
ഷാർജ∙ എക്സിറ്റ് തെറ്റിയാൽ അവസാന നിമിഷം വാഹനം വെട്ടിത്തിരിക്കേണ്ട. അടുത്ത എക്സിറ്റിലൂടെ പോകുന്നതാണ് സുരക്ഷിതമെന്ന് ഷാർജ പൊലീസ്. പെട്ടെന്ന് ലെയ്ൻ മാറ്റുകയോ തിരിയുകയോ ചെയ്യുന്നത് അപകടത്തിന് വഴിവയ്ക്കുമെന്ന് മുന്നറിയിപ്പുണ്ട്. തെറ്റായ രീതിയിൽ പെട്ടെന്ന് വരിമാറുന്ന (സുഡൻ സ്വെർവിങ്) വാഹനത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചാണ് പൊലീസ് ജാഗ്രതാ നിർദേശം നൽകിയത്.
APPLY NOW FOR THE LATEST VACANCIES
ഇടത്തുനിന്നുള്ള രണ്ടാമത്തെ ലൈനിൽ സഞ്ചരിച്ചിരുന്ന വാഹനം വലതുവശത്തെ എക്സിറ്റിലേക്ക് കടക്കാൻ അവസാന നിമിഷം അതിവേഗം വരിമാറാൻ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. എക്സിറ്റിനോട് തൊട്ടടുത്തു വാഹനം വെട്ടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് കയറുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയുമായിരുന്നു
യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025-ൽ രാജ്യത്ത് 6,014 റോഡപകടങ്ങളാണ് റിപോർട്ട് ചെയ്തത്. ഇതിൽ 905 അപകടങ്ങൾക്കും കാരണം അശ്രദ്ധമായും പെട്ടെന്നും വരിമാറിയതാണ്. രാജ്യത്ത് അപകടങ്ങൾക്ക് കാരണമാകുന്ന ഏറ്റവും വലിയ ഘടകവും ഇതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. യുഎഇ ഫെഡറൽ ഗതാഗത നിയമപ്രകാരം പെട്ടെന്ന് ലെയ്ൻ മാറുന്നത് ഗുരുതരമായ ഗതാഗത നിയമലംഘനമാണ്. 1,000 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക് പോയിന്റുകളുമാണ് ഇതിനുള്ള ശിക്ഷ. അപകടത്തിന്റെ വ്യാപ്തി അനുസരിച്ച് ഉയർന്ന പിഴയും തടവുശിക്ഷയും ലഭിച്ചേക്കാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു
UAE August 24, 2026

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.
APPLY NOW FOR THE LATEST VACANCIES
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്