
Egyptian expat dies in Kuwait : കുവൈത്ത് സിറ്റി: കുവൈത്തിൽ കെട്ടിടത്തിന്റെ ബേസ്മെന്റിൽ വീണ് ഈജിപ്ഷ്യൻ പ്രവാസി മരിച്ചു. 1971ൽ ജനിച്ച വ്യക്തിയാണ് മരിച്ചത്.
ഉയരത്തിൽ നിന്ന് ഒരാൾ വീണതായി ഓപ്പറേഷൻ റൂമിൽ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് പട്രോളിങ് സംഘം സ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ ബേസ്മെന്റിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇയാൾ എത്ര ഉയരത്തിൽ നിന്നാണ് വീണതെന്നോ അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്താണെന്നോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.