
Kuwait Approves Seven New Commercial Activities കുവൈത്ത് സിറ്റി: രാജ്യത്തെ സാമ്പത്തിക പ്രവർത്തന മേഖല കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ ഏഴ് പുതിയ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി. കടൽ ടാക്സി സർവിസ്, മറൈൻ പരിശീലനം, കടലിലെ ഫ്ലോട്ടിങ് വിനോദ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെയാണ് പുതിയ പ്രവർത്തനങ്ങൾ.
സാമ്പത്തിക കാര്യ-നിക്ഷേപ സഹമന്ത്രി, ആക്ടിങ് വാണിജ്യ-വ്യവസായ മന്ത്രി അബ്ദുൽ അസീസ് അൽ മർസൂഖ് ആണ് 2026ലെ 184-ാം മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചത്. ജിസിസി രാജ്യങ്ങളുടെ ഏകീകൃത സാമ്പത്തിക പ്രവർത്തന വർഗീകരണ ഗൈഡിൽ ഉൾപ്പെടുന്ന വിഭാഗങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ പ്രവർത്തനങ്ങൾ അനുവദിച്ചത്.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
പുതുതായി അംഗീകരിച്ച പ്രവർത്തനങ്ങൾ:
- കടൽ ടാക്സി സർവിസ്
- മറൈൻ പരിശീലനവും വ്യായാമങ്ങളും
- കടൽ മാർഗമുള്ള ഉപഭോക്തൃ ഓർഡർ വിൽപ്പനയും ഡെലിവറിയും
- ഫ്ലോട്ടിങ് വിനോദ പ്രവർത്തനങ്ങൾ
- മറൈൻ മേഖലകളിലെ പരസ്യ പ്രദർശന സേവനങ്ങൾ
- പൊതുവായ മറൈൻ അറ്റകുറ്റപ്പണികളും പരിപാലന സേവനങ്ങളും
- അലുമിനിയവും ടെൻഷൻഡ് ഫാബ്രിക്കും ഉപയോഗിച്ചുള്ള ഓട്ടോമേറ്റഡ് മൊബൈൽ ഷേഡിങ് സംവിധാനങ്ങളുടെ നിർമാണം
പുതിയ ഏഴ് പ്രവർത്തനങ്ങളിൽ ആറ് മറൈൻ വിഭാഗങ്ങളാണ്. ഇവയുടെ മേൽനോട്ട ചുമതല കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിനായിരിക്കും. ഓട്ടോമേറ്റഡ് മൊബൈൽ ഷേഡിങ് സംവിധാനങ്ങളുടെ നിർമാണ പ്രവർത്തനത്തിന് പബ്ലിക് അതോറിറ്റി ഫോർ ഇൻഡസ്ട്രിയുടെ മേൽനോട്ടമുണ്ടാകും.
പ്രമേയം പുറപ്പെടുവിച്ച തീയതി മുതൽ തന്നെ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. തീരുമാനം ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ-യൗമിൽ പ്രസിദ്ധീകരിക്കും. ബന്ധപ്പെട്ട വകുപ്പുകൾക്ക് തങ്ങളുടെ അധികാരപരിധിയിൽ തീരുമാനം നടപ്പാക്കുന്നതിനുള്ള ചുമതലയും നൽകിയിട്ടുണ്ട്.
Kuwait road accident കുവൈത്തിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി പെൺകുട്ടിക്ക് ഗുരുതര പരിക്ക്
Kuwait greeshma — September 21, 2026·0 Comment

Kuwait road accident കുവൈത്ത് സിറ്റി: കുവൈത്തിലെ തീരദേശ റോഡിൽ കാറിടിച്ച് ബംഗ്ലാദേശി പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അതിവേഗത്തിലെത്തിയ കാർ പെൺകുട്ടിയെ ഇടിച്ചത്.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര മെഡിക്കൽ സംഘവും ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ എയർ ആംബുലൻസിൽ അൽ അദാൻ ആശുപത്രിയിലേക്ക് മാറ്റി.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
നിലവിൽ പെൺകുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന സിറിയൻ സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന്റെ കാരണം, സംഭവസമയത്തെ സാഹചര്യങ്ങൾ, ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ എന്നിവ സംബന്ധിച്ച് സുരക്ഷാ വിഭാഗം അന്വേഷണം തുടരുകയാണ്.
കുവൈത്തിൽ മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനം; 13 പ്രവാസികൾക്ക് അഞ്ച് വർഷം തടവ്
Kuwait greeshma — September 21, 2026·0 Comment

Kuwait Massage Centre Case കുവൈത്ത് സിറ്റി: മസാജ് സെന്ററുകളുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ കേസിൽ 15 പ്രതികൾക്ക് നേരത്തെ വിധിച്ച ശിക്ഷ കുവൈത്ത് അപ്പീൽ കോടതി ശരിവച്ചു. പ്രതികൾ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.
കേസിലെ കുവൈത്ത് പൗരനായ പ്രതിക്ക് ഏഴ് വർഷം തടവും 7,000 കുവൈത്ത് ദിനാർ പിഴയുമാണ് ശിക്ഷ. 13 പ്രവാസികൾക്ക് അഞ്ച് വർഷം വീതം തടവും മറ്റൊരു പ്രതിക്ക് രണ്ട് വർഷം തടവുമാണ് വിധിച്ചിരുന്നത്.
കുവൈത്ത് അപ്പീൽ കോടതിയുടെ ഒന്നാം സർക്യൂട്ടാണ് ശിക്ഷക്കെതിരായ അപ്പീലുകൾ പരിഗണിച്ചത്. അപ്പീൽ തള്ളിയതോടെ പ്രതികൾക്ക് നേരത്തെ വിധിച്ച ശിക്ഷകൾ തന്നെ തുടരും.
കുവൈത്തിൽ ചികിത്സയിലിരിക്കെ തിരുവനന്തപുരം സ്വദേശിനി മരിച്ചു
Kuwait greeshma — September 21, 2026·0 Comment

Thiruvananthapuram native dies in Kuwait തിരുവനന്തപുരം സ്വദേശിനി കുവൈത്തിൽ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം സി.ആർ.പി ക്യാമ്പിന് സമീപം ശ്രീപാദം വീട്ടിൽ മോളിനി (40) ആണ് മരിച്ചത്. അസുഖബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന മോളിനിയുടെ അന്ത്യം കുവൈത്തിലെ മുബാറക് അൽ കബീർ ആശുപത്രിയിലായിരുന്നു. മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ രണ്ട് വർഷമായി കുവൈത്തിൽ കഴിയുന്ന മോളിനി ഒരു സ്വദേശി കുടുംബത്തിന്റെ വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. മോഹനൻ കുഞ്ഞനും കാർത്തികയും ആണ് മാതാപിതാക്കൾ. ഭർത്താവ് മനോജ് മണിയൻ. മക്കൾ: മിഥുൻ, അനാമിക. മൃതസംസ്കാരം പിന്നീട് നാട്ടിൽ നടക്കും
കുവൈത്തിൽ മലിനജലത്തിൽനിന്ന് ജലം വീണ്ടെടുക്കാൻ പുതിയ വെറ്റ്ലാൻഡ് സംവിധാനം
Kuwait drisya — September 21, 2026·0 Comment

New Wetland System Developed in Kuwait കുവൈത്ത് സിറ്റി: മലിനജല ശുദ്ധീകരണത്തിൽനിന്ന് ലഭിക്കുന്ന ഉയർന്ന സാന്ദ്രതയുള്ള ബ്രൈൻ വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനുള്ള പുതിയ വെറ്റ്ലാൻഡ് സംവിധാനം വികസിപ്പിച്ച് കുവൈത്ത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിന്റെ (KISR) നേതൃത്വത്തിലാണ് സാങ്കേതികവിദ്യ വികസിപ്പിച്ചത്. ജലസേചനത്തിനും ലാൻഡ്സ്കേപ്പിങ്ങിനും ഉപയോഗിക്കാവുന്ന തരത്തിൽ ബ്രൈൻ ശുദ്ധീകരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കുവൈത്തിന്റെ ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിലും ശുദ്ധീകരിച്ച ജലത്തിന്റെ പരമാവധി പുനരുപയോഗം ഉറപ്പാക്കുന്നതിലും പുതിയ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ശുദ്ധജല ആവശ്യങ്ങൾക്ക് കുവൈത്ത് പ്രധാനമായും കടൽജല ശുദ്ധീകരണത്തെയാണ് ആശ്രയിക്കുന്നത്. അതിനാൽ മലിനജലത്തിൽനിന്ന് ഉപയോഗപ്രദമായ ജലം വീണ്ടെടുക്കുന്നത് രാജ്യത്തിന് പ്രധാനമാണ്.
സുലൈബിയ പ്ലാന്റിലെ ബ്രൈൻ ശുദ്ധീകരിക്കും
സുലൈബിയ മലിനജല ശുദ്ധീകരണ പ്ലാന്റിൽ റിവേഴ്സ് ഓസ്മോസിസ് ഉൾപ്പെടെയുള്ള മെംബ്രേൻ സാങ്കേതികവിദ്യകൾ ഉപയോഗിക്കുമ്പോൾ ശേഷിക്കുന്ന സാന്ദ്രമായ മാലിന്യജലമാണ് ബ്രൈൻ. പ്രതിദിനം ഏകദേശം 100,000 ഘനമീറ്റർ ബ്രൈൻ സുലൈബിയ പ്ലാന്റിൽനിന്ന് ഉൽപ്പാദിപ്പിക്കപ്പെടുന്നതായി KISR ഗവേഷകർ പറയുന്നു. നിലവിൽ ഇത് സംസ്കരിക്കുകയോ നീക്കം ചെയ്യുകയോ ചെയ്യേണ്ട സാഹചര്യമുണ്ട്.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
ഈ ബ്രൈൻ കടലിലേക്ക് ഒഴുക്കുന്നത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാൻ സാധ്യതയുള്ളതിനാൽ, അതിനെ ശുദ്ധീകരിച്ച് പുനരുപയോഗിക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ചും പച്ചപ്പിനും ലാൻഡ്സ്കേപ്പ് ജലസേചനത്തിനും ഉപയോഗിക്കാവുന്ന വെള്ളമാക്കി മാറ്റാനാണ് സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ബാക്ടീരിയ ഉപയോഗിച്ച് മലിനീകരണം കുറയ്ക്കും
വലിയ ഉപരിതല വിസ്തീർണമുള്ള പ്രത്യേക ഓർഗാനിക് പ്ലാസ്റ്റിക് വസ്തുവാണ് സംവിധാനത്തിൽ ഉപയോഗിക്കുന്നത്. ഇതിന്റെ ഉപരിതലത്തിൽ ബാക്ടീരിയ വളരുകയും മലിനീകരണ ഘടകങ്ങളെ വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. പരമ്പരാഗത സംവിധാനങ്ങളിൽ ഉണ്ടാകുന്ന അടഞ്ഞുപോകൽ പ്രശ്നം കുറയ്ക്കുന്നതിനായി സുഷിരങ്ങളുള്ള ഘടനയാണ് ഈ വസ്തുവിനുള്ളതെന്നും ഗവേഷകർ വ്യക്തമാക്കി.
കുവൈത്തിലെ വരണ്ട കാലാവസ്ഥ പരിഗണിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്. കുറഞ്ഞ ഊർജ ഉപഭോഗവും കുറഞ്ഞ പ്രവർത്തനച്ചെലവും പുതിയ സംവിധാനത്തിന്റെ പ്രധാന നേട്ടങ്ങളായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
2 Comments