റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; കെട്ടിടത്തിന് നാശനഷ്ടം

238955

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

റിയാദ്: റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടന്നതെന്നാണ് പ്രാഥമിക വിവരങ്ങൾ. ആക്രമണത്തെത്തുടർന്ന് എംബസി കെട്ടിടത്തിൽ ചെറിയ തീപിടുത്തമുണ്ടായതായും സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

“പ്രാഥമിക നിഗമനമനുസരിച്ച് രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തെത്തുടർന്ന് എംബസി വളപ്പിൽ ചെറിയ തോതിൽ തീപിടുത്തമുണ്ടാവുകയും കെട്ടിടത്തിന് ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.”

അതേസമയം, ആക്രമണത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടുകളില്ല. പ്രദേശത്ത് സുരക്ഷാ ശക്തമാക്കിയതായും കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണെന്നും അധികൃതർ വ്യക്തമാക്കി.

ഇറാൻ-ഇസ്രായേൽ സംഘർഷം; കുതിച്ചു കയറി എണ്ണവില

ഇറാൻ-ഇസ്രായേൽ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുന്നു. 8 മുതൽ 10 ശതമാനം വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ബാരലിന് 72 ഡോളറിൽ നിന്ന് കുതിച്ചുയർന്ന് ഏകദേശം 79-80 ഡോളറിൽ എത്തി. WTI Crude-ന്റെ വിലയും ഏകദേശം 8% വർധിച്ച് ബാരലിന് 72 ഡോളറിന് മുകളിലെത്തി. സംഘർഷം തുടർന്നാൽ 100 ഡോളർ കടന്നേക്കുമെന്ന സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു

Related Posts

Leave a Reply

Your email address will not be published. Required fields are marked *