പശ്ചിമേഷ്യ ലക്ഷ്യമിട്ട് ഇറാന്‍; കുവൈറ്റ് ഖത്തർ, ബഹ്റൈൻ ഒമാൻ എന്നിവിടങ്ങളിൽ വ്യാപക അക്രമണം; ജിസിസി രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

478351

ഒമാനിലെ ദുഖ്മ് തുറമുഖത്ത് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ക്ക് ഇന്ധനവും ലോജിസ്റ്റിക് പിന്തുണയും നല്‍കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കനത്തതും അപ്രതീക്ഷിതവുമായ ആക്രമണം നടത്തിയെന്നും അവ നശിപ്പിച്ചെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായുള്ള മൂന്നാംഘട്ട നടപടിയാണിതെന്നും ഐആര്‍ജിസി വ്യക്തമാക്കി.

അതേസമയം, ഖത്തറിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നായ അല്‍ ഉദൈദ് എയര്‍ബേസിനുനേരെയും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രവും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രവും തകര്‍ത്തതായും ഐആര്‍ജിസി അറിയിച്ചു.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

എന്നാല്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയം രാജ്യത്തെ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പറഞ്ഞു. സുരക്ഷാഭീഷണി ഉയര്‍ന്ന നിലയിലാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി രണ്ടാം തവണയും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ജനങ്ങളോട് വീടുകളിലോ സുരക്ഷിത സ്ഥലങ്ങളിലോ തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കുവൈത്ത് സൈന്യവും രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് എത്തിയ വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധിക്കുന്നതായി അറിയിച്ചു. കേട്ട സ്‌ഫോടനശബ്ദങ്ങള്‍ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളും ഡ്രോണുകളും തകര്‍ത്തതിന്റെ ഭാഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഇതിനിടെ, കുവൈത്തിലും ബഹ്‌റൈനിലുമുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഇറാന്‍ അവകാശപ്പെട്ടു. കുവൈത്തിലെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം, ആയുധശേഖരം, റഡാര്‍ കേന്ദ്രം എന്നിവയും ബഹ്‌റൈനിലെ അമേരിക്കന്‍ ആശയവിനിമയ സംവിധാനവും റഡാര്‍ കേന്ദ്രവും ലക്ഷ്യമിട്ടെന്നാണ് ഇറാന്റെ വാദം.

തെക്കന്‍ ഇറാനിലെ കേന്ദ്രങ്ങള്‍ക്കെതിരായ അമേരിക്കന്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ നടപടികളെന്നും ഇറാന്‍ അറിയിച്ചു.

അതേസമയം, ഇറാന്റെ അവകാശവാദങ്ങള്‍ അമേരിക്കയോ ബന്ധപ്പെട്ട ഗള്‍ഫ് രാജ്യങ്ങളോ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ആശങ്കാജനകമായി തുടരുകയാണ്

തെഹ്‌റാന്‍/ദോഹ/കുവൈത്ത് സിറ്റി: ഇറാനില്‍ യു.എസ് നടത്തിയ ഡസന്‍ കണക്കിന് ആക്രമണങ്ങള്‍ക്ക് ഗള്‍ഫിലെ യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ ശക്തമായ പ്രത്യാകമണങ്ങള്‍. ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യാപകമായ മിസൈല്‍- ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. എന്നാല്‍ ഖത്തറും കുവൈത്തും ആക്രമണങ്ങള്‍ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തതായി അവകാശപ്പെട്ടു.

ഒമാനിലെ ദുഖ്മ് തുറമുഖത്ത് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍ക്ക് ഇന്ധനവും ലോജിസ്റ്റിക് പിന്തുണയും നല്‍കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ കനത്തതും അപ്രതീക്ഷിതവുമായ ആക്രമണം നടത്തിയെന്നും അവ നശിപ്പിച്ചെന്നും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായുള്ള മൂന്നാംഘട്ട നടപടിയാണിതെന്നും ഐആര്‍ജിസി വ്യക്തമാക്കി.

അതേസമയം, ഖത്തറിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക താവളങ്ങളിലൊന്നായ അല്‍ ഉദൈദ് എയര്‍ബേസിനുനേരെയും ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടു. യുദ്ധവിമാനങ്ങളുടെ അറ്റകുറ്റപ്പണി കേന്ദ്രവും കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രവും തകര്‍ത്തതായും ഐആര്‍ജിസി അറിയിച്ചു.

എന്നാല്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയം രാജ്യത്തെ ലക്ഷ്യമിട്ട മിസൈല്‍ ആക്രമണം വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി പറഞ്ഞു. സുരക്ഷാഭീഷണി ഉയര്‍ന്ന നിലയിലാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം തുടര്‍ച്ചയായി രണ്ടാം തവണയും സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും ജനങ്ങളോട് വീടുകളിലോ സുരക്ഷിത സ്ഥലങ്ങളിലോ തുടരാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

കുവൈത്ത് സൈന്യവും രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് എത്തിയ വ്യോമ ലക്ഷ്യങ്ങളെ പ്രതിരോധിക്കുന്നതായി അറിയിച്ചു. കേട്ട സ്‌ഫോടനശബ്ദങ്ങള്‍ വ്യോമപ്രതിരോധ സംവിധാനം മിസൈലുകളും ഡ്രോണുകളും തകര്‍ത്തതിന്റെ ഭാഗമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ഇതിനിടെ, കുവൈത്തിലും ബഹ്‌റൈനിലുമുള്ള അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ സ്‌ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും ഇറാന്‍ അവകാശപ്പെട്ടു. കുവൈത്തിലെ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനം, ആയുധശേഖരം, റഡാര്‍ കേന്ദ്രം എന്നിവയും ബഹ്‌റൈനിലെ അമേരിക്കന്‍ ആശയവിനിമയ സംവിധാനവും റഡാര്‍ കേന്ദ്രവും ലക്ഷ്യമിട്ടെന്നാണ് ഇറാന്റെ വാദം.

തെക്കന്‍ ഇറാനിലെ കേന്ദ്രങ്ങള്‍ക്കെതിരായ അമേരിക്കന്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ നടപടികളെന്നും ഇറാന്‍ അറിയിച്ചു.

അതേസമയം, ഇറാന്റെ അവകാശവാദങ്ങള്‍ അമേരിക്കയോ ബന്ധപ്പെട്ട ഗള്‍ഫ് രാജ്യങ്ങളോ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ഗള്‍ഫ് മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ആശങ്കാജനകമായി തുടരുകയാണ്

പ്രവാസികളെ ഈ യുഎഇയിൽ ഈ സ്ഥലങ്ങളിൽ പുതിയ ഫ്ലാറ്റ് എടുക്കുന്നവർക്ക് വൻ ലാഭം;വാടക നിരക്ക് കുത്തനെ താഴേക്ക്

UAE July 10, 2026

474128

യുഎഇ: യുഎഇയിലെ വാടക വിപണിയിൽ വൻ മാറ്റങ്ങൾ. 2026 ലെ ലേറ്റസ്റ്റ് പ്രോപ്പർട്ടി ഫൈൻഡർ ഡാറ്റ അനുസരിച്ച് റിയൽ എസ്റ്റേറ്റ് വിപണിയിൽ വമ്പൻ അട്ടിമറികൾ നടന്നതായി വ്യക്തമാക്കുന്നു. അബുദാബിയിലെയും ഷാർജയിലെയും ചില ഏരിയകളിൽ വാടക നിരക്കുകൾ കുത്തനെ ഇടിയുമ്പോൾ അജ്മാനിൽ വാടക നിരക്കുകൾ 57 ശതമാനം വരെ ഒറ്റയടിക്ക് വർധിച്ചിരിക്കുകയാണ്.

ഇതോടെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ചർച്ചകൾ തുടരുകയാണ്. അബുദാബിയിൽ നേരത്തെ വൺ ബെഡ്‌റൂം ഫ്ലാറ്റിനൊക്കെ വൻ തുക വാടകയുണ്ടായിരുന്ന പ്രീമിയം ലൊക്കേഷനുകളിലാണ് ഇപ്പോൾ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത് റിയൽ എസ്റ്റേറ്റ് മേഖലയെ ഏറെ അത്ഭുതപെടുത്തിയിരുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ 2026 ൽ അൽ റീം ദ്വീപിൽ 13.3 ശതമാനവും, യാസ് ദ്വീപിൽ 10.5 ശതമാനവും വാടകയും കുറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ ഇതൊരു ചെറിയ കുറവല്ല മറിച്ച് വൻ വീഴ്ചയാണ് എന്നാണ് പറയുന്നത്. കൂടാതെ പ്രവാസികൾ ഏറെയുള്ള അബുദാബി കോർണിഷിലും അൽ റഹ ബീച്ചിലും 1 BHK ഫ്ലാറ്റുകൾക്ക് 8.4 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.

സാധാരണക്കാരായ പ്രവാസികൾ താമസിക്കുന്ന അൽ ഖാലിദിയ, അൽ മുസഫ എന്നിവിടങ്ങളിലും 5.6 ശതമാനം മുതൽ 6 ശതമാനം വരെയാണ് വാടകയിൽ ഇളവ് വന്നിട്ടുള്ളത്. ഈ മേഖലകളിൽ പുതിയ ഫ്ലാറ്റുകളും റെസിഡൻഷ്യൽ പ്രോജക്ടുകളും വൻതോതിൽ വിപണിയിലേക്ക് എത്തിയതാണ് വാടക കുറയാൻ പ്രധാന കാരണമായത്.

എന്നാൽ മുസഫ പോലുള്ള സ്ഥലങ്ങളിൽ പ്രവാസികൾക്ക് താങ്ങാനാവുന്ന ഫ്ലാറ്റുകൾ ഈ വിലയിടിവിനെ ഒരു പരിധി വരെ വലിയ മാറ്റമില്ലാതെ തുടരുന്നു. ഇനിയും ഈ മാറ്റം തുടർന്നാൽ അബുദാബി വിപണി വാടകക്കാരെ സംബന്ധിച്ച് കുറച്ചുകൂടി അനുകൂലമാകും. ഷാർജയിൽ വാടക വിപണിയിലും ചെറിയ ചാഞ്ചാട്ടങ്ങൾ കാണാം.

ഇവിടെ വാടക കുറയുമ്പോൾ മറ്റ് ചിലയിടങ്ങളിൽ കൂടുന്നതായാണ് കാണുന്നത്. 2026 ൽ യുഎഇയിൽ തന്നെ ഏറ്റവും വലിയ വാടകയിടിവ് രേഖപ്പെടുത്തിയത് ഷാർജയിലെ അൽ ഖാനിലാണ്. വൺ ബെഡ്‌റൂം അപ്പാർട്ടുമെന്റുകൾക്ക് 15.6 ശതമാനം എന്ന റെക്കോർഡ് ഇടിവാണ് വന്നിരിക്കുന്നത്.

അൽ താവൂനിൽ 11.8 ശതമാനം വരെ വാടക കുറഞ്ഞു. എന്നാൽ പ്രവാസികൾ ധാരാളമുള്ള അൽ ഖാസിമിയയിൽ 8.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. അൽ ഖാൻ തീരദേശങ്ങളിലെ ചെറിയ യൂണിറ്റുകൾക്ക് വില ഇടിഞ്ഞപ്പോൾ, അൽ നഹ്ദ, അൽ ഖാസിമിയ തുടങ്ങിയ സ്ഥലങ്ങളിൽ വാടകയിൽ നേരിയ വർധനവോ അല്ലെങ്കിൽ വലിയ മാറ്റമോ ഉണ്ടായില്ല.

അബുദാബിയിലെ പ്രീമിയം ദ്വീപുകളിലോ ഷാർജയിലെ തീരദേശങ്ങളിലോ ആണ് താമസിക്കുന്നതെങ്കിൽ പുതിയ റൂം എടുക്കാനും നിലവിലെ വാടക കരാറുകൾ പുതുക്കുമ്പോൾ കുറഞ്ഞ നിരക്കിൽ ആവശ്യപ്പെടാനും പറ്റിയ നല്ല സമയം കൂടിയാണിത്. ഇനി അജ്മാനിലാണ് നിങ്ങളുടെ താമസമെങ്കിൽ ചെറിയ ബഡ്ജറ്റ് റൂമുകൾക്ക് വലിയ തുക നൽകേണ്ടി വരുന്ന അവസ്ഥയാണ് എന്ന കാര്യം കൂടെ ഓർക്കണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *