പ്രവാസികൾകളെ കൃത്യമായി പ്ലാൻ ചെയ്താൽ യുഎഇയിൽ തുടർച്ചയായ 10 ദിവസത്തെ അവധി സ്വന്തമാക്കാം; ശമ്പളത്തോടൊപ്പം 50% അധിക തുകയ്ക്കും അവസരം

2026 01 0318 01 42uae holiday bonanza in 2026 allows 38 days off with just nine annual leave days 1

ദുബായ്∙ ഈ മാസം 28ന് നബിദിനത്തോടനുബന്ധിച്ച് 3 ദിവസത്തെ അവധിയാഘോഷത്തിന് തയ്യാറെടുക്കുന്ന യുഎഇയിലെ താമസക്കാർക്ക് അടുത്ത വർഷത്തെ യാത്രകളും അവധിക്കാലങ്ങളും നേരത്തേ ആസൂത്രണം ചെയ്യാൻ സഹായിക്കുന്ന തരത്തിൽ 2027ലെ പൊതു അവധികളുടെ ഏകദേശ തീയതികളും വ്യക്തമായി. ഔദ്യോഗിക പ്രഖ്യാപനങ്ങൾക്ക് വിധേയമാണെങ്കിലും, അവധി ദിവസങ്ങൾ ഏതൊക്കെ ദിവസങ്ങളിലാണ് വരുന്നതെന്ന് മുൻകൂട്ടി മനസ്സിലാക്കുന്നത് വിമാനടിക്കറ്റ്, ഹോട്ടൽ, യാത്രാ പദ്ധതികൾ എന്നിവ തയ്യാറാക്കാൻ സഹായിക്കും.

2025ന്റെ തുടക്കത്തിൽ പ്രാബല്യത്തിൽ വന്ന ചട്ടങ്ങൾ പ്രകാരം ആഴ്ചയുടെ മധ്യത്തിൽ വരുന്ന ചില പൊതു അവധികൾ യുഎഇ മന്ത്രിസഭയ്ക്ക് ആഴ്ചയുടെ തുടക്കത്തിലേക്കോ അവസാനത്തിലേക്കോ മാറ്റാൻ കഴിയും. ഇതുവഴി തുടർച്ചയായ കൂടുതൽ അവധിദിനങ്ങൾ ലഭിക്കുന്ന സാഹചര്യമുണ്ടാകാം. എന്നാൽ ഈ സൗകര്യം എല്ലാ അവധികൾക്കും ബാധകമല്ല. പൊതു അവധി മറ്റൊരു പൊതു അവധിയുമായി ഒരേ ദിവസം വന്നാൽ അത് മറ്റൊരു ദിവസത്തേക്ക് മാറ്റാനാകില്ലെന്നതാണ് പ്രധാന വ്യവസ്ഥകളിലൊന്ന്. ഔദ്യോഗിക വാരാന്ത്യമായ ശനി, ഞായർ ദിവസങ്ങളിൽ വരുന്ന അവധികളും മറ്റൊരു ദിവസത്തേക്ക് മാറ്റാൻ കഴിയില്ല.

APPLY NOW FOR THE LATEST VACANCIES

2027ലെ ആദ്യ അവധി ജനുവരി ഒന്നിന്
2027ലെ ആദ്യ പൊതു അവധി പുതുവത്സരദിനമായ ജനുവരി ഒന്നിനാണ്. വെള്ളിയാഴ്ചയായതിനാൽ ശനി, ഞായർ ദിവസങ്ങളുമായി ചേർന്ന് മൂന്ന് ദിവസത്തെ തുടർച്ചയായ ഇടവേള ലഭിക്കും. ജനുവരി നാലിന് തിങ്കളാഴ്ചയാണ് പുതുവർഷത്തിലെ ആദ്യ പ്രവൃത്തിദിനം.

അവധി കൂടുതൽ നീട്ടാൻ ആഗ്രഹിക്കുന്നവർ ജനുവരി ആദ്യവാരത്തിലെ അഞ്ച് പ്രവൃത്തിദിനങ്ങൾ കൂടി അവധിയെടുത്താൽ തുടർച്ചയായ പത്ത് ദിവസത്തെ ഇടവേള സ്വന്തമാക്കാൻ കഴിയും.

∙ അറഫാ ദിനവും ബലിപെരുന്നാളും മേയിൽ
2027ലെ അറഫാ ദിനവും ബലിപെരുന്നാളും മേയിലാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ കണക്കുകൾ പ്രകാരം മേയ് 15 ശനി മുതൽ 18 ചൊവ്വ വരെ നാല് ദിവസത്തെ പൊതു അവധിക്കാണ് സാധ്യത. എന്നാൽ തീയതികൾ ദുൽഹജ് മാസത്തിലെ ചന്ദ്രപ്പിറവി ദർശനത്തെ ആശ്രയിച്ചായിരിക്കും ഔദ്യോഗികമായി സ്ഥിരീകരിക്കുക.

മേയ് 19 ബുധൻ, 20 വ്യാഴം, 21 വെള്ളി ദിവസങ്ങളിൽ കൂടി അവധിയെടുത്താൽ 15 മുതൽ 23 വരെ ഒൻപത് ദിവസത്തെ തുടർച്ചയായ ഇടവേള ലഭിക്കുന്ന തരത്തിൽ അവധി ആസൂത്രണം ചെയ്യാനും കഴിയും.

ഹിജ്റ പുതുവർഷം ജൂണിൽ
മുഹറം ഒന്നിനാണ് ഹിജ്റ പുതുവർഷം ആചരിക്കുന്നത്. 2027ൽ ജൂൺ ആറിന് ഞായറാഴ്ചയായിരിക്കുമെന്നാണ് നിലവിലെ കണക്കുകൂട്ടൽ. എന്നാൽ ചന്ദ്രപ്പിറവി ദർശനത്തെ ആശ്രയിച്ചായിരിക്കും അന്തിമ തീയതി പ്രഖ്യാപിക്കുക.

ഇസ്‌ലാമിക കലണ്ടർ ചന്ദ്രന്റെ സഞ്ചാരത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഓരോ വർഷവും ഗ്രിഗോറിയൻ കലണ്ടറിലെ തീയതിയിൽ മാറ്റമുണ്ടാകും. അതുകൊണ്ടുതന്നെ ഇത്തരം അവധികളുടെ തീയതികൾ മുൻകൂട്ടി കണക്കാക്കുന്നതും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ടാകാം.

∙ പ്രവാചക ജന്മദിനം ഓഗസ്റ്റ് 14ന്; യുഎഇ ദേശീയദിനം ഡിസംബർ രണ്ടിനും മൂന്നിനും
2027ൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ഓഗസ്റ്റ് 14 ശനിയാഴ്ചയായിരിക്കുമെന്നാണ് നിലവിലെ പ്രതീക്ഷ. റബീഉൽ അവ്വൽ 12നാണ് ജന്മദിനം ആചരിക്കുന്നത്. തീയതിയും ചന്ദ്രപ്പിറവി ദർശനത്തെ ആശ്രയിച്ചായിരിക്കും സ്ഥിരീകരിക്കുക.

യുഎഇയുടെ 56-ാം ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട രണ്ട് ദിവസത്തെ പൊതു അവധി ഡിസംബർ രണ്ടിനും മൂന്നിനുമാണ് പ്രതീക്ഷിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളായതിനാൽ ശനി, ഞായർ ദിവസങ്ങളുമായി ചേർന്ന് തുടർച്ചയായ നാല് ദിവസത്തെ അവധി ലഭിക്കും. ഡിസംബർ ഒന്നിന് ബുധനാഴ്ച അവധിയെടുത്താൽ അഞ്ച് ദിവസത്തെ തുടർച്ചയായ ഇടവേളയായി ഇത് നീട്ടാനും കഴിയും.

അവധി ദിനങ്ങളിൽ ജോലി ചെയ്യേണ്ടി വന്നാൽ ആനുകൂല്യങ്ങൾ
യുഎഇ തൊഴിൽ നിയമപ്രകാരം ജീവനക്കാർക്ക് ഔദ്യോഗിക പൊതു അവധികളിൽ ശമ്പളത്തോടെയുള്ള അവധിക്ക് അവകാശമുണ്ട്. എന്നാൽ പ്രവർത്തന ആവശ്യങ്ങൾ പരിഗണിച്ച് ചില ജീവനക്കാരോട് അവധി ദിവസങ്ങളിലും ജോലി ചെയ്യാൻ തൊഴിലുടമ ആവശ്യപ്പെടാം.

ഇത്തരം സാഹചര്യത്തിൽ നിയമപ്രകാരം ജീവനക്കാരന് പകരം അവധി നൽകുകയോ സാധാരണ പ്രവൃത്തിദിനത്തിലെ വേതനത്തിനൊപ്പം അവധി ദിനത്തിൽ ചെയ്ത ജോലിക്ക് അടിസ്ഥാന ശമ്പളത്തിന്റെ കുറഞ്ഞത് 50 ശതമാനം അധികമായി നൽകുകയോ ചെയ്യേണ്ടതാണ്.

2027ലെ യാത്രകളും കുടുംബ അവധികളും നേരത്തേ ആസൂത്രണം ചെയ്യുന്നവർക്ക് ഈ തീയതികൾ പ്രത്യേക പ്രയോജനകരമാണ്. അവധി ദിവസങ്ങളോട് ചേർന്ന് ലഭിക്കുന്ന വാരാന്ത്യങ്ങളും വ്യക്തിഗത അവധികളും കൃത്യമായി കൂട്ടിച്ചേർത്താൽ കുറച്ച് അവധി ദിനങ്ങൾ ഉപയോഗിച്ച് തന്നെ കൂടുതൽ നീണ്ട ഇടവേളകൾ സ്വന്തമാക്കാം. വിമാനടിക്കറ്റുകളും ഹോട്ടൽ മുറികളും നേരത്തേ ബുക്ക് ചെയ്യുന്നതിലൂടെ ചെലവ് കുറയ്ക്കാനും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കാനും സാധിക്കും.

എങ്കിലും ചന്ദ്രപ്പിറവി ദർശനത്തെ ആശ്രയിക്കുന്ന അവധികളുടെ കാര്യത്തിൽ മുകളിലെ തീയതികളെല്ലാം പ്രതീക്ഷിക്കുന്ന തീയതികളായി മാത്രം കാണണം. ഔദ്യോഗിക പ്രഖ്യാപനമാണ് അന്തിമമായി പരിഗണിക്കേണ്ടത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *