
ടെഹ്റാൻ: ഇറാനിലെ ആഭ്യന്തര അധികാര തർക്കങ്ങൾ അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളെ സങ്കീർണ്ണമാക്കുന്നതായി റിപ്പോർട്ട്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രധാന വിവരങ്ങൾ:
- അധികാര തർക്കം: ഇറാനിയൻ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും അമേരിക്കയുമായുള്ള ചർച്ചകളിൽ സജീവമാണെങ്കിലും, ഏതൊരു കരാറിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഐആർജിസിക്കാണെന്ന് (IRGC) നയതന്ത്ര വൃത്തങ്ങൾ വെളിപ്പെടുത്തി.
- കടുത്ത നിലപാട്: ഇറാനിലെ അധികാര ഘടനയിൽ ഐആർജിസിയുടെ സ്വാധീനം വർദ്ധിച്ചതോടെ, വിട്ടുവീഴ്ചകൾക്ക് പകരം സംഘർഷം ദീർഘിപ്പിക്കാനാണ് കടുത്ത വിഭാഗങ്ങൾ ശ്രമിക്കുന്നത്. ഇത് അമേരിക്കയുമായി ഒരു കരാറിലെത്താനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നു.
- ആണവ പദ്ധതി: ഭാവിയിൽ കരാറുകൾ ഉണ്ടായാലും ഇറാൻ തങ്ങളുടെ ആണവ അഭിലാഷങ്ങൾ ഉപേക്ഷിക്കാൻ സാധ്യതയില്ലെന്ന് പ്രമുഖ നിരീക്ഷകൻ മാർക്ക് ലെവിൻ മുന്നറിയിപ്പ് നൽകി. പ്രത്യയശാസ്ത്രപരമായി മുന്നോട്ടുപോകുന്ന ഇറാൻ ഭരണകൂടം ആണവ പദ്ധതികൾ പൂർണ്ണമായും ഉപേക്ഷിക്കുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
- മധ്യസ്ഥരുടെ ആശങ്ക: ടെഹ്റാനിലെ ആഭ്യന്തര ഭിന്നതകൾ മൂലം നയതന്ത്ര ചർച്ചകൾ വൈകുന്നത് വലിയ തോതിലുള്ള സമാധാന ശ്രമങ്ങളെ ബാധിക്കുമെന്ന് മധ്യസ്ഥർ ആശങ്കപ്പെടുന്നു.
തറയില്‍ ഉറങ്ങേണ്ട, സൗജന്യ ഇന്റര്‍നെറ്റും ഹെല്‍ത്ത് ക്ലിനിക്കും വേണം; ലേബര്‍ ക്യാംപുകളോട് യുഎഇ
UAE Nazia Staff Editor — May 9, 2026 · 0 Comment

ലേബര്‍ ക്യാംപുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം എന്ന് യുഎഇ മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം. ലേബര്‍ ക്യാംപുകളില്‍ സൗജന്യ ഇന്റര്‍നെറ്റും ഹെല്‍ത്ത് ക്ലിനിക്കും നിര്‍ബന്ധമാക്കണം എന്നാണ് നിര്‍ദേശം. ലേൂബബര് ക്യാംപിലെ തൊഴിലാളികള്‍ക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ജീവിതസാഹചര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, തൊഴിലുടമകള്‍ തൊഴിലാളികള്‍ക്ക് ലൈസന്‍സുള്ളതും മതിയായതുമായ താമസ സൗകര്യം ഉറപ്പാക്കുകയോ അല്ലെങ്കില്‍ ഒരു ഭവന അലവന്‍സ് നല്‍കുകയോ ചെയ്യണം. വിനോദ മേഖലകള്‍ക്കും സാമ്പത്തിക സേവന സൗകര്യങ്ങള്‍ക്കും പുറമെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ക്ലിനിക്കുകള്‍ പ്രവര്‍ത്തിപ്പിക്കണം. ഔദ്യോഗിക അവധി ദിവസങ്ങളില്‍ മാനേജര്‍മാര്‍ സാമൂഹികവും വിനോദപരവുമായ പ്രവര്‍ത്തനങ്ങള്‍ നല്‍കണം.
