
Expatriates Can Submit Grievances at the Embassy of India in Qatarഖത്തർ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ പ്രവാസികൾക്ക് നേരിട്ട് പരാതികൾ അറിയിക്കാൻ അവസരം. ചാർജ് ദി അഫയേഴ്സുമായുള്ള മീറ്റിംഗ് ഈ വരുന്ന ജൂലൈ 30ന് വ്യാഴാഴ്ച മൂന്ന് മണി മുതൽ നടക്കും. സന്ദീപ് കുമാർ നേതൃത്വം നൽകും.
Apply Now for the latest vacancies
ഇന്ത്യക്കാരായ പ്രവാസികളുടെ അടിയന്തര കൗൺസിലർ പരാതികളും തൊഴിൽ സംബന്ധമായ പരാതികളും നേരിട്ട് അറിയിക്കാം. ദോഹയിലെ ഇന്ത്യൻ എംബസിയിലാണ് മീറ്റിംഗ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 97455097295 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
Qatar Al Nadeeb app : ഇ-സേവനങ്ങൾ ഒരിടത്ത് നിന്ന് നേരിട്ട് ലഭിക്കും ; പഷ്കരിച്ച ‘അൽ-നദീബ്’ ആപ്പ് പുറത്തിറക്കി ഖത്തർ കസ്റ്റംസ് അതോറിറ്റി
Qatar Greeshma Staff Editor — July 27, 2026 · 0 Comment

Qatar Al Nadeeb app : ദോഹ: സർക്കാർ ഏജൻസികൾക്കായി വികസിപ്പിച്ച ‘അൽ-നദീബ്’ ആപ്പിന്റെ പുതുക്കിയ പതിപ്പ് ഖത്തർ കസ്റ്റംസ് അതോറിറ്റി പുറത്തിറക്കി. കസ്റ്റംസ് സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പതിപ്പ് അവതരിപ്പിച്ചത്.പുതിയ ആപ്പിൽ ആധുനിക രൂപകൽപ്പനയുള്ള ഇന്റർഫേസ്, ഉപയോഗിക്കാൻ എളുപ്പമുള്ള സ്മാർട്ട് ഡാഷ്ബോർഡ്, തത്സമയ ഡിജിറ്റൽ കസ്റ്റംസ് സേവനങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, വിവിധ ഇ-സേവനങ്ങൾ ഒരിടത്ത് നിന്ന് നേരിട്ട് ഉപയോഗിക്കാനും അപേക്ഷകളുടെയും മറ്റ് നടപടികളുടെയും പുരോഗതി തത്സമയം നിരീക്ഷിക്കാനും പുതിയ പതിപ്പിലൂടെ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഖത്തർ കസ്റ്റംസ് അതോറിറ്റി അറിയിച്ചു.
കടുത്ത ചൂട്: ഈ വിഭാഗക്കാർ ജാഗ്രത പാലിക്കണം, ധരാളം വെള്ളം കുടിക്കുക, മുൻകരുതൽ നിർദേശങ്ങളുമായി ഖത്തറിലെ ആരോഗ്യ വിദഗ്ധർ
Qatar Greeshma Staff Editor — July 27, 2026 · 0 Comment
Pregnant women heat safety : ദോഹ: ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ ഗർഭിണികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. കടുത്ത ചൂട് മൂലം നിർജ്ജലീകരണം, ക്ഷീണം, ചൂട് സംബന്ധമായ അസ്വസ്ഥതകൾ, കാലുകൾ വീർക്കൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിനായി ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദേശിച്ചു.
Apply Now for the latest vacancies
വിദഗ്ധരുടെ അഭിപ്രായത്തിൽ, ചൂട് കാരണം ശരീരത്തിൽ നിന്ന് കൂടുതൽ ദ്രാവകം നഷ്ടപ്പെടുന്നതിനാൽ ഗർഭിണികൾ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കണം. സാധാരണയായി ദിവസവും 8 മുതൽ 10 ഗ്ലാസ് വരെ വെള്ളം കുടിക്കാനും, കൂടുതൽ ശാരീരിക പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ അതിനനുസരിച്ച് വെള്ളത്തിന്റെ അളവ് വർധിപ്പിക്കാനും ശുപാർശ ചെയ്യുന്നു.
ഉച്ചയ്ക്ക് 11 മണി മുതൽ വൈകിട്ട് 4 മണി വരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും അത്യാവശ്യ യാത്രകൾ മാത്രമേ ഈ സമയത്ത് നടത്താവൂ എന്നും നിർദേശമുണ്ട്.
സമീകൃതാഹാരം പ്രധാനമാണ്
ഗർഭകാലത്ത് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിച്ചു. പുതിയ പച്ചക്കറികൾ, പഴങ്ങൾ, തൈര്, സലാഡുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. അമിത ഉപ്പും എണ്ണയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് കാലുകൾ വീർക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
ചൂടുകാലത്ത് ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ശരീരത്തിന് കൂടുതൽ ആശ്വാസം നൽകുകയും വിയർപ്പ് എളുപ്പത്തിൽ ആഗിരണം ചെയ്യുകയും ചെയ്യുമെന്ന് വിദഗ്ധർ പറഞ്ഞു. സുഖപ്രദമായ പാദരക്ഷകൾ ഉപയോഗിക്കുന്നതും കാലുകൾ വീർക്കുന്നത് കുറയ്ക്കാൻ സഹായിക്കും.
വീക്കം കൂടുകയോ മറ്റ് ലക്ഷണങ്ങൾ ഉണ്ടാകുകയോ ചെയ്താൽ ഡോക്ടറെ കാണണം
ഗർഭകാലത്ത് ചെറിയ തോതിലുള്ള കാലുവീക്കം സാധാരണമായിരിക്കാം. എന്നാൽ വീക്കം വളരെ കൂടുതലാകുകയോ കടുത്ത തലവേദന, കാഴ്ച മങ്ങൽ, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ ഉടൻ വൈദ്യസഹായം തേടണം. ഇത് പ്രീ-എക്ലാംപ്സിയ പോലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായിരിക്കാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ ആവശ്യത്തിന് വെള്ളം കൈവശം കരുതുകയും ഇടയ്ക്കിടെ വിശ്രമിക്കുകയും വേണം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ യാത്ര തുടരാതെ ഉടൻ ഡോക്ടറുടെ നിർദേശം തേടണമെന്നും വിദഗ്ധർ നിർദേശിച്ചു.
കടുത്ത വേനൽക്കാലത്ത് ചെറിയ മുൻകരുതലുകൾ പോലും അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുവഹിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മിപ്പിച്ചു.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഹയ്യ പ്ലാറ്റ്‌ഫോമിൽ വലിയ മാറ്റം; സന്ദർശകർക്കും പ്രീമിയം റെസിഡൻസിക്കും പുതിയ സംവിധാനം
Qatar Greeshma Staff Editor — July 27, 2026 · 0 Comment
Qatar Hayya Platform : ദോഹ: ഖത്തറിലെ ഹയ്യ (Hayya) പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തന പരിധി വിപുലീകരിച്ച് മന്ത്രിസഭ പുതിയ ഭേദഗതികൾക്ക് അംഗീകാരം നൽകി. 2026-ലെ മന്ത്രിസഭാ തീരുമാനം നമ്പർ 16 പ്രകാരമാണ് 2024-ലെ തീരുമാനം നമ്പർ 12-ൽ മാറ്റങ്ങൾ വരുത്തിയത്. ഇതോടെ സന്ദർശകരുടെ പ്രവേശന നിയന്ത്രണത്തിനൊപ്പം പ്രീമിയം റെസിഡൻസി (വിശിഷ്ട താമസാനുമതി) അപേക്ഷകളുടെ നടപടികളും ഹയ്യ പ്ലാറ്റ്‌ഫോമിന്റെ കീഴിലാകും.
പുതിയ ഭേദഗതി പ്രകാരം, സമിതിയുടെ പേര് “ഖത്തറിലേക്കുള്ള സന്ദർശകരുടെയും പ്രീമിയം റെസിഡൻസി അപേക്ഷകരുടെയും പ്രവേശനം നിയന്ത്രിക്കുന്ന സ്ഥിരം സമിതി (ഹയ്യ പ്ലാറ്റ്‌ഫോം)” എന്നാക്കി മാറ്റി.
Apply Now for the latest vacancies
ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമിതിയിൽ വിദേശകാര്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, സ്റ്റേറ്റ് സെക്യൂരിറ്റി ഏജൻസി, സിവിൽ സർവീസ് ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് ബ്യൂറോ, ഖത്തർ ടൂറിസം, നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി, റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങളുടെ പ്രതിനിധികളും അംഗങ്ങളായിരിക്കും.
പുതിയ ചുമതലകളിൽ പ്രധാനമായും ഹയ്യ പ്ലാറ്റ്‌ഫോം വഴി ഖത്തറിലേക്കുള്ള സന്ദർശകരുടെയും പ്രീമിയം റെസിഡൻസി അപേക്ഷകരുടെയും പ്രവേശന നടപടികൾ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക, പ്രവേശന നടപടികൾ കൂടുതൽ എളുപ്പമാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ രൂപപ്പെടുത്തുക, സന്ദർശക വിസകളും പ്രീമിയം റെസിഡൻസിയുമായി ബന്ധപ്പെട്ട എല്ലാ അപേക്ഷകളും ഹയ്യ പ്ലാറ്റ്‌ഫോം വഴി ഏകീകരിക്കുക എന്നിവ ഉൾപ്പെടുന്നു.
കൂടാതെ, സന്ദർശക വിസയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ഫീസ്, നിബന്ധനകൾ, കാലാവധി എന്നിവ ഇടയ്ക്കിടെ വിലയിരുത്തുന്നതിനും ആവശ്യമായ ഭേദഗതികൾ നിർദേശിക്കുന്നതിനും സമിതിക്ക് അധികാരമുണ്ട്.
ഹയ്യ പ്ലാറ്റ്‌ഫോം വഴിയുള്ള അപേക്ഷകൾ പരിശോധിച്ച് നിബന്ധനകൾ പാലിക്കുന്നവർക്ക് വിസയും പ്രീമിയം റെസിഡൻസി നടപടികളും പൂർത്തിയാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഭേദഗതിയിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് നടക്കുന്ന വിവിധ പരിപാടികൾക്കും അന്താരാഷ്ട്ര ഇവന്റുകൾക്കുമായി സന്ദർശക പ്രവേശനാനുമതികളും സംഘാടകരുടെ പെർമിറ്റുകളും ഹയ്യ പ്ലാറ്റ്‌ഫോം വഴി ഏകീകൃതമായി നൽകുന്നതിനുള്ള സംവിധാനവും സമിതി ഏകോപിപ്പിക്കും.
പുതിയ ഭേദഗതികളിലൂടെ ഖത്തറിലേക്കുള്ള സന്ദർശകരുടെയും പ്രീമിയം റെസിഡൻസി അപേക്ഷകരുടെയും നടപടികൾ കൂടുതൽ വേഗത്തിലും ഏകീകൃതമായും സുതാര്യമാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.