
Kuwait Seizes and Destroys Spoiled Fish കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീൽ മേഖലയിലെ മത്സ്യവിപണിയിൽ വിൽപ്പനയ്ക്കെത്തിച്ച 773 കിലോഗ്രാം കേടായ മത്സ്യം ഭക്ഷ്യസുരക്ഷാ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. പഴകിയ മത്സ്യം പുതിയതെന്ന പേരിൽ വിൽക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയുന്നതിനായി നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.
ഭക്ഷ്യ-പോഷകാഹാര അതോറിറ്റി ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട അധികൃതർ എന്നിവരുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഫഹാഹീലിലെ മത്സ്യം, പച്ചക്കറി, മാംസം എന്നിവ വിൽക്കുന്ന വിപണികളിലായിരുന്നു പരിശോധന.
ശുചിത്വലംഘനത്തിന് നാല് കേസുകൾ
പരിശോധനയിൽ പൊതുശുചിത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും പാലിക്കാത്തതിന് നാല് നിയമലംഘന റിപ്പോർട്ടുകൾ കൂടി അധികൃതർ പുറപ്പെടുവിച്ചു.
വിപണികളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
1 Comment