
MOHRE Experience Certificate ദുബൈ: ജോലി അവസാനിച്ചതിന് ശേഷം കമ്പനി Experience Certificate നൽകാത്തത് പല UAE പ്രവാസി ജീവനക്കാരും നേരിടുന്ന പ്രശ്നമാണ്. പുതിയ ജോലിക്ക് അപേക്ഷിക്കുമ്പോഴും മറ്റൊരു രാജ്യത്തേക്ക് മാറുമ്പോഴും Experience Certificate ആവശ്യമായി വരാറുണ്ട്. എന്നാൽ കമ്പനി സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചാൽ എന്ത് ചെയ്യണം എന്നത് പലർക്കും അറിയില്ല. UAE തൊഴിൽ നിയമപ്രകാരം, ജീവനക്കാരൻ ആവശ്യപ്പെട്ടാൽ ജോലി അവസാനിച്ചതിന് ശേഷം തൊഴിലുടമ Experience Certificate നൽകേണ്ടതാണ്. ഇതിനായി ജീവനക്കാരനിൽ നിന്ന് ഫീസ് ഈടാക്കാൻ പാടില്ല.
യു എ യിലെ കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
Experience Certificate-ൽ എന്തൊക്കെ ഉണ്ടാകും?
തൊഴിൽ ബന്ധം അവസാനിച്ച ശേഷം നൽകുന്ന Experience Certificate-ൽ സാധാരണയായി താഴെ പറയുന്ന വിവരങ്ങൾ ഉൾപ്പെടണം:
ജീവനക്കാരൻ ജോലിയിൽ പ്രവേശിച്ച തീയതി
ജോലി അവസാനിച്ച തീയതി
ജോലി ചെയ്ത കാലയളവ്
ജോലി ചെയ്ത സ്ഥാനം
ചെയ്തിരുന്ന ജോലിയുടെ സ്വഭാവം
അവസാനമായി ലഭിച്ച വേതനം
ജോലി അവസാനിച്ചതിന്റെ കാരണം
പുതിയ ജോലി തേടുന്നവർക്ക് ഈ രേഖ പ്രധാനപ്പെട്ടതാണ് .
കമ്പനി Experience Letter നൽകുന്നില്ലെങ്കിൽ?
ആദ്യം HR വിഭാഗത്തോട് email അല്ലെങ്കിൽ ഔദ്യോഗിക message വഴി Experience Certificate ആവശ്യപ്പെടുക. ആവശ്യപ്പെട്ടതിന്റെ തെളിവായി email, WhatsApp message തുടങ്ങിയവ സൂക്ഷിക്കുകയും ചെയ്യണം. കമ്പനി തുടർന്നും സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ചാൽ UAE Ministry of Human Resources and Emiratisation (MOHRE)-ൽ പരാതി നൽകാം. കൂടാതെ MOHRE App-ൽ നിന്ന് നേരിട്ട് ഒരു Experience Certificate download ചെയ്യാം. എന്നാൽ അതിന് ചില നിബന്ധനകൾ ഉണ്ട്.
MOHRE App സഹായിക്കുമോ?
Experience Certificate നൽകേണ്ടത് സാധാരണയായി തൊഴിലുടമയാണ്. കമ്പനി നൽകുന്നില്ലെങ്കിൽ MOHRE വഴി പരാതി നൽകുകയാണ് പ്രധാന നടപടി. അതേസമയം, നിങ്ങളുടെ employment details തെളിയിക്കാൻ MOHREയുടെ contract service വഴി employment contract പരിശോധിക്കാനും ലഭ്യമെങ്കിൽ download ചെയ്യാനും കഴിയും. എന്നാൽ employment contract ഒരു Experience Certificate-ന് പകരമല്ല.
പരാതി നൽകുന്നതിന് മുമ്പ് രേഖകൾ തയ്യാറാക്കുക
MOHREയിൽ പരാതി നൽകേണ്ട സാഹചര്യമുണ്ടെങ്കിൽ താഴെ പറയുന്ന രേഖകൾ കൈവശം വയ്ക്കുന്നത് സഹായകരമാണ്:
Emirates ID
Passport copy
Employment contract
Work permit/Labour details
Companyയുടെ പേര്
അവസാനമായി ജോലി ചെയ്ത തീയതി
Experience Certificate ആവശ്യപ്പെട്ട email/message
കമ്പനി നൽകാൻ വിസമ്മതിച്ചതിന്റെ തെളിവുകൾ
MOHREയുമായി എങ്ങനെ ബന്ധപ്പെടാം?
തൊഴിൽ സംബന്ധമായ സഹായത്തിനും പരാതികൾക്കും MOHREയുടെ ഔദ്യോഗിക സേവനങ്ങൾ ഉപയോഗിക്കാം. MOHRE Labour Claims and Advisory Center – 80084 എന്ന നമ്പറിലും ബന്ധപ്പെടാം. MOHRE Official Website
ശ്രദ്ധിക്കേണ്ട പ്രധാന കാര്യം
Experience Certificate ആവശ്യപ്പെടുമ്പോൾ വായ്മൊഴിയായി മാത്രം ആവശ്യപ്പെടാതെ എഴുത്തായി ആവശ്യപ്പെടുക. ഭാവിയിൽ പരാതി നൽകേണ്ടി വന്നാൽ ഇത് പ്രധാനപ്പെട്ട തെളിവായിരിക്കും.
കമ്പനി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് പറഞ്ഞ് ജീവനക്കാർ വിഷമിക്കേണ്ടതില്ല. UAE തൊഴിൽ നിയമത്തിൽ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന വ്യവസ്ഥകളുണ്ട്. ആവശ്യമായ രേഖകൾ സൂക്ഷിക്കുകയും ആദ്യം കമ്പനിയെ ഔദ്യോഗികമായി സമീപിക്കുകയും തുടർന്ന് ആവശ്യമായാൽ MOHREയുടെ സഹായം തേടുകയും ചെയ്യുന്നതാണ് സുരക്ഷിതമായ മാർഗം.
കുറിപ്പ്: MOHRE നടപടികളും സേവനങ്ങളും സമയത്തിനനുസരിച്ച് മാറാൻ സാധ്യതയുള്ളതിനാൽ പരാതി നൽകുന്നതിന് മുമ്പ് MOHREയുടെ ഔദ്യോഗിക ചാനലിൽ നിലവിലെ നടപടിക്രമം പരിശോധിക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹുർമുസ് അമേരിക്കൻ പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്
Latest Greeshma Staff Editor — August 15, 2026 · 0 Comment

വാഷിങ്ടൺ: ഇറാനെതിരെ കൂടുതൽ ശക്തമായ സാമ്പത്തിക നടപടികൾ സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കുന്ന നടപടികൾ അടുത്ത ആഴ്ച തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ നടന്ന റാലിയിലാണ് ട്രംപ് ഇറാനെതിരെ പുതിയ മുന്നറിയിപ്പ് നൽകിയത്. ശക്തമായ സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ പരാജയപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
ഇതിനിടെ, ഹുർമുസ് കടലിടുക്ക് ഉടൻ തന്നെ ‘അമേരിക്കൻ പ്രദേശമായി’ പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പരാമർശവും ശ്രദ്ധ നേടി. എന്നാൽ ഈ പരാമർശം ട്രംപ് തമാശയായി പറഞ്ഞതാണെന്ന് മുതിർന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു എ യിലെ കൂടുതൽ തൊഴിലവസരങ്ങൾ അറിയാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
യു.എസ്-ഇറാൻ സംഘർഷം മാസങ്ങളായി തുടരുന്നതിനിടെയാണ് ഇറാനെതിരെ കൂടുതൽ സാമ്പത്തിക നടപടികൾ പ്രഖ്യാപിക്കുമെന്ന ട്രംപിന്റെ പ്രതികരണം.
ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്ന നടപടികൾ ഉടൻ ഉണ്ടാകുമെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് കൂടുതൽ കടുത്ത നടപടികളുടെ സൂചന നൽകിയത്.
ഹിറ്റോ ഹിറ്റ് മെഗാ ഹിറ്റ് ഈ ഓഫർ:കുടുംബത്തെ സൗജന്യമായി ദുബായിൽ എത്തിക്കാം?
UAE Nazia Staff Editor — August 15, 2026 · 0 Comment

ദുബായ്∙ ദുബായ് സന്ദർശിക്കാൻ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്ഷണിക്കാൻ താമസക്കാർക്ക് അവസരം നൽകുന്ന ‘എ ദുബായ് ഇൻവൈറ്റ്’ പദ്ധതി വൻ ഹിറ്റ്. ജൂലൈ 20ന് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ ഏകദേശം 20,000 അപേക്ഷകരാണ് ആനുകൂല്യം നേടിയത്.
APPLY NOW FOR THE LATEST VACANCIES
ആവശ്യക്കാർ വർധിച്ചതിനെ തുടർന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് പദ്ധതിയുടെ ശേഷി മൂന്നിരട്ടിയാക്കി. റജിസ്ട്രേഷൻ അനുവദിച്ച ശേഷി അവസാനിക്കാറായതിനാൽ താൽപര്യമുള്ളവർ എത്രയും വേഗം മുന്നോട്ടുവരണമെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ താമസക്കാർക്ക് നഗരത്തിലെ തങ്ങളുടെ അനുഭവങ്ങൾ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും പങ്കുവയ്ക്കാനുള്ള അവസരമാണ് പദ്ധതി നൽകുന്നതെന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പിലെ പ്രത്യേക പദ്ധതികളുടെയും പശ്ചിമേഷ്യ-വടക്കേ ആഫ്രിക്ക മേഖലയുടെയും അസോസിയേറ്റ് വൈസ് പ്രസിഡന്റ് നൂർ അൽ ഗെസിരി പറഞ്ഞു. ഏകദേശം 200 രാജ്യങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന ദുബായിൽ നഗരത്തിന്റെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളും അനുഭവങ്ങളും മറ്റുള്ളവരിലേക്ക് എത്തിക്കാൻ താമസക്കാരെ ദുബായിയുടെ അംബാസഡർമാരായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ജൂലൈ 20 മുതൽ ഒക്ടോബർ 31 വരെ ദുബായിലെത്തുന്ന താമസക്കാരുടെ അതിഥികൾക്ക് ആവശ്യമായ പരിശോധനാ നടപടികൾ പൂർത്തിയാക്കിയാൽ പദ്ധതിയിൽ റജിസ്റ്റർ ചെയ്യാം. പങ്കെടുക്കുന്ന ഹോട്ടലുകൾ, റസ്റ്ററന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ജീവിതശൈലി കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വിവിധ ഇളവുകളും ആനുകൂല്യങ്ങളുമാണ് ലഭിക്കുക. വൗച്ചറുകളും പ്രചാരണ ഓഫറുകളും ഡിസംബർ 31 വരെ ഉപയോഗിക്കാം. ശേഷിക്കുന്ന ആനുകൂല്യ പാക്കേജുകൾ വേഗത്തിൽ സ്വന്തമാകുന്നതിനാൽ താൽപര്യമുള്ള ദുബായ് താമസക്കാർ ഉടൻ റജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. പദ്ധതി പങ്കാളികളുമായി ചേർന്ന് കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്ന് ദുബായ് സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് അറിയിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

ഷാർജ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.
ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.
ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.