UAE Kuwait Bahrain flight cancellations : യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം; നിരവധി സർവീസുകൾ റദ്ദാക്കി

UAE Kuwait Bahrain flight cancellations അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യം തുടരുന്നതിനാൽ യുഎഇയിൽ നിന്ന് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള നിരവധി വിമാന സർവീസുകളുടെ റദ്ദാക്കൽ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്‌ളൈദുബായ് എന്നീ വിമാനക്കമ്പനികൾ വീണ്ടും നീട്ടി.

ഇത്തിഹാദ് എയർവേയ്‌സ് അറിയിച്ചതനുസരിച്ച്, അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള EY653, EY654 വിമാനങ്ങൾ ജൂലൈ 24 വരെ റദ്ദാക്കിയിട്ടുണ്ട്. ബഹ്റൈനിലേക്കുള്ള EY647, EY648 സർവീസുകളും ജൂലൈ 23 വരെ സർവീസ് നടത്തില്ല.

അതേസമയം, എമിറേറ്റ്സ് എയർലൈൻസ് കുവൈത്തിലേക്കുള്ള EK853, EK855, EK857, EK859 വിമാനങ്ങൾ ബുധനാഴ്ച വരെ റദ്ദാക്കിയതായി അറിയിച്ചു. ദുബായിൽ നിന്ന് ബഹ്റൈനിലേക്കുള്ള EK835, EK837, EK839 സർവീസുകളും ഇതേ കാലയളവിൽ റദ്ദാക്കിയിട്ടുണ്ട്.

ഫ്‌ളൈദുബായും ചൊവ്വ, ബുധൻ ദിവസങ്ങളിലെ ദുബായിൽ നിന്ന് ബഹ്റൈനിലേക്കുള്ള FZ021, FZ023 വിമാനങ്ങൾ റദ്ദാക്കിയതായി സ്ഥിരീകരിച്ചു.

വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ കസ്റ്റമർ സർവീസ് വഴി ഏറ്റവും പുതിയ സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്ന് യാത്രക്കാർക്ക് അധികൃതർ നിർദേശം നൽകി.

യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇന്ന് മുതല്‍ അല്‍ ഹിന്ദ് വഴി; എങ്ങിനെ അപേക്ഷിക്കാം, ഫീസ് എത്ര, എവിടെയെല്ലാം കേന്ദ്രങ്ങള്‍

UAE Nazia Staff Editor — July 22, 2026 · 0 Comment

alhind logo

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് പുതിയ സംവിധാനം നിലവില്‍ വന്നു. ജൂലൈ 22 മുതല്‍ ഈ സേവനങ്ങള്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേന പ്രവര്‍ത്തിക്കുന്ന 16 ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലൂടെ (ICAC) മാത്രമാണ് ലഭ്യമാകുക. ഇതോടെ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലോ നേരിട്ട് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷകര്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി സമയം ബുക്ക് ചെയ്ത് സമീപത്തെ ഐസിഎസി കേന്ദ്രത്തിലെത്തണം.

പുതിയ സംവിധാനത്തില്‍ എങ്ങനെ അപേക്ഷിക്കാം?

പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ആദ്യം Passport Seva Portalല്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കണം. തുടര്‍ന്ന് consularsevainuae.com പോര്‍ട്ടലില്‍ പ്രവേശിച്ച് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം.
പ്രതിദിനം രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകള്‍ ലഭ്യമാക്കും. അപേക്ഷകന്‍ ഇഷ്ടമുള്ള കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുക്കാം.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തുടര്‍ന്ന് ആവശ്യമായ എല്ലാ ഒറിജിനല്‍ രേഖകളും ഫോട്ടോയും അനുബന്ധ രേഖകളും തയ്യാറാക്കി നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പ് കേന്ദ്രത്തില്‍ എത്തണം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന രസീത് സൂക്ഷിച്ചാല്‍ അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി പരിശോധിക്കാം. പാസ്‌പോര്‍ട്ട് തയ്യാറായാല്‍ ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്ന് നേരിട്ട് വാങ്ങുകയോ കൂറിയര്‍ സേവനം തെരഞ്ഞെടുത്തവര്‍ക്ക് വീട്ടിലെ വിലാസത്തില്‍ ലഭിക്കുകയോ ചെയ്യും.

പുതിയ പോര്‍ട്ടലിന്റെ പ്രത്യേകതകള്‍

പുതിയ പോര്‍ട്ടലിലൂടെ അപ്പോയിന്റ്‌മെന്റ് ബുക്കിങ്, അപേക്ഷയുടെ നിലവാരം പരിശോധിക്കല്‍, ഫീസ് വിവരങ്ങള്‍, ആവശ്യമായ രേഖകളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും അറിയിപ്പുകള്‍ എന്നിവ ഒരിടത്ത് ലഭ്യമാകും. കൂടുതല്‍ എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആധുനിക സംവിധാനങ്ങളോടെയാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്.

സേവന സമയം

രാജ്യത്താകമാനമുള്ള 16 ഐസിഎസി കേന്ദ്രങ്ങളും എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ പ്രവര്‍ത്തിക്കും. നിശ്ചയിച്ച അപ്പോയിന്റ്‌മെന്റിന് 15 മിനിറ്റ് മുമ്പ് മാത്രമേ പ്രവേശനം അനുവദിക്കൂ.

പാസ്‌പോര്‍ട്ട് ഫീസ് എത്ര?

* സാധാരണ പാസ്‌പോര്‍ട്ട് അപേക്ഷ: 450 ദിര്‍ഹം (11,800 രൂപ)
* തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷ: 900 ദിര്‍ഹം (23,600 രൂപ)

ഇതിനുപുറമെ 19 ദിര്‍ഹം (വാറ്റ് ഉള്‍പ്പെടെ) സേവന നിരക്ക് ഈടാക്കും. അപേക്ഷാ ഫോം പൂരിപ്പിക്കല്‍, ഫോട്ടോ എടുക്കല്‍, രേഖകള്‍ ടൈപ്പ് ചെയ്യല്‍, ഫോട്ടോകോപ്പി, പ്രിന്റ്, ആഭ്യന്തര കൂറിയര്‍ തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ ഈ തുകയിലുള്‍പ്പെടും.

ചില വിഭാഗങ്ങള്‍ക്ക് അപ്പോയിന്റ്‌മെന്റ് ആവശ്യമില്ല

താഴെപ്പറയുന്ന വിഭാഗക്കാര്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാതെ നേരിട്ട് കേന്ദ്രങ്ങളില്‍ എത്തി സേവനം ലഭിക്കും.

* തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍
* നവജാത ശിശുക്കളുടെ പാസ്‌പോര്‍ട്ട് അപേക്ഷ
* എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി)
* 60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍

ഇവര്‍ക്ക് ആദ്യം എത്തുന്നവര്‍ക്ക് ആദ്യം സേവനം എന്ന രീതിയിലായിരിക്കും അപേക്ഷ സ്വീകരിക്കുക.

എവിടെയെല്ലാം പുതിയ കേന്ദ്രങ്ങള്‍?

യുഎഇയിലെ എല്ലാ എമിറേറ്റുകളിലുമായി 16 കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.

* അബുദാബി: അല്‍ ദനാഹ്, മുസഫ, അല്‍ റീം, അല്‍ ഐന്‍, മദീനത് സായിദ്, ഗയാത്തി.

* ദുബൈ: ബുര്‍ ദുബൈ, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് (ഡി.ഐ.പി)

* ഷാര്‍ജ: അല്‍ മജാസ്, ഇന്ത്യന്‍ അസോസിയേഷന്‍ (റോള പ്രദേശം), കൂടാതെ കല്‍ബ, ഖോര്‍ഫക്കാന്‍.

* വടക്കന്‍ എമിറേറ്റുകള്‍: അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ.

ബുര്‍ ദുബൈയിലെ പ്രധാന കേന്ദ്രത്തില്‍ 45 കൗണ്ടറുകളുള്ളതിനാല്‍ അപേക്ഷകരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

നിയമപോരാട്ടത്തിന് പിന്നാലെ പുതിയ സംവിധാനം

യുഎഇയിലും മറ്റ് ചില രാജ്യങ്ങളിലുമായി കോണ്‍സുലര്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്നതിനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു. ഇതോടെ ഏതാനും ആഴ്ചകളായി അബുദാബി എംബസിയും ദുബൈ കോണ്‍സുലേറ്റും നേരിട്ടായിരുന്നു സേവനങ്ങള്‍ നല്‍കിയത്. ഇത് വലിയ തിരക്കും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു.

തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും, സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ജൂലൈ 21ന് സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തു. ഇതോടെയാണ് അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് ഇടക്കാല അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്.

