
UAE SMS Direct Model യുഎഇയില്‍ ഒടിപികളും മറ്റ് അറിയിപ്പുകളും എസ്എംഎസ് വഴി അയക്കുന്ന കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി ടെലികമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗവണ്മെന്റ് റെഗുലേറ്ററി അതോറിറ്റി. ഇത്തരം സേവനങ്ങള്‍ നല്കുന്നവര് നിശ്ചിത സമയപരിധിക്കുള്ളില്‍ ‘ഡയറക്ട് മോഡലിലേക്ക്’ മാറണമെന്ന് അതോറിറ്റി നിര്‍ദ്ദേശിച്ചു. സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നത് ഉറപ്പാക്കുന്നതിനായി അനുവദിച്ചിട്ടുള്ള തിരുത്തല്‍ കാലയളവ് 2026 ഡിസംബര്‍ 31-ന് അവസാനിക്കും. അതിനുള്ളില്‍ തന്നെ എല്ലാ സ്ഥാപനങ്ങളും പുതിയ രീതിയിലേക്ക് മാറേണ്ടതുണ്ട്.
എന്താണ് ഡയറക്ട് മോഡല്‍?
ബിസിനസ് ആവശ്യങ്ങള്‍ക്കായി ആപ്ലിക്കേഷനുകളില്‍ നിന്ന് ഉപഭോക്താക്കള്‍ക്ക് സ്വയമേവ സന്ദേശങ്ങള്‍ അയക്കുന്ന രീതിയാണ് എ2പി (A2P) എസ്എംഎസ്. പുതിയ ‘ഡയറക്ട് മോഡല്‍’ പ്രകാരം ഇടനിലക്കാരില്ലാതെ ഒരു എസ്എംഎസ് അഗ്രഗേറ്ററില് നിന്ന് നേരിട്ട് ഉപഭോക്താവിലേക്ക് സന്ദേശങ്ങള്‍ എത്തും. സുരക്ഷ ഉറപ്പാക്കുന്നതിനും സേവന നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനുമാണ് ഈ മാറ്റം.
ആര്‍ക്കൊക്കെ ബാധകം?
ഒറ്റത്തവണ പാസ്വേഡുകള്, നോട്ടിഫിക്കേഷനുകള്‍, അലേര്‍ട്ടുകള്‍, മാര്‍ക്കറ്റിംഗ് സന്ദേശങ്ങള്‍, പ്രൊമോഷണല്‍ അറിയിപ്പുകള്, ഓര്‍ഡര്‍ അപ്ഡേറ്റുകള് എന്നിവയ്ക്കായി എസ്എംഎസ് ഉപയോഗിക്കുന്ന താഴെ പറയുന്നവര്‍ക്ക് ഈ നിയമം ബാധകമാണ്:
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും
ഇ-കൊമേഴ്സ് കമ്പനികള്‍
ആരോഗ്യ സേവന ദാതാക്കള്‍
ലോജിസ്റ്റിക്സ് കമ്പനികള്‍
ഉപഭോക്താക്കളുമായി എസ്എംഎസ് വഴി സംവദിക്കുന്ന മറ്റേതൊരു സ്ഥാപനവും.
മാറ്റം എങ്ങനെ വരുത്താം?
നിലവില്‍ എസ്എംഎസ് സേവനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ രാജ്യത്തെ അംഗീകൃത ടെലികോം സേവന ദാതാക്കളായ ഇത്തിസലാത്ത് (e&), ഡു (du) എന്നിവയുമായി ബന്ധപ്പെട്ട് മാറ്റം പൂര്‍ത്തിയാക്കണം. നിലവിലുള്ള തേര്‍ഡ് പാര്‍ട്ടി കരാറുകള്‍ പരിശോധിച്ച് നിശ്ചിത സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ എസ്എംഎസ് സേവനങ്ങള്‍ തടസ്സപ്പെട്ടേക്കാമെന്ന് ടിഡിആര്‍എ മുന്നറിയിപ്പ് നല്കി. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യുഎഇയിൽ പുതിയ ഇന്ത്യൻ കോൺസുലാർ സേവന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി; ആദ്യദിനം വൻ തിരക്ക്
UAE Greeshma Staff Editor — July 22, 2026 · 0 Comment

UAE Indian Consular Application Centres ദുബായ്: യുഎഇയിലെ പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) ബുധനാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചു. സേവനങ്ങൾ ആരംഭിച്ചതോടെ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാർ എത്തി. ഇന്ത്യൻ സർക്കാർ കോൺസുലാർ സേവനങ്ങൾ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് ഔട്ട്സോഴ്സ് ചെയ്തതോടെയാണ് യുഎഇയിലുടനീളം 16 പുതിയ സേവന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങിയത്. ഇതോടെ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ, OCI ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ ഇനി ഈ കേന്ദ്രങ്ങൾ വഴിയാണ് ലഭിക്കുക.
ബർ ദുബായിലെ UW Mall-ലുള്ള പ്രധാന കേന്ദ്രത്തിൽ 70 സർവീസ് കൗണ്ടറുകളുണ്ട്. ഇവിടെ പ്രതിദിനം ഏകദേശം 600 അപേക്ഷകൾ വരെ സ്വീകരിക്കാനാകും. എല്ലാ 16 കേന്ദ്രങ്ങളും പൂർണ തോതിൽ പ്രവർത്തനം ആരംഭിച്ചാൽ ദിവസേന 8,000 അപേക്ഷകൾ വരെ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു. സേവനങ്ങൾക്കായി ഇന്ത്യാ സർക്കാർ നിശ്ചയിച്ച അപേക്ഷാ ഫീസിന് പുറമെ 19 ദിർഹം സർവീസ് ചാർജ് ഈടാക്കും. ഈ തുകയ്ക്ക് ഫോട്ടോ എടുക്കൽ, ഫോട്ടോകോപ്പി, പ്രിന്റിംഗ്, ഫോം പൂരിപ്പിക്കൽ സഹായം തുടങ്ങിയ സേവനങ്ങളും ഉൾപ്പെടും. പ്രീമിയം സേവനങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്നും എല്ലാ അപേക്ഷകർക്കും ഒരേ നിലവാരത്തിലുള്ള സേവനം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
ആവശ്യമായ രേഖകളുമായി എത്തുന്നവർക്ക് അപേക്ഷ സമർപ്പിക്കുന്ന നടപടിക്രമം ഏകദേശം 30 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാനാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്.അപ്പോയിന്റ്മെന്റുകൾ പുതിയ ഓൺലൈൻ പോർട്ടൽ വഴി ബുക്ക് ചെയ്യാം. എല്ലാ ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകൾ ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
പുതിയ സംവിധാനം നിലവിൽ വന്നതോടെ പാസ്പോർട്ട്, വിസ, OCI, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി ഇനി അബുദാബിയിലെ ഇന്ത്യൻ എംബസിയിലോ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലോ നേരിട്ട് പോകേണ്ടതില്ല.
യുഎഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം; നിരവധി സർവീസുകൾ റദ്ദാക്കി
UAE Greeshma Staff Editor — July 22, 2026 · 0 Comment
UAE Kuwait Bahrain flight cancellations അബുദാബി: മേഖലയിലെ സുരക്ഷാ സാഹചര്യം തുടരുന്നതിനാൽ യുഎഇയിൽ നിന്ന് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള നിരവധി വിമാന സർവീസുകളുടെ റദ്ദാക്കൽ എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ളൈദുബായ് എന്നീ വിമാനക്കമ്പനികൾ വീണ്ടും നീട്ടി.
ഇത്തിഹാദ് എയർവേയ്സ് അറിയിച്ചതനുസരിച്ച്, അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള EY653, EY654 വിമാനങ്ങൾ ജൂലൈ 24 വരെ റദ്ദാക്കിയിട്ടുണ്ട്. ബഹ്റൈനിലേക്കുള്ള EY647, EY648 സർവീസുകളും ജൂലൈ 23 വരെ സർവീസ് നടത്തില്ല.
അതേസമയം, എമിറേറ്റ്സ് എയർലൈൻസ് കുവൈത്തിലേക്കുള്ള EK853, EK855, EK857, EK859 വിമാനങ്ങൾ ബുധനാഴ്ച വരെ റദ്ദാക്കിയതായി അറിയിച്ചു. ദുബായിൽ നിന്ന് ബഹ്റൈനിലേക്കുള്ള EK835, EK837, EK839 സർവീസുകളും ഇതേ കാലയളവിൽ റദ്ദാക്കിയിട്ടുണ്ട്.
ഫ്ളൈദുബായും ചൊവ്വ, ബുധൻ ദിവസങ്ങളിലെ ദുബായിൽ നിന്ന് ബഹ്റൈനിലേക്കുള്ള FZ021, FZ023 വിമാനങ്ങൾ റദ്ദാക്കിയതായി സ്ഥിരീകരിച്ചു.
വിമാനത്താവളത്തിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ കസ്റ്റമർ സർവീസ് വഴി ഏറ്റവും പുതിയ സർവീസ് വിവരങ്ങൾ പരിശോധിക്കണമെന്ന് യാത്രക്കാർക്ക് അധികൃതർ നിർദേശം നൽകി.
യുഎഇയിലെ ഇന്ത്യന്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ ഇന്ന് മുതല്‍ അല്‍ ഹിന്ദ് വഴി; എങ്ങിനെ അപേക്ഷിക്കാം, ഫീസ് എത്ര, എവിടെയെല്ലാം കേന്ദ്രങ്ങള്‍
UAE Nazia Staff Editor — July 22, 2026 · 0 Comment

ദുബൈ: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന് ഉള്‍പ്പെടെയുള്ള കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് പുതിയ സംവിധാനം നിലവില്‍ വന്നു. ജൂലൈ 22 മുതല്‍ ഈ സേവനങ്ങള്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേന പ്രവര്‍ത്തിക്കുന്ന 16 ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിക്കേഷന്‍ സെന്ററുകളിലൂടെ (ICAC) മാത്രമാണ് ലഭ്യമാകുക. ഇതോടെ അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലോ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലിലോ നേരിട്ട് പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. അപേക്ഷകര്‍ പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി സമയം ബുക്ക് ചെയ്ത് സമീപത്തെ ഐസിഎസി കേന്ദ്രത്തിലെത്തണം.
പുതിയ സംവിധാനത്തില്‍ എങ്ങനെ അപേക്ഷിക്കാം?
പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കായി ആദ്യം Passport Seva Portalല്‍ ഓണ്‍ലൈന്‍ അപേക്ഷ പൂരിപ്പിക്കണം. തുടര്‍ന്ന് consularsevainuae.com പോര്‍ട്ടലില്‍ പ്രവേശിച്ച് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യണം.
പ്രതിദിനം രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകള്‍ ലഭ്യമാക്കും. അപേക്ഷകന് ഇഷ്ടമുള്ള കേന്ദ്രവും തീയതിയും സമയവും തിരഞ്ഞെടുക്കാം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
തുടര്‍ന്ന് ആവശ്യമായ എല്ലാ ഒറിജിനല്‍ രേഖകളും ഫോട്ടോയും അനുബന്ധ രേഖകളും തയ്യാറാക്കി നിശ്ചിത സമയത്തിന് 15 മിനിറ്റ് മുമ്പ് കേന്ദ്രത്തില്‍ എത്തണം. അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന രസീത് സൂക്ഷിച്ചാല്‍ അപേക്ഷയുടെ പുരോഗതി ഓണ്‍ലൈനായി പരിശോധിക്കാം. പാസ്പോര്‍ട്ട് തയ്യാറായാല്‍ ബന്ധപ്പെട്ട കേന്ദ്രത്തില്‍ നിന്ന് നേരിട്ട് വാങ്ങുകയോ കൂറിയര്‍ സേവനം തെരഞ്ഞെടുത്തവര്‍ക്ക് വീട്ടിലെ വിലാസത്തില്‍ ലഭിക്കുകയോ ചെയ്യും.
പുതിയ പോര്‍ട്ടലിന്റെ പ്രത്യേകതകള്‍
പുതിയ പോര്‍ട്ടലിലൂടെ അപ്പോയിന്റ്മെന്റ് ബുക്കിങ്, അപേക്ഷയുടെ നിലവാരം പരിശോധിക്കല്‍, ഫീസ് വിവരങ്ങള്‍, ആവശ്യമായ രേഖകളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും അറിയിപ്പുകള് എന്നിവ ഒരിടത്ത് ലഭ്യമാകും. കൂടുതല്‍ എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആധുനിക സംവിധാനങ്ങളോടെയാണ് പോര്‍ട്ടല്‍ ഒരുക്കിയിരിക്കുന്നത്.
സേവന സമയം
രാജ്യത്താകമാനമുള്ള 16 ഐസിഎസി കേന്ദ്രങ്ങളും എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെ പ്രവര്‍ത്തിക്കും. നിശ്ചയിച്ച അപ്പോയിന്റ്മെന്റിന് 15 മിനിറ്റ് മുമ്പ് മാത്രമേ പ്രവേശനം അനുവദിക്കൂ.
പാസ്പോര്‍ട്ട് ഫീസ് എത്ര?
