body =====

Stray Dog attack കുവൈത്തിൽ പബ്ലിക് അതോറിറ്റി ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് തെരുവ് നായകൾ ; എട്ട് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടർന്ന് ​ഗുരിതര പരിക്ക്

DOG

Stray Dog attack കുവൈറ്റ് സിറ്റി: കുവൈത്തിൽ എട്ട് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സസിലെ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. അതോറിറ്റിയിലെ ഓപ്പറേഷൻസ് വിഭാഗം ജീവനക്കാരനും ബുർഗാൻ ക്ലബ്ബിലെ കരാട്ടെ താരവുമായ മുസ്തഫ ഹമദ് അൽ സഖർ (32) ആണ് ആക്രമണത്തിന് ഇരയായത്.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോലിക്കിടയിലെ ഇടവേളയിൽ വ്യായാമത്തിനായി പുറത്തിറങ്ങിയ മുസ്തഫയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ വളയുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കരാട്ടെ പരിശീലനം സഹായിച്ചെങ്കിലും, ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കടിയേറ്റു.

തല മുതൽ കാലുകൾ വരെ ആഴത്തിലുള്ള മുറിവുകളാണ് മുസ്തഫയ്ക്ക് ഏറ്റത്. വലതുകാലിനും ഇടതുകൈയ്ക്കും ഗുരുതരമായി പരുക്കേറ്റതോടെ അദ്ദേഹം ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായി. ആക്രമണത്തിന് ശേഷം സ്ഥലത്തെത്തിയ സഹപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിലും പാർക്കുകളിലും പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നായ്ക്കളെ കണ്ടാൽ അവയുടെ അടുത്തേക്ക് പോകാതെ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കുവൈത്തിൽ കെട്ടിട വിവരങ്ങൾ റദ്ദാക്കാൻ സൗകര്യം; സേഹൽ ആപ്പ് വഴി അപേക്ഷിക്കാം

Kuwait Drisya Staff Editor — October 1, 2026·0 Comment

SAHEL

Kuwait Introduces Facility to Cancel Building Information കുവൈത്ത് സിറ്റി: കെട്ടിട ഉടമകൾക്ക് കെട്ടിടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇലക്ട്രോണിക് ആയി റദ്ദാക്കുന്നതിനുള്ള പുതിയ സേവനം കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) സേഹൽ ആപ്പിൽ ആരംഭിച്ചു. സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായാണ് പുതിയ “Building Cancellation” സേവനം അവതരിപ്പിച്ചത്.

നിലവിലുള്ള ഒരു കെട്ടിടത്തിന്റെ വിവരങ്ങൾ റദ്ദാക്കുന്നതിനും അതിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ യൂണിറ്റുകളുടെയും വിവരങ്ങൾ നീക്കം ചെയ്യുന്നതിനും കെട്ടിട ഉടമകൾക്ക് ഇനി സേഹൽ ആപ്പ് വഴി അപേക്ഷ സമർപ്പിക്കാം. ഇതിനായി പരമ്പരാഗത രീതിയിൽ ഓഫീസുകളിലെത്തി രേഖകൾ സമർപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.

കെട്ടിടവുമായി ബന്ധപ്പെട്ട രേഖകൾ ഇലക്ട്രോണിക് രീതിയിൽ പുതുക്കാനും നടപടിക്രമങ്ങൾ ലളിതമാക്കാനും പുതിയ സേവനം സഹായിക്കും. കെട്ടിട ഉടമകൾക്ക് ആവശ്യമായ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള കൂടുതൽ സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.

Kuwait labour law violations കുവൈത്തിൽ തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ പുതിയ ഡിജിറ്റൽ സേവനം

Kuwait Greeshma Staff Editor — October 1, 2026·0 Comment

KUWAIT 45

Kuwait labour law violations കുവൈത്ത് സിറ്റി: തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ പുതിയ ഡിജിറ്റൽ സേവനം ആരംഭിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM).

‘Report Me’ എന്ന പേരിലുള്ള സേവനമാണ് PAM ആരംഭിച്ചത്. മനുഷ്യക്കടത്ത് തടയുന്നതിനായുള്ള ആഗോള ക്യാംപയിന്റെ ഭാഗമായാണ് പുതിയ സംവിധാനം. തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്തുകയും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമാണ് സേവനത്തിന്റെ ലക്ഷ്യം.

തൊഴിൽ നിയമങ്ങളും ചട്ടങ്ങളും PAMയുടെ തീരുമാനങ്ങളും ലംഘിക്കുന്ന സംഭവങ്ങൾ ഈ സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യാം.

സ്ത്രീകളെ നിയമപരമായി വിലക്കിയിട്ടുള്ള ജോലികളിൽ നിയമിക്കുന്നതും പുരുഷന്മാർക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തിയ സ്ഥാപനങ്ങളിൽ സ്ത്രീകളെ ജോലി ചെയ്യിക്കുന്നതും റിപ്പോർട്ട് ചെയ്യാവുന്ന ലംഘനങ്ങളിൽ ഉൾപ്പെടുന്നു.

സഹേൽ (Sahel) ആപ്പ് വഴിയാണ് പുതിയ സേവനം ഉപയോഗിക്കാനാകുക. തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാനും PAMയുടെ പരിശോധനാ നടപടികൾ കൂടുതൽ ശക്തമാക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കുവൈത്തിൽ ചൂട് കുറയും; വെള്ളിയാഴ്ച നേരിയ മഴയ്ക്കും ഞായറാഴ്ച ഇടിമിന്നലിനും സാധ്യത

Kuwait Greeshma Staff Editor — October 1, 2026·0 Comment

rain 1

Kuwait weather കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും ഞായറാഴ്ച ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

കാലാവസ്ഥാ ഭൂപടങ്ങളും കാലാവസ്ഥാ പ്രവചന മാതൃകകളും പ്രകാരം ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനം വർധിക്കുന്നതിനൊപ്പം ചൂടും ഈർപ്പവുമുള്ള വായു കുവൈത്തിലേക്ക് എത്താൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ ധീരാർ അൽ-അലി പറഞ്ഞു.

തെക്കുകിഴക്ക് ദിശയിൽ നിന്ന് നേരിയതോ മിതമായതോ ആയ വേഗതയിൽ കാറ്റ് വീശും. ഇടയ്ക്കിടെ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇതോടെ കടലിൽ തിരമാലകൾ ആറ് അടി വരെ ഉയർന്നേക്കാം.

വരും ദിവസങ്ങളിൽ പകൽ താപനിലയിൽ നേരിയ കുറവുണ്ടാകും. പരമാവധി താപനില 40 മുതൽ 43 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. മിക്ക പ്രദേശങ്ങളിലും രാത്രിയിലെ കുറഞ്ഞ താപനില 24 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വെള്ളിയാഴ്ച ചിലയിടങ്ങളിൽ ചിതറിയ മഴ ലഭിക്കാം. ഞായറാഴ്ച ചില സമയങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

പകൽ സമയത്ത് കാലാവസ്ഥ പൊതുവെ ചൂടും താരതമ്യേന ഈർപ്പമുള്ളതുമായിരിക്കും. തീരപ്രദേശങ്ങളിലാണ് ഈർപ്പം കൂടുതലായി അനുഭവപ്പെടാൻ സാധ്യത. രാത്രിയിൽ ചൂട് മുതൽ മിതമായ കാലാവസ്ഥയായിരിക്കും.

ശനിയാഴ്ച വൈകുന്നേരം മുതൽ ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും ഇത് ഞായറാഴ്ച രാവിലെ വരെ തുടരാനും സാധ്യതയുണ്ട്.

കാലാവസ്ഥയിലെ മാറ്റങ്ങൾ കണക്കിലെടുത്ത് പൗരന്മാരും താമസക്കാരും കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴി ഏറ്റവും പുതിയ മുന്നറിയിപ്പുകളും കാലാവസ്ഥാ വിവരങ്ങളും പിന്തുടരണമെന്ന് അൽ-അലി അഭ്യർഥിച്ചു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy