ആ വഴി പോകേണ്ട!! സമയം ചിലവാകും; നാളെ മുതൽ യുഎഇയിലെ ഈ പ്രധാന റോഡിൽ ഗതാഗത നിയന്ത്രണം

dubai-road-accident
dubai-road-accident

ഷാര്‍ജ: ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിന്റെയും മലീഹ സ്ട്രീറ്റിന്റെയും കവലയില്‍ താത്കാലികമായി റോഡ് വഴിതിരിച്ചുവിടുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം
അതേ സമയം കവലകളുട നവീകരണ പ്രവൃത്തികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അധികൃതര്‍ അറിയിച്ചു.

APPLY NOW FOR THE LATEST VACANCIES

ഈ വരുന്ന ഓഗസ്റ്റ് 16 ഞായറാഴ്ച മുതലാണ് താത്കാലിക അടച്ചിടലും വഴിതിരിച്ചുവിടലും പ്രാബല്യത്തില്‍ വരുന്നത്. മേഖലയിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ ട്രാഫിക് ഡൈവേര്‍ഷന്‍ മാപ്പില്‍ നല്‍കിയിട്ടുള്ള ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു. വാഹനമോടിക്കുന്നവര്‍ യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ സമയവും ബദല്‍ റോഡുകളും പ്ലാന്‍ ചെയ്യുക. താത്കാലിക ട്രാഫിക് സൈനുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പിന്തുടരുക. ഗതാഗത കുരുക്ക് കാരണം യാത്രയ്ക്ക് കൂടുതല്‍ സമയം എടുത്തേക്കാം എന്നതിനാല്‍ നേരത്തെ ഇറങ്ങുക.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

നവീകരണ പ്രവൃത്തികള്‍ നടക്കുന്ന പ്രധാന കവലയിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കുക. ശരിയായ രീതിയിലുള്ള ഗതാഗത പ്രവാഹം ഉറപ്പാക്കുന്നതിനും റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ നിയന്ത്രണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തിയായി റോഡ് സാധാരണ നിലയിലാകുന്നതുവരെ നിലവിലെ ക്രമീകരണങ്ങള്‍ തുടരും.

കണ്ണീരോടെ ഷാർജയിലെ ഇന്ത്യൻ സമൂഹം; പ്രവാസി വിദ്യാർത്ഥിനി മരണപ്പെട്ടു

544064

ഷാർജ: തമിഴ്‌നാട് സ്വദേശിയായ പ്രവാസി വിദ്യാർത്ഥിനി യുഎഇയിൽ അന്തരിച്ചു. ഷാർജ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് സിബിഎസ്ഇ വിദ്യാർത്ഥിനിയായിരുന്ന ഗ്ലോവിൻ ചെൽ (18) ആണ് കാൻസർ രോഗബാധയെ തുടർന്ന് വിയോഗത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച തമിഴ്‌നാട്ടിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്ത് നടന്ന സംസ്കാര ചടങ്ങുകളിൽ ഷാർജയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടക്കം നിരവധിയാളുകൾ പങ്കെടുത്തു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഗ്ലോവിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്. തുടർന്ന് രോഗാവസ്ഥ കാരണം താൽക്കാലികമായി പഠനം നിർത്തിവെക്കേണ്ടി വന്നു. രോഗാവസ്ഥയിൽ ചെറിയ മാറ്റം വന്നപ്പോൾ വീണ്ടും സ്കൂളിലെത്തിയെങ്കിലും ആരോഗ്യം വഷളായതോടെ പഠനം തുടരാനായില്ല.

ജൂണിൽ ഷാർജയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗ്ലോവിനെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലേക്ക് (സിഎംസി) മാറ്റുകയായിരുന്നു. ദുബൈയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഓഫീസറായ അച്ഛൻ ഡോ. വിജയകുമാറും ഗണിത അധ്യാപികയായിരുന്ന അമ്മ ശുഭമലറും മകളുടെ ചികിത്സയ്ക്കായി പൂർണ്ണ സമയവും കൂടെയുണ്ടായിരുന്നു.

ഒരു വയസ്സുള്ളപ്പോൾ യുഎഇയിലെത്തിയ ഗ്ലോവിൻ, അധ്യാപകർക്കും സഹപാഠികൾക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മകളുടെ വേർപാടിൽ കടുത്ത ദുഃഖത്തിലാണ് കുടുംബവും വിദ്യാലയവും. പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ വിയോഗത്തിൽ ജെംസ് ഔർ ഓൺ ഇംഗ്ലീഷ് ഹൈസ്‌കൂൾ അധികൃതരും സഹപാഠികളും ആദരാഞ്ജലികൾ അർപ്പിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *