കുവൈത്ത് വിദേശകാര്യ മന്ത്രിയും ചൈനീസ് വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി: Kuwait foreign minister met with the chinese vice president

കുവൈറ്റ്: കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് ജറാഹ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ചൈനീസ് വൈസ് പ്രസിഡന്റ് ഹാന്‍ ഷെങ്ങുമായി കൂടിക്കാഴ്ച നടത്തി. ബെയ്ജിങ്ങില്‍ നടന്ന കൂടിക്കാഴ്ചയില്‍ കുവൈത്തും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ചും ഇരുവരും ആശയവിനിമയം നടത്തി. Kuwait foreign minister met with the chinese vice president

പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ

https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t

കുവൈത്തും ചൈനയും തമ്മിലുള്ള സൗഹൃദ ബന്ധവും സഹകരണവും കൂടുതല്‍ ശക്തമാക്കേണ്ടതിന്റെ പ്രാധാന്യം കൂടിക്കാഴ്ചയില്‍ ഇരുപക്ഷവും വ്യക്തമാക്കി. അതേ സമയം പ്രാദേശികവും അന്തര്‍ദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *