
Kuwait Shuts Down Unlicensed Online Trading Company കുവൈത്ത് സിറ്റി: ആവശ്യമായ ലൈസൻസില്ലാതെ കറൻസികളിലും ലോഹങ്ങളിലും ഓൺലൈൻ ട്രേഡിംഗ് നടത്തിയിരുന്ന കമ്പനിക്കെതിരെ നടപടി സ്വീകരിച്ച് കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. കമ്പനി അടച്ചുപൂട്ടിയതായും നിയമനടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
ഉപഭോക്താക്കളെ നിക്ഷേപിച്ച മൂലധനം പിൻവലിക്കുന്നതിൽ നിന്നും ലാഭവിഹിതം കൈപ്പറ്റുന്നതിൽ നിന്നും കമ്പനി തടയുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, വിലകൾ, അവ ലഭ്യമാക്കാനുള്ള ശേഷി എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് വിലക്കുന്ന 2014ലെ മന്ത്രാലയ പ്രമേയം നമ്പർ 216-ലെ ആർട്ടിക്കിൾ 13, ക്ലോസ് 6 എന്നിവ കമ്പനി ലംഘിച്ചതായും അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമവിരുദ്ധമായ വ്യാപാര പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്.