കുവൈത്ത് സെയ്ന്‍ പ്രീമിയര്‍ ലീഗില്‍ ഇനി 12 ടീമുകള്‍; Kuwait approves historic 12-team Zain Premier League for 2026-27

കുവൈത്ത്: കുവൈത്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ (KFA) 2026-27 സീസണ്‍ മുതല്‍ സെയ്ന്‍ പ്രീമിയര്‍ ലീഗില്‍ 12 ടീമുകളെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് 12 ടീമുകളുമായി പ്രീമിയര്‍ ലീഗ് നടക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്രീമിയര്‍ ലീഗില്‍ മത്സരിച്ച 10 ടീമുകള്‍ക്കൊപ്പം ഫസ്റ്റ് ഡിവിഷന്‍ ചാമ്പ്യന്മാരായ അല്‍-സുലൈബിഖാത്തും റണ്ണറപ്പായ അല്‍-സാഹിലും പുതിയ സീസണില്‍ പ്രീമിയര്‍ ലീഗിന്റെ ഭാഗമാകും. Kuwait approves historic 12-team Zain Premier League for 2026-27

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t

കുവൈത്ത് ക്ലബ്, അല്‍-ഖാദ്‌സിയ, അല്‍-അറബി, അല്‍-ഷബാബ്, കസ്മ, അല്‍-സാല്‍മിയ, അല്‍-ജഹ്‌റ, അല്‍-തദാമോന്‍, അല്‍-ഫഹാഹീല്‍, അല്‍-നസര്‍ എന്നിവയാണ് കഴിഞ്ഞ സീസണില്‍ ടോപ്പ് ഫ്‌ലൈറ്റില്‍ ഉണ്ടായിരുന്ന ടീമുകള്‍. ഇവര്‍ക്കൊപ്പമാണ് അല്‍-സുലൈബിഖാത്തും അല്‍-സാഹിലും ചേരുന്നത്. ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലൂടെ കുവൈത്ത് ഫുട്‌ബോളിനെ ഏഷ്യന്‍ പ്രൊഫഷണല്‍ ലീഗ് സംവിധാനവുമായി കൂടുതല്‍ അടുപ്പിക്കുകയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ (AFC) മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്യുകയാണ് KFAയുടെ ലക്ഷ്യം. Kuwait approves historic 12-team Zain Premier League for 2026-27

പുതിയ സംവിധാനത്തില്‍ പ്രീമിയര്‍ ലീഗില്‍ 12 ടീമുകളും ഫസ്റ്റ് ഡിവിഷനില്‍ എട്ട് ടീമുകളുമായിരിക്കും. ആഭ്യന്തര ഫുട്‌ബോളിന്റെ നിലവാരം ഉയര്‍ത്തുന്നതിനും കൂടുതല്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്നതിനും ഈ മാറ്റം സഹായിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. കുവൈത്ത് ഫുട്‌ബോളിന്റെ നിലവാരം ഉയരുന്നതോടെ ഭാവിയില്‍ ദേശീയ ടീമിനും കൂടുതല്‍ മികച്ച താരങ്ങളെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *