
UAE Takes Action Against Labour Law Violations ദുബായ്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് യുഎഇയിൽ 42 റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപടി സ്വീകരിച്ചു. ഈ വർഷം ആദ്യ ആറുമാസത്തിനിടെ നടത്തിയ പരിശോധനകളിലാണ് വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
APPLY NOW FOR THE LATEST VACANCIES
തൊഴിലാളിയെ റിക്രൂട്ട്മെന്റ് ഓഫീസിലേക്ക് തിരിച്ചയച്ച ശേഷമോ ജോലി ഉപേക്ഷിച്ചതായി റിപ്പോർട്ട് ചെയ്ത ശേഷമോ തൊഴിലുടമയ്ക്ക് നിയമപ്രകാരം ലഭിക്കേണ്ട റിക്രൂട്ട്മെന്റ് ഫീസ് 14 ദിവസത്തിനുള്ളിൽ തിരികെ നൽകാത്തതാണ് പ്രധാന നിയമലംഘനമായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് 106 കേസുകളാണ് മന്ത്രാലയം രേഖപ്പെടുത്തിയത്.
തൊഴിലുടമകൾക്ക് സാമ്പത്തിക നഷ്ടം ഒഴിവാക്കുകയും റിക്രൂട്ട്മെന്റ് നടപടികളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതിനാണ് ഈ വ്യവസ്ഥ നടപ്പാക്കിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. കൂടാതെ, ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട അംഗീകൃത നടപടിക്രമങ്ങളും മാനദണ്ഡങ്ങളും പാലിക്കാത്ത 29 അധിക നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു. നിലവിൽ യുഎഇയിൽ 138 ലൈസൻസുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് ഉയർന്ന സേവന നിലവാരവും സുതാര്യതയും ഉറപ്പാക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
Unstable Weather to Continue Across the UAE Today യുഎഇയിൽ ഇന്നും അസ്ഥിര കാലാവസ്ഥ; ഇടിയോടുകൂടിയ മഴയ്ക്കും പൊടിക്കാറ്റിനും മുന്നറിയിപ്പ്
UAE Drisya Staff Editor — July 28, 2026 · 0 Comment

Unstable Weather to Continue Across the UAE Today ദുബൈ: യുഎഇയിൽ ഇന്നും അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. കിഴക്കൻ മേഖലകളിലും ചില ഉൾപ്രദേശങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും പൊടിക്കാറ്റ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
APPLY NOW FOR THE LATEST VACANCIES
രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയ കാലാവസ്ഥയായിരിക്കും. എന്നാൽ കിഴക്കൻ മലനിരകളിൽ രൂപംകൊള്ളുന്ന സംവഹന മേഘങ്ങൾ ഉൾപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതോടെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. കിഴക്കുനിന്നുള്ള ഉപരിതല ന്യൂനമർദവും മുകളിലെ അന്തരീക്ഷത്തിലെ ന്യൂനമർദ സംവിധാനവും ചേർന്നാണ് നിലവിലെ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്ന് എൻസിഎം വ്യക്തമാക്കി.
ഉൾപ്രദേശങ്ങളിൽ താപനില 43 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെയും തീരദേശങ്ങളിലും ദ്വീപുകളിലും 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയും മലനിരകളിൽ 31 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരുമെന്നാണ് പ്രവചനം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ശക്തമായ കാറ്റിനെ തുടർന്ന് ഉൾപ്രദേശങ്ങളിലും മലനിരകളിലും ചില സമയങ്ങളിൽ പൊടിക്കാറ്റ് രൂപപ്പെടുകയും ദൂരക്കാഴ്ച കുറയുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതേസമയം, അറേബ്യൻ ഉൾക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നാണ് വിലയിരുത്തൽ.
