
Indian Passport Renewal; യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കായുള്ള പാസ്പോർട്ട് പുതുക്കൽ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങളുടെ താൽക്കാലിക ചുമതല അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുത്തു. വിഐപികൾക്കായി നേരത്തെ ഉണ്ടായിരുന്ന ‘പ്രീമിയം ക്യൂ’ സംവിധാനം ഒഴിവാക്കിയതായും എല്ലാവർക്കും അതിവേഗ സേവനം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു. എല്ലാവർക്കും ഒരേ നിലവാരത്തിലുള്ള സേവനം നൽകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാനും സ്ഥാപകനുമായ മുഹമ്മദ് ഹാരിസ് ടി. പറഞ്ഞു. അപേക്ഷകർ കേന്ദ്രത്തിലെത്തി 30 മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കി മടങ്ങാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്. ബർ ദുബായിലെ യുഡബ്ല്യു മോളിലുള്ള കമ്പനിയുടെ ഫ്ലാഗ്ഷിപ്പ് സെന്ററിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ ഔട്ട്സോഴ്സിംഗ് കോൺസുലർ സേവന കേന്ദ്രമാണിത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
12,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ കേന്ദ്രത്തിൽ 75 കൗണ്ടറുകളുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക കൗണ്ടറുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന കരാറുകളുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യൻ മിഷനുകൾ നേരിട്ടായിരുന്നു സേവനങ്ങൾ നൽകിയിരുന്നത്. ഇത് പ്രവാസികൾക്ക് ചെറിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അൽഹിന്ദ് താൽക്കാലികമായി ചുമതലയേൽക്കുന്നത്. സർക്കാരിന്റെ നിശ്ചിത ഫീസിനും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിനും (ICWF) പുറമെ 19 ദിർഹം മാത്രമാണ് അൽഹിന്ദ് സർവീസ് ചാർജായി ഈടാക്കുന്നത്. ഇതനുസരിച്ച് സാധാരണ 36 പേജുള്ള പാസ്പോർട്ട് പുതുക്കുന്നതിന് ആകെ 477 ദിർഹവും, തത്കാൽ അപേക്ഷകൾക്ക് 927 ദിർഹവുമാണ് ചെലവ് വരുന്നത്. എല്ലാ കോൺസുലർ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കും ഏകീകൃതമായ നിരക്കായിരിക്കും. സേവനം പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം യുഎഇയിലെ അൽഹിന്ദിന്റെ 16 കേന്ദ്രങ്ങളിലായി 1,900-ലധികം ബുക്കിംഗുകൾ ലഭിച്ചു. പ്രതിദിനം 8,000 അപേക്ഷകൾ വരെ കൈകാര്യം ചെയ്യാൻ കമ്പനിക്ക് ശേഷിയുണ്ടെങ്കിലും, ഇന്ത്യൻ മിഷനുകൾ അനുവദിക്കുന്ന സ്ലോട്ടുകൾക്ക് അനുസരിച്ചായിരിക്കും അപേക്ഷകൾ സ്വീകരിക്കുക. നിലവിൽ പ്രതിദിനം 2,000 സ്ലോട്ടുകളാണ് അനുവദിച്ചിട്ടുള്ളത്. എല്ലാ ദിവസവും രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ സ്ലോട്ടുകൾ ലഭ്യമാകും. വരും ദിവസങ്ങളിൽ സ്ലോട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ഹാരിസ് അറിയിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിലവിൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമേ കേന്ദ്രങ്ങളിൽ പ്രവേശനമുള്ളൂ.
- അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രം കേന്ദ്രത്തിൽ എത്തിയാൽ മതിയാകും.
- തത്കാൽ അപേക്ഷകർക്കും, നവജാത ശിശുക്കളുടെ മാതാപിതാക്കൾക്കും, മുതിർന്ന പൗരന്മാർക്കും അപ്പോയിന്റ്മെന്റ് ഇല്ലാതെ നേരിട്ട് കേന്ദ്രത്തിലെത്താം.
ആഹാ പൊളി!!!പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; 4 മാസത്തേക്ക് ടിക്കറ്റ് നിരക്കില്‍ വമ്പൻ ഓഫര്‍! കേരളത്തിനും ബാധകം

ഇന്ത്യന്‍ പ്രവാസികളടക്കമുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി അബുദാബി ആസ്ഥാനമായുള്ള എത്തിഹാദ് എയര്‍വേയ്സ്. ആഗോളതലത്തില്‍ പരിമിത കാലത്തേക്ക് നിരക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എത്തിഹാദ് എയര്‍വേയ്സ്. ഇന്ത്യയുള്‍പ്പെടെ 30-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഇക്കോണമി, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 20 ശതമാനം വരെ ഇളവാണ് യാത്രക്കാര്‍ക്ക് ലഭിക്കുക.
ജൂലൈ 20 മുതല്‍ 26 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്കാണ് ഈ ഓഫര്‍ ബാധകമാകുക. 2026 ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെയുള്ള കാലയളവിലെ യാത്രകള്‍ക്കാണ് ഇത് പ്രയോജനപ്പെടുത്താനാവുക. അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, കൊച്ചി, കൊല്‍ക്കത്ത, കോഴിക്കോട്, മുംബൈ, ന്യൂഡല്‍ഹി, തിരുവനന്തപുരം എന്നീ 11 ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള യാത്രകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.
സാന്‍സിബാര്‍, സലാല, ക്രാക്കോവ്, പാല്‍മ ഡി മല്ലോര്‍ക്ക, അബുദാബി, ആംസ്റ്റര്‍ഡാം, പാരീസ്, പ്രാഗ്, മലാഗ, ഷിക്കാഗോ, ഷാര്‍ലറ്റ്, അറ്റ്ലാന്റ തുടങ്ങിയ എത്തിഹാദിന്റെ ശൃംഖലയിലുള്ള വിനോദസഞ്ചാര-ബിസിനസ് ലക്ഷ്യസ്ഥാനങ്ങള്‍ ഈ പരിമിത കാല ഓഫറില്‍ ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇക്കോണമി ക്ലാസ് റൗണ്ട്-ട്രിപ്പ് ടിക്കറ്റ് നിരക്ക് 53,418 രൂപയില്‍ ആരംഭിക്കും.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള ഇക്കോണമി ക്ലാസ് റൗണ്ട്-ട്രിപ്പ് ടിക്കറ്റ് നിരക്ക് ഏകദേശം 30000 രൂപയില്‍ നിനന്ന് ആരംഭിക്കും. ഓഫറില്‍ ഉള്‍പ്പെടുന്ന റൂട്ടുകളില്‍ സീറ്റുകളുടെ ലഭ്യതയ്ക്കനുസരിച്ച് കുറഞ്ഞ നിരക്കുകള്‍ ലഭ്യമാകുമെന്നാണ് വിമാനക്കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം അടിസ്ഥാന നിരക്കില്‍ മാത്രമാണ് ഇളവ് ലഭിക്കുക എന്നും എത്തിഹാദ് അറിയിച്ചിട്ടുണ്ട്.
നികുതികള്‍, ഇന്ധന സര്‍ചാര്‍ജുകള്‍, മറ്റ് ബാധകമായ ഫീസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇക്കോണമി (ബേസിക്, വാല്യൂ), ബിസിനസ് (വാല്യൂ, കംഫര്‍ട്ട്) വിഭാഗങ്ങളിലെ തിരഞ്ഞെടുത്ത വണ്‍-വേ (ഒരു വശത്തേക്കുള്ള), റിട്ടേണ്‍ (പോയിവരുന്ന) ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമാണ്. യാത്രയ്ക്ക് മുമ്പ് സാധുവായ വിസയും യാത്രാ രേഖകളും കൈവശമുണ്ടെന്ന് യാത്രക്കാര്‍ ഉറപ്പാക്കണം
കുറഞ്ഞ നിരക്കുകള്‍ക്ക് പുറമേ, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ മുന്‍ഗണനാ സേവനങ്ങള്‍, ലോഞ്ച് സൗകര്യം, വിശാലമായ ക്യാബിനുകള്‍, മികച്ച ഭക്ഷണവിഭവങ്ങള്‍, വ്യക്തിഗത സേവനം എന്നിവ ലഭിക്കും. അബുദാബി വഴി യാത്ര ചെയ്യുന്നവര്‍ക്ക് എത്തിഹാദിന്റെ ‘സ്റ്റോപ്പ്ഓവര്‍’ പദ്ധതിക്കും അര്‍ഹതയുണ്ടായേക്കാം. തിരഞ്ഞെടുത്ത യാത്രാപദ്ധതികളില്‍ രണ്ട് രാത്രി വരെ സൗജന്യ ഹോട്ടല്‍ താമസം ഇതില്‍ ഉള്‍പ്പെടുന്നു.
ഈ പ്രത്യേക നിരക്കുകള്‍ ലഭ്യതയെ ആശ്രയിച്ചിരിക്കുമെന്നും, മുന്‍കൂട്ടി അറിയിക്കാതെ തന്നെ അവയില്‍ മാറ്റം വരുത്താനോ പിന്‍വലിക്കാനോ സാധിക്കുമെന്നും എത്തിഹാദ് എയര്‍വേയ്സ് അറിയിച്ചിട്ടുണ്ട്.