പ്രവാസികൾക്ക് ‘ജാക്ക്‌പോട്ട്’! വിനിമയ നിരക്ക് കുതിച്ചുയർന്നു; നാട്ടിലേക്ക് അയക്കുന്ന ഓരോ ദിർഹത്തിനും കൂടുതൽ രൂപ

best currency exchange app
best currency exchange app

അബുദാബി∙ യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. ഇതോടെ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് സമീപ ആഴ്ചകളിലെ ഏറ്റവും ഉയർന്ന വിനിമയ നിരക്കാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസത്തെ 25.94 രൂപയിൽ നിന്ന് വർധിച്ച് ഇന്ന് ഒരു ദിർഹത്തിന് 26 രൂപ എന്ന നിരക്കിലേക്ക് വിനിമയ നിരക്കെത്തി. ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവ്, വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത്, യുഎസ് ഡോളറിനായി തുടരുന്ന ഉയർന്ന ആവശ്യം എന്നിവയാണ് ഇന്ത്യൻ രൂപയ്ക്ക് തിരിച്ചടിയായത്.

APPLY NOW FOR THE LATEST VACANCIES

∙ നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് ആശ്വാസം
നാട്ടിലേക്ക് പണമയക്കുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഈ മൂല്യത്തകർച്ച വലിയ ആശ്വാസമാണ് നൽകുന്നത്. 10,000 ദിർഹം നാട്ടിലേക്ക് അയക്കുമ്പോൾ ട്രാൻസ്ഫർ ഫീസും എക്സ്ചേഞ്ച് ഹൗസ് ചാർജുകളും കിഴിച്ചാൽ നിലവിൽ ഏകദേശം 2,60,000 രൂപയോളം ലഭിക്കും. എങ്കിലും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഈ ഇടിവ് ഇന്ത്യയുടെ വിദേശ സാമ്പത്തിക സ്ഥിതിയെയും ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവിനെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ്.

ജൂലൈ 26ലെ 26.16 രൂപയെ അപേക്ഷിച്ച് ഇപ്പോഴത്തെ നിരക്ക് 16 പൈസ കുറവാണെങ്കിലും ഓഗസ്റ്റിലെ താഴ്ന്ന നിരക്കായ 25.79 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ ദിർഹത്തിനും 21 പൈസയുടെ വർധനവാണ് പ്രവാസികൾക്ക് ലഭിക്കുന്നത്. അതായത്, 25.74 നിരക്കിൽ പണമയക്കുന്നതിനേക്കാൾ 10,000 ദിർഹം അയക്കുമ്പോൾ നിലവിലെ നിരക്കിൽ 2,600 രൂപ അധികമായി ലഭിക്കും. അതേസമയം, ഇന്ത്യൻ രൂപയിൽ വലിയ ഇടിവ് സംഭവിച്ചെങ്കിലും മറ്റ് പ്രധാന ഏഷ്യൻ രാജ്യങ്ങളുടെ കറൻസി നിരക്കുകൾ വലിയ മാറ്റമില്ലാതെ തുടരുകയാണ്. പണമയക്കുന്നതിന് മുൻപ് ബാങ്കുകളും എക്സ്ചേഞ്ച് സ്ഥാപനങ്ങളും നൽകുന്ന അന്തിമ വിനിമയ നിരക്ക് കൂടി പ്രവാസികൾ ശ്രദ്ധിക്കേക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഇന്ത്യൻ പ്രവാസികളുടെ പാസ്‌പോർട്ട്’ യാത്ര; നിർണായക അറിയിപ്പുമായി യുഎഇയും ഇന്ത്യയും

UAE August 25, 2026

567164

അബുദാബി∙ ഇന്ത്യയിൽ നിന്ന് ഇസിആർ (എമിഗ്രേഷൻ ചെക്ക് റിക്വയർഡ്) പാസ്‌പോർട്ടുള്ള വീട്ടുജോലിക്കാരെ യുഎഇയിലേക്ക് കൊണ്ടുവരുമ്പോൾ പാലിക്കേണ്ട പ്രധാന നിയമങ്ങളും നടപടിക്രമങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്. തൊഴിലുടമയും തൊഴിലാളിയും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 2022-ലെ 9-ാം നമ്പർ യുഎഇ ഫെഡറൽ ഉത്തരവ് (വീട്ടുജോലിക്കാർക്കായുള്ള നിയമം) അനുസരിച്ചാണ് യുഎഇയിലെ ഗാർഹിക തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കപ്പെടുന്നത്.

ചുമതലകൾ, കടമകൾ-റജിസ്ട്രേഷൻ എങ്ങനെജോലി ചെയ്യാൻ അനുയോജ്യമായ അന്തരീക്ഷം, താമസസൗകര്യം, ഭക്ഷണം, വസ്ത്രം, കൃത്യസമയത്തുള്ള ശമ്പള വിതരണം, ആവശ്യമായ വൈദ്യസഹായം (ആരോഗ്യ ഇൻഷുറൻസ്) എന്നിവ തൊഴിലുടമ നൽകണം. തൊഴിലാളിയോട് മര്യാദയോടെ പെരുമാറണമെന്നും കരാർ കാലാവധി പൂർത്തിയാകുമ്പോൾ മാതൃരാജ്യത്തേക്ക് മടങ്ങാനുള്ള ടിക്കറ്റ് ചെലവ് വഹിക്കണമെന്നും നിയമം അനുശാസിക്കുന്നു.

റിക്രൂട്ട്മെന്റ് ഏജൻസികളുടെ ബാധ്യതകൾ, തൊഴിൽ കരാറുകൾ, ജോലി സമയം, സർവീസ് ആനുകൂല്യങ്ങൾ അഥവാ ഗ്രാറ്റുവിറ്റി, തൊഴിലാളിയുടെ ചുമതലകൾ എന്നിവയും നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.ഇന്ത്യൻ സർക്കാരിന്റെ ഔദ്യോഗിക പോർട്ടലായ www.emigrate.gov.in വഴി ആദ്യം ഇ-മൈഗ്രന്റ് റജിസ്റ്റർ ചെയ്യണം. തൊഴിലുടമയുടെയും വീട്ടുജോലിക്കാരന്റെയും വിവരങ്ങളും ആവശ്യമായ രേഖകളും നൽകി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന് പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിച്ച ശേഷം ഇ-മൈഗ്രന്റിൽ റജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് ലോഗിൻ വിവരങ്ങൾ ലഭിക്കും. കോൺസുലർ സാക്ഷ്യപ്പെടുത്തലും സത്യവാങ്മൂലവും. ഇ-മൈഗ്രന്റ് പോർട്ടൽ റജിസ്ട്രേഷന് ശേഷം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ കോൺസുലേറ്റ് ചുമതലപ്പെടുത്തിയ സേവന കേന്ദ്രങ്ങളിലോ എത്തി രേഖകൾ സാക്ഷ്യപ്പെടുത്തണം.

വീട്ടുജോലിക്കാരനുമായി യാതൊരുവിധ ബന്ധുത്വവുമില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിൽ (അഫിഡവിറ്റ്) സ്പോൺസർ ഒപ്പുവയ്ക്കണം. ഈ സത്യവാങ്മൂലം കോൺസുലേറ്റ് സാക്ഷ്യപ്പെടുത്തും. സേവന കേന്ദ്രങ്ങളെ സമീപിക്കുമ്പോൾ തൊഴിൽ വീസ അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന രേഖകളും കൈയിൽ കരുതേണ്ടതാണ്.

ദുബായിലെ മാനവവിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അംഗീകരിച്ച സേവന കേന്ദ്രങ്ങൾ (തദ്ബീർ ഉൾപ്പെടെ) വഴി എൻട്രി പെർമിറ്റിനായി അപേക്ഷിക്കാം

ആവശ്യമായ രേഖകൾ
തൊഴിലുടമയുടെ പാസ്‌പോർട്ട്, വീസ പേജ്, ഒറിജിനൽ എമിറേറ്റ്സ് ഐഡി എന്നിവയുടെ പകർപ്പുകൾ. വീട്ടുജോലിക്കാരന്റെ പാസ്‌പോർട്ട് പകർപ്പും വെള്ള പശ്ചാത്തലത്തിലുള്ള പാസ്‌പോർട്ട് സൈസ് ചിത്രവും. തൊഴിലുടമയുടെ പങ്കാളിയുടെ പാസ്‌പോർട്ട്, വീസ, എമിറേറ്റ്സ് ഐഡി പകർപ്പുകൾ. ഇന്ത്യയിലും യുഎഇയിലും സാക്ഷ്യപ്പെടുത്തിയ വിവാഹ സർട്ടിഫിക്കറ്റിന്റെ പകർപ്പ്.

കുറഞ്ഞത് രണ്ട് ബെഡ്‌റൂമുള്ള വീടിന്റെ വാടകക്കരാറും ഇജാറിയും അല്ലെങ്കിൽ വീടിന്റെ ഉടമസ്ഥതാ സർട്ടിഫിക്കറ്റും. ഇലക്ട്രിക്-വാട്ടർ (ദേവ) ബിൽ, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, തൊഴിൽ കരാർ, ശമ്പള സർട്ടിഫിക്കറ്റ് (സ്വന്തമായി ബിസിനസ് ചെയ്യുന്നവരാണെങ്കിൽ ട്രേഡ് ലൈസൻസ് പകർപ്പ്). സ്പോൺസർക്ക് ആവശ്യമായ കുറഞ്ഞ ശമ്പള മാനദണ്ഡവും ഉണ്ടായിരിക്കണം. ഈ രേഖകൾ സമർപ്പിച്ച് മന്ത്രാലയത്തിനുള്ള ഫീസ് അടയ്ക്കണം.

എമിഗ്രേഷൻ ക്ലിയറൻസും യാത്രാനുമതിയും മന്ത്രാലയം അംഗീകരിച്ച മാതൃകയിലുള്ള ഓഫർ ലെറ്ററും ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) നൽകുന്ന എൻട്രി പെർമിറ്റും ലഭിച്ച ശേഷം രേഖകൾ വീണ്ടും സേവന കേന്ദ്രത്തിൽ സമർപ്പിക്കണം.

സേവന കേന്ദ്രം എൻട്രി പെർമിറ്റ് സാക്ഷ്യപ്പെടുത്തിയ ശേഷം ഇ-മൈഗ്രന്റ് പോർട്ടൽ വഴി കരാർ തയ്യാറായി ജോലിക്കാരന് അയച്ചുകൊടുക്കും. ഈ കരാറും സാക്ഷ്യപ്പെടുത്തിയ എൻട്രി പെർമിറ്റും ഇന്ത്യയിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സിന് (POE) സമർപ്പിച്ച് എമിഗ്രേഷൻ ക്ലിയറൻസ് നേടണം. ഇതിനുശേഷം മാത്രമേ തൊഴിലാളിക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാനാകൂ.

യുഎഇയിൽ എത്തിയ ശേഷമുള്ള നടപടികൾ ജിഡിആർഎഫ്എ നൽകിയ എൻട്രി പെർമിറ്റിൽ തൊഴിലാളി യുഎഇയിൽ എത്തിയ ശേഷം, രണ്ടു ആഴ്ചയ്ക്കുള്ളിൽ (14 ദിവസത്തിനുള്ളിൽ) തൊഴിലുടമ തൊഴിലാളിയെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ട് എത്തിച്ച് ‘എൻട്രി ഇന്റർവ്യൂ’വിന് വിധേയനാക്കണം. തുടർന്ന് ഓഫർ ലെറ്ററിന് സമാനമായ മന്ത്രാലയ തൊഴിൽ കരാറിൽ ഒപ്പുവയ്ക്കണം. വീട്ടുജോലിക്കാരന്റെ മെഡിക്കൽ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കുകയും, ഹെൽത്ത് ഇൻഷുറൻസും എമിറേറ്റ്സ് ഐഡിയും എടുത്തു നൽകുകയും വേണം. കൂടുതൽ വിവരങ്ങൾക്ക് മാനവവിഭവശേഷി മന്ത്രാലയം, ജിഡിആർഎഫ്എ, തദ്ബീർ കേന്ദ്രങ്ങൾ, ദുബായ് ഇന്ത്യൻ കോൺസുലേറ്റ് എന്നിവയുമായോ, പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ 800-46342 എന്ന ടോൾ ഫ്രീ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്

Related Posts

Leave a Reply

Your email address will not be published. Required fields are marked *