
യുഎഇ
അബുദാബി: മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികളാണ് യുഎഇയിൽ താമസിക്കുന്നത്. ഇന്ത്യയെ അപേക്ഷിച്ച് യുഎഇയിലെ നിയമങ്ങൾ കർശനമാണ്. ഇപ്പോഴിതാ ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 2026ന്റെ ആദ്യ പകുതിയിൽ 497 വാഹനങ്ങൾ പിടിച്ചെടുത്തു എന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. പിഴ ഒടുക്കാത്തതും രജിസ്‌ട്രേഷൻ പുതുക്കാത്തതുമായ വാഹനങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്.
ഇതിൽ ചില വാഹനങ്ങൾക്ക് പതിനായിരക്കണക്കിന് ദിർഹത്തിന്റെ പിഴകൾ ചുമത്തിയവയാണെന്നും നിരവധി വാഹനങ്ങളുടെ രജിസ്‌ട്രേഷൻ വർഷങ്ങളായി പുതുക്കിയിട്ടില്ലെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്‌ടർ ബ്രിഗേഡിയർ ജുമാ ബിയർ സുവൈദാൻ പറഞ്ഞു. യുഎഇയിലെ നിയമപ്രകാരം, പിഴകൾ അവഗണിച്ചാൽ അധികൃതർക്ക് വാഹനങ്ങൾ കണ്ടുകെട്ടുക, നിയമനടപടികൾ സ്വീകരിക്കുക, വാഹനവുമായി ബന്ധപ്പെട്ട ഇടപാടുകൾ താൽക്കാലികമായി നിർത്തിവയ്‌ക്കുക എന്നിങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട്.
രജിസ്‌ട്രേഷൻ പുതുക്കാത്ത വാഹനങ്ങൾ നിരത്തിലിറക്കുന്നത് ഡ്രൈവർമാരുടെയും യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുമെന്നും സുവൈദാൻ പറഞ്ഞു. അപകടകരമായ ഡ്രൈവിംഗ് തടയുക, ആവർത്തിച്ചുള്ള കുറ്റകൃത്യങ്ങൾ നിരുത്സാഹപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ട്രാഫിക് നിയമങ്ങൾ കർശനമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു
UAE August 24, 2026

അബൂദബി: മലപ്പുറം കിഴിശ്ശേരി തൃപ്പനച്ചി സ്വദേശി നാറണത്ത് ഹംസ മുസ്ലിയാർ (54) അബൂദബിയിൽ നിര്യാതനായി. ഭാര്യ: ആരിഫ ഇല്ലിയൻ. മക്കൾ: സൗദ, ആഷിഖ്, അനീസ്. മരുമകൻ: ഷാഫി.
APPLY NOW FOR THE LATEST VACANCIES
ഒറ്റ നിമിഷം, ജീവിതം മാറി! എത്ര പൂജ്യങ്ങളെന്ന് എണ്ണി തീരില്ല! നിമിഷനേരം കൊണ്ട് കോടീശ്വരിയായി പ്രവാസി യുവതി; ഞെട്ടിക്കുന്ന ഭാഗ്യം
ദുബായ്∙ യുഎഇ ലോട്ടറിയുടെ രണ്ടാം സമ്മാനമായ 50 ലക്ഷം ദിർഹം (ഏകദേശം 13 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി ഫിലിപ്പീൻസ് സ്വദേശിനി. ദുബായിൽ താമസിക്കുന്ന സെൻ അരിയാൻ ഗാർസെലസ് (38) എന്ന യുവതിയെ തേടിയാണ് ഈ മഹാ ഭാഗ്യമെത്തിയത്. ഈ തുക നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഗാർസെലസ്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ രണ്ട് തവണ 3 കോടി ദിർഹം വീതമുള്ള ഒന്നാം സമ്മാനങ്ങൾ സമ്മാനിച്ചതിന് പിന്നാലെയാണ് ഗാർസെലസിന്റെ വിജയം. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മാത്രം 6.5 കോടി ദിർഹമാണ് ലോട്ടറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിച്ചത്. ലക്കി ഡേ ഗെയിം ആരംഭിച്ചതുമുതൽ ഇതുവരെ 28 കോടിയിലേറെ ദിർഹം സമ്മാനമായി നൽകിയിട്ടുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
സമ്മാനം ലഭിച്ച വിവരം വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് ഗാർസെലസ് പറഞ്ഞു. തുടക്കത്തിൽ എനിക്ക് ഇത് ഉൾക്കൊള്ളാൻ പോലും കഴിഞ്ഞില്ല, എത്ര പൂജ്യങ്ങളുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്താൻ ഞാൻ ഭർത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. യുഎഇ ജനറൽ കൊമേഴ്‌സ്യൽ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റിയുടെ (ജിസിജിആർഎ) പൂർണ മേൽനോട്ടത്തിലാണ് യുഎഇ ലോട്ടറിയിലെ എല്ലാ നറുക്കെടുപ്പുകളും നടക്കുന്നത്
1 Comment