ലേബര്‍ ക്യാംപുകളില്‍ തറയില്‍ ഉറങ്ങുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ഓരോ തൊഴിലാളിക്കും പ്രത്യേകം കിടക്കയും ലോക്കറും നല്‍കണം എന്നും മൂന്ന് തട്ടുകളുള്ള കട്ടിലുകള്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുമാണ് പുതിയ നിര്‍ദേശം. മുറികള്‍ക്കുള്ളില്‍ പാചകം ചെയ്യുന്നതും പുകവലിക്കുന്നതും നിരോധിച്ചു. സിവില്‍ ഡിഫന്‍സ് മാനദണ്ഡങ്ങള്‍ പാലിച്ച് ഫയര്‍ അലാം,സെന്‍സറുകള്‍, എമര്‍ജന്‍സി എക്സിറ്റ് എന്നിവ ക്യാംപിനുള്ളില്‍ നിര്‍ബന്ധമായും സജ്ജീകരിക്കണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
തൊഴിലാളി താമസ സ്ഥലങ്ങള്‍ വ്യാവസായിക മേഖലകള്‍ക്കും ഗതാഗത ശൃംഖലകള്‍ക്കും സമീപം സ്ഥിതിചെയ്യണം, അതേസമയം കുടുംബ പാര്‍പ്പിട മേഖലകളില്‍ നിന്നും പരിസ്ഥിതി അപകടങ്ങളില്‍ നിന്നും അകലം പാലിക്കണം എന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തിലുണ്ട്. ശരിയായ വെളിച്ചം, ശുചിത്വം, ഭക്ഷണം തയ്യാറാക്കല്‍ സൗകര്യങ്ങള്‍, ശുദ്ധമായ കുടിവെള്ള ലഭ്യത, കീട നിയന്ത്രണ നടപടികള്‍, സുരക്ഷിത ഗ്യാസ് ഇന്‍സ്റ്റാളേഷനുകള്‍ എന്നിവ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
കൂടാതെ, തൊഴിലുടമകള്‍ പ്രഥമശുശ്രൂഷാ മുറികള്‍, ഐസൊലേഷന്‍ ഏരിയകള്‍, അടിയന്തര പ്രതികരണ പദ്ധതികള്‍ എന്നിവ നല്‍കണം. അതേസമയം വലിയ താമസ സൗകര്യങ്ങളില്‍ ഓണ്‍-സൈറ്റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആംബുലന്‍സുകള്‍ എന്നിവ ഉണ്ടായിരിക്കണം.
വിവിധ ഭാഷകളില്‍ രേഖാമൂലമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കേണ്ടതിന്റെ ആവശ്യകത, അവരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും, തൊഴില്‍ ആരോഗ്യ-സുരക്ഷാ നിര്‍ദ്ദേശങ്ങള്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനോ സഹായം അഭ്യര്‍ത്ഥിക്കുന്നതിനോ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ എന്നിവ ലേബര്‍ ക്യാംപിലെ താമസക്കാര്‍ക്ക് ലഭ്യമാക്കണം.
മുഴുവന്‍ സമയ സെക്യൂരിറ്റി ക്യാമറ നിരീക്ഷണവും ഉറപ്പാക്കണം. നിര്‍ദേശങ്ങള്‍ ഏതെങ്കിലും പാലിക്കാതിരിക്കല്‍ ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. തൊഴിലാളികളുടെ ക്ഷേമം മുന്‍നിര്‍ത്തി കൂടുതല്‍ സുരക്ഷിതമായ താമസ സൗകര്യങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തുടനീളം ജീവിത നിലവാരം ഉയര്‍ത്തുന്നതിനും തൊഴിലാളി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനുമുള്ള വിശാലമായ ചട്ടക്കൂടിന്റെ ഭാഗമാണ് നടപടികള്‍ എന്ന് അധികൃതര്‍ പറഞ്ഞു.
