Unstable Weather to Continue Across the UAE Today യുഎഇയിൽ ഇന്നും അസ്ഥിര കാലാവസ്ഥ; ഇടിയോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും മുന്നറിയിപ്പ്

UAE RAIN e1785219765118

Unstable Weather to Continue Across the UAE Today ദുബൈ: യുഎഇയിൽ ഇന്നും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

APPLY NOW FOR THE LATEST VACANCIES

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും. എന്നാൽ കിഴക്കൻ മലനിരകളിൽ രൂപംകൊള്ളുന്ന സംവഹന മേഘങ്ങൾ ഉൾപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതോടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കിഴക്കുനിന്നുള്ള ഉപരിതല ന്യൂനമർദവും മുകളിലെ അന്തരീക്ഷത്തിലെ ന്യൂനമർദ സംവിധാനവും ചേർന്നാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് എൻസിഎം വ്യക്തമാക്കി.

ഉൾപ്രദേശങ്ങളിൽ താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും മലനിരകളിൽ 31 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് പ്രവചനം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ശക്തമായ കാറ്റിനെ തുടർന്ന് ഉൾപ്രദേശങ്ങളിലും മലനിരകളിലും ചില സമയങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നാണ് വിലയിരുത്തൽ.

ശനിയാഴ്ചവരെ കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ അനുകൂല സാഹചര്യം തുടരുമെന്നും ഇതോടെ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായും എൻസിഎം അറിയിച്ചു. വ്യാഴാഴ്ച മുതൽ താപനില നേരിയ തോതിൽ ഉയരാനിടയുണ്ടെങ്കിലും ശക്തമായ കാറ്റിന് സാധ്യത തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Dubai Expands E-Bike Delivery Service to Seven New Areas ദുബൈയിലെ ഇ-ബൈക്ക് ഡെലിവറി സേവനം; അറിയാം പുതിയ ഏഴ് മേഖലകൾ

UAE Drisya Staff Editor — July 28, 2026 · 0 Comment

e bike delivery e1785211960619

Dubai Expands E-Bike Delivery Service to Seven New Areasദുബൈ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയിലെ ഇ-ബൈക്ക് ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ നാല് മേഖലകളിൽ വിജയകരമായി നടപ്പാക്കിയ പരീക്ഷണ പദ്ധതിക്ക് പിന്നാലെയാണ് സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത്.

APPLY NOW FOR THE LATEST VACANCIES

അൽ ത്വാർ 1, അൽ ത്വാർ 2, അൽ ഖുസൈസ് 1, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ദുബൈ മീഡിയ സിറ്റി, ജുമൈറ ലേക്ക്സ് ടവേഴ്സ് (JLT), ദുബൈ മറീന എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ മേഖലകൾ. നേരത്തേ അൽ കറാമ, അൽ ഹംറിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നീ പ്രദേശങ്ങളിലായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്.

പ്രത്യേക കാൽനട-സൈക്കിൾ ട്രാക്കുകളുടെ സൗകര്യം, റെസ്റ്റോറന്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സാന്നിധ്യം, ജനസാന്ദ്രത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് പുതിയ മേഖലകൾ തിരഞ്ഞെടുക്കപ്പെട്ടതെന്ന് ആർ.ടി.എ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഡെലിവറി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന സുരക്ഷാ മാനദണ്ഡങ്ങളും പ്രവർത്തന മാർഗനിർദേശങ്ങളും ആർ.ടി.എ നിർദേശിച്ചിട്ടുണ്ട്. സുസ്ഥിര നഗര ഗതാഗതം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുമുള്ള ദുബൈയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇ-ബൈക്ക് ഡെലിവറി സേവനം വിപുലീകരിച്ചിരിക്കുന്നത്.

സുപ്രധാന മാറ്റത്തിനൊരുങ്ങി യുഎഇ,​ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; വായ്പ എടുക്കുന്ന പ്രവാസികൾക്ക്

UAE Nazia Staff Editor — July 28, 2026 · 0 Comment

510838

ദുബായ്: സുപ്രധാന മാറ്റത്തിന് കളമൊരുങ്ങി യുഎഇയിലെ സാമ്പത്തിക സേവന മേഖല. ‘ബൈ നൗ, പേ ലേറ്റർ’ പ്ലാറ്റ്‌ഫോമുകളായ ടാബി,​ തമാര എന്നിവയിലൂടെ നടത്തുന്ന ഇടപാടുകൾ ഇനി മുതൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ പ്രതിഫലിക്കും. രാജ്യത്തെ ഉപഭോക്താക്കളുടെ സാമ്പത്തിക ബാദ്ധ്യതകളെക്കുറിച്ച് വായ്പാദാതാക്കൾക്ക് കൂടുതൽ വ്യക്തത നൽകുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസിയായ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയുടെ പുതിയ തീരുമാനം. 2026 ജൂലായ് മുതൽ ഈ സംവിധാനം നിലവിൽ വന്നതായി അധികൃതർ അറിയിച്ചു. നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ നിയമം ബാധകമായിരിക്കും. ഇതുവരെയുള്ള ഇടപാടുകളുടെ ഹിസ്റ്ററിയും ക്രെഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

APPLY NOW FOR THE LATEST VACANCIES


ഉപഭോക്താക്കൾക്ക് ഇതിനകം വേറെ എന്തൊക്കെ സാമ്പത്തിക ബാദ്ധ്യതകളുണ്ടെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇനി വളരെ എളുപ്പത്തിൽ മനസിലാക്കാം. ഇത് പരിശോധിച്ചുകൊണ്ട്, വായ്പ നൽകിയാൽ തിരിച്ചുകിട്ടുമോ ഇല്ലയോ എന്ന റിസ്‌ക് കൃത്യമായി വിലയിരുത്താനും മികച്ച തീരുമാനങ്ങൾ എടുക്കാനും ബാങ്കുകൾക്ക് കഴിയും.
ടാബി പണമിടപാടുകൾ കൃത്യസമയത്ത് അടച്ചുതീർക്കുന്നവർക്ക് നല്ലൊരു സാമ്പത്തിക ചരിത്രം ഉണ്ടാക്കിയെടുക്കാൻ സഹായകരമാകുമെന്ന് ടാബി സി.ഇ.ഒ ഹൊസാം അറബ് വ്യക്തമാക്കി. അതുപോലെ ധനകാര്യ മേഖലയിൽ കൂടുതൽ വ്യക്തതയും സുതാര്യതയും കൊണ്ടുവരാനും, സാധാരണക്കാരെ ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് തമാരയുടെ യു.എഇ മേധാവി സാഗർ ഷായും അഭിപ്രായപ്പെട്ടു.
അതേസമയം യുഎഇയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ചെറിയ ഷോപ്പിംഗുകൾക്കും ഓൺലൈൻ പർച്ചേസുകൾക്കും ടാബി, തമാര പോലുള്ള ബി.എൻ.പി.എൽ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതുവഴി വാങ്ങുന്ന സാധനങ്ങളുടെ തുക ഗഡുക്കളായി കൃത്യസമയത്ത് അടച്ചുതീർക്കുന്ന പ്രവാസികൾക്ക് മികച്ച ക്രെഡിറ്റ് സ്‌കോർ രൂപപ്പെടുത്താൻ സഹായിക്കും.

ഭാവിയിൽ യു.എഇയിൽ നിന്ന് വ്യക്തിഗത വായ്പകളായ കാർ ലോണുകൾ, ഭവന വായ്പകൾ എന്നിവയെടുക്കാൻ ശ്രമിക്കുമ്പോൾ ക്രെഡിറ്റ് ഹിസ്റ്ററി ആനുകൂല്യമാകും. ബാങ്കുകൾക്ക് പ്രവാസികളുടെ തിരിച്ചടവ് ശേഷിയിൽ കൂടുതൽ വിശ്വാസം ഉണ്ടാകാനും വഴിയൊരുക്കും. എന്നാൽ തിരിച്ചടവുകൾ മുടങ്ങിയാൽ ക്രെഡിറ്റ് സ്‌കോറിനെ ഗുരുതരമായി ബാധിക്കും. ചെറിയ തുകകളാണെങ്കിൽ പോലും ഇടപാടുകൾ കൃത്യസമയത്ത് അടച്ചു തീർത്തില്ലെങ്കിൽ ഭാവിയിൽ ബാങ്കുകളിൽ നിന്ന് മറ്റ് വായ്പകൾ ലഭിക്കുന്നതിന് തടസമായേക്കാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇ യാത്ര ഇനി മിന്നൽ വേഗത്തിൽ; ഇത്തിഹാദ് റെയിലിന്റെ സ്റ്റേഷനുകൾ, ടിക്കറ്റ് നിരക്കുകൾ, യാത്രക്കാർ അറിയേണ്ടതെല്ലാം

ETHIHAD 1

Etihad Rail അബുദാബിയെയും ഫുജൈറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇത്തിഹാദ് റെയിലിന്റെ ആദ്യഘട്ട സർവീസ് ആരംഭിച്ചിട്ട് ഏകദേശം ഒരു മാസമാകുന്നു. മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിക്കുന്നത്. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ വലിയ തിരക്കാണ് ട്രെയിനുകളിൽ അനുഭവപ്പെടുന്നത്. പുതിയ സ്റ്റേഷനുകൾ തുറക്കുന്ന തീയതികൾ പ്രഖ്യാപിച്ചതോടെ യു.എ.ഇയിലെ റെയിൽ ശൃംഖലയുടെ ഭാവി പദ്ധതികൾ വ്യക്തമായിരിക്കുകയാണ്. സെപ്റ്റംബർ 30-നാണ് പദ്ധതിയിലെ അടുത്ത പ്രധാന ഘട്ടം പൂർത്തിയാകുന്നത്. അന്ന് മുതൽ ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിന് സമീപമുള്ള സ്റ്റേഷനിലേക്കും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനിലേക്കും സർവീസുകൾ വ്യാപിപ്പിക്കും

ശേഷിക്കുന്ന സ്റ്റേഷനുകൾ എന്ന് തുറക്കും?

