
Kuwait Car Theft: KD 4,500 Vehicle Stolen in Salmiya : കുവൈത്ത് സിറ്റി: സാൽമിയയിലെ താമസക്കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽനിന്ന് 2026 മോഡൽ അമേരിക്കൻ നിർമിത കാർ മോഷ്ടിച്ച സംഭവത്തിൽ കേസ് ഗുരുതരമായ മോഷണക്കുറ്റമായി രജിസ്റ്റർ ചെയ്തു. ഏകദേശം 4,500 കുവൈത്ത് ദിനാർ വിലമതിക്കുന്ന കാറാണ് മോഷണം പോയത്.
സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ അൻബാ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കാറിനെ കാണാതായതിനെ തുടർന്ന് ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സുരക്ഷാ വിഭാഗത്തിന് നേരത്തെ പരിചയമുള്ള ഒരാളെ പ്രതിയായി തിരിച്ചറിഞ്ഞു. ഇതിനു പിന്നാലെയാണ് കേസ് ഗുരുതരമായ മോഷണക്കുറ്റമായി രജിസ്റ്റർ ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടത്.
സംഭവം സാൽമിയ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ നിയമനടപടികൾക്കായി കേസ് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും ചെയ്തു
ഒന്നും രണ്ടുമല്ല കുവൈത്തിലെ ഫഹാഹീൽ മാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തത് 773 കിലോ പഴകിയ മത്സ്യം
Kuwait Drisya Staff Editor — October 10, 2026·0 Comment

Kuwait Seizes and Destroys Spoiled Fish കുവൈത്ത് സിറ്റി: കുവൈത്തിലെ ഫഹാഹീൽ മേഖലയിലെ മത്സ്യവിപണിയിൽ വിൽപ്പനയ്ക്കെത്തിച്ച 773 കിലോഗ്രാം കേടായ മത്സ്യം ഭക്ഷ്യസുരക്ഷാ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. പഴകിയ മത്സ്യം പുതിയതെന്ന പേരിൽ വിൽക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ തടയുന്നതിനായി നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.
ഭക്ഷ്യ-പോഷകാഹാര അതോറിറ്റി ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ മന്ത്രാലയം, മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട അധികൃതർ എന്നിവരുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ഫഹാഹീലിലെ മത്സ്യം, പച്ചക്കറി, മാംസം എന്നിവ വിൽക്കുന്ന വിപണികളിലായിരുന്നു പരിശോധന.
ശുചിത്വലംഘനത്തിന് നാല് കേസുകൾ
പരിശോധനയിൽ പൊതുശുചിത്വവുമായി ബന്ധപ്പെട്ട നിയമങ്ങളും നിബന്ധനകളും പാലിക്കാത്തതിന് നാല് നിയമലംഘന റിപ്പോർട്ടുകൾ കൂടി അധികൃതർ പുറപ്പെടുവിച്ചു.
വിപണികളിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനുമായി പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യ-പോഷകാഹാര അതോറിറ്റി അറിയിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.