ഒന്ന് കമന്റ് അടിച്ചതാ…..പിന്നെ ജയിലിൽ അടച്ചു!!!പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിൽ
UAE May 9, 2026

അജ്മാൻ: ഇൻസ്റ്റഗ്രാമിലെ ഒരു കമന്റിന്റെ പേരിൽ നിയമനടപടി നേരിടുന്ന പ്രവാസി യുവതി ദുബൈ വിമാനത്താവളത്തിൽ പിടിയിലായി. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ എമിഗ്രേഷൻ നടപടികൾക്കിടെയാണ് അധികൃതർ തടഞ്ഞത്. സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപങ്ങൾക്കെതിരെ യുഎഇയിലെ സൈബർ നിയമം എത്രത്തോളം കർശനമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അജ്മാൻ പോലീസ് സ്ട്രാറ്റജി ആൻഡ് പെർഫോമൻസ് ഡെവലപ്മെന്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഡോ. മുഹമ്മദ് ബിൻ ഹാസിം അൽ സുവൈദിയാണ് കേസിന്റെ വിവരങ്ങൾ പുറത്തുവിട്ടത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സംഭവത്തിന്റെ പശ്ചാത്തലം:
മറ്റൊരു സ്ത്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ആഡംബര ബാഗിന്റെ ചിത്രത്തിന് താഴെ, ബാഗ് ഒറിജിനൽ അല്ലെന്ന അർത്ഥത്തിൽ ‘വ്യാജമാണ്’ എന്ന് യുവതി കമന്റ് ചെയ്തിരുന്നു. ഇതിനെത്തുടർന്ന് മറ്റു ചിലർ കൂടി ചിത്രത്തിന് താഴെ പരിഹാസവുമായി എത്തിയതോടെ ബാഗിന്റെ ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ഓൺലൈൻ ബുള്ളിയിംഗിന് പ്രേരിപ്പിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.
വിദേശത്തുനിന്ന് തിരിച്ചെത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ യുവതിയെ തടഞ്ഞത്. അജ്മാനിൽ ഇവർക്കെതിരെ കേസുള്ളതിനാൽ അവിടേക്ക് മാറ്റുകയാണെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഒരു രാത്രി കസ്റ്റഡിയിൽ കഴിയേണ്ടി വന്ന യുവതിയെ പിന്നീട് അജ്മാനിലേക്ക് മാറ്റി. ഒടുവിൽ ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പിലെത്തിയതോടെയാണ് കേസ് അവസാനിച്ചത്.
സൈബർ നിയമം ശ്രദ്ധിക്കുക:
യുഎഇയിലെ സൈബർ ക്രൈം നിയമപ്രകാരം സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തലുകൾക്ക് കനത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പരാതി പിൻവലിച്ചില്ലായിരുന്നുവെങ്കിൽ 2.5 ലക്ഷം ദിർഹം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയോ തടവോ ശിക്ഷയായി ലഭിക്കുമായിരുന്നു. വെറും തമാശയ്ക്കോ ലാഘവത്തോടെയോ പറയുന്ന കാര്യങ്ങൾ പോലും മറ്റൊരാളുടെ അന്തസ്സിനെ ബാധിക്കുന്നതാണെങ്കിൽ ക്രിമിനൽ കുറ്റമായി പരിഗണിക്കപ്പെടുമെന്ന് അൽ സുവൈദി ഓർമ്മിപ്പിച്ചു.
