body =====

പ്രമുഖ കോളജിൽ മകന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് തട്ടിയത് 15 ലക്ഷത്തിലേറെ ദിർഹം;ഒടുവിൽ കോടതിക്ക് മൂന്നിൽ സംഭവിച്ചത്

COURT

ഷാർജ ∙ പ്രമുഖ കോളജിൽ മകന് പ്രവേശനം ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് അറബ് വംശജനിൽനിന്ന് 15.15 ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ പ്രതിക്ക് ആറു മാസം തടവ്. ഷാർജ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. തുക വീണ്ടെടുക്കുന്നതിനുള്ള നടപടികൾക്കായി കേസ് സിവിൽ കോടതിക്ക് കൈമാറി. കോടതിച്ചെലവ് പ്രതിയിൽനിന്ന് ഈടാക്കാനും ഉത്തരവിട്ടു.

മകന് കോളജ് പ്രവേശനം ലഭിക്കാൻ സഹായം തേടുന്നതിനിടെയാണ് പരാതിക്കാരൻ പ്രതിയെക്കുറിച്ച് അറിയുന്നത്. ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രവേശനം ഉറപ്പാക്കാമെന്നും പ്രതി അവകാശപ്പെട്ടു. ആദ്യം 70,000 ദിർഹം പണമായി കൈപ്പറ്റി. പിന്നീട് ഒന്നാം വർഷത്തെ ചെലവുകൾക്കായി 4.45 ലക്ഷം ദിർഹവും നിക്ഷേപത്തിനായി 10 ലക്ഷം ദിർഹവും ആവശ്യപ്പെട്ടതനുസരിച്ച മൊത്തം 14.5 ദിർഹം പ്രതിക്ക് കൈമാറി. എന്നാൽ കോളജ് പ്രവേശനം നടത്തുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല.

പണം ബാങ്ക് വഴി സ്വീകരിക്കാൻ വിസമ്മതിച്ചതിനാൽ അയാളുടെ ആവശ്യപ്രകാരം കാറിൽവച്ച് നേരിട്ട് നൽകുകയാണ് ചെയ്തത്. എന്നാൽ ഇടപാടുമായി ബന്ധപ്പെട്ട ഫോൺ രേഖകൾ, കത്തിടപാടുകൾ, കൂടിക്കാഴ്ചകളുടെ വിവരങ്ങൾ, സാക്ഷിമൊഴികൾ എന്നിവ അന്വേഷണത്തിൽ ലഭിച്ചു. പരാതിക്കാരനുമായും പ്രതിയുമായും ബന്ധമുള്ള ഒരു സ്ത്രീയും പ്രതി പണം കൈപ്പറ്റിയതായി സാക്ഷ്യപ്പെടുത്തി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

ഈ കമ്പനിയിൽ ജോലി ഒഴിവുണ്ടോ?’; ജീവനക്കാർക്ക് ഐഫോൺ സമ്മാനിച്ച് യുഎഇയിലെ മലയാളി സംരംഭകൻ

UAE September 26, 2026

1000062935

ദുബായ്: ജീവനക്കാർക്ക് പുത്തൻ ഐഫോണുകൾ സമ്മാനിച്ച് യു.എ.ഇയിലെ മലയാളി സംരംഭകൻ. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാൻപവർ സപ്ലൈ കമ്പനിയായ ‘വേൾഡ് സ്റ്റാർ മാൻപവറിലെ മാനേജിംഗ് ഡയറക്ടറായ നിഷാദ് ഹുസൈൻ ആണ് ജീവനക്കാർക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിഷാദ് ഹുസൈന്റെ ഭാര്യ ഹസീന നിഷാദാണ് ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്.
മേശപ്പുറത്ത് സമ്മാനപ്പൊതികൾ നിരത്തി വച്ചശേഷം ജീവനക്കാർക്ക് ഓരോന്നായി അവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നതാണ് വീഡിയോയിലുള്ളത്. സമ്മാനപ്പൊതികളിൽ ചിലത് ഐഫോണായിരുന്നെങ്കിൽ മറ്റുചിലതിൽ ചോക്ലേറ്റ് ബാറുകൾ ആയിരുന്നു. ചോക്ലേറ്റ് ലഭിച്ച ജീവനക്കാർക്ക് പിന്നീട് മറ്റൊരു ജീവനക്കാരൻ ഐഫോണുകൾ സമ്മാനിച്ചതോടെ സമ്മാനവിതരണം കൂടുതൽ സന്തോഷകരമായി.

ജീവനക്കാരുടെ കഠിനാധ്വാനത്തെയും കൂട്ടായ പ്രവർത്തനത്തെയും അഭിനന്ദിച്ചാണ് നിഷാദ് സമ്മാനങ്ങൾ നൽകിയതെന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള കുറിപ്പിൽ വ്യക്തമാക്കിയത്. ജീവനക്കാരുടെ കൂട്ടായ ശക്തിയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും കഴിവിൽ വിശ്വാസമർപ്പിക്കണമെന്നും വളരാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്നും സഹപ്രവർത്തകരെ പിന്തുണച്ച് മുന്നോട്ട് പോകണമെന്നും നിഷാദ് ജീവനക്കാരോട് പറയുന്നു. വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ട് സ്ഥാപനത്തെ ഉയരത്തിലെത്തിക്കാൻ കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

APPLY NOW FOR THE LATEST VACANCIES

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. മില്യൺ കണക്കിന് കാഴ്ചക്കാരാണ് ഇതിനകം വീഡിയോ കണ്ടത്. ജീവനക്കാരോട് മാനേജ്‌മെന്റ് കാണിക്കുന്ന പരിഗണനയെ അഭിനന്ദിച്ചായിരുന്നു പലരുടെയും പ്രതികരണം. ‘ജോലി ഒഴിവുണ്ടോ? ഈ കമ്പനിയിൽ ചേരാൻ എനിക്കും ആഗ്രഹമുണ്ട്’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എന്റെ ബോസ് ഇത് എ.ഐ. ആണെന്നാണ് പറയുന്നത്’ മറ്റൊരാൾ കുറിച്ചു. ഐഫോൺ ലഭിച്ചതുകൊണ്ടുമാത്രമല്ല, മാനേജ്‌മെന്റ് ജീവനക്കാരോട് കാണിക്കുന്ന സമീപനമാണ് ഇവരെ ഭാഗ്യവാന്മാരാക്കുന്നതെന്നായിരുന്നു ഒരാളുടെ പ്രതികരണം. ജീവനക്കാരുടെ സംഭാവനകളെ അംഗീകരിച്ചുള്ള ഇത്തരം സമീപനം മാതൃകാപരമാണെന്നും പലരും അഭിപ്രായപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy