
Kuwait Warehouse Fire ; കുവൈത്തിലെ സൗത്ത് ഖൈത്താനിലെ നിർമാണ സാമഗ്രികൾ സൂക്ഷിച്ചിരുന്ന ഗോഡൗണിലുണ്ടായ വൻ തീപിടിത്തം കുവൈത്ത് ഫയർ ഫോഴ്സ് അതിവേഗ ഇടപെടലിലൂടെ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് വിജയകരമായി തടഞ്ഞതായും അധികൃതർ അറിയിച്ചു. തീപിടിത്ത വിവരം ലഭിച്ചതിനെ തുടർന്ന് ഖൈത്താൻ, ഫർവാനിയ, അർദിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ യൂണിറ്റുകൾ ഉൾപ്പെടെ നിരവധി സംഘങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഗോഡൗണിൽ വലിയ തോതിൽ നിർമാണ സാമഗ്രികളും എളുപ്പത്തിൽ തീപിടിക്കാവുന്ന വസ്തുക്കളും സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം വ്യാപിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കിലും, ഫയർഫോഴ്സിന്റെ ഏകോപിതമായ പ്രവർത്തനത്തിലൂടെ സ്ഥിതി നിയന്ത്രണത്തിലാക്കുകയായിരുന്നു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
തീപിടിത്തം പൂർണമായും അണച്ചശേഷം പ്രദേശം സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതായി കുവൈത്ത് ഫയർ ഫോഴ്സ് അറിയിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും സമീപത്തെ കെട്ടിടങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട അന്വേഷണ വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്. വ്യാവസായിക മേഖലകളിലും ഗോഡൗണുകളിലും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് വീണ്ടും ഓർമ്മിപ്പിച്ചു
കുവൈറ്റിൽ ഓൺലൈൻ വിൽപ്പനക്കാർക്ക് ‘ലൈസൻസ്’ വേണം ? ഡെലിവറി ചാർജും കമ്മീഷനും ഇനി വെറുതെ ഈടാക്കാൻ കഴിയില്ലാ
Kuwait Greeshma Staff Editor — July 21, 2026 · 0 Comment

Kuwait E-Commerce Regulations കുവൈറ്റ് സിറ്റി, ജൂലൈ 20: കുവൈറ്റിൽ പ്രവർത്തിക്കുന്ന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾക്കും മൊബൈൽ ആപ്ലിക്കേഷനുകൾക്കും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് വാണിജ്യ-വ്യവസായ മന്ത്രാലയം 2026-ലെ മന്ത്രിതല പ്രമേയം നമ്പർ 109 പുറത്തിറക്കി. ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുകയും ഓൺലൈൻ വ്യാപാരത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം.കുവൈറ്റിൽ ഉൽപ്പന്നങ്ങളും സേവനങ്ങളും ഓൺലൈനായി വിൽക്കുകയും ഓർഡറുകൾ സ്വീകരിക്കുകയും ഡെലിവറി നടത്തുകയും ചെയ്യുന്ന എല്ലാ ഇടനില ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകൾക്കും ഈ നിയമം ബാധകമായിരിക്കും.
പുതിയ ചട്ടപ്രകാരം, സേവനദാതാക്കൾ ആവശ്യമായ ലൈസൻസുകൾ നേടുകയും നിലവിലുള്ള നിയമങ്ങൾ പാലിക്കുകയും വേണം. ഉപഭോക്താക്കളുടെ വിവരങ്ങൾ സൈബർ ആക്രമണങ്ങളിൽ നിന്നും ദുരുപയോഗത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങളും നിർബന്ധമാക്കിയിട്ടുണ്ട്.ഓർഡർ സ്ഥിരീകരിക്കുന്നതിന് മുമ്പ് ഉൽപ്പന്നത്തിന്റെ വില, കമ്മീഷൻ, ഡെലിവറി ചാർജ്, മറ്റ് അധിക ഫീസുകൾ എന്നിവ വ്യക്തമായി ഉപഭോക്താവിനെ അറിയിക്കണം. വ്യാപാരിയുടെ വിവരങ്ങൾ, ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ, സേവന നിബന്ധനകൾ എന്നിവയും പ്ലാറ്റ്ഫോമിൽ വ്യക്തമാക്കേണ്ടതാണ്.
കൂടാതെ, റിട്ടേൺ, റീഫണ്ട്, എക്സ്ചേഞ്ച് നയങ്ങൾ വ്യക്തമായി പ്രസിദ്ധീകരിക്കണം. ഉപഭോക്തൃ പരാതികൾ നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കുന്ന സംവിധാനവും എല്ലാ പ്ലാറ്റ്ഫോമുകളും ഒരുക്കേണ്ടതുണ്ട്.ഡെലിവറി കമ്പനികളുടെ ഉത്തരവാദിത്തങ്ങളും പുതിയ ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉൽപ്പന്നങ്ങൾ സുരക്ഷിതമായി ഉപഭോക്താക്കളിലെത്തിക്കുന്നതും ഡെലിവറി നടപടികൾക്ക് പ്ലാറ്റ്ഫോമുകൾ മേൽനോട്ടം വഹിക്കുന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
പുതിയ നിയമം നടപ്പാക്കുന്നതിനായി പ്ലാറ്റ്ഫോമുകൾ, സേവനദാതാക്കൾ, ഡെലിവറി കമ്പനികൾ, ഉപഭോക്താക്കൾ എന്നിവർക്കായി പ്രത്യേക മാർഗനിർദേശവും മന്ത്രാലയം പുറത്തിറക്കും.
ഓൺലൈൻ വ്യാപാര രംഗത്ത് കമ്മീഷൻ നിരക്കുകൾ, ഡെലിവറി ഫീസ്, വ്യാപാര നിബന്ധനകൾ എന്നിവയിൽ കൂടുതൽ വ്യക്തതയും വിശ്വാസ്യതയും ഉറപ്പാക്കാനാണ് പുതിയ ചട്ടങ്ങൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.ഇതോടെ റസ്റ്റോറന്റുകളും റെഡി-ഫുഡ് ഡെലിവറി സേവനങ്ങളും മാത്രം ഉൾപ്പെടുത്തിയിരുന്ന മുൻ മന്ത്രിതല പ്രമേയം റദ്ദാക്കി, എല്ലാ ഇ-കൊമേഴ്സ് ഇടനില പ്ലാറ്റ്ഫോമുകളെയും ഉൾക്കൊള്ളുന്ന പുതിയ സമഗ്ര നിയമം നിലവിൽ വരും.
കുവൈറ്റിലെ പ്രവാസികൾക്ക് ആശങ്ക. വിലക്കയറ്റം പ്രവാസികളുടെ പോക്കറ്റ് കാലിയാക്കുന്നു
Kuwait Greeshma Staff Editor — July 21, 2026 · 0 Comment

Kuwait Inflation June : കുവൈറ്റ് സിറ്റി, ജൂലൈ 20: കുവൈത്തിലെ പണപ്പെരുപ്പ നിരക്ക് ജൂൺ അവസാനത്തോടെ വാർഷികാടിസ്ഥാനത്തിൽ 2 ശതമാനമായി ഉയർന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യവസ്തുക്കൾ, ആരോഗ്യസംരക്ഷണം, വസ്ത്രങ്ങൾ, വിദ്യാഭ്യാസം, മറ്റ് സേവനങ്ങൾ എന്നിവയുടെ വില വർധിച്ചതാണ് പണപ്പെരുപ്പം ഉയരാൻ പ്രധാന കാരണമെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (CSB) അറിയിച്ചു. കണക്കുകൾ പ്രകാരം, ഭക്ഷ്യ-പാനീയ വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ വിലവർധന രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ജൂണിനെ അപേക്ഷിച്ച് ഈ വിഭാഗത്തിൽ 5.55 ശതമാനം വർധനവുണ്ടായി. എന്നാൽ പുകയിലയും സിഗരറ്റും ഉൾപ്പെടുന്ന വിഭാഗത്തിൽ വിലയിൽ മാറ്റമുണ്ടായില്ല.
വസ്ത്രങ്ങളും ചെരുപ്പുകളും 0.89 ശതമാനം, ഭവനസേവനങ്ങൾ 0.16 ശതമാനം, വീട്ടുപകരണങ്ങളും അറ്റകുറ്റപ്പണികളും 1.11 ശതമാനം, ആരോഗ്യസംരക്ഷണം 1.03 ശതമാനം എന്നിങ്ങനെ വാർഷികാടിസ്ഥാനത്തിൽ വില വർധിച്ചു.ഗതാഗത മേഖലയിലാണ് ശ്രദ്ധേയമായ വർധന രേഖപ്പെടുത്തിയത്. ഈ വിഭാഗത്തിലെ വിലകൾ 4.83 ശതമാനം ഉയർന്നു. ആശയവിനിമയ സേവനങ്ങളുടെ വില 1.03 ശതമാനവും, വിനോദ-സാംസ്കാരിക വിഭാഗം 1.13 ശതമാനവും, വിദ്യാഭ്യാസ ചെലവ് 1.02 ശതമാനവും വർധിച്ചു.
റസ്റ്റോറന്റുകളും ഹോട്ടലുകളും ഉൾപ്പെടുന്ന വിഭാഗത്തിൽ 0.22 ശതമാനം വർധനവുണ്ടായപ്പോൾ, മറ്റ് സാധനങ്ങളുടെയും സേവനങ്ങളുടെയും വില 5.8 ശതമാനം ഉയർന്നു.
അതേസമയം, മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ജൂണിൽ ഭക്ഷ്യ-പാനീയങ്ങളുടെ വില 0.18 ശതമാനം വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷ്യ-പാനീയ വിഭാഗം ഒഴിവാക്കിയുള്ള വാർഷിക പണപ്പെരുപ്പ നിരക്ക് 1.43 ശതമാനമാണ്.കുവൈറ്റ് ന്യൂസ് ഏജൻസിയായ കുന (KUNA) റിപ്പോർട്ട് ചെയ്ത കണക്കുകളാണിത്.
കുവൈത്തിൽ ഇറാൻ ആക്രമണം തുടരുന്നു; രാജ്യവ്യാപകമായി സൈറൺ മുഴങ്ങി
Kuwait Drisya Staff Editor — July 20, 2026 · 0 Comment

Iran Continues Attacks on Kuwaitകുവൈത്ത് സിറ്റി: കുവൈത്തിൽ ഇറാൻ ആക്രമണം തുടരുന്നു. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിന് പിന്നാലെ വൈകീട്ടും ആക്രമണം നടന്നു. 4.30ഓടെയായിരുന്നു പുതിയ ആക്രമണം. അതിർത്തി കടന്നെത്തിയ ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കുന്നതായി സൈന്യം അറിയിച്ചു.
ആക്രമണത്തിന് പിറകെ രാജ്യവ്യാപകമായി സൈറൺ മുഴങ്ങി. സ്ഥിതിഗതികൾ അധികൃതർ വിലയിരുത്തി വരികയാണ്. സ്ഫോടന ശബ്ദങ്ങൾ ആക്രമണങ്ങളെ തടയുന്നതിന്റെ ഫലമാണെന്ന് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാൻ സൈന്യം എല്ലാവരോടും അഭ്യർത്ഥിച്ചു.
കഴിഞ്ഞ ഒരാഴ്ചയായി കുവൈത്തിനുനേരെ ഇറാന്റെ നിരന്തര ആക്രമണം ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ജല വൈദ്യുതി പ്ലാന്റിനും എണ്ണ ഉല്പാദന കേന്ദ്രത്തിനും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കും വലിയ നാശനഷ്ടങ്ങളും ഉണ്ടായി. സൈനിക ക്യാമ്പുകളിലെ ആക്രമണത്തിൽ ഏതാനും സൈനികർക്കും പരിക്കേറ്റിരുന്നു. തീ കൊടുത്തുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോസഗസഥർക്കും പരിക്കേറ്റു. നേരത്തെ രാത്രികളിൽ മാത്രമായിരുന്ന ആക്രമണം നിലവിൽ പകൽ സമയത്തേക്കും വ്യാപിച്ചിട്ടുണ്ട്.
Intense Heat Continues in Kuwaitചൂടിൽ വെന്തുരുകി കുവൈറ്റ്; ശ്രദ്ധ വേണം ഇക്കാര്യങ്ങളിൽ
Kuwait Drisya Staff Editor — July 20, 2026 · 0 Comment

Intense Heat Continues in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യങ്ങളിൽ ആരോഗ്യകാര്യത്തിലും ശ്രദ്ധ വേണം. ചൊവ്വാഴ്ച പകൽ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറിൽ 20 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളിൽ പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചാപരിധി കുറയുന്നതിനും കാരണമായേക്കാം.
വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം ചൂട് കൂടുതൽ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകുന്നു. ഉൾപ്രദേശങ്ങളിൽ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കാറ്റ് ഇടക്കിടെ ശക്തിപ്രാപിക്കാനും മണലും പൊടിയും ഉയർന്നുപൊങ്ങാനും സാധ്യതയുണ്ട്. ഇത് ചിലയിടങ്ങളിൽ കാഴ്ചാപരിധി കുറക്കുകയും താപനിലയിൽ പ്രകടമായ വർധനവുണ്ടാക്കാനും കാരണമാകും. രാവിലെ മുതൽ ശക്തിയാർജിക്കുന്ന കാറ്റിന്റെ വേഗത വൈകുന്നേരത്തിന്റെ തുടക്കത്തിൽ കുറയും. രാത്രിയിൽ തീരപ്രദേശങ്ങളിലും ദ്വീപുകളിലും അന്തരീക്ഷം താരതമ്യേന ഈർപ്പമുള്ളതാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 49 ഡിഗ്രി സെൽഷ്യസ് മുതൽ 51ഡിഗ്രി സെൽഷ്യസ് വരെയും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 37ഡിഗ്രി സെൽഷ്യസ് മുതൽ 45ഡിഗ്രി സെൽഷ്യസ് വരെയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില 34ഡിഗ്രി സെൽഷ്യസ് മുതൽ 37ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കണക്കാക്കുന്നു. രാത്രിയിലും ചൂടുള്ള കാലാവസ്ഥ തുടരും. അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടാകാനും, മണിക്കൂറിൽ 10 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ഇടയ്ക്കിടെ ശക്തിപ്രാപിച്ചേക്കാവുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് വീശാനും സാധ്യതയുണ്ട്.
ചില കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയാൽ ചൂടുകാരണമുള്ള ബുദ്ധിമുട്ടുകളിൽ നിന്ന് രക്ഷ നേടാം
-ശാരീരിക തളർച്ചയും സൂര്യാഘാതവും ഒഴിവാക്കാൻ ശ്രദ്ധിക്കണം.
-പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
-ധാരാളം വെള്ളവും മറ്റ് പാനീയങ്ങളും കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം.
-കഴിയുന്നത്ര സമയം എയർകണ്ടീഷൻ ചെയ്ത സ്ഥലങ്ങളിൽ ചെലവഴിക്കണം.
അയഞ്ഞതും ഇളം നിറവുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുക.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Gulf Conflict: Health Ministry Evaluates Preparedness ഗൾഫ് മേഖലയിലെ സംഘർഷം;സാഹചര്യങ്ങൾ വിലയിരുത്തി ആരോഗ്യമന്ത്രാലയം
Kuwait Drisya Staff Editor — July 20, 2026 · 0 Comment

Gulf Conflict: Health Ministry Evaluates Preparedness കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്ഥിഗതികൾ വിലയിരുത്തി ആരോഗ്യമന്ത്രാലയം. ആരോഗ്യ മന്ത്രാലയത്തിന്റെ ക്രൈസിസ് സെന്ററിൽ നടന്ന യോഗത്തിൽ ആരോഗ്യമന്ത്രി ഡോ.അഹ്മദ് അൽ അവാദി അധ്യക്ഷത വഹിച്ചു. അണ്ടർ സെക്രട്ടറി ശൈഖ് ഡോ. സൽമാൻ ഖലീഫ അസ്സബാഹ്, മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. റ്റവും പുതിയ സംഭവവികാസങ്ങളും എല്ലാ മേഖലകളിലുമുള്ള ആരോഗ്യസംവിധാനത്തിന്റെ സജ്ജതയും യോഗത്തിൽ വിലയിരുത്തി.
മുൻകരുതൽ നടപടികൾ, നിരന്തരമായ ഫീൽഡ് നിരീക്ഷണം, മന്ത്രാലയത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം എന്നിവയുടെ പ്രാധാന്യം ആരോഗ്യമന്ത്രി ഊന്നിപ്പറഞ്ഞു. പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഏത് സാഹചര്യത്തോടും വേഗത്തിൽ പ്രതികരിക്കാൻ സജ്ജമാകാനും ഇത് സഹായിക്കുമെന്നും സൂചിപ്പിച്ചു.
ആശുപത്രികൾ,ആംബുലൻസ് സേവനങ്ങൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ,തീവ്രപരിചരണ വിഭാഗങ്ങൾ, അത്യാഹിത വിഭാഗങ്ങൾ എന്നിവയുടെ പ്രവർത്തന സജ്ജത സംബന്ധിച്ച റിപ്പോർട്ടുകൾ യോഗം അവലോകനം ചെയ്തു. മെഡിക്കൽ സംഭരണശാലകളുടെ സജ്ജീകരണങ്ങൾ, മരുന്നുകളുടെയും മെഡിക്കൽ സാമഗ്രികളുടെയും ശേഖരവും, ഏത് സാഹചര്യത്തിലും കാര്യക്ഷമമായ ആരോഗ്യ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതും ഉറപ്പാക്കി.