പ്രവാസികളെ അറിഞ്ഞോ നിങ്ങളിത്!!!20 ലക്ഷം സമ്മാനം തരാൻ ദുബായ് പൊലീസ് റെഡി , നിങ്ങൾ ഇത് ചെയ്യാൻ റെഡിയോ? പൊതുജനങ്ങൾക്ക് അവസരം
ദുബായ് ∙ ദുബായ് പൊലീസിന്റെ ‘പോസിറ്റീവ് സ്പിരിറ്റ്’ കൗൺസിലിന് കീഴിൽ സംഘടിപ്പിക്കുന്ന സൈക്കിൾ റേസിന്റെ നാലാം പതിപ്പ് നാളെ (9, ശനി) ദുബായ് ഓട്ടോഡ്രോമിൽ നടക്കും. 90,000 ദിർഹം (ഏകദേശം 20 ലക്ഷം രൂപ) സമ്മാനത്തുകയുള്ള മത്സരത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ദുബായ് പൊലീസ് ക്ഷണിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ആരോഗ്യകരമായ ജീവിതശൈലിയും സാമൂഹിക ഐക്യവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ കായികമാമാങ്കം സംഘടിപ്പിക്കുന്നത്. അഞ്ച് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും പുരുഷന്മാർക്കും സ്ത്രീകൾക്കും മത്സരത്തിൽ പങ്കെടുക്കാം. വിവിധ പ്രായപരിധിയിലുള്ളവർക്കായി പ്രത്യേകം കാറ്റഗറികളുണ്ടാകും. അടച്ചുകെട്ടിയ സർക്യൂട്ടിൽ 10 കിലോമീറ്റർ വേഗമേറിയ ‘ക്രൈറ്റീരിയം’ ഫോർമാറ്റിലാണ് റേസ് നടക്കുക. നാളെ വൈകിട്ട് 6നാണ് മത്സരം ആരംഭിക്കുന്നത്.
സൈക്കിൾ റേസിനൊപ്പം കുടുംബങ്ങൾക്കും സന്ദർശകർക്കുമായി ഒട്ടേറെ വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ഗതാഗത സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, കെ9 നായകളുടെ പ്രദർശനം, ദുബായ് പൊലീസിന്റെ അത്യാധുനിക ആഡംബര പട്രോൾ വാഹനങ്ങളുടെ നിര, ദുബായ് പൊലീസ് ബാൻഡിന്റെ സംഗീത വിരുന്ന് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. കായികക്ഷമതയും വിനോദവും ഒത്തുചേരുന്ന ഈ മേളയിലേക്ക് കായികപ്രേമികൾക്ക് വൻ അവസരമാണ് ഒരുങ്ങുന്നത്
പശ്ചിമേഷ്യയിൽ സംഘർഷതീരം; ഹോർമുസ് കടലിടുക്കിലെ ആക്രമണത്തിൽ യുഎഇ കപ്പലിലെ ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു
UAE May 9, 2026

ഹോർമുസ് കടലിടുക്കിലുണ്ടായ ആക്രമണത്തിൽ കപ്പൽ ജീവനക്കാരനായ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, കൊല്ലപ്പെട്ട വ്യക്തിയുടെ പേരുവിവരങ്ങൾ നിലവിൽ പുറത്തുവിട്ടിട്ടില്ല. കപ്പൽ ഉടമയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണെന്നും വിഷയത്തിൽ ആവശ്യമായ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. വേർപാടുണ്ടായ കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റിന്റെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു. മേഖലയിലെ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ ദൗർഭാഗ്യകരമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
കടലിലുണ്ടായ ആക്രമണത്തിൽ ഇന്ത്യക്കാരനായ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കുന്നു. കപ്പൽ ഉടമയുമായി കോൺസുലേറ്റ് ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുന്നു. ഈ വിഷയത്തിൽ സാധ്യമായ എല്ലാ സഹായവും കോൺസുലേറ്റ് നൽകും. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.”– ഇന്ത്യൻ കോൺസുലേറ്റിന്റെ ഔദ്യോഗിക സമൂഹമാധ്യമ കുറിപ്പ്