കുവൈത്ത്; കുവൈറ്റില്‍ സുരക്ഷാലംഘനവുമായി ബന്ധപ്പെട്ട പരശോധനയുടെ അടിസ്ഥാനത്തില്‍ 441 പേരുടെ താമസ മേല്‍വിലാസം റദ്ദാക്കിയതായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി അറിയിച്ചു. കെട്ടിട ഉടമ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ കെട്ടിടം പൊളിച്ചതിനെ തുടര്‍ന്നോ ആണ് വിലാസങ്ങള്‍ നീക്കം ചെയ്തതെന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേ സമയം വിലാസം റദ്ദാക്കപ്പെട്ട വ്യക്തികള്‍ പുതിയ താമസ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിനായി സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി ഓഫീസില്‍ നേരിട്ടോ ”സഹല്‍” ആപ്പ് വഴിയോ അപേക്ഷ സമര്‍പ്പിക്കണം. ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ച ശേഷം 30 ദിവസത്തിനകം ഈ നടപടി പൂര്‍ത്തിയാക്കണം. നിശ്ചിത സമയത്തിനകം പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് എതിരെ 100 കുവൈത്ത് ദിനാര്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t
1 Comment