Kuwait Heatwave Warning കുവൈറ്റില്‍ ചുട്ടുപൊള്ളുന്ന ചൂട്; താപനില 50 ഡിഗ്രിയോട് അടുക്കുന്നു, ജാഗ്രതാ നിര്‍ദ്ദേശം

Summer

Kuwait Heatwave Warning കുവൈറ്റ്: കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതായി കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് നിലവില്‍ അനുഭവപ്പെടുന്ന അതിശക്തമായ ഉഷ്ണക്കാറ്റ് വരും ദിവസങ്ങളിലും തുടരുമെന്ന് അല്‍-അജീരി സയന്റിഫിക് സെന്റര്‍ അറിയിച്ചു.

കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉയരുന്നത് കാഴ്ചപരിധി കുറയാന്‍ കാരണമാകുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 49 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടാണ് രേഖപ്പെടുത്തിയത്. വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്നുള്ള കാറ്റ് തുറസ്സായ സ്ഥലങ്ങളില്‍ ശക്തമായ പൊടിപടലങ്ങള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

വേനല്‍ക്കാലത്തെ ഏറ്റവും കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും വാഹനയാത്രക്കാരും ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. ഉച്ചസമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണം. നിര്‍ജ്ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കുകയും മറ്റ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. അന്തരീക്ഷത്തില്‍ പൊടി നിറയുന്നത് റോഡിലെ കാഴ്ചപരിധിയെ ബാധിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അല്‍-അജീരി സയന്റിഫിക് സെന്റര്‍ ആവശ്യപ്പെട്ടു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പശ്ചിമേഷ്യൻ സംഘർഷം ; രണ്ട് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി… കേരളത്തിലെ ഈ വിമാനത്താവളത്തിൽ നിന്ന് രണ്ട് ദിവസം സർവീസില്ല

Kuwait Greeshma Staff Editor — July 22, 2026 · 0 Comment

FLIGHT

Kozhikode Kuwait Bahrain flights : കരിപ്പൂർ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള ചില വിമാന സർവീസുകൾക്ക് വീണ്ടും തടസ്സം നേരിട്ടു. ഖത്തർ എയർവേയ്സിന്റെ കോഴിക്കോട്–കുവൈത്ത്കോഴിക്കോട്–ബഹ്റൈൻ കണക്ഷൻ സർവീസുകൾ ഈ മാസം 19 വരെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ സർവീസ് മുടക്കം രണ്ടുദിവസം കൂടി നീളാൻ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്.

അതേസമയം, കൊച്ചിയിൽ നിന്ന് രാത്രി 10 മണിക്ക് ബഹ്റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. എന്നാൽ ഇൻഡിഗോയും ഗൾഫ് എയർയും ബഹ്റൈനിലേക്കുള്ള രാവിലെ സർവീസുകൾ പതിവുപോലെ നടത്തി.

കൊച്ചിയിൽ നിന്ന് കുവൈത്തിലേക്കുള്ള കുവൈത്ത് എയർവേയ്സ് വിമാനവും സർവീസ് നടത്തി. എന്നാൽ രാവിലെ 5.10ന് ദോഹയിൽ നിന്ന് കൊച്ചിയിലെത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അനിശ്ചിതമായി വൈകി.

ഇതിനിടെ, തിരുവനന്തപുരം–കുവൈത്ത് സർവീസ് നിലവിൽ റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. യാത്രയ്ക്ക് മുമ്പ് ഏറ്റവും പുതിയ സർവീസ് വിവരങ്ങൾ ബന്ധപ്പെട്ട എയർലൈൻസിൽ നിന്ന് ഉറപ്പാക്കണമെന്ന് യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റിൽ മിസൈൽ, ഡ്രോൺ ഭീഷണി; വ്യോമ പ്രതിരോധം സജീവം, മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി

Kuwait Greeshma Staff Editor — July 22, 2026 · 0 Comment

kuwait neww

കുവൈറ്റ് സിറ്റി: കുവൈറ്റിനെ ലക്ഷ്യമിട്ട് എത്തിയ മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമായി നേരിടുകയാണെന്ന് കുവൈറ്റ് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ ഇടപെടലിന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കി.

സാഹചര്യം പരിഗണിച്ച് രാജ്യമെമ്പാടും മുന്നറിയിപ്പ് സൈറണുകൾ സജീവമാക്കിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം നിരന്തരം വിലയിരുത്തിവരുകയാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നൽകുന്ന എല്ലാ സുരക്ഷാ നിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങളോട് കുവൈറ്റ് അധികൃതർ അഭ്യർഥിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റിൽ വൈദ്യുതി, ജല പ്ലാന്റുകൾക്ക് നേരെ ആക്രമണം; തീപിടിത്തം, അറ്റകുറ്റപ്പണികൾ ആരംഭിച്ചു

Kuwait Greeshma Staff Editor — July 22, 2026 · 0 Comment

kuwait 3

Kuwait power plant attack : കുവൈറ്റ് സിറ്റി: രാജ്യത്തെ പ്രധാന വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളും ജലശുദ്ധീകരണ പ്ലാന്റുകളും തിങ്കളാഴ്ച വൈകുന്നേരം ആക്രമിക്കപ്പെട്ടതായി കുവൈറ്റിലെ വൈദ്യുതി, ജല, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന നമ്പർ 22 പ്രകാരം, ആക്രമണത്തെ തുടർന്ന് ചില കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടായി. ജനറൽ ഫയർ ഫോഴ്‌സിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും സഹായത്തോടെ അടിയന്തര പ്രതികരണ സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയും പൂർണമായും അണയ്ക്കുകയും ചെയ്തു.ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ പൂർത്തിയായതായും, ബാധിച്ച കേന്ദ്രങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കാൻ അറ്റകുറ്റപ്പണികളും പുനരധിവാസ പ്രവർത്തനങ്ങളും ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വൈദ്യുതിയും ജലവിതരണവും തടസ്സമില്ലാതെ തുടരുന്നതിനും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി മുൻകരുതൽ നടപടിയുടെ ഭാഗമായി ചില വൈദ്യുതി ഉൽപാദന യൂണിറ്റുകൾ താൽക്കാലികമായി പ്രവർത്തനം നിർത്തിയതായും അധികൃതർ വ്യക്തമാക്കി.സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തിവരികയാണെന്നും, പുതിയ വിവരങ്ങൾ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രാലയം അറിയിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

റോഡിൽ ഡിസിപ്ലിൻ മസ്റ്റ് ; കുവൈറ്റിൽ സജീവ സുരക്ഷാ പരിശോധന ; ഒരാഴ്ചക്കിടെ 23,567 ട്രാഫിക് നിയമലംഘനങ്ങൾ; 271 വാഹനങ്ങൾ പിടിച്ചെടുത്തു

Kuwait Greeshma Staff Editor — July 21, 2026 · 0 Comment

Kuwait Traffic Violations കുവൈറ്റ് സിറ്റി: രാജ്യത്തെ റോഡ് സുരക്ഷ ശക്തമാക്കുന്നതിനായി കുവൈറ്റ് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 23,567 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി.ജൂലൈ 13 മുതൽ 19 വരെ രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്.

ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ 271 വാഹനങ്ങളും നാല് മോട്ടോർ സൈക്കിളുകളും പോലീസ് പിടിച്ചെടുത്തു. വിവിധ കേസുകളിലായി 29 പേരെ ട്രാഫിക് കസ്റ്റഡിയിൽ എടുത്തു. ലൈസൻസില്ലാതെ വാഹനം ഓടിച്ച ഒമ്പത് കൗമാരക്കാരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.

ഈ കാലയളവിൽ 927 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. ഇതിൽ 164 അപകടങ്ങളിൽ ആളുകൾക്ക് പരിക്കേറ്റു.പരിശോധനയ്ക്കിടെ മറ്റ് നിയമലംഘനങ്ങളും കണ്ടെത്തി. ലഹരിമരുന്ന് കൈവശം വെച്ച ഒരാളെയും ലഹരി ഉപയോഗിച്ച മറ്റൊരാളെയും പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, താമസരേഖയുടെ കാലാവധി കഴിഞ്ഞ 35 പേരെയും, വിവിധ കേസുകളിൽ കോടതി തിരയുന്ന 36 പ്രതികളെയും കസ്റ്റഡിയിലെടുത്തു.

ഇതോടൊപ്പം, പോലീസ് തിരയുന്ന 26 വാഹനങ്ങളും പരിശോധനയ്ക്കിടെ കണ്ടെത്തി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതിനുമായി ഇത്തരം പരിശോധനകൾ തുടരുമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. എല്ലാ ഡ്രൈവർമാരും ട്രാഫിക് നിയമങ്ങൾ കൃത്യമായി പാലിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റിൽ വീടുകൾക്ക് മുന്നിലോ റോഡുകളിലോ നടപ്പാതകളിലോ മാലിന്യങ്ങൾ വലിച്ചെറിയരുത് ; വമ്പൻ പണി പുറകെ വരും

Kuwait Greeshma Staff Editor — July 21, 2026 · 0 Comment

kuwait fine

Kuwait Construction Waste Fine കുവൈറ്റ് സിറ്റി: വീടുകൾക്ക് മുന്നിലോ റോഡുകളിലോ നടപ്പാതകളിലോ നിർമ്മാണ-പൊളിക്കൽ മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കുവൈറ്റ് പരിസ്ഥിതി പൊതു അതോറിറ്റി (EPA).നിർമ്മാണവും പൊളിക്കലും മൂലമുള്ള അവശിഷ്ടങ്ങൾ അതോറിറ്റി നിശ്ചയിച്ച പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂവെന്ന് അധികൃതർ അറിയിച്ചു. ഇത് ഓരോ പൗരന്റെയും നിയമപരവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് മുനിസിപ്പാലിറ്റി നടപ്പാക്കുന്ന “അതിക്രമങ്ങളില്ലാത്ത കുവൈറ്റ്, കൂടുതൽ മനോഹരം” എന്ന ശുചീകരണ കാമ്പയിനിന്റെ ഭാഗമായി പരിസ്ഥിതി അതോറിറ്റിയും പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.

കെട്ടിട നിർമാണത്തിന്റെയോ പൊളിക്കൽ പ്രവർത്തനങ്ങളുടെയോ മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ തള്ളുന്നത് പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 33-ാം വകുപ്പ് ലംഘിക്കുന്നതാണെന്ന് ഇപിഎ പബ്ലിക് റിലേഷൻസ് ഡയറക്ടർ ഷെയ്ഖ അൽ ഇബ്രാഹിം പറഞ്ഞു.

നിയമലംഘകർക്കെതിരെ 500 കുവൈറ്റ് ദിനാർ വരെ പിഴ ചുമത്തും. കൂടാതെ, മാലിന്യങ്ങൾ സ്വന്തം ചെലവിൽ നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കാനും അവർ ബാധ്യസ്ഥരായിരിക്കും.

ഇത്തരം മാലിന്യങ്ങൾ നഗരത്തിന്റെ ഭംഗി നശിപ്പിക്കുന്നതോടൊപ്പം ഗതാഗത തടസ്സത്തിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.

പ്രോപ്പർട്ടി ഉടമകളും കരാറുകാരും നിയമങ്ങൾ കർശനമായി പാലിച്ച് നിർമ്മാണ മാലിന്യങ്ങൾ അധികൃതർ അനുവദിച്ച കേന്ദ്രങ്ങളിൽ മാത്രമേ നിക്ഷേപിക്കാവൂവെന്നും രാജ്യത്തിന്റെ ശുചിത്വവും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ എല്ലാവരും സഹകരിക്കണമെന്നും പരിസ്ഥിതി അതോറിറ്റി അഭ്യർഥിച്ചു. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കുവൈറ്റിലെ ​ഗോഡൗണിൽ വൻതീപിടുത്തം

Kuwait Greeshma Staff Editor — July 21, 2026 · 0 Comment

KUWAIT 888 2

Kuwait Warehouse Fire ; കുവൈത്തിലെ സൗത്ത് ഖൈത്താനിലെ നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ വൻ തീപിടിത്തം കുവൈത്ത് ഫയർ ഫോഴ്സ് അതിവേഗ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് വിജയകരമായി തടഞ്ഞതായും അധികൃതർ അറിയിച്ചു. തീപിടിത്ത വിവരം ലഭിച്ചതിനെ തുടർന്ന് ഖൈത്താൻ, ഫർവാനിയ, അർദിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ ഉൾപ്പെടെ നിരവധി സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗോഡൗണിൽ വലിയ തോതിൽ നിർമാണ സാമഗ്രികളും എളുപ്പത്തിൽ തീപിടിക്കാവുന്ന വസ്തുക്കളും സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം വ്യാപിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും, ഫയർഫോഴ്സിന്റെ ഏകോപിതമായ പ്രവർത്തനത്തിലൂടെ സ്ഥിതി നിയന്ത്രണത്തിലാക്കുകയായിരുന്നു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തീപിടിത്തം പൂർണമായും അണച്ചശേഷം പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സമീപത്തെ കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്. വ്യാവസായിക മേഖലകളിലും ഗോഡൗണുകളിലും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് വീണ്ടും ഓർമ്മിപ്പിച്ചു

കുവൈറ്റിൽ ഓൺലൈൻ വിൽപ്പനക്കാർക്ക് ‘ലൈസൻസ്’ വേണം ? ഡെലിവറി ചാർജും കമ്മീഷനും ഇനി വെറുതെ ഈടാക്കാൻ കഴിയില്ലാ

Kuwait Greeshma Staff Editor — July 21, 2026 · 0 Comment

oneline shoping

Kuwait E-Commerce Regulations കുവൈറ്റ് സിറ്റി, ജൂലൈ 20: കുവൈറ്റിൽ പ്രവർത്തിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം 2026-ലെ മന്ത്രിതല പ്രമേയം നമ്പർ 109 പുറത്തിറക്കി. ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുകയും ഓൺലൈൻ വ്യാപാരത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം.കുവൈറ്റിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ഓൺലൈനായി വിൽക്കുകയും ഓർഡറുകൾ സ്വീകരിക്കുകയും ഡെലിവറി നടത്തുകയും ചെയ്യുന്ന എല്ലാ ഇടനില ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾക്കും ഈ നിയമം ബാധകമായിരിക്കും.

പുതിയ ചട്ടപ്രകാരം, സേവനദാതാക്കൾ ആവശ്യമായ ലൈസൻസുകൾ നേടുകയും നിലവിലുള്ള നിയമങ്ങൾ പാലിക്കുകയും വേണം. ഉപഭോക്താക്കളുടെ വിവരങ്ങൾ സൈബർ ആക്രമണങ്ങളിൽ നിന്നും ദുരുപയോഗത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്.ഓർഡർ സ്ഥിരീകരിക്കുന്നതിന് മുമ്പ് ഉൽപ്പന്നത്തിന്റെ വില, കമ്മീഷൻ, ഡെലിവറി ചാർജ്, മറ്റ് അധിക ഫീസുകൾ എന്നിവ വ്യക്തമായി ഉപഭോക്താവിനെ അറിയിക്കണം. വ്യാപാരിയുടെ വിവരങ്ങൾ, ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ, സേവന നിബന്ധനകൾ എന്നിവയും പ്ലാറ്റ്ഫോമിൽ വ്യക്തമാക്കേണ്ടതാണ്.

കൂടാതെ, റിട്ടേൺ, റീഫണ്ട്, എക്‌സ്‌ചേഞ്ച് നയങ്ങൾ വ്യക്തമായി പ്രസിദ്ധീകരിക്കണം. ഉപഭോക്തൃ പരാതികൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കുന്ന സംവിധാനവും എല്ലാ പ്ലാറ്റ്ഫോമുകളും ഒരുക്കേണ്ടതുണ്ട്.ഡെലിവറി കമ്പനികളുടെ ഉത്തരവാദിത്തങ്ങളും പുതിയ ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉൽപ്പന്നങ്ങൾ സുരക്ഷിതമായി ഉപഭോക്താക്കളിലെത്തിക്കുന്നതും ഡെലിവറി നടപടികൾക്ക് പ്ലാറ്റ്ഫോമുകൾ മേൽനോട്ടം വഹിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

പുതിയ നിയമം നടപ്പാക്കുന്നതിനായി പ്ലാറ്റ്ഫോമുകൾ, സേവനദാതാക്കൾ, ഡെലിവറി കമ്പനികൾ, ഉപഭോക്താക്കൾ എന്നിവർക്കായി പ്രത്യേക മാർഗനിർദേശവും മന്ത്രാലയം പുറത്തിറക്കും.

ഓൺലൈൻ വ്യാപാര രംഗത്ത് കമ്മീഷൻ നിരക്കുകൾ, ഡെലിവറി ഫീസ്, വ്യാപാര നിബന്ധനകൾ എന്നിവയിൽ കൂടുതൽ വ്യക്തതയും വിശ്വാസ്യതയും ഉറപ്പാക്കാനാണ് പുതിയ ചട്ടങ്ങൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.ഇതോടെ റസ്റ്റോറന്റുകളും റെഡി-ഫുഡ് ഡെലിവറി സേവനങ്ങളും മാത്രം ഉൾപ്പെടുത്തിയിരുന്ന മുൻ മന്ത്രിതല പ്രമേയം റദ്ദാക്കി, എല്ലാ ഇ-കൊമേഴ്‌സ് ഇടനില പ്ലാറ്റ്ഫോമുകളെയും ഉൾക്കൊള്ളുന്ന പുതിയ സമഗ്ര നിയമം നിലവിൽ വരും. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *