body =====

Kuwait Warns Against Employing Women in Prohibited Jobs കുവൈത്തിൽ സ്ത്രീകളെ നിരോധിത ജോലികളിൽ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

KUWAIT 45

Kuwait Warns Against Employing Women in Prohibited Jobs കുവൈത്ത് സിറ്റി: തൊഴിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് സ്ത്രീകളെ നിരോധിച്ചിട്ടുള്ള ജോലികളിൽ നിയമിക്കുന്നതിനെതിരെ കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) മുന്നറിയിപ്പ് നൽകി. തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനവും അതോറിറ്റി ആരംഭിച്ചു.

PAM ആരംഭിച്ച “Report Me” എന്ന സേവനത്തിലൂടെയാണ് തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. കുവൈത്തിന്റെ ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സേഹൽ വഴിയാണ് സേവനം ലഭ്യമാകുന്നത്.

സ്ത്രീകളെ നിയമപരമായി ജോലി ചെയ്യാൻ അനുവദനീയമല്ലാത്ത മേഖലകളിൽ നിയമിക്കുന്നതും സ്ത്രീകൾക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിൽ നിയമലംഘനപരമായി ജീവനക്കാരെ നിയമിക്കുന്നതും പുതിയ സംവിധാനത്തിലൂടെ റിപ്പോർട്ട് ചെയ്യാം.

തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും പുതിയ സേവനം സഹായിക്കുമെന്ന് PAM വ്യക്തമാക്കി. മനുഷ്യക്കടത്തിനെതിരായ ആഗോള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായും സേവനം ആരംഭിച്ചിട്ടുണ്ട്. തൊഴിൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സേഹൽ ആപ്പിലെ “Report Me” സേവനം ഉപയോഗിച്ച് വിവരങ്ങൾ അധികൃതരെ അറിയിക്കണമെന്ന് PAM പൊതുജനങ്ങളോട് അഭ്യർഥിച്ചു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Stray Dog attack കുവൈത്തിൽ പബ്ലിക് അതോറിറ്റി ജീവനക്കാരനെ ക്രൂരമായി ആക്രമിച്ച് തെരുവ് നായകൾ ; എട്ട് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടർന്ന് ​ഗുരിതര പരിക്ക്

Kuwait Greeshma Staff Editor — October 1, 2026·0 Comment

DOG

Stray Dog attack കുവൈറ്റ് സിറ്റി: കുവൈത്തിൽ എട്ട് തെരുവുനായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചതിനെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്‌സസിലെ ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. അതോറിറ്റിയിലെ ഓപ്പറേഷൻസ് വിഭാഗം ജീവനക്കാരനും ബുർഗാൻ ക്ലബ്ബിലെ കരാട്ടെ താരവുമായ മുസ്തഫ ഹമദ് അൽ സഖർ (32) ആണ് ആക്രമണത്തിന് ഇരയായത്.

ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ജോലിക്കിടയിലെ ഇടവേളയിൽ വ്യായാമത്തിനായി പുറത്തിറങ്ങിയ മുസ്തഫയെ തെരുവുനായ്ക്കൾ കൂട്ടത്തോടെ വളയുകയായിരുന്നു. നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കരാട്ടെ പരിശീലനം സഹായിച്ചെങ്കിലും, ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കടിയേറ്റു.

തല മുതൽ കാലുകൾ വരെ ആഴത്തിലുള്ള മുറിവുകളാണ് മുസ്തഫയ്ക്ക് ഏറ്റത്. വലതുകാലിനും ഇടതുകൈയ്ക്കും ഗുരുതരമായി പരുക്കേറ്റതോടെ അദ്ദേഹം ബോധം നഷ്ടപ്പെടുന്ന അവസ്ഥയിലായി. ആക്രമണത്തിന് ശേഷം സ്ഥലത്തെത്തിയ സഹപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് മുസ്തഫയെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കുവൈത്തിൽ തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചുവരുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. പൊതുസ്ഥലങ്ങളിലും പാർക്കുകളിലും പോകുന്നവർ ജാഗ്രത പാലിക്കണമെന്നും നായ്ക്കളെ കണ്ടാൽ അവയുടെ അടുത്തേക്ക് പോകാതെ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Related Posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy