Kuwait Municipality inspection Ahmadi : കുവൈത്തിൽ അനധികൃത വസ്ത്ര ശേഖരണ പെട്ടികൾ നീക്കം ചെയ്തു; ഹവല്ലിയിൽ പരിസ്ഥിതി ബോധവൽക്കരണ പ്രചാരണം തുടരുന്നു

Kuwait Municipality inspection Ahmadi : കുവൈറ്റ് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ മുൻകൂട്ടി അനുമതിയില്ലാതെ സ്ഥാപിച്ച വസ്ത്ര ശേഖരണ പെട്ടികൾ (Clothing Collection Bins) കുവൈറ്റ് മുൻസിപ്പാലിറ്റി നീക്കം ചെയ്തു. പബ്ലിക് ഹൈജീൻ ആന്റ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

മൻഗഫ്, സബാഹിയ എന്നീ പ്രദേശങ്ങളിൽ നടന്ന ഫീൽഡ് പരിശോധനയിൽ പൊതുസ്ഥലം അനധികൃതമായി കൈയേറിയതിന് രണ്ട് കേസ് രജിസ്റ്റർ ചെയ്യുകയും മൂന്ന് ലൈസൻസമില്ലാത്ത വസ്ത്ര ശേഖരണ പെട്ടികൾ കണ്ടുകെട്ടുകയും ചെയ്തു. കൂടാതെ ഏഴ് സ്ഥാപനങ്ങൾക്ക് ഔദ്യോഗിക മുന്നറിയിപ്പും നൽകിയിട്ടുണ്ട്. വഴിതടസ്സങ്ങളും മുൻസിപ്പൽ നിയമലംഘനങ്ങളും തടയുന്നതിനായി പരിശോധനകൾ തുടർന്നും ശക്തമാക്കുമെന്ന് അഹമ്മദി മുൻസിപ്പാലിറ്റി ഡയറക്ടർ സാദ് അൽ ഖുറൈനിജ് അറിയിച്ചു.

അതേസമയം, ഹവല്ലി ഗവർണറേറ്റിൽ കുവൈറ്റ് മുൻസിപ്പാലിറ്റിയുടെ എൻവയോൺമെന്റൽ അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ “സസ്റ്റൈനബിൾ ഇംപാക്ട്” (Sustainable Impact) ബോധവൽക്കരണ പ്രചാരണം തുടരുകയാണ്. ഒക്ടോബർ 18 മുതൽ 22 വരെ നടക്കുന്ന കാമ്പെയ്‌നിലൂടെ പരിസ്ഥിതി സംരക്ഷണം, വിഭവങ്ങളുടെ കാര്യക്ഷമമായ ഉപയോഗം, മാലിന്യം കുറയ്ക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്. തൊഴിലിടങ്ങളിൽ പരിസ്ഥിതി സൗഹൃദപരമായ രീതികൾ സ്വീകരിക്കാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഭാവി തലമുറയ്ക്കായി വിഭവങ്ങൾ സംരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *