UAE weather fog warning NCM : യുഎഇയിൽ ഇന്ന് രാത്രിയിലും നാളെ പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത; ഒപ്പം പൊടിക്കാറ്റും, ഡ്രൈവർമാർ ജാഗ്രത പാലിക്കണം : കാലാവസ്ഥാ കേന്ദ്രം

CAR 1

UAE weather fog warning NCM : ദുബായ്: യുഎഇയിലെ ചില തീരദേശ മേഖലകളിൽ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷത്തിൽ ഈർപ്പം കൂടുമെന്നും മൂടൽമഞ്ഞ് (Fog/Mist) രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) അറിയിച്ചു. പൊതുവെ ആകാശം തെളിഞ്ഞതായിരിക്കുമെങ്കിലും, ചില സമയങ്ങളിൽ അന്തരീക്ഷം പൊടിപടലങ്ങൾ നിറഞ്ഞതായിരിക്കും. കിഴക്കൻ മേഖലകളിൽ താഴ്ന്ന മേഘങ്ങൾ ദൃശ്യമാകാനും സാധ്യതയുണ്ട്.

മണിക്കൂറിൽ 10 മുതൽ 30 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റ്, ചിലപ്പോൾ 45 കിലോമീറ്റർ വരെ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റിൽ പൊടിയും മണലും ഉയരുന്നത് മൂലം കാഴ്ചപരിധി കുറയാൻ ഇടയുള്ളതിനാൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണം. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും ഒമാൻ കടൽ ശാന്തമായിരിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായിൽ പുതിയ ട്രാഫിക് ക്രമീകരണം; വാഹനങ്ങൾ തിരിച്ചുവിടും

UAE Greeshma Staff Editor — June 6, 2026 · 0 Comment

1233 1

Dubai traffic alert : ദുബായ്: ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലെ വികസന ജോലികൾ പ്രമാണിച്ച് സബീൽ മേഖലയിൽ പുതിയ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുരക്ഷ കൂട്ടാനും വേണ്ടിയാണ് ഈ പരിഷ്‌കാരം.

പുതിയ മാറ്റങ്ങൾ 2026 ജൂൺ 6 ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഇനി മുതൽ സബീൽ പാലസ് സറ്റ്രീറ്റിൽ നിന്നും ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അൽ മജ്ലിസ് സ്ട്രീറ്റിലേക്ക് തിരിഞ്ഞുപോകണം. തിരക്കേറിയ സമയങ്ങളിലെ കുരുക്ക് ഒഴിവാക്കാൻ ഇത് സഹായിക്കും.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

കൂടാതെ, സബീൽ പാലസ് സ്ട്രീറ്റ് – അൽ മുസ്തഖ്ബൽ സ്ട്രീറ്റ് ജംഗ്ഷനിൽ നിന്നുള്ള പ്രവേശനം ‘വൺ സബീൽ’ കെട്ടിടത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തി. യാത്രാസമയം കൂടാൻ സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണം. റോഡിലെ നിർദ്ദേശ ബോർഡുകൾ കൃത്യമായി പാലിക്കണമെന്നും ആർടിഎ അഭ്യർത്ഥിച്ചു.

വേനല്‍ക്കാല യാത്രകള്‍ക്ക് മുന്നോടിയായി വാക്‌സിന്‍ എടുക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് യുഎഇ ഡോക്ടര്‍മാര്‍

UAE Merlin Staff Editor — June 6, 2026 · 0 Comment

medicine

UAE doctors warn against last minute vaccinations ahead of summer travel season അബുദാബി: സ്‌കൂളുകള്‍ക്ക് വേനലവധി ആരംഭിക്കുകയും യുഎഇ വിമാനത്താവളങ്ങള്‍ തിരക്കേറിയ യാത്രാ സീസണിലേക്ക് കടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, യാത്രയ്ക്ക് മുമ്പുള്ള വാക്‌സിനേഷന്‍ അവസാന നിമിഷത്തേക്ക് മാറ്റിവയ്ക്കുന്നത് വലിയ പിഴവാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

യാത്രാ പദ്ധതികള്‍ തയ്യാറാക്കുമ്പോള്‍ പലരും വിമാന ടിക്കറ്റുകള്‍, താമസസൗകര്യങ്ങള്‍, വിസ നടപടികള്‍ എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. എന്നാല്‍ ലക്ഷ്യസ്ഥാന രാജ്യങ്ങള്‍ക്ക് ആവശ്യമായ വാക്‌സിനേഷനുകളെയും ആരോഗ്യ മുന്‍കരുതലുകളെയും കുറിച്ച് അന്വേഷിക്കുന്നത് പലപ്പോഴും വൈകുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഷാര്‍ജയിലെ മെഡ്‌കെയര്‍ ഷൈഖ് സഖര്‍ അല്‍ ഖാസിമി ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മലാസ് യബ്രോഡി പറയുന്നത്, സാധാരണ വാക്‌സിനുകള്‍ മാത്രം എല്ലാ രാജ്യങ്ങള്‍ക്കും മതിയാകുമെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ടെന്നാണ്.

‘യാത്രക്കാര്‍ സാധാരണയായി വിമാനവും താമസസൗകര്യവും ബുക്ക് ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ ലക്ഷ്യസ്ഥാനത്തെ ആരോഗ്യ ആവശ്യകതകള്‍ പലപ്പോഴും അവസാന ഘട്ടത്തിലാണ് മനസ്സിലാക്കുന്നത്,” അദ്ദേഹം പറഞ്ഞു. പ്രായം, ആരോഗ്യനില, രോഗചരിത്രം, യാത്ര ചെയ്യുന്ന രാജ്യത്തിന്റെ പ്രത്യേക ആരോഗ്യ അപകടസാധ്യതകള്‍ എന്നിവ പരിഗണിച്ച് ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക ശ്രദ്ധ

ഹജ്ജ്, ഉംറ യാത്രകളുമായി ബന്ധപ്പെട്ട വാക്‌സിനേഷന്‍ വിവരങ്ങളാണ് ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെടുന്നതെന്ന് അല്‍ ഷഹാമയിലെ ബുര്‍ജീല്‍ ഡേ സര്‍ജറി സെന്ററിലെ ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ഖുദ്‌സിയ അന്‍ജും ഫസിഹ് പറയുന്നു. ഹജ്ജിനും ഉംറയ്ക്കും പോകുന്നവര്‍ക്ക് മെനിംഗോകോക്കല്‍ വാക്‌സിനും ഇന്‍ഫ്‌ലുവന്‍സ (ഫ്‌ലൂ) വാക്‌സിനും പ്രധാന ആവശ്യകതകളിലൊന്നാണ്. കൂടാതെ, ചില ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കോ അവിടെ നിന്നോ യാത്ര ചെയ്യുന്നവര്‍ക്ക് യെല്ലോ ഫീവര്‍ വാക്‌സിന്‍ നിര്‍ബന്ധമായേക്കാം. ഏഷ്യയിലെ ചില രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് വാക്‌സിനുകളും പരിഗണിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.

മലേറിയ മുന്‍കരുതലുകളും ആവശ്യമാണ്

മലേറിയയ്ക്കായി സാധാരണയായി വാക്‌സിന്‍ ഉപയോഗിക്കാറില്ലെങ്കിലും, രോഗപ്രതിരോധ മരുന്നുകളും കൊതുകുകടി ഒഴിവാക്കാനുള്ള മുന്‍കരുതലുകളും ലക്ഷ്യസ്ഥാനത്തെ ആശ്രയിച്ച് സ്വീകരിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

യാത്രയ്ക്ക് മുമ്പ് മതിയായ സമയം വേണം

ചില വാക്‌സിനുകള്‍ക്ക് ഒന്നിലധികം ഡോസുകള്‍ ആവശ്യമാണ്. ചിലത് ശരീരത്തില്‍ പ്രതിരോധശേഷി വികസിക്കാന്‍ ആഴ്ചകള്‍ എടുക്കുകയും ചെയ്യും. അതിനാല്‍ യാത്രയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ വാക്‌സിന്‍ എടുക്കുന്നത് മതിയായ സംരക്ഷണം നല്‍കാതിരിക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദുബായിലെ ഇന്റര്‍നാഷണല്‍ മോഡേണ്‍ ആശുപത്രിയിലെ ക്രിറ്റിക്കല്‍ കെയര്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റ് ഡോ. മഹ്‌മൂദ് അബൗമൂസ പറയുന്നത്, പല യാത്രക്കാരും വിസ നടപടികളിലോ എയര്‍ലൈന്‍ പരിശോധനകളിലോ എത്തിയ ശേഷമാണ് വാക്‌സിനേഷന്‍ ആവശ്യകതകളെക്കുറിച്ച് അറിയുന്നതെന്നാണ്. ഇത് യാത്രാ തടസ്സങ്ങള്‍ക്കും അനാവശ്യ ആശങ്കകള്‍ക്കും കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.

