
National Human Rights Bureau Renamedകുവൈത്ത് സിറ്റി: നാഷണൽ ഹ്യൂമൻ റൈറ്റ്സ് ബ്യൂറോയുടെ പേര് നാഷണൽ ഹ്യൂമൻ റൈറ്റ്സ് അതോറിറ്റി എന്നാക്കി മാറ്റി കുവൈത്ത് നീതിന്യായ മന്ത്രാലയം. ഐക്യരാഷ്ട്രസഭ അംഗീകരിച്ച പാരീസ് തത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നിയമഭേദഗതി കൊണ്ടുവന്നത്. ഇത് സംബന്ധിച്ച ഭേദഗതി ഔദ്യോഗിക ഗസറ്റായ ‘കുവൈത്ത് ടുഡേ’യിൽ പ്രസിദ്ധീകരിച്ചു.
Apply Now for the latest vacancies
സ്ഥാപനത്തിൻ്റെ സ്വാതന്ത്ര്യം ശക്തിപ്പെടുത്തുന്നതിനും നിയമപരമായ ചട്ടക്കൂട് വിപുലീകരിക്കുന്നതിനുമാണ് ഭേദഗതി ലക്ഷ്യമിടുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Kuwait Appeal Court : വെറും രണ്ട് കെ ഡി വിലയുള്ള സാധനത്തിനായി പലചരക്ക് കട ജീവനക്കാരന്റെ ജീവൻ കവർന്ന പ്രതിയുടെ ശിക്ഷ ശരിവെച്ച് കോടതി
Kuwait Greeshma Staff Editor — July 28, 2026 · 0 Comment

കുവൈത്ത് സിറ്റി: വെറും KD2 വിലയുള്ള സാധനങ്ങൾക്ക് പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പലചരക്ക് കടയിലെ ജീവനക്കാരന്റെ മരണത്തിന് ഇടയാക്കിയ കുവൈറ്റ് പൗരന് വിധിച്ച 15 വർഷത്തെ തടവ് ശിക്ഷ കുവൈത്തിലെ രണ്ടാമത്തെ അപ്പീൽ കോടതി ശരിവച്ചു.കോടതി രേഖകൾ പ്രകാരം, അൽ-മുത്ല പ്രദേശത്തെ ഒരു പലചരക്ക് കടയിൽ നിന്നാണ് സംഭവം നടന്നത്. KD2 വിലയുള്ള സാധനങ്ങൾ വാങ്ങിയ പ്രതി പണം നൽകാതെ കടയിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചു.
ഇത് തടയാൻ കടയിലെ ജീവനക്കാരൻ ശ്രമിച്ചതോടെ പ്രതി വാഹനം ഓടിച്ചുപോകുകയായിരുന്നു. ഇതിനിടെ ജീവനക്കാരൻ വാഹനത്തിൽ കുടുങ്ങി ഏകദേശം 30 മീറ്ററോളം വലിച്ചിഴക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ജീവനക്കാരൻ പിന്നീട് മരണത്തിന് കീഴടങ്ങി.
സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുകളിലും മോഷണക്കേസുകളിലും ഇയാൾക്ക് മുമ്പ് ശിക്ഷ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.
മാരകമായ ആക്രമണത്തിനും ജീവനക്കാരന്റെ മരണത്തിനും ഉത്തരവാദിയായ പ്രതിക്ക് താഴ്ന്ന കോടതി വിധിച്ച 15 വർഷത്തെ തടവ് ശിക്ഷ അപ്പീൽ കോടതിയും ശരിവെക്കുകയായിരുന്നു.
കുവൈത്തിൽ 1500 ലധികം വ്യാജ ബ്രാൻഡ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു ; വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്ന വെയർഹൗസിന് അധികൃതർ പൂട്ടിട്ടു
Kuwait Greeshma Staff Editor — July 28, 2026 · 0 Comment

Kuwait Counterfeit Goods : കുവൈത്ത് സിറ്റി: ഉപഭോക്തൃ വഞ്ചന തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയ കുവൈത്ത് അധികൃതർ, ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു ഗോഡൗണിൽ നിന്ന് വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുടെ 1,550 വനിതാ വസ്ത്രങ്ങളും പാദരക്ഷകളും പിടിച്ചെടുത്തു.ഹവാലി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗവുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് നടപടി. ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന വ്യാജ ഉൽപ്പന്നങ്ങൾ യഥാർഥ ബ്രാൻഡഡ് ഉൽപ്പന്നങ്ങളെന്ന പേരിൽ ഉപഭോക്താക്കൾക്ക് വിൽക്കുന്നതായി അധികൃതർ കണ്ടെത്തി.
തുടർന്ന് പിടിച്ചെടുത്ത എല്ലാ ഉൽപ്പന്നങ്ങളും കണ്ടുകെട്ടി. ഗോഡൗൺ ഉടൻ അടച്ചുപൂട്ടുകയും ഉടമയ്ക്കെതിരെ വാണിജ്യ തട്ടിപ്പ് കേസെടുത്ത് നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.അതേസമയം, ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് നടത്തിയ മറ്റൊരു പരിശോധനയിൽ ജഹ്റ, ഫർവാനിയ ഗവർണറേറ്റുകളിലെ ഒരു സലൂണും സ്പായും നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അടച്ചുപൂട്ടി.
Apply Now for the latest vacancies
മന്ത്രിതല ചട്ടങ്ങൾ ലംഘിക്കുകയും ചില സേവനങ്ങൾക്ക് അനുവദനീയമല്ലാത്ത രീതിയിൽ പണമിടപാടുകൾ നടത്തുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. സ്ഥാപനത്തിൽ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഉത്തരവാദികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമായി രാജ്യത്തുടനീളം പരിശോധനകൾ തുടരുമെന്നും, എല്ലാ വ്യാപാര സ്ഥാപനങ്ങളും കുവൈത്തിലെ വാണിജ്യ നിയമങ്ങളും ചട്ടങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിൽ പൊടിക്കാറ്റിന് ശമനം; ചൊവ്വാഴ്ചയും അതിശക്തമായ ചൂട് തുടരും
Kuwait Greeshma Staff Editor — July 28, 2026 · 0 Comment

Kuwait Weather Update : കുവൈത്ത് സിറ്റി: കുവൈത്തിൽ അനുഭവപ്പെട്ട പൊടിക്കാറ്റിന് തിങ്കളാഴ്ച രാത്രി മുതൽ ക്രമേണ ശമനമുണ്ടാകുമെന്ന് കുവൈത്ത് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ കാറ്റിന്റെ ശക്തി കുറയുന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ദൃശ്യപരതയും മെച്ചപ്പെടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.കാലാവസ്ഥാ വകുപ്പിന്റെ ആക്ടിംഗ് ഡയറക്ടർ ദറാർ അൽ അലി അറിയിച്ചതനുസരിച്ച്, ഉപരിതല ന്യൂനമർദ സംവിധാനത്തിന്റെ വ്യാപനവും അതിശക്തമായ ചൂടുള്ള വായു പ്രവാഹവും കാരണം തിങ്കളാഴ്ച കുവൈത്തിൽ 15 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശി.
ഈ ശക്തമായ കാറ്റ് മണലും പൊടിയും ഉയർത്തിയതിനെ തുടർന്ന് തുറസ്സായ പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി. ചിലയിടങ്ങളിൽ യാത്രക്കാർക്കും വാഹനയാത്രയ്ക്കും ബുദ്ധിമുട്ട് നേരിട്ടു.രാത്രിയോടെ കാറ്റിന്റെ വേഗം കുറയുന്നതിനാൽ പൊടിക്കാറ്റിന്റെ തീവ്രതയും കുറയും. എന്നാൽ തീരപ്രദേശങ്ങളിൽ ഇടയ്ക്കിടെ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുള്ളതിനാൽ കടലിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച രാജ്യത്ത് രേഖപ്പെടുത്തിയ പരമാവധി താപനില 46 ഡിഗ്രി സെൽഷ്യസായിരുന്നു.ചൊവ്വാഴ്ചയും കുവൈത്തിൽ അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്അറിയിച്ചു. പകൽ സമയത്ത് അത്യുഷ്ണവും രാത്രിയിൽ ചൂട് മുതൽ നേരിയ ചൂടുള്ള കാലാവസ്ഥയും തുടരും. മണിക്കൂറിൽ 15 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും തുറസ്സായ പ്രദേശങ്ങളിൽ വീണ്ടും പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ചൊവ്വാഴ്ച പുലർച്ചെ താപനില 34 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയും പകൽ പരമാവധി താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെയും എത്തുമെന്നാണ് പ്രവചനം.
Kuwait broken-down vehicle warning :തകരാറിലായ വാഹനം റോഡിൽ ഉപേക്ഷിക്കരുത്; മുന്നറിയിപ്പുമായി കുവൈത്ത് അധികൃതർ
Kuwait Greeshma Staff Editor — July 27, 2026 · 0 Comment
Kuwait broken-down vehicle warning : കുവൈത്ത് സിറ്റി: റോഡിൽ വാഹനം തകരാറിലായാൽ അത് ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന് കുവൈത്ത് ഗതാഗത വിഭാഗം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വാഹനം റോഡിൽ ഉപേക്ഷിച്ചാൽ അത് ഉപേക്ഷിക്കപ്പെട്ട വാഹനമായി കണക്കാക്കി പിടിച്ചെടുക്കുകയും വാഹന ഉടമയ്ക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും ഗതാഗത വിഭാഗം പൊതുസമ്പർക്ക വിഭാഗം മേധാവി അബ്ദുല്ല ബൂഹസൻ അറിയിച്ചു.
Apply Now for the latest vacancies
വാഹനം തകരാറിലായാൽ സാധ്യമെങ്കിൽ റോഡിന്റെ വലതുവശത്തെ സുരക്ഷിത ലെയിനിലേക്ക് മാറ്റണം. തുടർന്ന് ഹസാർഡ് ലൈറ്റുകൾ ഓണാക്കുകയും, മറ്റ് വാഹനയാത്രക്കാർക്ക് മുന്നറിയിപ്പായി സുരക്ഷിതമായ അകലത്തിൽ റിഫ്ലക്ടീവ് ട്രയാംഗിൾ അല്ലെങ്കിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും അധികൃതർ നിർദേശിച്ചു.
അവധി ദിവസങ്ങളിൽ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ യാത്രയ്ക്ക് മുമ്പ് വാഹനത്തിന്റെ സമഗ്ര പരിശോധന നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ടയറുകൾ, ബ്രേക്കുകൾ, എൻജിൻ ഓയിൽ, കൂളന്റ് എന്നിവ പരിശോധിക്കുന്നതിനൊപ്പം വാഹന രജിസ്ട്രേഷൻ കാലാവധി സാധുവാണെന്നും ഉറപ്പാക്കണം.
അതേസമയം, കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവരും വാഹനവുമായി ബന്ധപ്പെട്ട ഗതാഗത പിഴകൾ മുൻകൂട്ടി അടച്ചിരിക്കണം. കുടിശ്ശിക പിഴകൾ തീർത്തതിന് ശേഷമേ രാജ്യത്തിന് പുറത്തേക്ക് യാത്ര അനുവദിക്കുകയുള്ളുവെന്നും അധികൃതർ വ്യക്തമാക്കി.