* സാധാരണ പാസ്പോര്‍ട്ട് അപേക്ഷ: 450 ദിര്‍ഹം (11,800 രൂപ)
* തത്കാല്‍ പാസ്പോര്‍ട്ട് അപേക്ഷ: 900 ദിര്‍ഹം (23,600 രൂപ)
ഇതിനുപുറമെ 19 ദിര്‍ഹം (വാറ്റ് ഉള്‍പ്പെടെ) സേവന നിരക്ക് ഈടാക്കും. അപേക്ഷാ ഫോം പൂരിപ്പിക്കല്‍, ഫോട്ടോ എടുക്കല്‍, രേഖകള്‍ ടൈപ്പ് ചെയ്യല്‍, ഫോട്ടോകോപ്പി, പ്രിന്റ്, ആഭ്യന്തര കൂറിയര്‍ തുടങ്ങിയ അനുബന്ധ സേവനങ്ങള്‍ ഈ തുകയിലുള്‍പ്പെടും.
ചില വിഭാഗങ്ങള്‍ക്ക് അപ്പോയിന്റ്മെന്റ് ആവശ്യമില്ല
താഴെപ്പറയുന്ന വിഭാഗക്കാര്‍ക്ക് മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ നേരിട്ട് കേന്ദ്രങ്ങളില്‍ എത്തി സേവനം ലഭിക്കും.
* തത്കാല്‍ പാസ്പോര്‍ട്ട് അപേക്ഷകര്‍
* നവജാത ശിശുക്കളുടെ പാസ്പോര്‍ട്ട് അപേക്ഷ
* എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് (ഇ.സി)
* 60 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്
ഇവര്‍ക്ക് ആദ്യം എത്തുന്നവര്‍ക്ക് ആദ്യം സേവനം എന്ന രീതിയിലായിരിക്കും അപേക്ഷ സ്വീകരിക്കുക.
എവിടെയെല്ലാം പുതിയ കേന്ദ്രങ്ങള്‍?
യുഎഇയിലെ എല്ലാ എമിറേറ്റുകളിലുമായി 16 കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
* അബുദാബി: അല്‍ ദനാഹ്, മുസഫ, അല്‍ റീം, അല്‍ ഐന്‍, മദീനത് സായിദ്, ഗയാത്തി.
* ദുബൈ: ബുര് ദുബൈ, ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക് (ഡി.ഐ.പി)
* ഷാര്‍ജ: അല്‍ മജാസ്, ഇന്ത്യന്‍ അസോസിയേഷന് (റോള പ്രദേശം), കൂടാതെ കല്‍ബ, ഖോര്ഫക്കാന്.
* വടക്കന്‍ എമിറേറ്റുകള്‍: അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ.
ബുര് ദുബൈയിലെ പ്രധാന കേന്ദ്രത്തില്‍ 45 കൗണ്ടറുകളുള്ളതിനാല് അപേക്ഷകരുടെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
നിയമപോരാട്ടത്തിന് പിന്നാലെ പുതിയ സംവിധാനം
യുഎഇയിലും മറ്റ് ചില രാജ്യങ്ങളിലുമായി കോണ്‍സുലര്‍ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നതിനുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ടെന്‍ഡര്‍ നടപടിയില്‍ ക്രമക്കേടുകള്‍ ഉണ്ടായെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ ടെന്‍ഡര്‍ റദ്ദാക്കിയിരുന്നു. ഇതോടെ ഏതാനും ആഴ്ചകളായി അബുദാബി എംബസിയും ദുബൈ കോണ്‍സുലേറ്റും നേരിട്ടായിരുന്നു സേവനങ്ങള്‍ നല്‍കിയത്. ഇത് വലിയ തിരക്കും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു.
തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും, സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ ജൂലൈ 21ന് സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്യുകയും ചെയ്തു. ഇതോടെയാണ് അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന് ഇടക്കാല അടിസ്ഥാനത്തില്‍ സേവനങ്ങള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചത്.
വിദേശകാര്യ മന്ത്രാലയം പുതിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതുവരെ അല്‍ ഹിന്ദ് താല്‍ക്കാലിക സേവനദാതാവായി പ്രവര്‍ത്തിക്കും. ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട്, വിസ, അറ്റസ്റ്റേഷന്, മറ്റ് കോണ്‍സുലര്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ഷാർജ∙ പാർക്ക് ചെയ്ത വാഹനം മോഷ്ടിച്ച് ഓടിച്ചുപോയി അപകടമുണ്ടാക്കിയ ശേഷം റോഡിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടങ്ങളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്ന റാഫിദിൽ നിന്നുള്ള ഫോൺ കോളാണ് കാർ മോഷണം പോയ വിവരമറിയാൻ ഉടമയ്ക്ക് സഹായമായത്. കേസ് വിധി പറയാനായി ഷാർജ മിസ്ഡമീനർ കോടതി മാറ്റി.