ശനിയാഴ്ചവരെ കിഴക്കൻ, തെക്കൻ മേഖലകളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ അനുകൂല സാഹചര്യം തുടരുമെന്നും ഇതോടെ കൂടുതൽ പ്രദേശങ്ങളിൽ മഴ ലഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നതായും എൻസിഎം അറിയിച്ചു. വ്യാഴാഴ്ച മുതൽ താപനില നേരിയ തോതിൽ ഉയരാനിടയുണ്ടെങ്കിലും ശക്തമായ കാറ്റിന് സാധ്യത തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Dubai Expands E-Bike Delivery Service to Seven New Areas ദുബൈയിലെ ഇ-ബൈക്ക് ഡെലിവറി സേവനം; അറിയാം പുതിയ ഏഴ് മേഖലകൾ
UAE Drisya Staff Editor — July 28, 2026 · 0 Comment

Dubai Expands E-Bike Delivery Service to Seven New Areasദുബൈ: പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈയിലെ ഇ-ബൈക്ക് ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ നാല് മേഖലകളിൽ വിജയകരമായി നടപ്പാക്കിയ പരീക്ഷണ പദ്ധതിക്ക് പിന്നാലെയാണ് സേവനം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
APPLY NOW FOR THE LATEST VACANCIES
അൽ ത്വാർ 1, അൽ ത്വാർ 2, അൽ ഖുസൈസ് 1, ശൈഖ് മുഹമ്മദ് ബിൻ റാശിദ് ബൊളിവാർഡ്, ദുബൈ മീഡിയ സിറ്റി, ജുമൈറ ലേക്ക്സ് ടവേഴ്സ് (JLT), ദുബൈ മറീന എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ മേഖലകൾ. നേരത്തേ അൽ കറാമ, അൽ ഹംറിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നീ പ്രദേശങ്ങളിലായിരുന്നു പദ്ധതി നടപ്പിലാക്കിയിരുന്നത്.
പ്രത്യേക കാൽനട-സൈക്കിൾ ട്രാക്കുകളുടെ സൗകര്യം, റെസ്റ്റോറന്റുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സാന്നിധ്യം, ജനസാന്ദ്രത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് പുതിയ മേഖലകൾ തിരഞ്ഞെടുക്കപ്പെട്ടതെന്ന് ആർ.ടി.എ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഡെലിവറി ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ കർശന സുരക്ഷാ മാനദണ്ഡങ്ങളും പ്രവർത്തന മാർഗനിർദേശങ്ങളും ആർ.ടി.എ നിർദേശിച്ചിട്ടുണ്ട്. സുസ്ഥിര നഗര ഗതാഗതം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുമുള്ള ദുബൈയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇ-ബൈക്ക് ഡെലിവറി സേവനം വിപുലീകരിച്ചിരിക്കുന്നത്.
സുപ്രധാന മാറ്റത്തിനൊരുങ്ങി യുഎഇ, ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും; വായ്പ എടുക്കുന്ന പ്രവാസികൾക്ക്
UAE Nazia Staff Editor — July 28, 2026 · 0 Comment

ദുബായ്: സുപ്രധാന മാറ്റത്തിന് കളമൊരുങ്ങി യുഎഇയിലെ സാമ്പത്തിക സേവന മേഖല. ‘ബൈ നൗ, പേ ലേറ്റർ’ പ്ലാറ്റ്‌ഫോമുകളായ ടാബി, തമാര എന്നിവയിലൂടെ നടത്തുന്ന ഇടപാടുകൾ ഇനി മുതൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ പ്രതിഫലിക്കും. രാജ്യത്തെ ഉപഭോക്താക്കളുടെ സാമ്പത്തിക ബാദ്ധ്യതകളെക്കുറിച്ച് വായ്പാദാതാക്കൾക്ക് കൂടുതൽ വ്യക്തത നൽകുന്നതിന്റെ ഭാഗമായാണ് ഫെഡറൽ ക്രെഡിറ്റ് ഇൻഫർമേഷൻ ഏജൻസിയായ ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോയുടെ പുതിയ തീരുമാനം. 2026 ജൂലായ് മുതൽ ഈ സംവിധാനം നിലവിൽ വന്നതായി അധികൃതർ അറിയിച്ചു. നിലവിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ഈ നിയമം ബാധകമായിരിക്കും. ഇതുവരെയുള്ള ഇടപാടുകളുടെ ഹിസ്റ്ററിയും ക്രെഡിറ്റ് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.
APPLY NOW FOR THE LATEST VACANCIES
ഉപഭോക്താക്കൾക്ക് ഇതിനകം വേറെ എന്തൊക്കെ സാമ്പത്തിക ബാദ്ധ്യതകളുണ്ടെന്ന് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇനി വളരെ എളുപ്പത്തിൽ മനസിലാക്കാം. ഇത് പരിശോധിച്ചുകൊണ്ട്, വായ്പ നൽകിയാൽ തിരിച്ചുകിട്ടുമോ ഇല്ലയോ എന്ന റിസ്‌ക് കൃത്യമായി വിലയിരുത്താനും മികച്ച തീരുമാനങ്ങൾ എടുക്കാനും ബാങ്കുകൾക്ക് കഴിയും.
ടാബി പണമിടപാടുകൾ കൃത്യസമയത്ത് അടച്ചുതീർക്കുന്നവർക്ക് നല്ലൊരു സാമ്പത്തിക ചരിത്രം ഉണ്ടാക്കിയെടുക്കാൻ സഹായകരമാകുമെന്ന് ടാബി സി.ഇ.ഒ ഹൊസാം അറബ് വ്യക്തമാക്കി. അതുപോലെ ധനകാര്യ മേഖലയിൽ കൂടുതൽ വ്യക്തതയും സുതാര്യതയും കൊണ്ടുവരാനും, സാധാരണക്കാരെ ഔദ്യോഗിക ബാങ്കിംഗ് സംവിധാനങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് തമാരയുടെ യു.എഇ മേധാവി സാഗർ ഷായും അഭിപ്രായപ്പെട്ടു.
അതേസമയം യുഎഇയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളി പ്രവാസികൾ ചെറിയ ഷോപ്പിംഗുകൾക്കും ഓൺലൈൻ പർച്ചേസുകൾക്കും ടാബി, തമാര പോലുള്ള ബി.എൻ.പി.എൽ സേവനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതുവഴി വാങ്ങുന്ന സാധനങ്ങളുടെ തുക ഗഡുക്കളായി കൃത്യസമയത്ത് അടച്ചുതീർക്കുന്ന പ്രവാസികൾക്ക് മികച്ച ക്രെഡിറ്റ് സ്‌കോർ രൂപപ്പെടുത്താൻ സഹായിക്കും.
ഭാവിയിൽ യു.എഇയിൽ നിന്ന് വ്യക്തിഗത വായ്പകളായ കാർ ലോണുകൾ, ഭവന വായ്പകൾ എന്നിവയെടുക്കാൻ ശ്രമിക്കുമ്പോൾ ക്രെഡിറ്റ് ഹിസ്റ്ററി ആനുകൂല്യമാകും. ബാങ്കുകൾക്ക് പ്രവാസികളുടെ തിരിച്ചടവ് ശേഷിയിൽ കൂടുതൽ വിശ്വാസം ഉണ്ടാകാനും വഴിയൊരുക്കും. എന്നാൽ തിരിച്ചടവുകൾ മുടങ്ങിയാൽ ക്രെഡിറ്റ് സ്‌കോറിനെ ഗുരുതരമായി ബാധിക്കും. ചെറിയ തുകകളാണെങ്കിൽ പോലും ഇടപാടുകൾ കൃത്യസമയത്ത് അടച്ചു തീർത്തില്ലെങ്കിൽ ഭാവിയിൽ ബാങ്കുകളിൽ നിന്ന് മറ്റ് വായ്പകൾ ലഭിക്കുന്നതിന് തടസമായേക്കാം.