വിദേശകാര്യ മന്ത്രാലയം പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ അല്‍ ഹിന്ദ് താല്‍ക്കാലിക സേവനദാതാവായി പ്രവര്‍ത്തിക്കും. ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്‍, മറ്റ് കോണ്‍സുലര്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഷാർജ∙ പാർക്ക് ചെയ്ത വാഹനം മോഷ്‌ടിച്ച് ഓടിച്ചുപോയി അപകടമുണ്ടാക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടങ്ങളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്ന റാഫിദിൽ നിന്നുള്ള ഫോൺ കോളാണ് കാർ മോഷണം പോയ വിവരമറിയാൻ ഉടമയ്ക്ക് സഹായമായത്. കേസ് വിധി പറയാനായി ഷാർജ മിസ്ഡമീനർ കോടതി മാറ്റി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അൽ മജാസിൽ വാഹനം അപകടത്തിൽപ്പെട്ട് ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് റാഫിദ് കമ്പനി വാഹന ഉടമയെ ബന്ധപ്പെടുന്നത്. വീടിന് സമീപത്തെ പെയ്ഡ് പാർക്കിങ്ങിൽ കാർ സുരക്ഷിതമായി നിർത്തിയിട്ടിരുന്നതിനാൽ റാഫിദിന്റെ ഫോൺ കോൾ ഉടമയെ ഏറെ അമ്പരപ്പിച്ചു. ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയപ്പോൾ വാഹനം തകർന്ന നിലയിൽ റോഡിൽ ഉപേക്ഷിച്ചതായി കണ്ടെത്തുകയായിരുന്നു. ഡ്രൈവർ സ്ഥലത്തുണ്ടായിരുന്നില്ല.

തുടർന്ന് ഉടമ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതി വാഹനം മോഷ്ടിച്ചതാണെന്നും തുടർന്ന് അപകടമുണ്ടാക്കി ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നുവെന്നും വ്യക്തമായത്. തുടർന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദ്ദവുമാണ് കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.

ആഹാ പൊളി!!!പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; 4 മാസത്തേക്ക് ടിക്കറ്റ് നിരക്കില്‍ വമ്പൻ ഓഫര്‍! കേരളത്തിനും ബാധകം

UAE Nazia Staff Editor — July 22, 2026 · 0 Comment

498486

ഇന്ത്യന്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയര്‍വേയ്സ്. ആഗോളതലത്തില്‍ പരിമിത കാലത്തേക്ക് നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എത്തിഹാദ് എയര്‍വേയ്‌സ്. ഇന്ത്യയുള്‍പ്പെടെ 30-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 20 ശതമാനം വരെ ഇളവാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.

ജൂലൈ 20 മുതല്‍ 26 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുക. 2026 ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലെ യാത്രകള്‍ക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നീ 11 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സാന്‍സിബാര്‍, സലാല, ക്രാക്കോവ്, പാല്‍മ ഡി മല്ലോര്‍ക്ക, അബുദാബി, ആംസ്റ്റര്‍ഡാം, പാരീസ്, പ്രാഗ്, മലാഗ, ഷിക്കാഗോ, ഷാര്‍ലറ്റ്, അറ്റ്‌ലാന്റ തുടങ്ങിയ എത്തിഹാദിന്റെ ശൃംഖലയിലുള്ള വിനോദസഞ്ചാര-ബിസിനസ് ലക്ഷ്യസ്ഥാനങ്ങള്‍ ഈ പരിമിത കാല ഓഫറില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇക്കോണമി ക്ലാസ് റൗണ്ട്-ട്രിപ്പ് ടിക്കറ്റ് നിരക്ക് 53,418 രൂപയില്‍ ആരംഭിക്കും.

കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇക്കോണമി ക്ലാസ് റൗണ്ട്-ട്രിപ്പ് ടിക്കറ്റ് നിരക്ക് ഏകദേശം 30000 രൂപയില്‍ നിനന്ന് ആരംഭിക്കും. ഓഫറില്‍ ഉള്‍പ്പെടുന്ന റൂട്ടുകളില്‍ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് കുറഞ്ഞ നിരക്കുകള്‍ ലഭ്യമാകുമെന്നാണ് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം അടിസ്ഥാന നിരക്കില്‍ മാത്രമാണ് ഇളവ് ലഭിക്കുക എന്നും എത്തിഹാദ് അറിയിച്ചിട്ടുണ്ട്.

നികുതികള്‍, ഇന്ധന സര്‍ചാര്‍ജുകള്‍, മറ്റ് ബാധകമായ ഫീസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇക്കോണമി (ബേസിക്, വാല്യൂ), ബിസിനസ് (വാല്യൂ, കംഫര്‍ട്ട്) വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത വണ്‍-വേ (ഒരു വശത്തേക്കുള്ള), റിട്ടേണ്‍ (പോയിവരുന്ന) ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമാണ്. യാത്രയ്ക്ക് മുമ്പ് സാധുവായ വിസയും യാത്രാ രേഖകളും കൈവശമുണ്ടെന്ന് യാത്രക്കാര്‍ ഉറപ്പാക്കണം

കുറഞ്ഞ നിരക്കുകള്‍ക്ക് പുറമേ, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ മുന്‍ഗണനാ സേവനങ്ങള്‍, ലോഞ്ച് സൗകര്യം, വിശാലമായ ക്യാബിനുകള്‍, മികച്ച ഭക്ഷണവിഭവങ്ങള്‍, വ്യക്തിഗത സേവനം എന്നിവ ലഭിക്കും. അബുദാബി വഴി യാത്ര ചെയ്യുന്നവര്‍ക്ക് എത്തിഹാദിന്റെ ‘സ്റ്റോപ്പ്ഓവര്‍’ പദ്ധതിക്കും അര്‍ഹതയുണ്ടായേക്കാം. തിരഞ്ഞെടുത്ത യാത്രാപദ്ധതികളില്‍ രണ്ട് രാത്രി വരെ സൗജന്യ ഹോട്ടല്‍ താമസം ഇതില്‍ ഉള്‍പ്പെടുന്നു.

ഈ പ്രത്യേക നിരക്കുകള്‍ ലഭ്യതയെ ആശ്രയിച്ചിരിക്കുമെന്നും, മുന്‍കൂട്ടി അറിയിക്കാതെ തന്നെ അവയില്‍ മാറ്റം വരുത്താനോ പിന്‍വലിക്കാനോ സാധിക്കുമെന്നും എത്തിഹാദ് എയര്‍വേയ്‌സ് അറിയിച്ചിട്ടുണ്ട്.

പ്രവാസികളെ…ട്രിപ്പ്‌ മോഡ് ഓൺ ആകുംl ആഘോഷിക്കാൻ റെഡിയാവു!! നിങ്ങൾ കാത്തിരുന്നത് ഇതാ യുഎഇയിൽ വീണ്ടും നീണ്ട അവധിക്ക് സാധ്യത; അറിയാം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് മൂന്ന് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കാൻ സാധ്യത. നബിദിനമായി ബന്ധപ്പെട്ടാണ് നീണ്ട അവധി ലഭിക്കുന്നത്. ഇസ്ലാമിക കലണ്ടറിലെ റബീഉൽ അവ്വൽ മാസം പന്ത്രണ്ടാം തീയതിയാണ് നബിദിനമായി ആചരിക്കുക. എന്നാൽ ഈ വർഷത്തെ കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് നബിദിനം വരുന്നത്.

സാധാരണയിൽ ഒരു ചൊവ്വാഴ്ചയാണ് അവധി വന്നതെങ്കിൽ തിങ്കളാഴ്ച ജോലിക്ക് പോയി വീണ്ടും ചൊവ്വാഴ്ച അവധിയെടുക്കുന്ന ഒരു ബുദ്ധിമുട്ട് പ്രവാസികൾക്ക് ഉണ്ടാകാറുണ്ട്. ഇതിന് പരിഹാരമായാണ് യുഎഇ അധികൃതർ അവധി ട്രാൻസ്ഫർ നിയമം കൊണ്ടുവന്നത്

2024 ൽ പാസാക്കുകയും പിന്നീട് പ്രാബല്യത്തിൽ വരികയും ചെയ്ത കാബിനറ്റ് റെസല്യൂഷൻ നമ്പർ 27 അനുസരിച്ച് ആഴ്ചയുടെ മധ്യത്തിൽ വരുന്ന പൊതു അവധികൾ ആഴ്ചയുടെ തുടക്കത്തിലേക്കോ അല്ലെങ്കിൽ അവസാനത്തിലേക്കോ മാറ്റാൻ യുഎഇ സർക്കാരിന് അധികാരമുണ്ട്.
തുടർച്ചയായ അവധി ദിനങ്ങൾ ലഭിക്കുക, ജോലിസ്ഥലത്തെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ നീക്കം.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് അവധി മാറ്റാനുള്ള ഈ നിയമം നബിദിന അവധിക്കും ബാധകമാകും. ഓഗസ്റ്റ് 25 ചൊവ്വാഴ്ചത്തെ അവധി മുൻപുള്ള തിങ്കളാഴ്ചത്തേക്ക് ഓഗസ്റ്റ് 24 ലേക്ക് മാറ്റാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി കൂടെ ലഭിക്കുന്നതിനാൽ യുഎഇയിലെ ജീവനക്കാർക്ക് നീണ്ട മൂന്ന് ദിവസത്തെ അവധി ലഭിക്കാനാണ് സാധ്യത.

അതായത് ഓഗസ്റ്റ് 22 ശനിയാഴ്ച മുതൽ 24 തിങ്കളാഴ്ച വരെ പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും ജീവനക്കാർക്ക് ഒരുപോലെ ഈ ആനുകൂല്യം ലഭിക്കുമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ ട്രാൻസ്ഫർ നിയമം എല്ലാ അവധികൾക്കും ബാധകമല്ല.
വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ എന്നീ അവധികൾ മാസപിറവി അടിസ്ഥാനമാക്കിയതിനാൽ ഈ നിയമം ബാധകമാകില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *