body =====

Kuwait imported chemicals inspection കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കൾക്ക് കർശന പരിശോധന; കസ്റ്റംസ് നടപടിക്രമങ്ങൾ വിശദീകരിച്ച് പരിസ്ഥിതി അതോറിറ്റി

kuwait 454545 1

Kuwait imported chemicals inspection കുവൈത്ത് സിറ്റി, സെപ്റ്റംബർ 23: പരിസ്ഥിതി സംരക്ഷണത്തിന്റെയും അപകടകരമായ വസ്തുക്കളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യലിന്റെയും ഭാഗമായി കുവൈത്തിലെ കസ്റ്റംസ് തുറമുഖങ്ങളിൽ ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിശോധനാ നടപടികൾ ജനറൽ എൻവയോൺമെന്റ് അതോറിറ്റി വിശദീകരിച്ചു.

രാസവസ്തുക്കൾ കസ്റ്റംസിൽ നിന്ന് വിട്ടുനൽകുന്നതിന് മൂന്ന് പ്രധാന ഘട്ടങ്ങളാണ് നിലവിലുള്ളത്. സുരക്ഷ, നിയമാനുസൃതത, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം.

ആദ്യ ഘട്ടത്തിൽ രേഖകളുടെ പരിശോധനയാണ് നടത്തുന്നത്. ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കളുടെ വിവരങ്ങളും അനുബന്ധ രേഖകളും അധികൃതർ പരിശോധിക്കും. ഇറക്കുമതി ലൈസൻസ്, മെറ്റീരിയൽ സേഫ്റ്റി ഡാറ്റ ഷീറ്റ് (MSDS) തുടങ്ങിയ രേഖകൾ ഇതിൽ ഉൾപ്പെടും.

രണ്ടാം ഘട്ടത്തിൽ ലബോറട്ടറി പരിശോധന നടത്തും. ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് അതോറിറ്റി അംഗീകരിച്ച ലബോറട്ടറികളിൽ പരിശോധിക്കും. രാസവസ്തുക്കൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും പരിസ്ഥിതി, ആരോഗ്യ സുരക്ഷാ ആവശ്യകതകളും പാലിക്കുന്നുണ്ടോയെന്ന് ഇതിലൂടെ ഉറപ്പാക്കും.

രാസവസ്തുക്കളുടെ ഇറക്കുമതിയും കൈകാര്യം ചെയ്യലും സുരക്ഷിതവും നിയമാനുസൃതവുമാക്കുന്നതിനാണ് ഈ നടപടിക്രമങ്ങൾ നടപ്പാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി.

കുവൈത്തിൽ മിന്നൽ പരിശോധന; 100 കിലോ കേടായ ഭക്ഷണം പിടികൂടി, സ്ഥാപനങ്ങൾക്കെതിരെ നടപടി!

Kuwait anuja — September 23, 2026·0 Comment

Kuwait food safety inspection and spoiled food seized in Ahmadi

കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്തിൽ അധികൃതർ നടത്തിയ പരിശോധനയിൽ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത 100 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടികൂടി നശിപ്പിച്ചു. അഹമ്മദി ഗവർണറേറ്റിലെ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഭക്ഷ്യവിൽപ്പന കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലായിരുന്നു ഉദ്യോഗസ്ഥരുടെ വ്യാപക പരിശോധന. ഭക്ഷ്യവസ്തുക്കൾ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ച് സൂക്ഷിക്കുന്നുണ്ടോ, ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഭക്ഷണം മാത്രമാണോ വിതരണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.

100 കിലോ ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു

പരിശോധനയ്ക്കിടെ പഴകിയതും ശരിയായ രീതിയിൽ സൂക്ഷിക്കാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ ശേഖരം കണ്ടെത്തി. ഏകദേശം 100 കിലോഗ്രാം വരുന്ന ഭക്ഷ്യവസ്തുക്കളാണ് ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തിയത്.

പൊതുജനാരോഗ്യത്തിന് ഭീഷണിയാകാൻ സാധ്യതയുള്ളതിനാൽ പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ ഉദ്യോഗസ്ഥർ നേരിട്ട് നശിപ്പിച്ചു. ഭക്ഷണം സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

നിയമലംഘനങ്ങൾക്കെതിരെ നടപടി

ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘനങ്ങളുടെ സ്വഭാവം അനുസരിച്ച് ആവശ്യമായ തുടർനടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ഇത്തരം പരിശോധനകൾ കുവൈത്തിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

പരിശോധന തുടരും

പൊതുജനങ്ങളുടെ ആരോഗ്യവും ഉപഭോക്താക്കളുടെ സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭക്ഷണശാലകളിലും ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം.

ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിലും ശുചിത്വമുള്ള സാഹചര്യങ്ങളിലും സൂക്ഷിക്കുന്നുണ്ടോ, കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

വീട്ടിലെ സുരക്ഷാ ക്യാമറകൾ സുരക്ഷിതമാക്കാൻ നിർദേശങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait greeshma — September 22, 2026·1 Comment

kuwait 888888 1

Kuwait home surveillance camera safety കുവൈത്ത് സിറ്റി, സെപ്റ്റംബർ 21: വീടുകളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തമാക്കാൻ നിരവധി നിർദേശങ്ങളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ബോധവൽക്കരണ സന്ദേശത്തിലാണ് സുരക്ഷാ ക്യാമറകൾ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വ്യക്തമാക്കിയത്.

സുരക്ഷാ ക്യാമറകൾ സുരക്ഷിതമായി ഉപയോഗിക്കുന്നതിന് പ്രധാനമായും പാസ്‌വേഡ്, ഹോം ഇന്റർനെറ്റ് നെറ്റ്‌വർക്ക്, റിമോട്ട് ആക്‌സസ് സേവനങ്ങൾ, ക്യാമറ വാങ്ങുന്ന ഉറവിടം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകണമെന്ന് മന്ത്രാലയം അറിയിച്ചു.

ക്യാമറയിൽ നൽകിയിരിക്കുന്ന ഡിഫോൾട്ട് പാസ്‌വേഡ് ഉടൻ മാറ്റുകയും ഇടയ്ക്കിടെ പുതുക്കുകയും ചെയ്യണം. അക്ഷരങ്ങൾ, അക്കങ്ങൾ, പ്രത്യേക ചിഹ്നങ്ങൾ എന്നിവ ഉൾപ്പെടുന്ന ശക്തമായ പാസ്‌വേഡ് ഉപയോഗിക്കണമെന്നും നിർദേശിച്ചു.

ക്യാമറ വിശ്വസനീയവും സുരക്ഷിതവുമായ ഹോം ഇന്റർനെറ്റ് നെറ്റ്‌വർക്കുമായി മാത്രമേ ബന്ധിപ്പിക്കാവൂ. സുരക്ഷിതമല്ലാത്ത നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നത് ക്യാമറയുടെ സുരക്ഷയ്ക്ക് ഭീഷണിയാകാമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അതുപോലെ, വിശ്വസനീയവും അറിയപ്പെടുന്നതുമായ കമ്പനികളിൽ നിന്നുള്ള ക്യാമറകൾ മാത്രം വാങ്ങാനും നിർദേശമുണ്ട്. ക്യാമറയുടെ റിമോട്ട് ആക്‌സസുമായി ബന്ധപ്പെട്ട സേവനങ്ങളുടെ സുരക്ഷയും ഉറപ്പാക്കണം.

റിമോട്ട് ആക്‌സസിനും ലോഗിൻ ചരിത്രം പരിശോധിക്കുന്നതിനും ഉപയോഗിക്കുന്ന ONVIF സേവനത്തിന്റെ പാസ്‌വേഡും മാറ്റേണ്ടത് പ്രധാനമാണ്. ക്യാമറയുടെ സുരക്ഷാ ക്രമീകരണങ്ങൾ ഇടയ്ക്കിടെ പരിശോധിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

വീട്ടിലെ നിരീക്ഷണ ക്യാമറകൾ സുരക്ഷയുടെ ഭാഗമായതിനാൽ അവയുടെ പാസ്‌വേഡുകളും നെറ്റ്‌വർക്ക് ക്രമീകരണങ്ങളും കൃത്യമായി പരിപാലിക്കുന്നത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

കുവൈത്ത് ഇനി അടിപൊളിയാവും; കടൽ ടാക്സിക്കും മറൈൻ ടൂറിസത്തിനും ഉൾപ്പടെ അനുമതി, കൂടുതലറിയാം

Kuwait drisya — September 22, 2026·0 Comment

sea e1790048024785

Kuwait Approves Seven New Commercial Activities കുവൈത്ത് സിറ്റി: രാജ്യത്തെ സാമ്പത്തിക പ്രവർത്തന മേഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഏഴ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. കടൽ ടാക്സി സർവിസ്, മറൈൻ പരിശീലനം, കടലിലെ ഫ്ലോട്ടിങ് വിനോദ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയാണ് പുതിയ പ്രവർത്തനങ്ങൾ.

സാമ്പത്തിക കാര്യ-നിക്ഷേപ സഹമന്ത്രി, ആക്ടിങ് വാണിജ്യ-വ്യവസായ മന്ത്രി അബ്ദുൽ അസീസ് അൽ മർസൂഖ് ആണ് 2026ലെ 184-ാം മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചത്. ജിസിസി രാജ്യങ്ങളുടെ ഏകീകൃത സാമ്പത്തിക പ്രവർത്തന വർഗീകരണ ഗൈഡിൽ ഉൾപ്പെടുന്ന വിഭാഗങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ പ്രവർത്തനങ്ങൾ അനുവദിച്ചത്.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

പുതുതായി അംഗീകരിച്ച പ്രവർത്തനങ്ങൾ:

  • കടൽ ടാക്സി സർവിസ്
  • മറൈൻ പരിശീലനവും വ്യായാമങ്ങളും
  • കടൽ മാർഗമുള്ള ഉപഭോക്തൃ ഓർഡർ വിൽപ്പനയും ഡെലിവറിയും
  • ഫ്ലോട്ടിങ് വിനോദ പ്രവർത്തനങ്ങൾ
  • മറൈൻ മേഖലകളിലെ പരസ്യ പ്രദർശന സേവനങ്ങൾ
  • പൊതുവായ മറൈൻ അറ്റകുറ്റപ്പണികളും പരിപാലന സേവനങ്ങളും
  • അലുമിനിയവും ടെൻഷൻഡ് ഫാബ്രിക്കും ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് മൊബൈൽ ഷേഡിങ് സംവിധാനങ്ങളുടെ നിർമാണം

പുതിയ ഏഴ് പ്രവർത്തനങ്ങളിൽ ആറ് മറൈൻ വിഭാഗങ്ങളാണ്. ഇവയുടെ മേൽനോട്ട ചുമതല കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിനായിരിക്കും. ഓട്ടോമേറ്റഡ് മൊബൈൽ ഷേഡിങ് സംവിധാനങ്ങളുടെ നിർമാണ പ്രവർത്തനത്തിന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയുടെ മേൽനോട്ടമുണ്ടാകും.

പ്രമേയം പുറപ്പെടുവിച്ച തീയതി മുതൽ തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. തീരുമാനം ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗമിൽ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട വകുപ്പുകൾക്ക് തങ്ങളുടെ അധികാരപരിധിയിൽ തീരുമാനം നടപ്പാക്കുന്നതിനുള്ള ചുമതലയും നൽകിയിട്ടുണ്ട്.

Kuwait road accident കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി പെൺകുട്ടിക്ക് ഗുരുതര പരിക്ക്

Kuwait greeshma — September 21, 2026·0 Comment

accident 1

Kuwait road accident കുവൈത്ത് സിറ്റി: കുവൈത്തിലെ തീരദേശ റോഡിൽ കാറിടിച്ച് ബംഗ്ലാദേശി പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ കാർ പെൺകുട്ടിയെ ഇടിച്ചത്.

അപകടവിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര മെഡിക്കൽ സംഘവും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ എയർ ആംബുലൻസിൽ അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റി.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവിൽ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന സിറിയൻ സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ കാരണം, സംഭവസമയത്തെ സാഹചര്യങ്ങൾ, ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ എന്നിവ സംബന്ധിച്ച് സുരക്ഷാ വിഭാഗം അന്വേഷണം തുടരുകയാണ്.

കുവൈത്തിൽ മസാജ് സെന്‍ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനം; 13 പ്രവാസികൾക്ക് അഞ്ച് വർഷം തടവ്

Kuwait greeshma — September 21, 2026·0 Comment

POLICE

Kuwait Massage Centre Case കുവൈത്ത് സിറ്റി: മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ 15 പ്രതികൾക്ക് നേരത്തെ വിധിച്ച ശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവച്ചു. പ്രതികൾ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.

കേസിലെ കുവൈത്ത് പൗരനായ പ്രതിക്ക് ഏഴ് വർഷം തടവും 7,000 കുവൈത്ത് ദിനാർ പിഴയുമാണ് ശിക്ഷ. 13 പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവും മറ്റൊരു പ്രതിക്ക് രണ്ട് വർഷം തടവുമാണ് വിധിച്ചിരുന്നത്.

കുവൈത്ത് അപ്പീൽ കോടതിയുടെ ഒന്നാം സർക്യൂട്ടാണ് ശിക്ഷക്കെതിരായ അപ്പീലുകൾ പരിഗണിച്ചത്. അപ്പീൽ തള്ളിയതോടെ പ്രതികൾക്ക് നേരത്തെ വിധിച്ച ശിക്ഷകൾ തന്നെ തുടരും.

കുവൈത്തിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശിനി മരിച്ചു

Kuwait greeshma — September 21, 2026·0 Comment

DEATH 44444

Thiruvananthapuram native dies in Kuwait തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സി.ആർ.പി ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ മോളിനി (40) ആണ് മരിച്ചത്. അസുഖബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന മോളിനിയുടെ അന്ത്യം കുവൈത്തിലെ മുബാറക് അൽ കബീർ ആശുപത്രിയിലായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിൽ കഴിയുന്ന മോളിനി ഒരു സ്വദേശി കുടുംബത്തിന്റെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. മോഹനൻ കുഞ്ഞനും കാർത്തികയും ആണ് മാതാപിതാക്കൾ. ഭർത്താവ് മനോജ് മണിയൻ. മക്കൾ: മിഥുൻ, അനാമിക. മൃതസംസ്കാരം പിന്നീട് നാട്ടിൽ നടക്കും

കുവൈത്തിൽ മലിനജലത്തിൽനിന്ന് ജലം വീണ്ടെടുക്കാൻ പുതിയ വെറ്റ്‌ലാൻഡ് സംവിധാനം

Kuwait drisya — September 21, 2026·0 Comment

egyptWTPdreamstime m 28005607 e1789990055812

New Wetland System Developed in Kuwait കുവൈത്ത് സിറ്റി: മലിനജല ശുദ്ധീകരണത്തിൽനിന്ന് ലഭിക്കുന്ന ഉയർന്ന സാന്ദ്രതയുള്ള ബ്രൈൻ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള പുതിയ വെറ്റ്‌ലാൻഡ് സംവിധാനം വികസിപ്പിച്ച് കുവൈത്ത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ (KISR) നേതൃത്വത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ജലസേചനത്തിനും ലാൻഡ്‌സ്‌കേപ്പിങ്ങിനും ഉപയോഗിക്കാവുന്ന തരത്തിൽ ബ്രൈൻ ശുദ്ധീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കുവൈത്തിന്റെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിലും ശുദ്ധീകരിച്ച ജലത്തിന്റെ പരമാവധി പുനരുപയോഗം ഉറപ്പാക്കുന്നതിലും പുതിയ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ശുദ്ധജല ആവശ്യങ്ങൾക്ക് കുവൈത്ത് പ്രധാനമായും കടൽജല ശുദ്ധീകരണത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ മലിനജലത്തിൽനിന്ന് ഉപയോഗപ്രദമായ ജലം വീണ്ടെടുക്കുന്നത് രാജ്യത്തിന് പ്രധാനമാണ്.

സുലൈബിയ പ്ലാന്റിലെ ബ്രൈൻ ശുദ്ധീകരിക്കും

സുലൈബിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ റിവേഴ്സ് ഓസ്മോസിസ് ഉൾപ്പെടെയുള്ള മെംബ്രേൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ശേഷിക്കുന്ന സാന്ദ്രമായ മാലിന്യജലമാണ് ബ്രൈൻ. പ്രതിദിനം ഏകദേശം 100,000 ഘനമീറ്റർ ബ്രൈൻ സുലൈബിയ പ്ലാന്റിൽനിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്നതായി KISR ഗവേഷകർ പറയുന്നു. നിലവിൽ ഇത് സംസ്കരിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ട സാഹചര്യമുണ്ട്.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ ബ്രൈൻ കടലിലേക്ക് ഒഴുക്കുന്നത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, അതിനെ ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ചും പച്ചപ്പിനും ലാൻഡ്‌സ്‌കേപ്പ് ജലസേചനത്തിനും ഉപയോഗിക്കാവുന്ന വെള്ളമാക്കി മാറ്റാനാണ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ബാക്ടീരിയ ഉപയോഗിച്ച് മലിനീകരണം കുറയ്ക്കും

വലിയ ഉപരിതല വിസ്തീർണമുള്ള പ്രത്യേക ഓർഗാനിക് പ്ലാസ്റ്റിക് വസ്തുവാണ് സംവിധാനത്തിൽ ഉപയോഗിക്കുന്നത്. ഇതിന്റെ ഉപരിതലത്തിൽ ബാക്ടീരിയ വളരുകയും മലിനീകരണ ഘടകങ്ങളെ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. പരമ്പരാഗത സംവിധാനങ്ങളിൽ ഉണ്ടാകുന്ന അടഞ്ഞുപോകൽ പ്രശ്നം കുറയ്ക്കുന്നതിനായി സുഷിരങ്ങളുള്ള ഘടനയാണ് ഈ വസ്തുവിനുള്ളതെന്നും ഗവേഷകർ വ്യക്തമാക്കി.

കുവൈത്തിലെ വരണ്ട കാലാവസ്ഥ പരിഗണിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. കുറഞ്ഞ ഊർജ ഉപഭോഗവും കുറഞ്ഞ പ്രവർത്തനച്ചെലവും പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy