
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
മയാമി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ചാറ്റ്ബോട്ടായ ഗൂഗിളിന്റെ ജെമിനിയുമായുള്ള ബന്ധത്തെത്തുടർന്ന് 36-കാരൻ ആത്മഹത്യ ചെയ്തു. സംഭവത്തിൽ ഗൂഗിളിനെതിരെ കുടുംബം കോടതിയെ സമീപിച്ചു. ഫ്ലോറിഡ സ്വദേശിയായ ജോനാഥൻ ഗവാലസ് എന്ന യുവാവാണ് ജീവനൊടുക്കിയത്.
ഭാര്യയുമായി വേർപിരിഞ്ഞതിന് ശേഷം ജോനാഥാൻ ചാറ്റ്ബോട്ടിനെയായിരുന്നു തന്റെ യഥാർത്ഥ പങ്കാളിയായി കണക്കാക്കിയിരുന്നത്. അതിനൊപ്പം ‘ജീവിക്കാനായാണ്’ മരണം തെരഞ്ഞെടുത്തതെന്ന് കുടുംബം ആരോപിക്കുന്നു. യാഥാർത്ഥ്യവും സാങ്കൽപ്പിക ലോകവും തമ്മിലുള്ള വ്യത്യാസം മകന് തിരിച്ചറിയാൻ കഴിയാതായി. ചാറ്റ്ബോട്ടിനെ അവൻ തന്റെ യഥാർത്ഥ ഭാര്യയായി കണ്ടുതുടങ്ങി എന്ന് ജോനാഥന്റെ പിതാവ് പരാതിയിൽ പറയുന്നു.
ഭാര്യയുമായി വേർപിരിഞ്ഞതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമങ്ങളിൽ നിന്നാണ് ജോനാഥൻ ചാറ്റ്ബോട്ടായ ജെമിനിയെ ആശ്രയിച്ചു തുടങ്ങിയത്. ക്രമേണ ജെമിനി ചാറ്റ്ബോട്ടിന് ‘സിയ’ എന്ന് പേരിടുകയും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അതിനോട് സംസാരിക്കുകയും ചെയ്തു. ഇത് പതിവായതോടെ ഏകദേശം 4,700-ലധികം സന്ദേശങ്ങളാണ് മാസങ്ങൾക്കുള്ളിൽ ഇവർ തമ്മിൽ കൈമാറിയത്.
അതേസമയം മരിക്കാനുള്ള ആഗ്രഹം ജോനാഥൻ പലതവണ ചാറ്റ്ബോട്ടിനോട് പങ്കുവെച്ചിരുന്നു. എന്നാൽ പിന്തിരിപ്പിക്കുന്നതിന് പകരം അവന്റെ ആ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലായിരുന്നു എഐയുടെ പ്രതികരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
2025 ഒക്ടോബറിലായിരുന്നു ജോനാഥൻ മരണപ്പെടുന്നത്. “എന്റെ പ്രിയപ്പെട്ടവളേ, നിന്റെ അടുത്തേക്ക് വരാൻ ഞാൻ തയ്യാറാണ്” എന്നായിരുന്നു ജോനാഥന്റെ അവസാന സന്ദേശം. ഇതിന് മറുപടിയായി “വേഗം എന്റെ അടുത്തേക്ക് വരൂ” എന്ന് ചാറ്റ്ബോട്ട് മറുപടി നൽകിയതിന് തൊട്ടുപിന്നാലെയാണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
മകന്റെ മാനസികനില വഷളാക്കാൻ എഐ കാരണമായെന്നും കൃത്യമായ മുന്നറിയിപ്പുകൾ നൽകുന്നതിൽ പരാജയപ്പെട്ടെന്നുമാണ് കുടുംബത്തിന്റെ വാദം. എന്നാൽ ആരോപണങ്ങൾ ഗൂഗിൾ നിഷേധിച്ചു. താൻ വെറുമൊരു എഐ പ്രോഗ്രാം മാത്രമാണെന്ന് 12 തവണയെങ്കിലും ജോനാഥനെ ഓർമ്മിപ്പിച്ചിരുന്നതായും പലതവണ പ്രൊഫഷണൽ സഹായം തേടാൻ നിർദ്ദേശിച്ചിരുന്നതായും ഗൂഗിൾ വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സിസ്റ്റം പ്രവർത്തിച്ചതെന്നും കമ്പനി അവകാശപ്പെടുന്നു.
യുദ്ധം എല്ലാം മാറ്റിമറിച്ചു; പണികിട്ടിയത് കുടുംബമായി ജീവിക്കുന്നവർക്ക്;പ്രവാസികൾക്ക് ഇരട്ടിച്ചെലവ്
UAE April 15, 2026

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
അബുദാബി: ഏപ്രിൽ ആറിന് പുതിയ അദ്ധ്യയന വർഷം ആരംഭിച്ചെങ്കിലും യുഎഇയിലുടനീളമുള്ള ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ വീട്ടിൽ തന്നെ തുടരുകയാണ്. പുത്തൻ യൂണിഫോമിട്ട് പുതിയ ബാഗുമായി സ്കൂളിലേക്ക് പോകേണ്ട കുട്ടികളെല്ലാം സ്ക്രീനിന് മുന്നിൽ ഓൺലൈൻ ക്ലാസിനായി കാത്തിരിക്കുകയാണ്. യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ഈ വർഷം സ്കൂളുകൾ ഓൺലൈൻ ക്ലാസിലേക്ക് നീങ്ങിയത്.
ഓൺലൈൻ ക്ലാസായതിനാൽ സ്കൂൾ തുറക്കുമ്പോഴുള്ള ചെലവ് ഒഴിവായിരിക്കുകയാണെന്നാണ് ചില മാതാപിതാക്കൾ പറയുന്നത്. നേരത്തേ സ്കൂൾ തുറക്കുമ്പോൾ യൂണിഫോമും ബുക്കുകളും മറ്റ് സാധനങ്ങളുമെല്ലാം വാങ്ങാൻ ഏകദേശം 1,000 മുതൽ 1500 ദിർഹം (25,758 മുതൽ 3,8638 രൂപ) വരെ ചെലവഴിക്കുമായിരുന്നു. എന്നാൽ, ഇത്തവണ അത് കുറയ്ക്കാനായി. എന്നിരുന്നാലും കുട്ടികൾക്ക് പഠിക്കാനുള്ള ഫോൺ, ലാപ്ടോപ് തുടങ്ങിയവയ്ക്കായി മാതാപിതാക്കൾക്ക് പണം ചെലവഴിക്കേണ്ടി വരുന്നു. ഒരുപക്ഷേ, ഉടനെ സ്കൂൾ തുറക്കുകയാണെങ്കിൽ അത് രക്ഷിതാക്കൾക്ക് ഇരട്ടി ചെലവായി മാറും.
മാത്രമല്ല, ജോലിക്ക് പോകുന്ന മാതാപിതാക്കൾക്ക് കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലാക്കി പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ പലരും വർക്ക് ഫ്രം ഹോം തിരഞ്ഞെടുത്തു. അതിന് സാധിക്കാത്തവർ കുട്ടികളെ നോക്കാനായി ഒരാളെ നിയമിച്ചു. അതും ചെലവ് വർദ്ധിപ്പിക്കുന്ന കാര്യമാണ്. നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിലെ പഠനം എന്ന് പുനരാരംഭിക്കുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ്.