UIDAI Aadhaar update : ന്യൂഡൽഹി: രാജ്യത്ത് ഡാറ്റാബേസ് നവീകരിക്കുന്നതിൻ്റെ ഭാഗമായി രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ ഒഴിവാക്കിയതായി യുണീക് ഐഡൻ്റിഫിക്കേഷൻ ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. മരിച്ച വ്യക്തികളുടെ ആധാർ വിവരങ്ങളാണ് ഇത്തരത്തിൽ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്തതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം വ്യക്തമാക്കി. മരിച്ച വ്യക്തികളുടെ ആധാർ കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ തടയുന്നതിനും വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് പൂർണ്ണമായും ഇല്ലാതാക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത് യുഐഡിഎഐ സൂചിപ്പിച്ചു.
മരണപ്പെട്ടവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ദേശീയ സാമൂഹിക സഹായ പദ്ധതികൾ, പൊതുവിതരണ സംവിധാനങ്ങൾ എന്നിവയുടെ സഹായം യുഐഡിഎഐ തേടിയിരുന്നു. ഭാവിയിൽ വിവര ശേഖരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനാണ് യുഐഡിഎഐയുടെ തീരുമാനം.
മരിച്ചവരുടെ വിവരങ്ങൾ ആധാർ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യുന്നതിനായി ബന്ധുക്കൾക്കും നടപടികൾ സ്വീകരിക്കാം. ‘മൈ ആധാർ പോർട്ടൽ’ വഴിയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. സിവിൽ രജിസ്ട്രേഷൻ സിസ്റ്റം ഉപയോഗിക്കുന്ന 25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവിൽ ഈ സേവനം ലഭ്യമാണ്. മറ്റ് സംസ്ഥാനങ്ങളിലും ഉടൻതന്നെ പോർട്ടൽ സജീവമാകുമെന്നും യുഐഡിഎഐ അറിയിച്ചു. മരണപ്പെട്ട വ്യക്തിയുടെ ആധാർ നമ്പറും വിവരങ്ങളും ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്നത് ഒഴിവാക്കാൻ അവരുടെ ആധാർ പ്രവർത്തനരഹിതമാക്കേണ്ടത് അത്യാവശ്യമാണ്. അതിനാൽ, മരിച്ചയാളുടെ ആധാർ നമ്പർ മറ്റാർക്കും നൽകില്ലെന്നും യുഐഡിഎഐ ഉറപ്പ് നൽകി.
ആധാർ റദ്ദാക്കുന്ന പ്രക്രിയ
മരിച്ചയാളുടെ ആധാർ റദ്ദാക്കുന്നതിന്, ആദ്യം ബന്ധുവിൻ്റെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തണം. തുടർന്ന്, ആധാർ നമ്പർ, മരണം രജിസ്റ്റർ ചെയ്ത നമ്പർ, വ്യക്തിഗത വിവരങ്ങൾ എന്നിവ നൽകി പോർട്ടലിൽ അപേക്ഷ സമർപ്പിക്കാം. ബന്ധു നൽകിയ വിവരങ്ങൾ യുഐഡിഎഐ പൂർണ്ണമായും പരിശോധിച്ച ശേഷമായിരിക്കും അടുത്ത ഘട്ടത്തിലേക്ക് കടക്കുക. ആധാർ സംവിധാനം വിശ്വാസയോഗ്യമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നതിന് പൊതുജനങ്ങളുടെ സഹായം അനിവാര്യമാണെന്നും യുഐഡിഎഐ കൂട്ടിച്ചേർത്തു.
ഖത്തറിൽ ഇനി പൊടിപാറും കാറോട്ട പൂരം ; ഫോർമുല വൺ റേസിങ്ങിന് ഖത്തർ ഒരുങ്ങി
Qatar Greeshma Staff Editor — November 26, 2025 · 0 Comment

Qatar Formula 1 Grand Prix 2025 ദോഹ: മിന്നൽ വേഗത്തിൽ ചീറിപ്പായുന്ന കാറുകളുടെ പോരാട്ടമായ ഫോർമുല വൺ റേസിങ്ങിന് ഖത്തർ ഒരുങ്ങി. ഖത്തറിലെയും മേഖലയിലെയും കാറോട്ട പ്രേമികളുടെ വേഗപ്പൂരത്തിന് വെള്ളിയാഴ്ച ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ടിൽ കൊടിയേറും. 2025ലെ ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ 57 ലാപ്പുകളുള്ള, 308.6 കിലോമീറ്റർ സ്പ്രിന്റ് ഫോർമാറ്റിലാണ് നടക്കുക. പരിശീലന സെഷനുകൾ, സ്പ്രിന്റ് യോഗ്യത, സ്പ്രിന്റ് റേസ്, ഗ്രാൻഡ് ഫിനാലെ അടക്കമുള്ള മത്സരങ്ങൾ അരങ്ങേറും. 2025 സീസണിൽ ഫോർമുല വൺ സ്പ്രിന്റ് ഇവന്റുകൾ നടക്കുന്ന ആറ് വേദികളിൽ ഒന്നാണ് ഖത്തർ.
സീസണിന്റെ സമാപനവും ലുസൈൽ സർക്യൂട്ടിലാണ്. എഫ്.ഐ.എ ഫോർമുല വൺ വേൾഡ് ചാമ്പ്യൻഷിപ്പിന്റെ 75ാം വാർഷികാഘോഷവും ഇതോടനുബന്ധിച്ച് നടക്കും. 10 വർഷത്തേക്ക് ഫോർമുല വൺ റേസുകളിലൊന്നിന് ആതിഥേയത്വം വഹിക്കാനുള്ള കരാറിൽ ഖത്തർ നേരത്തേ ഒപ്പുവെച്ചിട്ടുണ്ട്.കളറാക്കാൻ വിനോദ പരിപാടികളുംദോഹ: ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രിക്സിനോടനുബന്ധിച്ച് ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ (എൽ.ഐ.സി) വിവിധ വിനോദ പരിപാടികൾ അരങ്ങേറും. നവംബർ 28ന് ഫാൻ സോൺ പരിപാടിയിൽ എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള വിനോദ പരിപാടികൾ ഉൾപ്പെടുത്തും. ലോകപ്രശസ്ത ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ സീൽ അന്നേദിവസം ലൈവ് സ്റ്റേജ് പരിപാടി അവതരിപ്പിക്കും. കൂടാതെ, ഇന്ററാക്ടിവ് പരിപാടികൾ, മ്യൂസിക്, ഫാൻ സോൺ വേദിയിലെ വിനോദ പരിപാടികൾ, ഫോർമുല വൺ താരങ്ങളുമായി നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന എഫ് വൺ ഫാൻ ഫോറം എന്നിവ ഉൾപ്പെടെ വിവിധ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്.
ഖത്തറിലെ സൂപ്പർ മാർക്കറ്റുകളിലും ഹോട്ടലുകളിലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വിപുലമായ പരിശോധന തുടരുന്നു
Latest Greeshma Staff Editor — November 26, 2025 · 0 Comment

Qatar inspections : ദോഹ: ഡിസംബർ ഒന്നുമുതൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിന് മുന്നോടിയായി സൂപ്പർ മാർക്കറ്റുകളിലും ഹോട്ടലുകളിലും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിപുലമായ പരിശോധന കാമ്പയിൻ ആരംഭിച്ചു. ഭക്ഷ്യസുരക്ഷയും ഗുണമേന്മയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് പരിശോധന നടത്തുന്നത്. രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരവും ക്ഷേമവും വർധിപ്പിക്കാനും എല്ലാവർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാനും ലക്ഷ്യമിട്ട് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് മന്ത്രാലയം വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
ഇതോടനുബന്ധിച്ച് ദോഹ മുനിസിപ്പാലിറ്റിയിൽ 156 ഹോട്ടലുകളെ ലക്ഷ്യമിട്ട് രണ്ട് ആഴ്ച നീണ്ടുനിൽക്കുന്ന പരിശോധനാ കാമ്പയിൻ ആരംഭിച്ചു. ഇതിനായി 30 ഇൻസ്പെക്ടർമാരെയാണ് നിയോഗിച്ചത്. ഭക്ഷ്യ സ്ഥാപനങ്ങൾ, സലൂണുകൾ, മസാജ് സെന്ററുകൾ എന്നിവിടങ്ങളിലാണ് കാമ്പയിൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, ഭക്ഷണസാധനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിൽ പരിശോധനകൾക്കായി അയക്കുന്നുണ്ട്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ദോഹയിൽ നടത്തിയ കാമ്പയിനിൽനിന്ന്പ്രധാന വിനോദസഞ്ചാര മേഖലകളായ സൂഖ് വാഖിഫ്, ദോഹ പോർട്ട്, പേൾ ഖത്തർ, മുശൈരിബ് ഡൗൺ ടൗൺ ദോഹ എന്നിവിടങ്ങളിലും പാർക്കുകളിലെയും പൊതുസ്ഥലങ്ങളിലെയും ഫുഡ് സ്റ്റാളുകളിലും മൊബൈൽ കാർട്ടുകളിലും 24 ഇൻസ്പെക്ടർമാരുടെ പങ്കാളിത്തത്തോടെ പരിശോധനകൾ നടക്കുന്നുണ്ട്. എല്ലാവർക്കും ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുന്നതിനായി അറബ് കപ്പ് ടൂർണമെന്റ് ദിവസങ്ങളിലുടനീളവും ദേശീയ ദിനാഘോഷ വേളകളിലും നിരീക്ഷണ കാമ്പയിൻ തുടരും.
അതേസമയം, അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലും സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായി വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്.സന്ദർശകരും വിനോദസഞ്ചാരികളും കൂടുതലായി എത്തുന്ന റെസ്റ്റാറന്റുകൾ, ഹോട്ടലുകൾ, കടകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. സേവനങ്ങളുടെ ഗുണമേന്മ വർധിപ്പിക്കുന്നതിനും പൊതുസുരക്ഷ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, ഭക്ഷ്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് മന്ത്രാലയം പൊതുജനങ്ങളോടും സന്ദർശകരോടും ആവശ്യപ്പെട്ടു.
ഖത്തർ പരീക്ഷാസർക്കുലർ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ഇളവുകൾ; സ്കൂളുകൾക്ക് പുതിയ നിർദ്ദേശങ്ങൾ
Latest Greeshma Staff Editor — November 26, 2025 · 0 Comment

Qatar exam circular: ദോഹ, ഖത്തർ: പരീക്ഷാകാലത്ത് വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കാനും അധ്യാപകർക്ക് കൂടുതൽ സൗകര്യം നൽകാനുമായി പൊതുവിദ്യാലയങ്ങൾക്ക് പുതിയ സർക്കുലർ വിദ്യാഭ്യാസ–ഉയർന്ന വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ചു.
സർക്കുലറിൽ പരീക്ഷാ ദിവസത്തെ നടപടികൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പരീക്ഷ എഴുതി തീരുന്ന വിദ്യാർത്ഥികൾക്ക് ഉടനെ സ്കൂൾ വിടാനാവശ്യമായ അനുമതി നൽകും. പരീക്ഷ തിരുത്തൽ, സർട്ടിഫിക്കറ്റ് തയ്യാറാക്കൽ തുടങ്ങിയ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്. മാർക്കിംഗ് ഗുണനിലവാരം കർശനമായി ഉറപ്പാക്കണം എന്നും സർക്കുലർ പറയുന്നു.
സ്കൂൾ ജീവനക്കാർക്ക് ഔദ്യോഗിക ജോലി സമയം അവസാനിക്കുന്നതിന് മുമ്പ് പരമാവധി രണ്ടു മണിക്കൂർ മുൻപേ ഡ്യൂട്ടി വിടാം. എന്നാൽ ഈ ‘എർലി ലീവ്’ നഴ്സ് ചെയ്യുന്ന മാതാക്കൾക്ക് ലഭിക്കുന്ന കുറവ് ജോലി സമയം ആനുകൂല്യവുമായി കൂട്ടിച്ചേർക്കാൻ പാടില്ലെന്ന് സർക്കുലർ വ്യക്തമാക്കുന്നു. ദിനത്തിൽ രണ്ടു മണിക്കൂറിൽ കൂടുതലായി എർലി ലീവ് വേണമെങ്കിൽ മുൻകൂർ അനുമതി നിർബന്ധമാണ്.
ആവേശം ; ആഘോഷം , ഫിഫ അറബ് കപ്പ്: ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്ത്
Qatar Greeshma Staff Editor — November 26, 2025 · 0 Comment

FIFA Arab Cup Qatar : ഖത്തർ: ഫിഫ അറബ് കപ്പ് ഡിസംബർ 1 മുതൽ 18 വരെ ഖത്തറിൽ നടക്കും. ഇപ്പോഴിതാ, അറബ് കപ്പ് മത്സരങ്ങൾക്ക് ആവേശം പകരാൻ, ടൂർണമെന്റ്റിൻ്റെ ഔദ്യോഗിക സൗണ്ട് ട്രാക്ക് പുറത്തിറക്കിയിരിക്കുകയാണ് ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി. ദോഹ ആസ്ഥാനമായുള്ള കതാറ സ്റ്റുഡിയോസ് നിർമ്മിച്ച ‘സമാനി, ‘മകാനി’ എന്നീ രണ്ട് സൗണ്ട് ട്രാക്ക് അറബ് ആരാധകർക്ക് സൗഹൃദത്തിന്റേയും ആവേശത്തിൻ്റേയും പുത്തൻ അനുഭവങ്ങൾ പകരും. അറബിയിൽ ‘എന്റെ സമയം’ എന്നർത്ഥം വരുന്ന ‘സമാനി’ എന്ന ഗാനം ഖത്തരി കലാകാരനായ ഹമദ് അൽ ഖസീനയാണ് ആലപിച്ചത്.
ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
വരികൾ എഴുതിയത് മുഹമ്മദ് അൽ ഖാജയാണ്. രണ്ടാമത്തെ ഗാനം ‘എൻ്റെ സ്ഥലം’ എന്നർത്ഥം വരുന്ന ‘മകാനി’യാണ്’ . ഈജിപ്ഷ്യൻ കലാകാരൻ മുഹമ്മദ് മൗനീർ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയത് മുസ്തഫ ഹദൂതയാണ്. ഈ രണ്ട് ഗാനങ്ങളും രചിച്ചത് അവാർഡ് ജേതാവായ മൊറോക്കൻ സ്വീഡിഷ് റെക്കോർഡ് പ്രൊഡ്യൂസർ നാദിർ ഖയാത്താണ്. ഈയിടെ ഫിഫ അറബ് കപ്പിൻ്റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി ‘ജൂഹ’യെ ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. അടുത്ത മാസം ഒന്നിന് തുടങ്ങി 18 വരെ നീണ്ടുനിൽക്കുന്ന ഈ വർഷത്തെ അറബ് കപ്പ് ടൂർണമെന്റ്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്.
ഖത്തർ ഹൃദയം കവർന്നു ; അടുത്ത പത്ത് ലോകകപ്പുകളും ഖത്തറിൽ തന്നെ സംഘടിപ്പിക്കുമായിരുന്നു, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പോസ്റ്റ് ചർച്ചയാകുന്നു
Qatar Greeshma Staff Editor — November 26, 2025 · 0 Comment

ദോഹ: ഖത്തർ 2022 ലോകകപ്പ് ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പതിപ്പായിരുന്നുവെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ വ്യക്തമാക്കി. ഫിഫയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ച പ്രസ്താവനയിൽ ഇൻഫാന്റിനോ പറഞ്ഞു, “എന്റെ ഇഷ്ടപ്രകാരമുണ്ടായിരുന്നെങ്കിൽ, അടുത്ത പത്ത് ലോകകപ്പുകളും ഖത്തറിൽ തന്നെ സംഘടിപ്പിക്കുമായിരുന്നു. ഇവിടെ ലഭിച്ച അതുല്യമായ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല.”
അദ്ദേഹം 2021-ൽ ഫിഫയുടെ ആഭിമുഖ്യത്തിൽ ഖത്തറിൽ നടന്ന ആദ്യ അറബ് കപ്പിനെയും വിശേഷിപ്പിച്ചു. ടൂർണമെന്റ് വൻ വിജയമായിരുന്നുവെന്നും ഫിഫയ്ക്കും അറബ് ലോകത്തിനും അതി പ്രധാനപ്പെട്ട മത്സരമാണിതെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഏറ്റവും പുതിയ വാർത്തകൾ തത്സമയം അറിയാൻ
ഇപ്പോൾ തന്നെ ഫോളോചെയ്യു
“ഫൈനലിനായി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഞാൻ നിരവധി മത്സരങ്ങളിൽ പങ്കെടുക്കും. ഇതുവരെ നടന്നതിൽ ഏറ്റവും മികച്ചതും വലുതുമായ ടൂർണമെന്റായിരിക്കും ഇത്,” ഇൻഫാന്റിനോ കൂട്ടിച്ചേർത്തു.
ചരിത്രപരമായ 2021 അറബ് കപ്പ് പതിപ്പിലൂടെയാണ് ഈ ടൂർണമെന്റ് വീണ്ടും പുനരുജ്ജീവിപ്പിച്ചതെന്നും അതിനാൽ തന്നെ ഈ മത്സരം തന്റെ ഹൃദയത്തോട് ചേർന്നതാണെന്നും ഫിഫ പ്രസിഡന്റ് വ്യക്തമാക്കി.