കുവൈത്ത് സിറ്റി: യുഎഇയുടെ അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (ADNOC)-യുമായി ബന്ധപ്പെട്ട രണ്ട് എണ്ണക്കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ ഇറാന്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്.വാണിജ്യ കപ്പലുകളെയും അന്താരാഷ്ട്ര സമുദ്രപാതകളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2817-ന്റെയും ലംഘനമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം ഇത്തരം നടപടികള്‍ സമുദ്രഗതാഗതം, ഊര്‍ജ വിതരണ ശൃംഖല, ആഗോള വ്യാപാരം എന്നിവയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രാദേശിക സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്ന നടപടികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് കുവൈത്ത് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ജലപാതകളിലെ നാവിഗേഷന്‍ സ്വാതന്ത്ര്യവും സുരക്ഷിതമായ കപ്പല്‍ഗതാഗതവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ഊന്നിപ്പറഞ്ഞു.ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും യാതൊരു നിബന്ധനകളുമില്ലാതെ വീണ്ടും തുറക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.
പുതിയ തൊഴിലവസരങ്ങൾ അറിയാൻ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യൂ
https://chat.whatsapp.com/JndIF128tKCKclIOnUsERL?mode=gi_t
യുഎഇയോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച കുവൈത്ത്, രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, ദേശീയ താല്‍പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനായി അബുദാബി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു.