body =====

Kuwait authorities deport 194 expats ലഹരി മാഫിയക്കെതിരെ കുവൈറ്റിന്റെ സർജിക്കൽ സ്‌ട്രൈക്ക്: ഒരു മാസത്തിനിടെ പിടികൂടിയത് കോടികളുടെ മയക്കുമരുന്ന്

rights of an arrested person in india 1 e1789014728658

Kuwait authorities deport 194 expats കുവൈറ്റ് സിറ്റി: രാജ്യത്ത് മയക്കുമരുന്ന് വ്യാപനത്തിനെതിരെ പരിശോധന കർശനമാക്കി കുവൈത്ത് അധികൃതർ. സെപ്റ്റംബർ 1 മുതൽ 30 വരെയുള്ള 30 ദിവസത്തിനിടെ ലഹരിമരുന്ന് കൈവശം വെച്ചതിനും കടത്താൻ ശ്രമിച്ചതിനുമായി വിവിധ രാജ്യക്കാരായ 194 പ്രവാസികളെ നാടുകടത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ വ്യക്തമാക്കുന്നു. ‘അൽ-റാഇ’ പത്രത്തെ ഉദ്ധരിച്ചാണ് വിവരങ്ങൾ പുറത്തുവന്നത്.

ഒരു മാസത്തിനിടെ 205 പ്രതികൾ ഉൾപ്പെട്ട 160 മയക്കുമരുന്ന് കേസുകളും 16 പ്രതികൾ ഉൾപ്പെട്ട 15 നിസ്സാര കുറ്റകൃത്യങ്ങളും അധികൃതർ രജിസ്റ്റർ ചെയ്തു. വിവിധ സുരക്ഷാ ഏജൻസികൾ നടത്തിയ റെയ്ഡുകളിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വൻ ലഹരിമരുന്ന് ശേഖരവും പിടിച്ചെടുത്തു.

പിടിച്ചെടുത്ത പ്രമുഖ ലഹരിവസ്തുക്കൾ:

  • ലിറിക്ക ഗുളികകൾ (Lyrica): 7,25,000 എണ്ണവും 9 ഗ്രാം പൗഡറും
  • ക്രിസ്റ്റൽ മെത്താംഫെറ്റമൈൻ: 244.62 കിലോഗ്രാം
  • കഞ്ചാവ്: 14.495 കിലോഗ്രാം
  • ഹെറോയിൻ: 5.159 കിലോഗ്രാം
  • കൊക്കെയ്ൻ: 305 ഗ്രാം
  • മരിജുവാന: 4.308 ഗ്രാം
  • കെമിക്കൽ ഡ്രഗ്സ്: 6 ഗ്രാം
  • മദ്യം: 2 കുപ്പികൾ

ഇതിനുപുറമേ, ലഹരി കടത്തുമായി ബന്ധപ്പെട്ട 189 പ്രതികൾ ഉൾപ്പെട്ട 141 സ്മഗ്ലിംഗ് കേസുകളും അധികൃതർ കണ്ടെത്തി. പരിശോധനയ്ക്കിടെ കലാഷ്‌നികോവ് റൈഫിൾ, ഷാട്ട്ഗൺ, നാല് പിസ്റ്റളുകൾ, എയർ റൈഫിൾ എന്നിവയുൾപ്പെടെയുള്ള മാരകായുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

രാജ്യത്ത് നിന്ന് കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും പൂർണ്ണമായി തുടച്ചുനീക്കുന്നത് വരെ പരിശോധന ശക്തമായി തുടരുമെന്ന് സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കുവൈത്തിൽ അൽ-അബ്രാഖിൽ സൈന്യത്തിന്റെ വെടിവയ്പ് പരിശീലനം;മുന്നറിയിപ്പുമായി സൈന്യം

Kuwait Drisya Staff Editor — October 6, 2026·0 Comment

images 2 e1791296762842

Kuwait Army to Conduct Live-Fire Training കുവൈത്ത് സൈന്യം അൽ-അബ്രാഖ് മേഖലയിൽ ഒക്ടോബർ 7, 8 തീയതികളിൽ ലൈവ്-ഫയർ വെടിവയ്പ് പരിശീലനം നടത്തും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പരിശീലനം. ഈ സമയത്ത് പ്രദേശത്തേക്ക് പ്രവേശിക്കുകയോ ക്യാംപുകൾ സ്ഥാപിക്കുകയോ ചെയ്യരുതെന്ന് സൈന്യം പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy