
UAE Fuel Prices July 2026 ദുബായ്: യുഎഇയിൽ ജൂലൈ 1 മുതൽ പെട്രോൾ, ഡീസൽ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു. മിഡിൽ ഈസ്റ്റ് സംഘർഷത്തെ തുടർന്ന് കഴിഞ്ഞ നാല് മാസമായി തുടർച്ചയായി ഉയർന്നിരുന്ന ഇന്ധനവിലയാണ് ഇപ്പോൾ ആദ്യമായി കുറയുന്നത്.
യുഎഇ ഫ്യുവൽ പ്രൈസ് കമ്മിറ്റിയാണ് ജൂലൈ മാസത്തേക്കുള്ള പുതിയ നിരക്കുകൾ പ്രഖ്യാപിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലേക്കു മടങ്ങിത്തുടങ്ങിയതുമാണ് വിലക്കുറവിന് പ്രധാന കാരണം.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ജൂലൈയിലെ പുതിയ ഇന്ധനവില
- സൂപ്പർ 98 : ലിറ്ററിന് 3.40 ദിർഹം (ജൂണിൽ 3.95 ദിർഹം)
- സ്‌പെഷ്യൽ 95 : ലിറ്ററിന് 3.29 ദിർഹം (ജൂണിൽ 3.83 ദിർഹം)
- ഇ-പ്ലസ് 91 : ലിറ്ററിന് 3.21 ദിർഹം (ജൂണിൽ 3.76 ദിർഹം)
- ഡീസൽ : ലിറ്ററിന് 3.60 ദിർഹം (ജൂണിൽ 4.33 ദിർഹം)
ഡീസലിനാണ് ഏറ്റവും കൂടുതൽ കുറവ് ലഭിച്ചിരിക്കുന്നത്. ലിറ്ററിന് 73 ഫിൽസ് വരെ വില കുറഞ്ഞു.
വാഹന ഉടമകൾക്ക് എത്ര ലാഭം?
60 ലിറ്റർ ഇന്ധനം നിറയ്ക്കുന്ന ഒരു സാധാരണ കാറുടമയ്ക്ക് ഓരോ തവണയും ഏകദേശം 33 ദിർഹം വരെ ലാഭിക്കാനാകും.
80 ലിറ്റർ ടാങ്കുള്ള എസ്‌യുവി അല്ലെങ്കിൽ 4×4 വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഒരു ഫുൾ ടാങ്കിന് ഏകദേശം 44 ദിർഹം വരെ ലാഭം ലഭിക്കും.
വില കുറഞ്ഞതിന്റെ കാരണം
ഗൾഫ് മേഖലയിലെ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങളും കാരണം കഴിഞ്ഞ മാസങ്ങളിൽ ആഗോള എണ്ണവില കുത്തനെ ഉയർന്നിരുന്നു. എന്നാൽ ജൂണിൽ സ്ഥിതി മെച്ചപ്പെട്ടതോടെ എണ്ണവിലയിൽ വലിയ ഇടിവുണ്ടായി.
ബ്രെന്റ് ക്രൂഡ് ഓയിൽ വില അടുത്തിടെ ബാരലിന് ഏകദേശം 73 ഡോളറിലെത്തി. ഇത് സംഘർഷം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്ന നിരക്കിനോട് അടുത്തതാണ്.
ഇനിയും വില കുറയുമോ?
ഓഗസ്റ്റിൽ ഇന്ധനവിലയിൽ കൂടുതൽ കുറവ് ഉണ്ടാകുമോ എന്നത് വരും ആഴ്ചകളിലെ ആഗോള എണ്ണവിലയെ ആശ്രയിച്ചിരിക്കും. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം സാധാരണ നിലയിലാകുകയും എണ്ണവില നിലവിലെ നിലയിൽ തുടരുകയും ചെയ്താൽ കൂടുതൽ ആശ്വാസം ലഭിക്കാൻ സാധ്യതയുണ്ട്.
എന്നാൽ മേഖലയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വീണ്ടും ശക്തമായാൽ എണ്ണവില വീണ്ടും ഉയരാനിടയുണ്ടെന്നും വിപണി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ജൂലൈയിലെ വിലക്കുറവ് യുഎഇയിലെ വാഹന ഉടമകൾക്കും കുടുംബങ്ങൾക്കും ഗണ്യമായ സാമ്പത്തിക ആശ്വാസമാകും.
“ചുക്ക് ചുക്ക്… പഫ് പഫ്… കൂ… കൂ..വണ്ടി പാളം പിടിച്ചു; യുഎഇയുടെ സ്വപ്നയാത്രയ്ക്ക് തുടക്കം; അബുദബി–ഫുജൈറ ഇനി റെയിൽവഴി!”
UAE Nazia Staff Editor — June 30, 2026 · 0 Comment

അബൂദബി: യുഎഇയുടെ പൊതുഗതാഗത ചരിത്രത്തിൽ നാഴികക്കല്ലായി ഇത്തിഹാദ് റെയിൽ സർവീസ് (ജൂൺ 30, 2026) ഔദ്യോഗികമായി ആരംഭിച്ചു. ഫുജൈറയിൽ നിന്ന് ഇന്ന് പുലർച്ചെ 5:34-ന് പുറപ്പെട്ട ഉദ്ഘാടന ട്രെയിൻ അബുദബിയിലെത്തി. രാജ്യത്തിന്റെ കിഴക്കൻ തീരത്തെയും തലസ്ഥാന നഗരിയെയും തമ്മിൽ റെയിൽ മാർഗം നേരിട്ട് ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
യാത്ര 105 മിനിറ്റിനുള്ളിൽ
ഏകദേശം 105 മിനിറ്റ് സമയം കൊണ്ടാണ് ട്രെയിൻ ഫുജൈറയിൽ നിന്ന് അബൂദബിയിലെത്തുന്നത്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ള ട്രെയിനുകളിൽ ഒരേസമയം 400 യാത്രക്കാർക്ക് യാത്ര ചെയ്യാം. പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ പ്രതിവർഷം ഒരു കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ഇത്തിഹാദ് റെയിലിന് സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ടിക്കറ്റ് നിരക്കും സൗകര്യങ്ങളും
യാത്രക്കാർക്കായി കംഫർട്ട്, പ്രീമിയം എന്നിങ്ങനെ രണ്ട് ക്ലാസുകളാണുള്ളത്. പ്രൊമോഷണൽ നിരക്കായി നിലവിൽ കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് ഈടാക്കുന്നത്. ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ആപ്പ് വഴിയും വെബ്‌സൈറ്റ് (www.etihadrail.ae) വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സ്റ്റേഷനുകളിൽ സ്ഥാപിച്ചിട്ടുള്ള സെൽഫ് സർവീസ് കിയോസ്കുകൾ വഴിയും ടിക്കറ്റ് എടുക്കാവുന്നതാണ്.
യാത്രയിലെ പ്രത്യേകതകൾ
ഹൈജർ പർവ്വതനിരകളുടെ മനോഹരമായ കാഴ്ചകൾക്കൊപ്പം, മലനിരകൾ തുരന്ന് നിർമ്മിച്ച ഒൻപത് ടണലുകളിലൂടെയുള്ള യാത്ര യാത്രക്കാർക്ക് വേറിട്ട അനുഭവം നൽകും. ഫുജൈറയിലെ ഹിലാൽ സിറ്റിയിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അബുദബിയിൽ മുഹമ്മദ് ബിൻ സായിദ് സിറ്റിയിലാണ് പ്രധാന സ്റ്റേഷൻ ഒരുക്കിയിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 10 ദിർഹം നിരക്കിൽ ഷട്ടിൽ ബസ് സർവീസുകളും ലഭ്യമാണ്.
യാത്രക്കാരുടെ സൗകര്യാർത്ഥം വൈഫൈ, യുഎസ്ബി ചാർജിങ് പോർട്ടുകൾ, ലഗേജ് സ്റ്റോറേജ്, ഭക്ഷണ-പാനീയ സേവനങ്ങൾ എന്നിവ ട്രെയിനുകളിൽ സജ്ജമാക്കിയിട്ടുണ്ട്. സ്റ്റേഷനുകളിൽ പാർക്കിങ്, ടാക്സി, ബസ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിസ,പാസ്‌പോർട്ട് പുതുക്കാൻ പ്ലാനുണ്ടോ? യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് വീണ്ടും നിർണായക അറിയിപ്പ്
UAE June 30, 2026

അബുദബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സാധാരണ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ പുനരാരംഭിക്കുന്നതിനായുള്ള കാത്തിരിപ്പ് നീളുന്നു. സാധാരണ അപ്പോയിന്റ്‌മെന്റുകൾ താൽക്കാലികമായി നിർത്തിവച്ച നടപടി ജൂലൈ 1 വരെ നീട്ടിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഈ കാലയളവിൽ അബുദബിയിലെ ഇന്ത്യൻ എംബസിയും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും അത്യാവശ്യ ഘട്ടങ്ങളിലുള്ള അടിയന്തര കോൺസുലാർ സേവനങ്ങൾ മാത്രമേ കൈകാര്യം ചെയ്യുകയുള്ളൂ.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
സേവന ദാതാക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾ കാരണമാണ് ഈ താൽക്കാലിക തടസ്സം. ജൂലൈ 2 മുതലുള്ള സാധാരണ സർവീസുകളെയും അപ്പോയിന്റ്മെന്റുകളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ യഥാസമയം എംബസിയുടെയും കോൺസുലേറ്റിന്റെയും ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകൾ വഴി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ബിഎൽഎസിന് പകരം ഇനി ‘അൽഹിന്ദ്’
യുഎഇയിലുടനീളമുള്ള ഔട്ട്‌സോഴ്‌സ് ചെയ്ത ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളുടെ വിതരണം 2026 ജൂലൈ 1 മുതൽ ‘അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് എൽഎൽസി’ ഏറ്റെടുക്കുകയാണ്.
ഈ മാറ്റത്തിന്റെ ഭാഗമായി, നിലവിൽ ഈ സേവനങ്ങൾ കൈകാര്യം ചെയ്തിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ (BLS International), അറ്റസ്റ്റേഷൻ ചുമതലയുണ്ടായിരുന്ന എസ്ജിഐവിഎസ് ഗ്ലോബൽ (SGIVS Global) എന്നിവർ ജൂൺ 25-ഓടെ പുതിയ അപേക്ഷകൾ സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരുന്നു. ജൂൺ 26 മുതൽ ജൂൺ 30 വരെ അഞ്ച് ദിവസത്തേക്ക് സാധാരണ സേവനങ്ങൾ നിർത്തിവയ്ക്കാനായിരുന്നു ആദ്യ തീരുമാനം എങ്കിലും ഇപ്പോഴത് ജൂലൈ 1 വരെ നീട്ടുകയായിരുന്നു.