അടിച്ചു മോനെ അടിച്ചു ഓണസമ്മാനം!!!ഓണനാളിൽ ഭാഗ്യം’; മലയാളി നഴ്സുൾപ്പെടെ നാല് പ്രവാസികൾക്ക് സമ്മാനം

569080

Abu Dhabi Big Ticket Malayali Winners അബുദാബി: ബിഗ് ടിക്കറ്റിന്റെ ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ വാരാന്ത്യ ഇ-നറുക്കെടുപ്പിൽ മലയാളികളടക്കം നാല് ഇന്ത്യൻ പ്രവാസികൾക്ക് ഭാഗ്യം. വിജയികളായ ഓരോരുത്തർക്കും 25,000 ദിർഹം വീതം സമ്മാനമായി ലഭിച്ചു. ഏകദേശം ആറര ലക്ഷത്തിലധികം ഇന്ത്യൻ രൂപയാണ് ഇത്. മലയാളികളായ മണികണ്ഠൻ മോഹനൻ (39), തോമസ് വർഗീസ് (64) എന്നിവർക്കൊപ്പം മുഹമ്മദ് സാഹിർ, സാജിദ് ഖാൻ (56) എന്നിവരാണ് സമ്മാനാർഹരായത്. നഴ്സായ മണികണ്ഠൻ മോഹനന് ബിഗ് ടിക്കറ്റിലെ രണ്ടാം പരീക്ഷണത്തിലാണ് സമ്മാനം ലഭിച്ചത്. മുമ്പ് ഒരിക്കൽ മാത്രം പങ്കെടുത്തിരുന്ന അദ്ദേഹം ഇത്തവണ അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് കൗണ്ടറിൽ നേരിട്ടെത്തിയാണ് ടിക്കറ്റ് എടുത്തത്. യാദൃച്ഛികമായി തിരഞ്ഞെടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചെന്ന വിവരം അറിഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയെന്ന് മണികണ്ഠൻ പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

സമ്മാനത്തുക നിലവിൽ ബാങ്കിൽ നിക്ഷേപമായി സൂക്ഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. കഴിഞ്ഞ 20 വർഷമായി യുഎഇയിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുന്ന തോമസ് വർഗീസിന് വർഷങ്ങളായുള്ള ബിഗ് ടിക്കറ്റ് പങ്കാളിത്തത്തിനൊടുവിലാണ് സമ്മാനം ലഭിച്ചത്. സുഹൃത്തുക്കളായ നാലുപേരടങ്ങുന്ന സംഘമായാണ് ഇത്തവണ അദ്ദേഹം ടിക്കറ്റ് എടുത്തത്. വിജയിയായ വിവരം അറിയിക്കാൻ ബിഗ് ടിക്കറ്റ് അധികൃതർ നേരിട്ട് വിളിച്ചപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നും, തത്സമയ സംപ്രേഷണത്തിൽ സ്വന്തം പേര് കണ്ടപ്പോഴാണ് വിവരം ഉറപ്പായതെന്നും തോമസ് പറഞ്ഞു. സമ്മാനത്തുകയിലെ തന്റെ വിഹിതം നാട്ടിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 290-094275 എന്ന നമ്പറിലുള്ള ഓൺലൈൻ ടിക്കറ്റിലൂടെയാണ് മുഹമ്മദ് സാഹിർ സമ്മാനം നേടിയത്. പുണെ സ്വദേശിയും ബിസിനസുകാരനുമായ സാജിദ് ഖാൻ കഴിഞ്ഞ 33 വർഷമായി യുഎഇയിലാണ്. വർഷങ്ങളായി ഒറ്റയ്ക്ക് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നെങ്കിലും, ബിഗ് ടിക്കറ്റിൽ ആദ്യമായാണ് അദ്ദേഹത്തിന് സമ്മാനം ലഭിക്കുന്നത്. പ്രതിവാര നറുക്കെടുപ്പിലാണ് സമ്മാനം ലഭിച്ചതെന്ന വിവരം അറിഞ്ഞത് വലിയ അദ്ഭുതമായിരുന്നുവെന്ന് സാജിദ് പറഞ്ഞു. സമ്മാനത്തുക ഉപയോഗിച്ച് മക്കളോടൊപ്പം മികച്ചൊരു അവധിക്കാല യാത്ര നടത്താനാണ് അദ്ദേഹത്തിന്റെ പദ്ധതി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു

UAE August 24, 2026

2903364 untitled 1

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്​ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.

ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം

ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.

സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്

Related Posts

Leave a Reply

Your email address will not be published. Required fields are marked *