വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
റമദാൻ മാസത്തിന് മുന്നോടിയായി ഷാർജയിൽ അനധികൃതമായി പടക്കങ്ങൾ ശേഖരിക്കുകയും വിൽക്കാൻ ശ്രമിക്കുകയും ചെയ്ത ഏഷ്യൻ വംശജനെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ നിന്ന് വൻതോതിലുള്ള പടക്കശേഖരം കണ്ടെത്തുകയും അവ കണ്ടുകെട്ടുകയും ചെയ്തു. പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. ലൈസൻസില്ലാതെ പടക്കങ്ങൾ വിൽക്കുന്നതും കൈവശം വെക്കുന്നതും യുഎഇയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും, പടക്കങ്ങൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ബോധവാന്മാരായിരിക്കണമെന്നും ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി