
യുഎഇയിൽ വേനൽച്ചൂട് ശക്തമാകുന്നതിനിടെ കുടുംബങ്ങൾക്കും കുട്ടികൾക്കും സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്കുമായി നിരവധി വാട്ടർ പാർക്കുകളാണ് സജ്ജമായിരിക്കുന്നത്. ആവേശകരമായ വാട്ടർ സ്ലൈഡുകൾ, വേവ് പൂളുകൾ, കുട്ടികൾക്കായുള്ള പ്രത്യേക വിനോദ മേഖലകൾ എന്നിവയോടെ വിവിധ എമിറേറ്റുകളിലെ വാട്ടർ പാർക്കുകൾ സന്ദർശകരെ ആകർഷിക്കുകയാണ്.
യാസ് വാട്ടർവേൾഡ് – അബുദാബി
യാസ് ഐലൻഡിലുള്ള യാസ് വാട്ടർവേൾഡിൽ 40-ലധികം റൈഡുകളും വാട്ടർ ആകർഷണങ്ങളുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ടോർണാഡോ വാട്ടർ സ്ലൈഡുകളിൽ ഒന്നായ ദവ്വാമ ഉൾപ്പെടെ നിരവധി സാഹസിക റൈഡുകൾ ഇവിടെ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് ഏകദേശം 295 ദിർഹം മുതൽ.
അക്വാവെഞ്ചർ വേൾഡ് – ദുബായ്
അറ്റ്ലാന്റിസ് ദി പാമിലുള്ള അക്വാവെഞ്ചർ വേൾഡ് ലോകത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്കുകളിൽ ഒന്നാണ്. വമ്പൻ വാട്ടർ സ്ലൈഡുകൾ, സ്വകാര്യ ബീച്ച്, റിവർ റൈഡുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. പ്രവേശന നിരക്ക് ഏകദേശം 330 ദിർഹം മുതൽ.
ജംഗിൾ ബേ വാട്ടർപാർക്ക് – ദുബായ്
കുടുംബങ്ങൾക്കും ചെറിയ കുട്ടികൾക്കും അനുയോജ്യമായ ജംഗിൾ ബേ വാട്ടർപാർക്കിൽ സ്ലൈഡുകളും സ്പ്ലാഷ് സോണുകളും വേവ് ആകർഷണങ്ങളും ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് 200 ദിർഹം മുതൽ.
ലെഗോലാൻഡ് വാട്ടർ പാർക്ക് – ദുബായ്
2 മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമിട്ടാണ് ഈ പാർക്ക് ഒരുക്കിയിരിക്കുന്നത്. ലെഗോ ഉപയോഗിച്ച് സ്വന്തമായി റാഫ്റ്റ് നിർമ്മിച്ച് വെള്ളത്തിലിറങ്ങാനാകുന്ന പ്രത്യേക അനുഭവവും ഇവിടെ ലഭ്യമാണ്. ടിക്കറ്റ് നിരക്ക് ഏകദേശം 295 ദിർഹം മുതൽ.
സർക്യൂട്ട് എക്സ് സ്പ്ലാഷ് പാർക്ക് – അബുദാബി
ഹുദൈരിയത്ത് ഐലൻഡിലുള്ള ഈ പാർക്കിൽ ഇൻഫ്ലേറ്റബിൾ വാട്ടർ ഗെയിമുകളും തടസ്സപാതകളും കുടുംബങ്ങൾക്ക് അനുയോജ്യമായ വിനോദങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രവേശന നിരക്ക് 95 ദിർഹം മുതൽ.
അൽ മൊന്തസ പാർക്സ് – ഷാർജ
ഷാർജയിലെ പ്രശസ്തമായ കുടുംബ വിനോദകേന്ദ്രമായ അൽ മൊന്തസ പാർക്സിലെ പേൾസ് കിംഗ്ഡം വാട്ടർ പാർക്ക് വേവ് പൂളുകളും തീം സ്ലൈഡുകളും കുട്ടികൾക്കായുള്ള സ്പ്ലാഷ് മേഖലകളും ഉൾക്കൊള്ളുന്നു. കുട്ടികൾക്ക് ടിക്കറ്റ് 147 ദിർഹം മുതൽ, മുതിർന്നവർക്ക് 184 ദിർഹം മുതൽ.
സ്പ്ലാഷ് എൻ പാർട്ടി കിഡ്സ് വാട്ടർപാർക്ക് – ദുബായ്
ചെറിയ കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ ഈ പാർക്കിൽ മിനി സ്ലൈഡുകളും സ്പ്ലാഷ് പാഡുകളും സുരക്ഷിതമായ കളിസ്ഥലങ്ങളും ഉണ്ട്. കുട്ടികളുടെ ടിക്കറ്റ് 99 ദിർഹം മുതൽ, മുതിർന്നവർക്കുള്ള ടിക്കറ്റ് 50 ദിർഹം മുതൽ ആരംഭിക്കുന്നു.
അക്വാഫൺ ദുബായ്
ജെബിആർ ബീച്ചിന് സമീപം കടലിൽ ഒഴുകിക്കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഇൻഫ്ലേറ്റബിൾ വാട്ടർ പാർക്കാണ് അക്വാഫൺ. 100-ലധികം തടസ്സങ്ങളും സ്ലൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് 225 ദിർഹം മുതൽ.
ഡ്രീംലാൻഡ് അക്വാ പാർക്ക് – ഉമ്മുൽ ഖുവൈൻ
യുഎഇയിലെ ഏറ്റവും പഴക്കമുള്ള വാട്ടർ പാർക്കുകളിൽ ഒന്നായ ഡ്രീംലാൻഡിൽ നിരവധി സ്ലൈഡുകളും പൂളുകളും കുട്ടികൾക്കായുള്ള ആകർഷണങ്ങളും ക്യാമ്പിങ് സൗകര്യവും ലഭ്യമാണ്. പ്രവേശന നിരക്ക് 160 ദിർഹം മുതൽ.
വേനലവധിക്കാലത്ത് കുടുംബത്തോടൊപ്പം ഒരു ദിനം ആഘോഷിക്കാനോ ചൂടിൽ നിന്ന് ആശ്വാസം കണ്ടെത്താനോ ആഗ്രഹിക്കുന്നവർക്ക് യുഎഇയിലെ ഈ വാട്ടർ പാർക്കുകൾ മികച്ച തിരഞ്ഞെടുപ്പുകളാണ്.
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങളിൽ മാറ്റം; പ്രവാസികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ
UAE Greeshma Staff Editor — July 12, 2026 · 0 Comment
UAE Indian passport services 2026 അബുദാബി/ദുബായ്: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളിൽ വലിയ മാറ്റമാണ് നിലവിൽ നടപ്പിലായത്. 2026 ജൂലൈ 1 മുതൽ അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും ഈ സേവനങ്ങൾ നേരിട്ട് നൽകുകയാണ്. മുൻപ് സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഔട്ട്‌സോഴ്‌സ് ഏജൻസികളുടെ കരാർ അവസാനിച്ചതും പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്റർ (ICAC) പദ്ധതി നിയമപരമായ തടസ്സത്തെ തുടർന്ന് വൈകിയതുമാണ് ഇതിന് കാരണം. വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വാക്ക്-ഇൻ സേവനത്തിൽ മാറ്റം
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇനി വാക്ക്-ഇൻ സേവനം ഇല്ല. മുൻകൂട്ടി ഓൺലൈനായി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം ലഭിക്കൂ.
അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ പരിമിതമായ വാക്ക്-ഇൻ സേവനം തുടരുന്നുണ്ടെങ്കിലും രാവിലെ 9 മുതൽ 11 വരെ മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. നവജാത ശിശുക്കളുടെ പാസ്‌പോർട്ട് അപേക്ഷകൾക്കും അടിയന്തര സർട്ടിഫിക്കറ്റ് ആവശ്യങ്ങൾക്കും മുൻഗണന നൽകും.
പുതിയ ഓൺലൈൻ അപ്പോയിന്റ്മെന്റ് സംവിധാനം
പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങൾക്കും ഇനി book.passportindiauae.com എന്ന പുതിയ പോർട്ടൽ വഴിയാണ് അപ്പോയിന്റ്മെന്റ് എടുക്കേണ്ടത്.
ഓരോ ദിവസത്തെയും അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ തലേദിവസം രാത്രി 8 മണിക്ക് പോർട്ടലിൽ ലഭ്യമാകും. അപ്പോയിന്റ്മെന്റ് ഉറപ്പാക്കിയവർ നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുമ്പ് എത്തണം.
ഏജന്റുമാരെ വിശ്വസിക്കരുത്
അപ്പോയിന്റ്മെന്റ് ഒരുക്കാമെന്ന് പറഞ്ഞ് പണം ആവശ്യപ്പെടുന്ന അനധികൃത ഏജന്റുമാർക്കെതിരെ ഇന്ത്യൻ എംബസിയും കോൺസുലേറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്നത് പൂർണമായും സൗജന്യമാണ്. ഔദ്യോഗിക പോർട്ടൽ ഒഴികെ മറ്റാർക്കും അപ്പോയിന്റ്മെന്റ് നൽകാനോ പണം ഈടാക്കാനോ അധികാരമില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസേന 1,500-ലധികം അപേക്ഷകൾ
നിലവിൽ അബുദാബി എംബസിയും ദുബായ് കോൺസുലേറ്റും ചേർന്ന് ദിവസേന 1,500-ലധികം അപേക്ഷകൾ നേരിട്ട് കൈകാര്യം ചെയ്യുന്നുണ്ട്. ഇതിൽ ദുബായിൽ 1,000-ത്തിലധികവും അബുദാബിയിൽ ഏകദേശം 500 അപേക്ഷകളുമാണ് ദിവസേന സ്വീകരിക്കുന്നത്.
പാസ്‌പോർട്ട് ഫീസ് വർധിച്ചു
സാധാരണ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള ഫീസ് 285 ദിർഹത്തിൽ നിന്ന് 450 ദിർഹമായി ഉയർത്തി. നിലവിൽ ഫീസ് പണമായി മാത്രം സ്വീകരിക്കുന്നതിനാൽ അപേക്ഷകർ കൃത്യമായ തുക കൈവശം കരുതണമെന്ന് അധികൃതർ നിർദേശിച്ചു.
അപേക്ഷകർ ശ്രദ്ധിക്കേണ്ടത്
- അപ്പോയിന്റ്മെന്റ് ഔദ്യോഗിക പോർട്ടൽ വഴി മാത്രം ബുക്ക് ചെയ്യുക.
- ആവശ്യമായ എല്ലാ രേഖകളും മുൻകൂട്ടി തയ്യാറാക്കുക.
- അപ്പോയിന്റ്മെന്റിന് 15 മിനിറ്റ് മുമ്പ് എത്തുക.
- ദുബായിൽ പാർക്കിംഗ് പരിമിതമായതിനാൽ പൊതുഗതാഗതം ഉപയോഗിക്കുന്നത് സൗകര്യപ്രദമാണ്.
- അനധികൃത ഏജന്റുമാരെ വിശ്വസിക്കരുത്.
ഭാവിയിൽ എന്ത്?
നിയമപരമായ പ്രശ്നങ്ങൾ പരിഹരിച്ചാൽ യുഎഇയിലുടനീളം 16 ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) ആരംഭിക്കാനാണ് പദ്ധതി. ഓരോ അപേക്ഷയ്ക്കും 19 ദിർഹം മാത്രം സേവനനിരക്കായി ഈടാക്കുന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് ലക്ഷ്യം. എന്നാൽ ഇത് എപ്പോൾ നിലവിൽ വരുമെന്ന് ഇതുവരെ വ്യക്തമല്ല. നിലവിലുള്ള ക്രമീകരണം താൽക്കാലികമാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ഇന്ത്യൻ മിഷനുകൾ അറിയിച്ചു.
ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരെ കാണാതായി;ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാൻ
UAE Nazia Staff Editor — July 12, 2026 · 0 Comment

ടെഹ് റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യന്‍ നാവികനെ കാണാതായതായി റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് 10 നാവികരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സൈപ്രസ് പതാകയുള്ളജി.എഫ്.എക്സ് ഗാലക്സി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യക്കാരായ 11 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സമാധാന കരാര്‍ ലംഘിച്ച അമേരിക്കന്‍ നടപടിക്ക് കടുത്ത തിരിച്ചടി നല്‍കി ഇറാന്‍. മേഖലയിലെ യുഎസ് ഇടപെടല്‍ അവസാനിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒരു കപ്പലിനെയും പാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
ഇറാന്‍ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍- അമേരിക്ക സമാധാര കരാര്‍ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവും ഇറാന്‍ ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്ക നിര്‍ദേശിച്ച ബദല്‍ പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച, സൈപ്രസ് പതാക വഹിച്ച കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിന് പിന്നാലെ തെക്കന്‍ ഇറാനിലെ പ്രമുഖ നഗരങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. ബന്ദര്‍ അബ്ബാസ്, ബുഷഹര്‍, ചബഹര്‍, കിഷ് ദ്വീപ്, സിറിക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം. ഈ ആഴ്ച്ച ഇറാന് നേരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസിലെ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്.
പ്രവാസികൾക്ക് ജാഗ്രത നിർദേശം;യുഎഇയിൽ വില്ലനായി എൽ നിനോ പ്രതിഭാസം; ഈ കാലാവസ്ഥ നിർബന്ധമായും നിങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ
UAE July 12, 2026

ദുബായ്: യുഎഇയിൽ വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം എൽ നിനോ പ്രതിഭാസം ഉണ്ടാകുമെന്നും ഈ വർഷം ഡിസംബർ വരെ ഈ പ്രതിഭാസം 99 ശതമാനം തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
വരും മാസങ്ങളിൽ യുഎഇയിൽ സാധാരണയേക്കാൾ കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും ഉയരാൻ എൽ നിനോ കാരണമാകും. ഈ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ എല്ലാവരും യുഎഇയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഉച്ച വിശ്രമ നിയമം പാലിക്കാനും നിർദേശമുണ്ട്.
അതേസമയം എൽ നിനോ എന്നത് പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാൾ കൂടുതൽ ചൂടാകുന്ന പ്രതിഭാസമാണ്. ഇത് ആഗോളതലത്തിലെ കാറ്റിന്റെ ഗതിയെയും താപനിലയെയും സാരമായി തന്നെ ബാധിക്കും. യുഎഇ ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിൽ ഇത് എത്തുമ്പോൾ വേനൽക്കാലത്തിന്റെ തീവ്രത ക്രമാതീതമായി വർധിക്കും.
ഡിസംബർ വരെയുള്ള മാസങ്ങളിൽ സാധാരണ ലഭിക്കാറുള്ള തണുപ്പ് കുറയാനും, പകൽ സമയങ്ങളിൽ കടുത്ത ഉഷ്ണ തരംഗങ്ങൾ ഉണ്ടാകാനും ഈ പ്രതിഭാസം കാരണമാകുകയും ചെയ്യാറുണ്ട്. കാലാവസ്ഥാ കേന്ദ്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് എൽനിനോ ഉണ്ടാകാനുള്ള സാധ്യത 99 ശതമാനം എന്ന പ്രവചിക്കപ്പെട്ടിട്ടുണ്ട്.
അതിനാൽ വരും മാസങ്ങളിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂടാനും അതുവഴി വൈദ്യുതി ഉപഭോഗം വർധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു. ചൂട് ഉയരുന്നതിനാൽ എല്ലാവരും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പകൽ സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
കൂടാതെ കടുത്ത ചൂട് കാരണം നിർജ്ജലീകരണം, സൂര്യാഘാതം , തലകറക്കം, ക്ഷീണം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. യുഎഇയിൽ താപനില ഉയരുകയാണ്. അതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അറിയിപ്പ് ഉണ്ട്.
യുഎഇയിൽ സാധാരണയായി സെപ്റ്റംബർ ഒക്ടോബർ മാസങ്ങളോടെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ എൽ നിനോ ശക്തിപ്രാപിക്കുന്നതോടെ ഇത്തവണ ഒക്ടോബറിലും നവംബറിലും പകൽ സമയങ്ങളിലും ചൂട് കൂടുതലായിരിക്കും. ഡിസംബറിൽ ലഭിക്കുന്ന തണുപ്പു കാലാവസ്ഥ പോലും വൈകിയേ ഇത്തവണ എത്തുകയുള്ളൂ.
നിലവിലെ ഈ കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം പ്രവാസികളുടെയും സ്വദേശികളുടെയും സുരക്ഷയ്ക്കായി യുഎഇ കൃത്യമായ മാർഗനിർദേശങ്ങൾ വരും ദിവസങ്ങളിൽ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. കടുത്ത കാലാവസ്ഥയെ നേരിടാൻ പ്രവാസികൾ മാനസികമായും ശാരീരികമായും തയ്യാറെടുക്കുക എന്നതാണ് നിലവിൽ ചെയ്യാനുള്ളത്.