവാസലോകത്തുള്ള ശിവപ്രസാദ്, 27 പേരടങ്ങുന്ന സുഹൃത്തുക്കളുടെ ഗ്രൂപ്പിലാണ് എല്ലാ മാസവും മുടങ്ങാതെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പങ്കാളിയായിരുന്നത്.
സമ്മാനവിവരം അറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നിയതായി ശിവപ്രസാദ് പറഞ്ഞു. സമ്മാനത്തുക ഗ്രൂപ്പിലെ 27 പേർക്കുമായി തുല്യമായി വീതിക്കും. ഇതിൽ നിന്ന് തനിക്ക് ലഭിക്കുന്ന വിഹിതം നാട്ടിലുള്ള കുടുംബത്തെ പിന്തുണയ്ക്കാനും പ്രത്യേകിച്ച് കേരളത്തിൽ ഉപരിപഠനം നടത്തുന്ന മകളുടെ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കാനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. ഈ കൂട്ടായ വിജയം ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങൾക്കും വലിയ തുണയായെന്നും വരും മാസങ്ങളിലും നറുക്കെടുപ്പിൽ പങ്കാളിയാകുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
∙ ആദ്യ ശ്രമത്തിൽത്തന്നെ കോടികളുടെ ഭാഗ്യം
യുഎഇയിലെ വിമാനത്താവളത്തിൽ ടീം ലീഡറായി ജോലി ചെയ്യുന്ന എൻ.ബി. അഖിൽ സുഹൃത്തുക്കളോടൊപ്പം ചേർന്നടുത്ത ആദ്യ ടിക്കറ്റിലൂടെ വിജയിയായി. കഴിഞ്ഞ നാല് വർഷമായി കുടുംബത്തോടൊപ്പം യുഎഇയിൽ താമസിക്കുന്ന അഖിൽ അഞ്ച് സുഹൃത്തുക്കളുമായി ചേർന്നാണ് ഇതാദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചത്. ഡിജിറ്റൽ സംവിധാനത്തിലൂടെ നമ്പറുകൾ മാറ്റിമറിച്ചാണ് തനിക്ക് പ്രത്യേകത തോന്നിയ ഒരു നമ്പറിലുള്ള ടിക്കറ്റ് ഇദ്ദേഹം തിരഞ്ഞെടുത്തത്.
ആദ്യം സമ്മാനവിവരം അറിഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും തുടർന്ന് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നേരിട്ട് കയറി പരിശോധിച്ച ശേഷമാണ് വിജയം ഉറപ്പിച്ചതെന്നും അഖിൽ ഓർത്തെടുത്തു. സമ്മാനത്തുക ആറ് സുഹൃത്തുക്കൾക്കുമായി തുല്യമായി വീതിക്കും. തനിക്ക് ലഭിക്കുന്ന വിഹിതം ഭാവി സമ്പാദ്യത്തിനായി നിക്ഷേപിക്കാനാണ് അഖിലിന്റെ തീരുമാനം.
∙ സന്തോഷം പങ്കുവച്ച് പ്രവാസി ഇന്ത്യക്കാരൻ
നറുക്കെടുപ്പിൽ വൻ തുക സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് പ്രവാസി ഇന്ത്യക്കാരനായ ലാൻസി പാരിസ്. ഇദ്ദേഹം എടുത്ത 434420 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലക്ഷങ്ങളുടെ ആശ്വാസസമ്മാനം ലഭിച്ചത്. താൻ വാങ്ങിയ ടിക്കറ്റ് വലിയൊരു വിജയത്തിലേക്ക് വഴിമാറിയെന്ന് അറിഞ്ഞ നിമിഷം അതീവ സന്തോഷം തോന്നിയതായി ലാൻസി പാരിസ് പറഞ്ഞു. അപ്രതീക്ഷിതമായി തേടിയെത്തിയ ഈ വലിയ ഭാഗ്യത്തിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ഇദ്ദേഹവും കുടുംബവും.
ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് അതിഖ് ഹസൻ വാങ്ങിയ 359685 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം തേടിയെത്തിയത്. തന്റെ ടിക്കറ്റിനാണ് സമ്മാനമെന്ന് അറിഞ്ഞ നിമിഷം അതിയായ സന്തോഷവും ആശ്ചര്യവും തോന്നിയതായി മുഹമ്മദ് അതിഖ് ഹസൻ പറഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച ഈ വിജയത്തിന്റെ സന്തോഷത്തിലാണ് ഇപ്പോൾ ഇദ്ദേഹവും സുഹൃത്തുക്കളും
ഓഗസ്റ്റ് മൂന്നിന് നടക്കുന്ന അടുത്ത തത്സമയ നറുക്കെടുപ്പിൽ 20 ദശലക്ഷം ദിർഹം മെഗാ സമ്മാനമാണ് ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ ഒട്ടനവധി ആശ്വാസസമ്മാനങ്ങളും ആഡംബര കാറുകളും നേടാനുള്ള അവസരവും ഈ മാസത്തെ ടിക്കറ്റ് വാങ്ങുന്നവർക്കായി ഒരുക്കിയിട്ടുണ്ടെന്ന് ബിഗ് ടിക്കറ്റ് അധികൃതർ അറിയിച്ചു
പറക്കുന്ന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി പരിശീലകൻ, സിനിമയെ വെല്ലും വിധം സുരക്ഷിതമായി നിലത്തിറക്കി വിദ്യാർഥിനി
UAE July 10, 2026

ബ്യൂണസ് അയേഴ്സ്: പരിശീലനപ്പറക്കലിനിടെ വിദ്യാർഥിനിയെ നിയന്ത്രണം ഏൽപ്പിച്ച് പരിശീലകൻ വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കി. അർജന്റീനയിലെ കോർഡോബ പ്രവിശ്യയ്ക്ക് സമീപമുള്ള കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിൽ ജൂലൈ നാലിനാണ് സംഭവം നടന്നതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലൈയിങ് പാരറ്റ് കോർഡോബ ഫ്ലൈറ്റ് സ്കൂളിലെ പരിശീലകനായ ലിയാൻഡ്രോ ബെർട്ടാസോ (42) ആണ് സെസ്ന സി-150 പരിശീലന വിമാനത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഒപ്പമുണ്ടായിരുന്ന 22കാരിയായ വിദ്യാർഥിനി റൊസാരിയോ ആദ്യം പരിഭ്രമിച്ചെങ്കിലും പിന്നീട് വിമാനം സുരക്ഷിതമായി നിലത്തിറക്കി. ‘എന്ത് ചെയ്യണമെന്ന് നിനക്കറിയാം… മുന്നോട്ട് പൊയ്ക്കോളൂ’ എന്ന് വിദ്യാർഥിനിയോട് നിർദേശിച്ച ശേഷമാണ് ലിയാൻഡ്രോ വിമാനത്തിൽ നിന്ന് ചാടിയത്. അതിനു മുൻപ് ലിയാൻഡ്രോ ഹെഡ്സെറ്റ് മാറ്റിവെക്കുകയും മൊബൈൽ ഫോണും മറ്റ് സാധനങ്ങളും സുരക്ഷിതമായി വെക്കുകയും സീറ്റ് ബെൽറ്റ് അഴിക്കുകയും ചെയ്തെന്നും തുടർന്ന് കോക്പിറ്റിന്റെ വാതിൽ തുറന്ന് വിമാനത്തിൽ നിന്ന് പുറത്തേക്ക് ചാടിയെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ആദ്യം പരിഭ്രമിച്ചെങ്കിലും അപ്രതീക്ഷിതമായി ഒറ്റയ്ക്കായ വിദ്യാർഥിനി സമചിത്തത വീണ്ടെടുത്ത് പരിശീലനത്തിലെ പരിചയം ഉപയോഗിച്ച് വിമാനം തിരികെ കൊറോനെൽ ഒൽമെഡോ വിമാനത്താവളത്തിലെ റൺവേയിൽ സുരക്ഷിതമായി ഇറക്കിയെന്ന് അധികൃതർ വ്യക്തമാക്കി. ‘മാനസികാഘാതത്തിലായിരുന്നെങ്കിലും അസാധാരണമായ പ്രഫഷനലിസമാണ് അവൾ പ്രകടിപ്പിച്ചത്. ലാൻഡിങ് പൂർണമായും കൃത്യമായിരുന്നു’– ഫ്ലൈറ്റ് സ്കൂൾ ഡയറക്ടർ എഡ്വാർഡോ അൽവാരസ് പറഞ്ഞു.