Kerala expat death in UAE കൊല്ലം സ്വദേശി യു എയിലെ താമസ സ്ഥലത്ത് മരിച്ചു

Kerala expat death in UAE റാസൽഖൈമ: കൊല്ലം ഓയൂർ റോഡുവിള സ്വദേശിയായ മലയാളി വ്യവസായി മുനീർ അബ്ദുൽ മജീദിനെ (37) റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ അൽ നഖീലിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ഓയൂർ റോഡുവിള അബ്ദുൽ മജീദ് – ഖദീജ ബീവി ദമ്പതികളുടെ മകനാണ്.

കഴിഞ്ഞ 15 വർഷമായി യു.എ.ഇയിലുള്ള മുനീർ റാസൽഖൈമയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. ജസീനയാണ് ഭാര്യ. ദുൽഖർ, സ്വാലിഹ, ദുആ എന്നിവർ മക്കളാണ്. റാസൽഖൈമയിലുള്ള ഷൈലാജ്, ദുബായിലുള്ള മഹ്ദീർ എന്നിവർ സഹോദരങ്ങളാണ്.

നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു

ലോംഗ് വീക്കെൻഡ് ആഘോഷമാക്കാൻ കിടിലൻ ഓഫറുകളുമായി യുഎഇയിലെ പ്രമുഖ ഹോട്ടലുകൾ; വെറും 1 ദിർഹത്തിന് വരെ താമസം!

UAE Greeshma Staff Editor — June 7, 2026 · 0 Comment

uae saved

UAE hotel staycation deals long weekend ദുബായ്: ഈദ് അൽ അദ്ഹ അവധികൾക്ക് പിന്നാലെ യുഎഇയിൽ വീണ്ടുമൊരു നീണ്ട വാരാന്ത്യം (Long Weekend) കൂടി വരികയാണ്. 2026 ജൂൺ 15 തിങ്കളാഴ്ച ഹിജ്‌റി പുതുവത്സരം പ്രമാണിച്ച് രാജ്യത്തെ പൊതു-സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചതോടെയാണ് താമസക്കാർക്ക് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കുന്നത്. ഈ നീണ്ട വാരാന്ത്യം ആഘോഷമാക്കാൻ യുഎഇയിലെ പ്രമുഖ ഹോട്ടലുകൾ ആകർഷകമായ സ്റ്റേക്കേഷൻ (Staycation) ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

താമസക്കാർക്ക് കുറഞ്ഞ ചിലവിൽ ആസ്വദിക്കാൻ കഴിയുന്ന പ്രധാന ഓഫറുകൾ താഴെ നൽകുന്നു:

വെറും 1 ദിർഹത്തിന് ഹോട്ടൽ താമസം! ദുബായിലെ സിട്രോണെല്ലിൽ രണ്ട് പേർക്കായി ടൈഗർ ബ്രഞ്ച് ബുക്ക് ചെയ്യുന്നവർക്ക് വെറും 1 ദിർഹത്തിന് ഒരു രാത്രി ഹോട്ടലിൽ താമസിക്കാം. ഒരാൾക്ക് 399 ദിർഹം മുതൽ ആരംഭിക്കുന്ന മൂന്ന് മണിക്കൂർ സായാഹ്ന ബ്രഞ്ചാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇതിനൊപ്പമാണ് ഒരു ദിർഹം മാത്രം അധികം നൽകി മുറി സ്വന്തമാക്കാൻ സാധിക്കുക.

ആകർഷകമായ വില്ലാ പാക്കേജുകളുമായി റാസ് അൽ ഖൈമ റാസ് അൽ ഖൈമയിലെ റിക്സോസ് അൽ മൈരിദ് ഹോട്ടലിൽ ഒരു രാത്രിക്ക് 475 ദിർഹം മുതൽ ആരംഭിക്കുന്ന സമ്മർ വില്ല എസ്കേപ്പ് ഓഫറുണ്ട്. പ്രധാന ഹോട്ടൽ കെട്ടിടം നവീകരിക്കുന്നതിനാൽ, അതിഥികൾക്ക് സ്വകാര്യ ബീച്ച് ഫ്രണ്ട് വില്ലകളിൽ താമസവും പ്രഭാതഭക്ഷണവും ആസ്വദിക്കാം. ദമ്പതികൾക്കായി 549 ദിർഹത്തിന്റെ വില്ല ഡേകേഷൻ പാക്കേജും ലഭ്യമാണ്.

ഇറ്റാലിയൻ രുചികളുമായി വേൾഡ് ഐലൻഡ്‌സ് നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ഇറ്റാലിയൻ സംസ്കാരവും ഭക്ഷണവും ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്കായി വേൾഡ് ഐലൻഡ്‌സിലെ ഹാർട്ട് ഓഫ് യൂറോപ്പിൽ ജൂൺ 27 വരെ ‘പോർട്ടോഫിനോ ഫെസ്റ്റിവൽ’ നടക്കുന്നുണ്ട്. വോക്കോ ദുബായ് മൊണാക്കോ, വോക്കോ ദുബായ് നൈസ്, സ്വീഡൻ ബീച്ച് പാലസ് എന്നീ ഹോട്ടലുകളിലാണ് പൂൾ പാർട്ടിയും ഇറ്റാലിയൻ ഷെഫുകളുടെ തത്സമയ പിസ്സ നിർമ്മാണവുമൊക്കെയായി ഈ ഫെസ്റ്റിവൽ ഒരുക്കിയിരിക്കുന്നത്.

ഫിഫ ലോകകപ്പ് ഫാൻ സോണും മാച്ച് നൈറ്റും ജൂൺ 11-ന് ഫിഫ ലോകകപ്പ് ആരംഭിക്കുന്നതോടെ ഫുട്ബോൾ പ്രേമികളെ ആകർഷിക്കാൻ ദുബായ് ജെഡബ്ല്യു മാരിയറ്റ് മാർക്വിസിലെ ബ്രിഡ്ജ് വാട്ടർ ടാവേൺ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. 550 ദിർഹം മുതൽ ആരംഭിക്കുന്ന പാക്കേജിൽ ഒരു രാത്രി താമസവും 300 ദിർഹത്തിന്റെ ഫുഡ് ക്രെഡിറ്റും മത്സരങ്ങൾ കാണാനുള്ള സീറ്റും ലഭിക്കും. 995 ദിർഹത്തിന്റെ അൾട്ടിമേറ്റ് ഫാൻ പാക്കേജിൽ പ്രീമിയം സീറ്റിംഗും സ്പാ ഡിസ്‌കൗണ്ടും വൈകി ചെക്ക്ഔട്ട് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

ഫാമിലി പാക്കേജുകളും വർക്ക്‌സ്റ്റേഷനുകളും ജുമൈറ ഗ്രൂപ്പിന്റെ ഹോട്ടലുകളിൽ യുഎഇ നിവാസികൾക്കായി പ്രത്യേക താമസ നിരക്കുകളും കുട്ടികൾക്ക് സൗജന്യ ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി മിനി ഒളിമ്പിക്സ് ഉൾപ്പെടെയുള്ള വിനോദ പരിപാടികളും ഇവിടെയുണ്ട്.

താമസം ഒരു ഓഫീസാക്കി മാറ്റാൻ ആഗ്രഹിക്കുന്നവർക്കായി ജെഎൽടിയിലെ വോക്കോ ബോണിംഗ്ടൺ 275 ദിർഹത്തിന് 24 മണിക്കൂർ പാക്കേജ് നൽകുന്നുണ്ട്. ഇതിൽ മീറ്റിംഗ് റൂം, പൂൾ, ജിം സൗകര്യങ്ങൾ ഉൾപ്പെടുന്നു. വളർത്തുമൃഗങ്ങളെ ഒപ്പം കൂട്ടാൻ ആഗ്രഹിക്കുന്നവർക്കായി മാരിയറ്റ് മാർക്വിസ് ദുബായ് ക്രീക്കിൽ പ്രഭാതഭക്ഷണം ഉൾപ്പെടെ 550 ദിർഹത്തിന്റെ പ്രത്യേക അപ്പാർട്ട്മെന്റ് പാക്കേജും ലഭ്യമാണ്.

പ്രവാസി മലയാളികൾക്ക് ആശ്വാസമായി കേരള പ്രവാസി പെൻഷൻ പദ്ധതി ; എങ്ങനെ അം​ഗമാകാം, എന്തൊക്കെ ​ഗുണങ്ങൾ

UAE Greeshma Staff Editor — June 7, 2026 · 0 Comment

PRAVASI

Kerala Pravasi Pension Scheme തിരുവനന്തപുരം: വിദേശത്ത് ജോലി ചെയ്യുന്നവരുടെയും വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയെത്തിയ പ്രവാസി മലയാളികളുടെയും ഭാവി സാമ്പത്തികമായി സുരക്ഷിതമാക്കാൻ കേരള സർക്കാർ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് കേരള പ്രവാസി പെൻഷൻ പദ്ധതി. 2008-ൽ ആരംഭിച്ച പദ്ധതിയിൽ നിലവിൽ ലക്ഷക്കണക്കിന് പ്രവാസികൾ അംഗങ്ങളാണ്.

നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന മലയാളികൾക്കും കുറഞ്ഞത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങിയെത്തിയവർക്കും പദ്ധതിയിൽ അംഗമാകാം. അപേക്ഷിക്കുന്ന സമയത്ത് 60 വയസ്സ് തികയാത്തവരായിരിക്കണം.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

പദ്ധതിയിൽ അംഗമാകുന്നവർ പ്രതിമാസം 350 രൂപ വീതം അംശാദായമായി അടയ്ക്കണം. ആറ് മാസത്തെയോ ഒരു വർഷത്തെയോ തുക ഒരുമിച്ച് മുൻകൂറായി അടയ്ക്കാനും സൗകര്യമുണ്ട്. പെൻഷൻ ലഭിക്കുന്നതിന് കുറഞ്ഞത് അഞ്ച് വർഷമെങ്കിലും മുടങ്ങാതെ വരിസംഖ്യ അടച്ചിരിക്കണം.

60 വയസ്സ് പൂർത്തിയാകുമ്പോൾ പദ്ധതിയിൽ അംഗമായിരുന്ന കാലാവധിയും അടച്ച തുകയും കണക്കാക്കി പ്രതിമാസം 7,000 രൂപ വരെ പെൻഷൻ ലഭിക്കും.

പെൻഷന് പുറമെ കുടുംബ പെൻഷൻ, മരണാനന്തര ധനസഹായം, അംഗങ്ങളുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായം, ഗുരുതര രോഗങ്ങൾക്ക് ചികിത്സാ സഹായം, ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാകുന്നവർക്ക് പ്രത്യേക പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളും പദ്ധതിയിലൂടെ ലഭ്യമാണ്.

കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ആവശ്യമായ രേഖകൾ സമർപ്പിച്ച് ഓൺലൈനായി പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനാകും. ഇതിനായി നാട്ടിലെത്തേണ്ടതില്ല എന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യാത്രാ നിയന്ത്രണം കർശനമാക്കി യുഎഇ; എമിറേറ്റ്സും ഫ്ലൈദുബായും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു, എബോള വ്യാപനം തടയാൻ മുൻകരുതൽ നടപടികൾ

UAE Greeshma Staff Editor — June 7, 2026 · 0 Comment

fly dubai 1

UAE Ebola Travel Restrictions ദുബായ്: എബോള വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട മുൻകരുതലുകളുടെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ യാത്രക്കാർക്കായി പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സും ഫ്ലൈദുബായും അടിയന്തര യാത്രാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പല രാജ്യങ്ങളും പ്രവേശന വിലക്കും കർശന ആരോഗ്യപരിശോധനകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും, യാത്ര പുറപ്പെടുന്നതിന് മുൻപ് ഔദ്യോഗിക സർക്കാർ ചാനലുകൾ വഴി മാനദണ്ഡങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും എമിറേറ്റ്സ് അറിയിച്ചു.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിൽ പ്രവേശന വിലക്ക്
എമിറേറ്റ്സ് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ജൂൺ 6 ഉച്ചയ്ക്ക് ഒരു മണി മുതൽ യുഎഇയിൽ പുതിയ യാത്രാ നിയന്ത്രണം നടപ്പിലാക്കി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ച യാത്രക്കാർക്ക് യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഈ രാജ്യങ്ങളിൽ നിന്ന് വരുന്നവർ യുഎഇയിൽ എത്തുന്നതിന് മുൻപ് കുറഞ്ഞത് 21 ദിവസങ്ങളെങ്കിലും മറ്റ് രാജ്യങ്ങളിൽ കഴിഞ്ഞിരിക്കണം.

കണക്റ്റിങ് ഫ്ലൈറ്റുകളിലോ മറ്റ് രാജ്യങ്ങൾ വഴിയോ എത്തുന്നവർക്കും ഈ നിയമം ബാധകമാണ്. യുഎഇ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് യാത്രക്കാർ, തങ്ങൾ ഒടുവിൽ എത്തിച്ചേരേണ്ട രാജ്യത്തെ പ്രവേശന നിയമങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. യാത്ര പുറപ്പെടുന്ന വഴി ഏതായാലും ഈ പ്രവേശന-ട്രാൻസിറ്റ് നിയന്ത്രണങ്ങൾ ഒരുപോലെ ബാധകമായിരിക്കുമെന്നും അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇത് തുടരുമെന്നും എമിറേറ്റ്സ് വ്യക്തമാക്കിയിട്ടുണ്ട്.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

എബോള ഭീതി; യാത്രക്കാർക്ക് കർശന മാർഗ്ഗനിർദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം
വിവിധ രാജ്യങ്ങൾ എബോള മുൻകരുതലിന്‍റെ ഭാഗമായി പുതിയ നിയമങ്ങൾ കൊണ്ടുവന്ന സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ലക്ഷ്യസ്ഥാനത്തെ പ്രവേശന മാനദണ്ഡങ്ങൾ മുൻകൂട്ടി പരിശോധിക്കണമെന്ന് ഫ്ലൈദുബായും ആവശ്യപ്പെട്ടു. പ്രാദേശിക സർക്കാരുകളും പൊതുജനാരോഗ്യ മന്ത്രാലയങ്ങളും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായ സുരക്ഷാ മുൻകരുതലുകൾ വിമാന കമ്പനി തുടർന്നുപോരുമെന്നും ഫ്ലൈദുബായ് വക്താവ് അറിയിച്ചു.

അത്രമേൽ ഹൃദയത്തിനൊപ്പം ചേർന്ന് നിന്നത്, ചിരിയുടെ ആശാൻ്റെ മടക്കത്തിൽ വിങ്ങി മലയാളക്കര, നടൻ സലിം കുമാർ വിടവാങ്ങി

India Greeshma Staff Editor — June 7, 2026 · 0 Comment

salim 123

Malayalam actor Salim Kumar passed away കൊച്ചി: മലയാള സിനിമയിലെ സലിം കുമാറെന്ന ഒരു കാലഘട്ടമാണ് വിടപറഞ്ഞകലുന്നത്. ദേശീയ അന്തർ ദേശീയ വേദികളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ കലാകാരൻ, മലയാളിയെ ചിരിപ്പിച്ചും ഈറനണിയിച്ചും അഭിനയിച്ചു തീർത്ത മുപ്പതാണ്ടിന്റെ പേരാണ് സലിം കുമാർ. ‘എന്തിനോവേണ്ടി തിളയ്‌ക്കുന്ന സാമ്പാർ’ എന്ന പ്രശസ്തമായ ഡയലോഗ് പോലെ, അങ്ങനെ എന്തിനോ വേണ്ടി തിളച്ചൊരു കഥയല്ല സലിം കുമാറിന്‍റേത്. പതറി തുടങ്ങിയ ഹാസ്യനടനിൽ നിന്ന് രാജ്യത്തെ ഏറ്റവും മികച്ച നടനിലേക്കായിരുന്നു വളർന്നുകയറിയത്. മിമിക്രിയിൽ തുടങ്ങി നടനായും സംവിധായകാനായും മലയാള സിനിമയിൽ പടർന്നു പന്തലിച്ച വടക്കൻ പറവൂരുകാരൻ സലിം കുമാറിന്റെ കഥ. മിമിക്രിയിലൂടെ വെള്ളിത്തിരയിലെകത്തിയ സലിം കുമാർ, 1996 ൽ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറിയത്. ജനം ഏറ്റെടുത്ത ഡയലോഗുകളിലൂടെ ട്രോളൻമാരുടെ ആശാൻ എന്ന വിശേഷണം കൂടി സ്വന്തമാണ് ഈ കലാകാരന്. അത്രമേൽ ചിരിയിലൂടെ ഏവരെയും ചിന്തിപ്പിച്ച സലിം കുമാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ നൊമ്പരത്തിലാണ് മലയാളക്കര.

മലയാളിയെ ചിരിപ്പിച്ച ആശാൻ
‘ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലേ, അച്ഛനാണത്രേ അച്ഛൻ. അച്ഛനെ കാണണം അച്ഛനെ കാണണം എന്നുപറഞ്ഞ് കരയുമ്പോൾ പള്ളീലച്ഛന്മാരെ കാട്ടിത്തന്ന് തൃപ്‌തിപ്പെടുത്തുമായിരുന്നു എന്‍റെ പൊന്നമ്മച്ചി’ – തലമുറ മാറ്റമില്ലാതെ മലയാളിയെ ചിരിപ്പിച്ച മണവാളൻ, നായകനേക്കാൾ കയ്യടി വാങ്ങിയ കണ്ണൻ സ്രാങ്ക്, കല്യാണ വീടുകളിലെ പ്യാരി. അങ്ങനെ ഷാഫി – സലീംകുമാർ കൂട്ടുകെട്ടിൽ പിറന്നതെല്ലാം ഹിറ്റുകളായിരുന്നു. നിരാശ, സന്തോഷം, വീരസ്യം എല്ലാത്തിലും ഉൾചേർന്ന നർമ്മം, മഹാരാജാസ് കോളേജാണ് സലീം കുമാറിലെ മിമിക്രി കലാകാരനെ വളർത്തിയത്.കൊച്ചിൻ കലാഭവനിലൂടെ വേദികളിൽ നിന്ന് വേദികളിലേക്ക് ആ ശബ്ധാനുകരണവും തമാശകളും പടർന്നു. കൊച്ചിൻ സാഗറും ഏഷ്യാനെറ്റിലെ കോമിക്കോളയും വഴിത്തിരിവുകളായി.

ഇഷ്ടമാണ് നൂറു വട്ടത്തിലൂടെ വെളളിത്തിരയിലേക്കുളള ചുവട്‍വെയ്പ്പ്. ‘നീ വരുവോളം’ എന്ന സിനിമയിൽ അഭിനയിച്ചങ്കിലും തഴയപ്പെട്ടു. അവസരങ്ങൾക്കും കിതപ്പിനുമിടയിൽ സലീം കുമാർ വീണ്ടും വേഷമണിഞ്ഞു. പലതവണ. തൊണ്ണൂറുകളിലെ ചെറുവേഷങ്ങളിൽ നിന്ന് 2000 ത്തിലെ തിരക്കേറിയ ഹാസ്യനടനിലേക്കുളള വളർച്ച. തെങ്കാശിപട്ടണത്തിലെ മുത്തുരാമനും സൂത്രധാരനിലെ ട്രാൻസ് കഥാപാത്രം ലീലകൃഷ്ണനുമെല്ലാം പരീക്ഷണവും വിജയവുമായി. ദിലീപിനും ജയറാമിനൊപ്പം ചിരിയുടെ മാലപ്പടക്കം തീർത്ത് സലീം കുമാർ തിയറ്ററുകളിൽ നിറഞ്ഞാടി. ഹാസ്യ വേഷങ്ങളിൽ ഹിറ്റുകൾ തീർത്തൊരു കാലത്ത് അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലായുളള പകർന്നാട്ടം. അങ്ങനെ മികച്ച സഹനടനുളള സർക്കാർ പുരസ്കാരം. നാല് വർഷത്തിനു ശേഷം ‘ആദമിന്റെ മകൻ അബു’ സലീം കുമാറിനെ തേടിയെത്തി. പ്രതിഫലം ഒന്നും വാങ്ങാതെ സലീം കുമാർ അബുവായി ജീവിച്ചു. മികച്ച നടനുളള സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ മറ്റെങ്ങോട്ടും പോയില്ല. ഓസ്കാറിലേക്കുളള രാജ്യത്തിന്റെ നാമനിർദേശവും ലഭിച്ചു. നന്മയും പ്രതീക്ഷയും ദൈന്യതയുമെല്ലാം മിന്നിമറഞ്ഞ അബുവിനോളം പോന്നൊരു കഥാപാത്രം സലീം കുമാറെന്ന പ്രതിഭയ്ക്കും അനിവാര്യമായിരുന്നു.

Kerala expatriates flight ticket price hike പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയ്ക്ക് തിരിച്ചടി; സർവീസുകൾ വെട്ടിക്കുറച്ച് വിമാനക്കമ്പനികൾ, ടിക്കറ്റ് നിരക്കും പൊള്ളും

UAE Greeshma Staff Editor — June 6, 2026 · 0 Comment

AIR 2

Kerala expatriates flight ticket price hike ദുബായ് മലയാളികൾ ഉൾപ്പെടെ ഗൾഫിലെ വിദേശികൾ സ്വന്തം വൻതോതിൽ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി എയർ ഇന്ത്യ, ഇൻഡിഗോ, എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ. നാടുകളിലേക്ക് യാത്ര ചെയ്യുന്ന വേനലവധിക്കാലത്ത് വിമാന സർവീസുകൾ ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ വിമാന ഇന്ധനവില ഇരട്ടിയായതും വ്യോമപാതകൾ അടച്ചതും സർവീസ് സമയം അഞ്ചു മണിക്കൂർ വരെ നീണ്ടതുമാണ് കമ്പനികളെ കടുത്ത നടപടിക്ക് പ്രേരിപ്പിച്ചത്. ആഗോളതലത്തിൽ വിമാനക്കമ്പനികൾ തങ്ങളുടെ സമ്മർ ഷെഡ്യൂളിൽനിന്ന് 75,000ത്തിലേറെ സർവീസുകളാണ് പൂർണമായി നീക്കം ചെയ്‌തത്. ഇതു സാധാരണക്കാരായ പ്രവാസികളുടെ യാത്രാ ബജറ്റിനെ താളംതെറ്റിക്കും. വരും ദിവസങ്ങളിൽ ടിക്കറ്റ് ചാർജ് വലിയ തോതിൽ ഉയരുമെന്നാണ് സൂചന.

എയർ ഇന്ത്യ ജൂൺ മുതൽ ഓഗസ്‌റ്റ് വരെയുള്ള രാജ്യാന്തര സർവീസുകളിൽ 27 ശതമാനവും ആഭ്യന്തര സർവീസുകളിൽ 22 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ അതിവേഗം വളർന്നുകൊണ്ടിരുന്ന ഇൻഡിഗോയും യൂറോപ്പിലേക്കുള്ള പ്രമുഖ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സർവീസുകൾ കുറയുന്നതോടെ കേരളത്തിലേക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും.
എമിറേറ്റ്സ് എയർലൈൻസ് ഈ മാസത്തെ സർവീസുകൾ 16% വരെ കുറച്ചു. ഇതുമൂലം ഏകദേശം അഞ്ച് ലക്ഷത്തോളം സീറ്റുകളുടെ കുറവ് വിപണിയിലുണ്ടാകും. സുരക്ഷിത വ്യോമപാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നത് കമ്പനികളുടെ പ്രവർത്തനച്ചെലവ് വൻതോതിൽ കൂട്ടി.

വ്യാജ അവധിക്കാല വീട് പരസ്യങ്ങൾ; ഓൺലൈൻ വാടക തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസിന്റെ പുതിയ മുന്നറിയിപ്പ്, ഒരു കുടുംബത്തിന് നഷ്ടമായത് 8,000 ദിർഹം

UAE Greeshma Staff Editor — June 6, 2026 · 0 Comment

Dubai home rental scam police warning ദുബായ്: വേനൽക്കാല അവധിക്കാലം പ്രമാണിച്ച് കുടുംബങ്ങൾ കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യങ്ങൾ തിരയുന്ന പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ വാടക തട്ടിപ്പുകൾക്കെതിരെ ദുബായ് പോലീസ് പുതിയ ജാഗ്രതാ നിർദ്ദേശം നൽകി. വ്യാജ വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും വഴി കുറഞ്ഞ വിലയ്ക്ക് അവധിക്കാല വീടുകളും (Holiday Homes) ഷാലെകളും (Chalet) വാടകയ്ക്ക് നൽകാനുണ്ടെന്ന വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ് നടക്കുന്നത്.

8,000 ദിർഹം നഷ്ടമായ കുടുംബം ദുബായ് പോലീസിന്റെ “വഞ്ചനയെക്കുറിച്ച് ജാഗ്രത പാലിക്കുക” എന്ന ബോധവൽക്കരണ കാമ്പെയ്‌ന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്. ആകർഷകമായ വിലയിൽ ഷാലെ വാടകയ്ക്കെന്ന പരസ്യം കണ്ട് ബന്ധപ്പെട്ട ഒരു കുടുംബനാഥന് ബുക്കിംഗ് ഡെപ്പോസിറ്റും ഇൻഷുറൻസ് ഫീസുമായി 8,000 ദിർഹം നഷ്ടപ്പെട്ടു. പണം കൈമാറിയ ഉടൻ തന്നെ തട്ടിപ്പുകാരൻ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുകയായിരുന്നു. സമാനമായ നിരവധി പരാതികൾ പോലീസിന് ലഭിച്ചിട്ടുണ്ട്.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

തട്ടിപ്പ് രീതി ഇങ്ങനെ: യഥാർത്ഥ പ്രോപ്പർട്ടി പരസ്യങ്ങളിൽ നിന്ന് ചിത്രങ്ങളും വിവരങ്ങളും മോഷ്ടിച്ചാണ് തട്ടിപ്പുകാർ വ്യാജ പരസ്യങ്ങൾ നിർമ്മിക്കുന്നത്. വിപണി നിരക്കിനേക്കാൾ വളരെ കുറഞ്ഞ തുക കാണിച്ച് ഇവർ ആളുകളെ ആകർഷിക്കുന്നു. വീട് നേരിട്ട് കാണിക്കുന്നതിന് മുൻപോ ഔദ്യോഗിക കരാർ ഒപ്പിടുന്നതിന് മുൻപോ ബുക്കിംഗ് ഫീസ്, ഇൻഷുറൻസ്, ഡോക്യുമെന്റേഷൻ ചാർജ് എന്നിവയൊക്കെ പറഞ്ഞ് ഇവർ മുൻകൂർ പണം ആവശ്യപ്പെടും. പണം കിട്ടുന്നതോടെ അക്കൗണ്ടുകൾ വ്യാജമാണെന്ന് ഇരകൾ തിരിച്ചറിയും. ആവശ്യക്കാർ കൂടുതലുണ്ടെന്ന് കാണിച്ച് പെട്ടെന്ന് തീരുമാനമെടുക്കാൻ ഇവർ ഇരകളെ സമ്മർദ്ദത്തിലാക്കാറുമുണ്ട്.

സ്വയം എങ്ങനെ സംരക്ഷിക്കാം? യുഎഇക്ക് അകത്തോ പുറത്തോ താമസസൗകര്യങ്ങൾ ബുക്ക് ചെയ്യുമ്പോൾ പൊതുജനങ്ങൾ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു:

  • വസ്തു നേരിട്ട് സന്ദർശിച്ച് ബോധ്യപ്പെടുന്നതിന് മുൻപ് പണം കൈമാറരുത്.
  • പ്രോപ്പർട്ടി ഉടമയുടെയോ റിയൽ എസ്റ്റേറ്റ് കമ്പനിയുടെയോ ഐഡന്റിറ്റിയും നിയമസാധുതയും പരിശോധിക്കുക.
  • വസ്തുവിന്റെ നിയമപരമായ ഉടമസ്ഥാവകാശവും കരാറുകളുടെ ആധികാരികതയും സ്ഥിരീകരിക്കുക.
  • വെറും ചിത്രങ്ങളെയോ ഓൺലൈൻ ചാറ്റുകളെയോ മാത്രം വിശ്വസിക്കരുത്.
  • ഇടപാടുകൾ ഔദ്യോഗികവും അംഗീകൃതവുമായ മാർഗ്ഗങ്ങളിലൂടെ മാത്രം നടത്തുക.
  • വ്യക്തിഗത അക്കൗണ്ടുകളിലേക്കോ അപരിചിതരുടെ അക്കൗണ്ടുകളിലേക്കോ പണം അയക്കരുത്.

പരാതിപ്പെടാം: ഇത്തരം തട്ടിപ്പ് ശ്രമങ്ങളോ സംശയാസ്പദമായ വെബ്‌സൈറ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ ഔദ്യോഗിക ‘ഇ-ക്രൈം’ (e-Crime) പ്ലാറ്റ്‌ഫോം വഴിയോ, അടിയന്തരമല്ലാത്ത സഹായങ്ങൾക്കായുള്ള 901 എന്ന നമ്പറിലോ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കാവുന്നതാണ്.

യുഎഇയിൽ ഇന്ന് രാത്രിയിലും നാളെ പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത; ഒപ്പം പൊടിക്കാറ്റും, ഡ്രൈവർമാർ ജാഗ്രത പാലിക്കണം : കാലാവസ്ഥാ കേന്ദ്രം

UAE Greeshma Staff Editor — June 6, 2026 · 0 Comment

CAR 1

UAE weather fog warning NCM : ദുബായ്: യുഎഇയിലെ ചില തീരദേശ മേഖലകളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുമെന്നും മൂടൽമഞ്ഞ് (Fog/Mist) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. പൊതുവെ ആകാശം തെളിഞ്ഞതായിരിക്കുമെങ്കിലും, ചില സമയങ്ങളിൽ അന്തരീക്ഷം പൊടിപടലങ്ങൾ നിറഞ്ഞതായിരിക്കും. കിഴക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ ദൃശ്യമാകാനും സാധ്യതയുണ്ട്.

മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്, ചിലപ്പോൾ 45 കിലോമീറ്റർ വരെ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ പൊടിയും മണലും ഉയരുന്നത് മൂലം കാഴ്ചപരിധി കുറയാൻ ഇടയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും ഒമാൻ കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ പുതിയ ട്രാഫിക് ക്രമീകരണം; വാഹനങ്ങൾ തിരിച്ചുവിടും

UAE Greeshma Staff Editor — June 6, 2026 · 0 Comment

1233 1

Dubai traffic alert : ദുബായ്: ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ വികസന ജോലികൾ പ്രമാണിച്ച് സബീൽ മേഖലയിൽ പുതിയ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷ കൂട്ടാനും വേണ്ടിയാണ് ഈ പരിഷ്‌കാരം.

പുതിയ മാറ്റങ്ങൾ 2026 ജൂൺ 6 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സബീൽ പാലസ് സറ്റ്രീറ്റിൽ നിന്നും ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അൽ മജ്ലിസ് സ്ട്രീറ്റിലേക്ക് തിരിഞ്ഞുപോകണം. തിരക്കേറിയ സമയങ്ങളിലെ കുരുക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കൂടാതെ, സബീൽ പാലസ് സ്ട്രീറ്റ് – അൽ മുസ്തഖ്ബൽ സ്ട്രീറ്റ് ജംഗ്ഷനിൽ നിന്നുള്ള പ്രവേശനം ‘വൺ സബീൽ’ കെട്ടിടത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. യാത്രാസമയം കൂടാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണം. റോഡിലെ നിർദ്ദേശ ബോർഡുകൾ കൃത്യമായി പാലിക്കണമെന്നും ആർടിഎ അഭ്യർത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *