ഹോര്‍മുസില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം; ഇന്ത്യക്കാരെ കാണാതായി;ഹോര്‍മുസ് കടലിടുക്ക് അടച്ച് ഇറാൻ

478896

ടെഹ് റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ ചരക്കുകപ്പലിന് നേരെ ആക്രമണം. ഒരു ഇന്ത്യന്‍ നാവികനെ കാണാതായതായി റിപ്പോര്‍ട്ട്. ആക്രമിക്കപ്പെട്ട കപ്പലില്‍ നിന്ന് 10 നാവികരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

സൈപ്രസ് പതാകയുള്ളജി.എഫ്.എക്സ് ഗാലക്സി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യക്കാരായ 11 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അപലപിച്ചു. 

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

സമാധാന കരാര്‍ ലംഘിച്ച അമേരിക്കന്‍ നടപടിക്ക് കടുത്ത തിരിച്ചടി നല്‍കി ഇറാന്‍. മേഖലയിലെ യുഎസ് ഇടപെടല്‍ അവസാനിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഒരു കപ്പലിനെയും പാതയിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്നും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. 

ഇറാന്‍ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകള്‍ കടക്കാന്‍ ശ്രമിക്കരുതെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍- അമേരിക്ക സമാധാര കരാര്‍ അട്ടിമറിക്കാന്‍ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവും ഇറാന്‍ ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്ക നിര്‍ദേശിച്ച ബദല്‍ പാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച, സൈപ്രസ് പതാക വഹിച്ച കപ്പലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതിന് പിന്നാലെ തെക്കന്‍ ഇറാനിലെ പ്രമുഖ നഗരങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് അമേരിക്ക വ്യാപകമായ വ്യോമാക്രമണം നടത്തി. ബന്ദര്‍ അബ്ബാസ്, ബുഷഹര്‍, ചബഹര്‍, കിഷ് ദ്വീപ്, സിറിക്ക് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം. ഈ ആഴ്ച്ച ഇറാന് നേരെ അമേരിക്ക നടത്തുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഹോര്‍മുസിലെ കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകില്ലെന്ന് ഇറാന്‍ പരസ്യമായി പ്രഖ്യാപിക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. 

പ്രവാസികൾക്ക് ജാഗ്രത നിർദേശം;യുഎഇയിൽ വില്ലനായി എൽ നിനോ പ്രതിഭാസം; ഈ കാലാവസ്ഥ നിർബന്ധമായും നിങ്ങൾ ശ്രദ്ധിച്ചേ മതിയാവൂ

UAE July 12, 2026

478433

ദുബായ്: യുഎഇയിൽ വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനം സംഭവിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിൽ കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടത്. താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാരണം എൽ നിനോ പ്രതിഭാസം ഉണ്ടാകുമെന്നും ഈ വർഷം ഡിസംബർ വരെ ഈ പ്രതിഭാസം 99 ശതമാനം തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

വരും മാസങ്ങളിൽ യുഎഇയിൽ സാധാരണയേക്കാൾ കടുത്ത ചൂടും അന്തരീക്ഷ ഈർപ്പവും ഉയരാൻ എൽ നിനോ കാരണമാകും. ഈ സമയങ്ങളിൽ പുറത്ത് ജോലി ചെയ്യുന്നവർ ആരോഗ്യ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ എല്ലാവരും യുഎഇയിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഉച്ച വിശ്രമ നിയമം പാലിക്കാനും നിർദേശമുണ്ട്.

അതേസമയം എൽ നിനോ എന്നത് പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാൾ കൂടുതൽ ചൂടാകുന്ന പ്രതിഭാസമാണ്. ഇത് ആഗോളതലത്തിലെ കാറ്റിന്റെ ഗതിയെയും താപനിലയെയും സാരമായി തന്നെ ബാധിക്കും. യുഎഇ ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപിൽ ഇത് എത്തുമ്പോൾ വേനൽക്കാലത്തിന്റെ തീവ്രത ക്രമാതീതമായി വർധിക്കും.

ഡിസംബർ വരെയുള്ള മാസങ്ങളിൽ സാധാരണ ലഭിക്കാറുള്ള തണുപ്പ് കുറയാനും, പകൽ സമയങ്ങളിൽ കടുത്ത ഉഷ്ണ തരംഗങ്ങൾ ഉണ്ടാകാനും ഈ പ്രതിഭാസം കാരണമാകുകയും ചെയ്യാറുണ്ട്. കാലാവസ്ഥാ കേന്ദ്രങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് എൽനിനോ ഉണ്ടാകാനുള്ള സാധ്യത 99 ശതമാനം എന്ന പ്രവചിക്കപ്പെട്ടിട്ടുണ്ട്.

അതിനാൽ വരും മാസങ്ങളിൽ എയർ കണ്ടീഷണറുകളുടെ ഉപയോഗം കൂടാനും അതുവഴി വൈദ്യുതി ഉപഭോഗം വർധിക്കാൻ സാധ്യതയുള്ളതായും അറിയിച്ചു. ചൂട് ഉയരുന്നതിനാൽ എല്ലാവരും ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പകൽ സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കൂടാതെ കടുത്ത ചൂട് കാരണം നിർജ്ജലീകരണം, സൂര്യാഘാതം , തലകറക്കം, ക്ഷീണം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അതിനാൽ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ ഉടൻ തന്നെ തണലുള്ള സ്ഥലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും വേണം. യുഎഇയിൽ താപനില ഉയരുകയാണ്. അതിനാൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അറിയിപ്പ് ഉണ്ട്.

യുഎഇയിൽ സാധാരണയായി സെപ്റ്റംബർ ഒക്ടോബർ മാസങ്ങളോടെ താപനിലയിൽ നേരിയ കുറവ് അനുഭവപ്പെടാറുണ്ട്. എന്നാൽ എൽ നിനോ ശക്തിപ്രാപിക്കുന്നതോടെ ഇത്തവണ ഒക്ടോബറിലും നവംബറിലും പകൽ സമയങ്ങളിലും ചൂട് കൂടുതലായിരിക്കും. ഡിസംബറിൽ ലഭിക്കുന്ന തണുപ്പു കാലാവസ്ഥ പോലും വൈകിയേ ഇത്തവണ എത്തുകയുള്ളൂ.

നിലവിലെ ഈ കാലാവസ്ഥ വ്യതിയാനങ്ങൾ കാരണം പ്രവാസികളുടെയും സ്വദേശികളുടെയും സുരക്ഷയ്ക്കായി യുഎഇ കൃത്യമായ മാർഗനിർദേശങ്ങൾ വരും ദിവസങ്ങളിൽ പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. കടുത്ത കാലാവസ്ഥയെ നേരിടാൻ പ്രവാസികൾ മാനസികമായും ശാരീരികമായും തയ്യാറെടുക്കുക എന്നതാണ് നിലവിൽ ചെയ്യാനുള്ളത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy