
Kuwait Army to Conduct Live-Fire Training കുവൈത്ത് സൈന്യം അൽ-അബ്രാഖ് മേഖലയിൽ ഒക്ടോബർ 7, 8 തീയതികളിൽ ലൈവ്-ഫയർ വെടിവയ്പ് പരിശീലനം നടത്തും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പരിശീലനം. ഈ സമയത്ത് പ്രദേശത്തേക്ക് പ്രവേശിക്കുകയോ ക്യാംപുകൾ സ്ഥാപിക്കുകയോ ചെയ്യരുതെന്ന് സൈന്യം പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Kuwait Suspends School Administration വിദ്യാർഥിനികൾക്ക് ശ്വാസംമുട്ടൽ; കുവൈത്തിൽ സ്കൂൾ ഭരണസമിതിയെ മൂന്ന് മാസത്തേക്ക് മാറ്റി
Kuwait Drisya Staff Editor — October 5, 2026·0 Comment

Kuwait Suspends School Administration കുവൈത്ത് സിറ്റി: സെക്കൻഡറി സ്കൂളിലെ നിരവധി വിദ്യാർഥിനികൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ട സംഭവത്തിൽ കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ ഭരണസമിതിക്കെതിരെ നടപടി സ്വീകരിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ മൂന്ന് മാസത്തേക്ക് സ്കൂൾ ഭരണസമിതിയെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ വിദ്യാഭ്യാസ മന്ത്രി സയ്യിദ് ജലാൽ അൽ-തബ്തബാഈ ഉത്തരവിട്ടു. പകരം പുതിയ സ്കൂൾ ഭരണസമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.
സംഭവത്തെ തുടർന്ന് വിദ്യാർഥിനികളുടെ ആരോഗ്യനില മന്ത്രി നേരിട്ട് വിലയിരുത്തി. നിലവിൽ എല്ലാ വിദ്യാർഥിനികളുടെയും ആരോഗ്യനില സ്ഥിരമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും വിദ്യാർഥിനികൾക്ക് ചികിത്സ ലഭിക്കുന്ന സ്ഥലങ്ങൾ സന്ദർശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി.
സംഭവത്തിന്റെ കാരണവും സാഹചര്യങ്ങളും കണ്ടെത്തുന്നതിനും ഉത്തരവാദിത്തം നിർണയിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്. സംഭവത്തിൽ ചില വിദ്യാർഥിനികൾക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും മന്ത്രാലയം വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ ഗുരുതരമായ പെരുമാറ്റച്ചട്ട ലംഘനങ്ങൾക്ക് ബാധകമായ വിദ്യാഭ്യാസ-നിയമ നടപടികൾ അവർക്കെതിരെ സ്വീകരിച്ചതായും അറിയിച്ചു.
സ്കൂൾ അന്തരീക്ഷത്തിന്റെ സുരക്ഷയും വിദ്യാർഥികളുടെ ആരോഗ്യവും സംബന്ധിച്ച് യാതൊരു വീഴ്ചയും അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. അന്വേഷണത്തിൽ ഉത്തരവാദിത്തമോ വീഴ്ചയോ കണ്ടെത്തുന്നവർക്കെതിരെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
1 Comment