നാല് മുതല്‍ ആറ് ആഴ്ച മുന്‍പ് ഡോക്ടറെ കാണുക

കുട്ടികള്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങള്‍ തുടങ്ങിയ ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ യാത്രയ്ക്ക് 4 മുതല്‍ 6 ആഴ്ച മുന്‍പ് ഡോക്ടറുടെ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

അവസാന നിമിഷ വാക്‌സിനേഷന്‍ കാരണം ശരീരത്തിന് പ്രതിരോധശേഷി വികസിക്കാന്‍ സമയം ലഭിക്കാതിരിക്കുക, ഒന്നിലധികം ഡോസുകള്‍ പൂര്‍ത്തിയാക്കാനാകാതിരിക്കുക, യാത്രയ്ക്കിടെ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുക, വിമാനത്താവളങ്ങള്‍, മതപരമായ ചടങ്ങുകള്‍, ഗ്രാമപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ രോഗബാധയുടെ സാധ്യത വര്‍ധിക്കുക എന്നിവ സംഭവിക്കാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. യാത്രാ തയ്യാറെടുപ്പുകളുടെ ഭാഗമായി വാക്‌സിനേഷനും ആരോഗ്യ ഉപദേശവും നേരത്തെ ഉറപ്പാക്കുന്നത് സുരക്ഷിതവും ആശങ്കരഹിതവുമായ യാത്രയ്ക്ക് സഹായകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

അപകടങ്ങൾ ഉണ്ടാകുന്നകതിന് മുമ്പ് തടയും ; റോഡ് സുരക്ഷയ്ക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; സ്മാർട്ട് ട്രാഫിക് സംവിധാനങ്ങൾ ശക്തമാക്കി ദുബായ് പോലീസ്

UAE Greeshma Staff Editor — June 6, 2026 · 0 Comment

TRAFFIC

Dubai Police AI smart traffic system : ദുബായ്: എമിറേറ്റിലെ റോഡുകൾ കൂടുതൽ സുരക്ഷിതമാക്കുന്നതിനായി കൃത്രിമബുദ്ധിയും (AI) സ്മാർട്ട് ട്രാഫിക് സംവിധാനങ്ങളും വ്യാപകമാക്കി ദുബായ് പോലീസ്. അപകട സാധ്യതയുള്ള സ്ഥലങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നത് മുതൽ അമിതവേഗതയിൽ പായുന്ന വാഹനങ്ങൾ തത്സമയം കണ്ടെത്തുന്നതിന് വരെ ഈ ആധുനിക സാങ്കേതികവിദ്യയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

തത്സമയ ട്രാഫിക് വിവരങ്ങൾ, വാഹനങ്ങളുടെ വേഗത, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവ വിശകലനം ചെയ്ത് വലിയ അപകടങ്ങൾ ഒഴിവാക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കുന്നുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് തുടർച്ചയായി അമിതവേഗത രേഖപ്പെടുത്തിയാൽ, അവിടെ റഡാർ സംവിധാനങ്ങളും കൂടുതൽ പോലീസിനെയും നിയോഗിച്ച് ഉടനടി പ്രതിരോധ നടപടികൾ സ്വീകരിക്കും.

വാഹനങ്ങളുടെ അമിത ശബ്ദവും അതുണ്ടാക്കുന്ന അസ്വസ്ഥതകളും തിരിച്ചറിയാനും ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനും പുതിയ സ്മാർട്ട് സാങ്കേതികവിദ്യ സഹായിക്കുന്നുണ്ട്. വലിയ പരിപാടികൾ നടക്കുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്ക് മുൻകൂട്ടി കാണാനും അതിനനുസരിച്ച് റൂട്ടുകൾ ക്രമീകരിക്കാനും പോലീസിന് ഇതിലൂടെ സാധിക്കുന്നു.

ക്യാമറകൾ, കമാൻഡ് സെന്ററുകൾ, മോണിറ്ററിംഗ് സിസ്റ്റങ്ങൾ എന്നിവയുമായി പോലീസ് പട്രോളിംഗ് വാഹനങ്ങളെ നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാൽ അപകടങ്ങളോ നിയമലംഘനങ്ങളോ ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ ഇടപെടാനാകും. സാങ്കേതികവിദ്യകൾക്കൊപ്പം തന്നെ ഡ്രൈവർമാരിൽ നല്ലൊരു ഡ്രൈവിംഗ് സംസ്കാരം വളർത്തിയെടുക്കാൻ ട്രാഫിക് ബോധവൽക്കരണ കാമ്പെയ്‌നുകളും ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. .വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ദുബായ് വഴി അബുദാബിയിലേക്കും ഷാർജയിലേക്കുമുള്ള റോഡുകളിൽ ഗതാഗതക്കുരുക്ക്

UAE Greeshma Staff Editor — June 5, 2026 · 0 Comment

traffic delay Dubai Police alert ദുബായ്: ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ (E311) രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളെ തുടർന്ന് കനത്ത ഗതാഗതക്കുരുക്ക്. ഇതേതുടർന്ന് വാഹനമോടിക്കുന്നവർക്ക് ദുബായ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.

ഷാർജയിലേക്കുള്ള ദിശയിൽ അറേബ്യൻ റാഞ്ചസിന് എതിർവശത്താണ് ആദ്യത്തെ അപകടം റിപ്പോർട്ട് ചെയ്തത്. ഇവിടെ വലിയ രീതിയിലുള്ള വാഹനക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ദുബായ് ഇൻഡസ്ട്രിയൽ സിറ്റി റൗണ്ട്എബൗട്ടിന് സമീപമാണ് രണ്ടാമത്തെ അപകടമുണ്ടായത്. ഇത് അബുദാബിയിലേക്കുള്ള വശത്തെ ഗതാഗതത്തെയാണ് ബാധിച്ചിരിക്കുന്നത്.

ഈ വഴികളിലൂടെ പോകുന്നവർ യാത്രാസമയം മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും വേഗത കുറച്ച് ശ്രദ്ധയോടെ വണ്ടി ഓടിക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിലേക്ക് പറക്കാൻ ഇനി കൂടുതൽ എളുപ്പം; ദുബായ് സർവീസുകൾ അഞ്ചായി വർദ്ധിപ്പിച്ച് ഖത്തർ എയർവേയ്‌സ്

UAE Greeshma Staff Editor — June 5, 2026 · 0 Comment

QATAR 11111

Qatar Airways UAE flight frequency increase ദോഹ: യുഎഇയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കുന്നതിനായി സർവീസുകൾ ഗണ്യമായി വർദ്ധിപ്പിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്. ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുമുള്ള പ്രതിദിന സർവീസുകൾ രണ്ടിൽ നിന്നും അഞ്ചായി ഘട്ടം ഘട്ടമായി ഉയർത്താനാണ് എയർലൈൻ ലക്ഷ്യമിടുന്നത്. വർദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്താണ് യാത്രികർക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സർവീസുകൾ പുനഃക്രമീകരിക്കുന്നത്.

സർവീസുകൾ ഇപ്രകാരം:

  • നിലവിലുള്ള രണ്ട് സർവീസുകൾ ജൂൺ 5 മുതൽ മൂന്നായി വർദ്ധിപ്പിച്ചു.
  • ജൂൺ 15 മുതൽ നാലാമത്തെ സർവീസും ആരംഭിക്കും.
  • ഈ വേനൽക്കാലത്തോടെ അഞ്ചാമത്തെ പ്രതിദിന സർവീസ് കൂടി പുനരാരംഭിക്കുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിൽ ആഴ്ചയിൽ ആകെ 35 വിമാന സർവീസുകൾ ലഭ്യമാകും.
  • ബോയിംഗ് 777, എയർബസ് എ350 വിമാനങ്ങളാണ് ഈ റൂട്ടുകളിൽ സർവീസിനായി ഉപയോഗിക്കുക.

.വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഗൾഫ് മേഖലയിലെ വിപുലീകരണം അമേരിക്കയും ഇറാനും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ വിവിധ ഗൾഫ് വിമാനക്കമ്പനികൾ സർവീസുകൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഖത്തർ എയർവേയ്‌സിന്റെയും പുതിയ നീക്കം. മിഡിൽ ഈസ്റ്റിലുടനീളമുള്ള തങ്ങളുടെ ശൃംഖല ശക്തമാക്കുന്ന ഖത്തർ എയർവേയ്‌സ് നിലവിൽ മേഖലയിലെ ഇരുപതിലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഏപ്രിൽ മാസത്തിൽ ദുബായ്, ഷാർജ സർവീസുകളും മേയ് മാസത്തിൽ അബുദാബി സർവീസുകളും എയർലൈൻ വിജയകരമായി പുനരാരംഭിച്ചിരുന്നു.

യാത്രക്കാർ ഫ്ലൈറ്റ് സംബന്ധമായ കൃത്യമായ വിവരങ്ങൾ അറിയാൻ ഒഫീഷ്യൽ വെബ്‌സൈറ്റോ ആപ്പോ പരിശോധിക്കണമെന്നും അപ്രതീക്ഷിത സാഹചര്യങ്ങൾ അനുസരിച്ച് ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ മാറ്റങ്ങൾ വന്നേക്കാമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കി.

ചൂടൊട് ചൂട് ; ഇനി യു എ ഇ ചുട്ട്പൊള്ളും ; 50 ഡിഗ്രിക്ക് മുകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി അധികൃതർ

UAE Greeshma Staff Editor — June 5, 2026 · 0 Comment

UAE to enter intense summer heat ദുബായ്: യുഎഇയിൽ ജൂൺ 7 മുതൽ കടുത്ത വേനൽക്കാലത്തിന് തുടക്കമാകുമെന്ന് പ്രമുഖ എമിറാത്തി ജ്യോതിശാസ്ത്രജ്ഞൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. അറബ് പാരമ്പര്യത്തിൽ ‘അൽ ഖൈസ്’ (Al Qayz) എന്നറിയപ്പെടുന്ന പരമ്പരാഗത വേനൽക്കാലത്തിന്റെ ആരംഭമാണിത്. കിഴക്കൻ ചക്രവാളത്തിൽ ‘പ്ലയാഡീസ്’ (Pleiades) നക്ഷത്രസമൂഹം ഉദിച്ചുയരുന്നതോടെയാണ് ഈ കാലഘട്ടം ആരംഭിക്കുന്നത്.

ആഗസ്റ്റ് അവസാനത്തോടെ ആകാശത്ത് ‘സുഹൈൽ’ (Canopus) നക്ഷത്രം പ്രത്യക്ഷപ്പെടുന്നതുവരെ ഈ കടുത്ത വേനൽ നീണ്ടുനിൽക്കും. സുഹൈൽ നക്ഷത്രത്തിന്റെ വരവോടെയാണ് ചൂടിന് നേരിയ ശമനമുണ്ടാകുന്നത്.

താപനില 50 ഡിഗ്രി കടന്നേക്കും can ജൂൺ മാസത്തിൽ പൊതുവെ പകൽ സമയത്ത് 40°C മുതൽ 43°C വരെയും രാത്രിയിൽ 28°C മുതൽ 31°C വരെയുമായിരിക്കും താപനില. എന്നാൽ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ചൂട് അതിന്റെ പരമാവധിയിൽ എത്തും. ജൂലൈയിൽ രാത്രിയിലെ താപനില പോലും 33°C വരെ ഉയർന്നേക്കാം.

ജൂലൈ മുതൽ ആഗസ്റ്റ് പകുതി വരെയുള്ള കാലയളവിൽ യുഎഇയുടെയും അറേബ്യൻ ഉപദ്വീപിന്റെയും ചില ഭാഗങ്ങളിൽ ശക്തമായ ഉഷ്ണതരംഗം (Heatwaves) ഉണ്ടായേക്കാം. പ്രാദേശികമായി ‘ജംറത്ത് അൽ ഖൈസ്’ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലേക്ക് ഉയർത്തിയേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ചൂടുള്ള മണൽക്കാറ്റും ഉയർന്ന ഹ്യുമിഡിറ്റിയും വേനൽക്കാലത്തിന്റെ തുടക്കത്തിൽ വരണ്ട മണൽക്കാറ്റായ ‘അൽ ബവാരെഹ്’, ‘സമൂം’ എന്നിവ വീശിയടിക്കാൻ സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയ്ക്കുകയും കാഴ്ചപരിധി കുറയ്ക്കുകയും ചെയ്യും. വേനൽക്കാലത്തിന്റെ രണ്ടാം പകുതിയിൽ, പ്രത്യേകിച്ച് തീരദേശ മേഖലകളിൽ ഹ്യുമിഡിറ്റി (അന്തരീക്ഷ ഈർപ്പം) 90 ശതമാനം വരെ ഉയർന്നേക്കാം. ഇത് യഥാർത്ഥ താപനിലയേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടാൻ കാരണമാകും.

ജൂൺ 21-ഓടെ സൂര്യൻ അതിന്റെ ഏറ്റവും വടക്കേയറ്റത്തെ സ്ഥാനത്ത് എത്തുന്നതിനാൽ (Summer Solstice) ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ സമയവും ഈ കാലയളവിലായിരിക്കും. ഇതോടൊപ്പം യുഎഇയിലെ വിവിധ ഭാഗങ്ങളിൽ ഈത്തപ്പഴ വിളവെടുപ്പ് കാലത്തിനും തുടക്കമാകും.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ടിക് ടോക് തർക്കം ; ഷാർജയിൽ കുത്തേറ്റ് മരിച്ച മലയാളി ജനിച്ചതും മരിച്ചതും ഒരേ ദിവസം, അല്ലെന്ന് സഹോദരൻ, രേഖകളിൽ കേരളത്തിൽ നിരവധി പേർ ജനിച്ചത് മെയ് 31, അതിന് കാരണം ഇത്

UAE Greeshma Staff Editor — June 5, 2026 · 0 Comment

death 2

Sharja TikTok fight Indian expat killed : ഷാർജ: ടിക് ടോക്കിലെ വാക്പോരിനെ തുടർന്ന് ഷാർജയിൽ куത്തേറ്റു മരിച്ച മലയാളി പ്രവാസി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടിയുടെ (40) മൃതദേഹം സംസ്‌കാരത്തിനായി നാട്ടിലേക്ക് കൊണ്ടുപോകും. ഔദ്യോഗിക രേഖകൾ പ്രകാരം ഇസ്മായിൽ ജനിച്ചതും മരിച്ചതും ഒരേ ദിവസമാണെന്ന പ്രത്യേകതയും ഈ ദാരുണ സംഭവത്തിനുണ്ട്. ദുബായിലുള്ള ഇസ്മായിലിന്റെ ഇളയ സഹോദരൻ നാട്ടിലുള്ള കുടുംബത്തിൽ നിന്ന് ഈ മരണവിവരങ്ങൾ തത്കാലം മറച്ചുവെക്കാൻ പാടുപെടുകയാണ്.

ടിക് ടോക് തർക്കം തെരുവ് പോരാട്ടമായി ദുബായിൽ ബേക്കറി ജീവനക്കാരനായിരുന്ന ഇസ്മായിൽ ടിക് ടോക് പ്ലാറ്റ്‌ഫോമിൽ വളരെ സജീവമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച (മെയ് 31) പുലർച്ചെ ഷാർജയിലെ അൽ നഹ്ദ പ്രദേശത്ത് വെച്ചാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ടിക് ടോക് ലൈവിനിടെ എതിരാളികളായ മറ്റ് ചിലരുമായി ഉണ്ടായ കടുത്ത തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരസ്പരം വെല്ലുവിളിച്ച് നേരിൽ കാണാൻ എത്തിയ ഇരുവിഭാഗവും തമ്മിൽ തെരുവിൽ ഏറ്റുമുട്ടുകയായിരുന്നു.

മൂർച്ചയുള്ള ആയുധം കൊണ്ടുള്ള കുത്തേറ്റതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണകാരണമെന്ന് അൽ ഖാസിമി ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു.

ഒരേ തീയതിയിലെ ജനനവും മരണവും: രേഖകളിലെ സത്യം ഇസ്മായിൽ മരിച്ച മെയ് 31 തന്നെയാണ് അദ്ദേഹത്തിന്റെ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള ഔദ്യോഗിക രേഖകളിൽ ജന്മദിനമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇത് അദ്ദേഹത്തിന്റെ യഥാർത്ഥ ജന്മദിനമല്ലെന്ന് സഹോദരൻ വെളിപ്പെടുത്തി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

Related Posts

Leave a Reply

Your email address will not be published. Required fields are marked *