പദ്ധതിയുടെ അടുത്ത ഘട്ടങ്ങൾ 2026 അവസാനത്തിലും 2027 ആദ്യത്തിലുമായി താഴെ പറയുന്ന തീയതികളിൽ പൂർത്തിയാകും:

നവംബർ 30: അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള മദീനത് സായിദ്, ലീവ സ്റ്റേഷനുകൾ നിശ്ചയിച്ചതിലും നേരത്തെ തുറക്കും.

ഡിസംബർ 30: പടിഞ്ഞാറൻ മേഖലയിലേക്ക് ശൃംഖല വികസിപ്പിച്ചുകൊണ്ട് അൽ സില, അൽ ധന്ന, അൽ മിർഫ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാകും.

2027 മാർച്ച് 30: ഷാർജ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ തുറക്കുന്നതോടെ ആദ്യഘട്ട പാസഞ്ചർ ശൃംഖല പൂർണ്ണമാകും.

ടിക്കറ്റ് നിരക്കുകൾ എത്ര?

നിലവിൽ സർവീസ് നടത്തുന്ന അബുദാബി–ഫുജൈറ റൂട്ടിൽ 50 ശതമാനം ഇളവാണ് യാത്രക്കാർക്ക് ലഭിക്കുന്നത്:

കംഫർട്ട് ക്ലാസ്: 55 ദിർഹം മുതൽ (സാധാരണ നിരക്ക്: 109 ദിർഹം)

പ്രീമിയം ക്ലാസ്: 120 ദിർഹം മുതൽ (സാധാരണ നിരക്ക്: 239 ദിർഹം)

ഇതിൽ തന്നെ ‘സേവർ’ (ഏറ്റവും കുറഞ്ഞ നിരക്ക്), ‘വാല്യൂ’ (സീറ്റ് സെലക്ഷൻ സൗകര്യം ഉൾപ്പെടെ), ‘ഫ്ലെക്സ്’ (ടിക്കറ്റ് മാറ്റങ്ങൾക്കും റീഫണ്ടിനും സൗകര്യമുള്ളത്) എന്നിങ്ങനെ മൂന്ന് തരം ടിക്കറ്റുകൾ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും ഇളവുകളുണ്ട്. മറ്റ് റൂട്ടുകളിലെ നിരക്കുകൾ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രഖ്യാപിക്കും. മരുഭൂമിയും പർവതനിരകളും കടൽത്തീരവും കണ്ടുള്ള ഫുജൈറയിലേക്കുള്ള യാത്രയാണ് ഏറ്റവും മനോഹരമായ അനുഭവമായി യാത്രക്കാർ ചൂണ്ടിക്കാണിക്കുന്നത്. “തുറസ്സായ മരുഭൂമിയിലൂടെ തുടങ്ങി ഹാജർ പർവതനിരകളിലെ തുരങ്കങ്ങളിലൂടെ കടന്ന് ഒമാൻ ഉൾക്കടലിന്റെ മനോഹരമായ കാഴ്ചകളിലേക്ക് അവസാനിക്കുന്ന ഈ യാത്ര ലോകത്തിലെ തന്നെ അപൂർവ്വമായ ഒന്നാണ്” എന്ന് ഇത്തിഹാദ് റെയിലിന്റെ ആദ്യ എമിറാത്തി ക്യാപ്റ്റനായ ഇബ്രാഹിം അൽ ഹമ്മാദി പറയുന്നു. യാത്രക്കാരുടെ സൗകര്യാർത്ഥം പ്രാദേശിക ബസ്, ടാക്സി സർവീസുകളുമായി ട്രെയിൻ സ്റ്റേഷനുകൾ ബന്ധിപ്പിച്ചിട്ടുണ്ട്. അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സ്റ്റേഷനിൽ നിന്ന് കോർണിഷ് റോഡിലെ അഡ്നോക് ആസ്ഥാനം, അഡ്നെക് സെന്റർ, റീം മാൾ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ബസുകളുണ്ട്. കൂടാതെ MR1, MR2 എന്നീ രണ്ട് പുതിയ ബസ് റൂട്ടുകളും സർവീസ് നടത്തുന്നുണ്ട്. ദുബായിൽ മെട്രോ, ബസ്, ടാക്സി എന്നിവയുമായി റെയിൽ സ്റ്റേഷൻ നേരിട്ട് ബന്ധിപ്പിക്കും. കൂടാതെ, ദുബായ് ആർ.ടി.എയുമായി ചേർന്ന് യാത്രക്കാർക്ക് നിലവിലുള്ള ‘നോൾ’ കാർഡുകൾ ഉപയോഗിച്ച് തന്നെ ഇത്തിഹാദ് റെയിലിലും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *