
Rotten Meat Seized and Destroyed in Kuwait കുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 166 കിലോഗ്രാം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത മാംസം കണ്ടെത്തി നശിപ്പിച്ചു. പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷന്റെ ഹവല്ലി പരിശോധന വിഭാഗമാണ് പരിശോധനാ ക്യാംപയിൻ നടത്തിയത്.
പരിശോധനയിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് ഏഴ് റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തു. സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റുകളില്ലാതെ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുകയും ജീവനക്കാരെ ജോലിക്ക് നിയോഗിക്കുകയും ചെയ്തതും, ആരോഗ്യ ലൈസൻസില്ലാതെ സ്ഥാപനം പ്രവർത്തിപ്പിച്ചതും, പൊതുജനാരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതും, മായം കലർന്ന ഭക്ഷ്യ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതുമാണ് കണ്ടെത്തിയ പ്രധാന ലംഘനങ്ങൾ.
ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുമായി പരിശോധനാ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
Kuwait food safety inspection കുവൈത്തിലെ ഈ സ്ഥലത്ത് ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധന; 40.660 കിലോ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു
Kuwait greeshma — September 24, 2026·0 Comment

Kuwait food safety inspection കുവൈത്ത് സിറ്റി: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്തിൽ നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. കാലാവധി കഴിഞ്ഞതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പനയും കൈകാര്യം ചെയ്യലും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്.
ഭക്ഷ്യവസ്തുക്കളുടെ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും തൊഴിലാളികൾക്ക് ആവശ്യമായ ആരോഗ്യ സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പരിശോധനയ്ക്കിടെ കണ്ടെത്തിയ 40.660 കിലോഗ്രാം കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങളും ഉത്ഭവം വ്യക്തമല്ലാത്ത വസ്തുക്കളും അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഭക്ഷ്യസുരക്ഷയും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കുന്നതിനായി പരിശോധനകളും നിയമനടപടികളും തുടരുമെന്ന് ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.
നിയമലംഘനങ്ങൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിൽ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസ്; വധശിക്ഷ ശരിവച്ച് അപ്പീൽ കോടതി
Kuwait greeshma — September 24, 2026·0 Comment

Kuwait child kidnapping case കുവൈത്ത് സിറ്റി: ഒമ്പത് വയസുകാരനായ സിറിയൻ ബാലനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുവൈത്ത് പൗരന് വിധിച്ച രണ്ട് വധശിക്ഷകൾ അപ്പീൽ കോടതി ശരിവച്ചു.
ജഡ്ജി നസർ സാലിം അൽ ഹെയ്ദിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ശിക്ഷ ശരിവച്ചത്. മിതബ് അൽ അർദിയും സൗദ് അൽ സനയുമായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
കേസിലെ വിവരങ്ങൾ പ്രകാരം, മൈദാൻ ഹവല്ലിയിൽ നിന്ന് പെരുന്നാൾ നമസ്കാരത്തിനായി പോകുകയായിരുന്ന ഒമ്പത് വയസുകാരനെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. കുട്ടിയെ മർദിച്ച ശേഷം പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ ക്യാപിറ്റൽ ഗവർണറേറ്റ് അന്വേഷണ വിഭാഗം പ്രതിയെ പിടികൂടി. റൗദയിലെ ഒരു സ്കൂളിന് മുന്നിലുള്ള റോഡിൽ വസ്ത്രമില്ലാത്ത നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
അന്വേഷണത്തിൽ പ്രതിക്ക് നേരത്തെയും തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്നതായി കണ്ടെത്തി.
തുടർന്ന് കീഴ്ക്കോടതി വിധിച്ച വധശിക്ഷയാണ് ഇപ്പോൾ അപ്പീൽ കോടതിയും ശരിവച്ചത്.
വിമാന സർവീസുമായി ബന്ധപ്പെട്ട ആ വാർത്ത തെറ്റ്; വിശദീകരണവുമായി കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ
Kuwait drisya — September 24, 2026·0 Comment

Reports of Transit Services Launching Are False കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഒരു വിമാനക്കമ്പനി ഒക്ടോബർ 1 മുതൽ ട്രാൻസിറ്റ് വിമാന സർവീസുകൾ ആരംഭിക്കുമെന്ന തരത്തിൽ പ്രചരിച്ച റിപ്പോർട്ടുകൾ തെറ്റാണെന്ന് കുവൈത്ത് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷന്റെ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ റജ്ഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 1 മുതൽ ട്രാൻസിറ്റ് സർവീസുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികൾക്ക് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കുവൈറ്റിലെ പുതിയ തൊഴിൽ അവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വിമാന സർവീസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നതിന് മുമ്പ് വിമാനക്കമ്പനികൾ ബന്ധപ്പെട്ട അധികൃതരിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെറ്റായ വിവരങ്ങൾ യാത്രക്കാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ട്രാൻസിറ്റ് വിമാന സർവീസുകളുമായി ബന്ധപ്പെട്ട് ഭാവിയിൽ എന്തെങ്കിലും തീരുമാനമുണ്ടായാൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷന്റെ ഔദ്യോഗിക ചാനലുകളിലൂടെ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Fake Shoes and Jackets Seized ചൈനയിൽ നിന്നെത്തിയ ചരക്കിൽ 568 വ്യാജ ഷൂസും ജാക്കറ്റുകളും; കുവൈത്ത് കസ്റ്റംസ് പിടികൂടി
Kuwait drisya — September 24, 2026·0 Comment

Fake Shoes and Jackets Seized കുവൈത്ത് സിറ്റി: ചൈനയിൽനിന്ന് വിമാനമാർഗം കുവൈത്തിലെത്തിയ ചരക്കിൽ നിന്ന് 568 വ്യാജ ഷൂസുകളും ജാക്കറ്റുകളും കുവൈത്ത് കസ്റ്റംസ് പിടികൂടി. എയർ കാർഗോ ടെർമിനലിൽ നടത്തിയ പരിശോധനയിലാണ് ട്രേഡ്മാർക്ക് ലംഘിക്കുന്ന വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
ഷിപ്പ്മെന്റ് രേഖകളിൽ ഫർണിച്ചറും കസേരകളും എന്നാണ് ചരക്കിന്റെ ഉള്ളടക്കം രേഖപ്പെടുത്തിയിരുന്നത്. ബിൽ ഓഫ് ലേഡിങിൽ ചരക്കിന്റെ ആകെ ഭാരം 883 കിലോഗ്രാം എന്നും രേഖപ്പെടുത്തിയിരുന്നു. കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ ആൻഡ് സെർച്ച് വിഭാഗത്തിന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് യഥാർഥത്തിൽ വ്യാജ ഉൽപ്പന്നങ്ങളാണ് ചരക്കിലുള്ളതെന്ന് കണ്ടെത്തിയത്.
ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനും വ്യാജ ഉൽപ്പന്നങ്ങളുടെ വ്യാപനം തടയുന്നതിനുമുള്ള കുവൈത്തിലെ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് പിടിച്ചെടുത്ത ചരക്കിനെതിരെ ആവശ്യമായ കസ്റ്റംസ്, നിയമ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. കുവൈത്തിലേക്ക് എത്തുന്ന ചരക്കുകളുടെ പരിശോധന കൂടുതൽ ശക്തമാക്കുമെന്നും വ്യാജ ഉൽപ്പന്നങ്ങളും മറ്റ് നിയമവിരുദ്ധ വസ്തുക്കളും കടത്താനുള്ള ശ്രമങ്ങൾ തടയുമെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
Kuwait imported chemicals inspection കുവൈത്തിൽ ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കൾക്ക് കർശന പരിശോധന; കസ്റ്റംസ് നടപടിക്രമങ്ങൾ വിശദീകരിച്ച് പരിസ്ഥിതി അതോറിറ്റി
Kuwait greeshma — September 24, 2026·0 Comment

Kuwait imported chemicals inspection കുവൈത്ത് സിറ്റി, സെപ്റ്റംബർ 23: പരിസ്ഥിതി സംരക്ഷണത്തിന്റെയും അപകടകരമായ വസ്തുക്കളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യലിന്റെയും ഭാഗമായി കുവൈത്തിലെ കസ്റ്റംസ് തുറമുഖങ്ങളിൽ ഇറക്കുമതി ചെയ്യുന്ന രാസവസ്തുക്കൾക്ക് ഏർപ്പെടുത്തിയിട്ടുള്ള പരിശോധനാ നടപടികൾ ജനറൽ എൻവയോൺമെന്റ് അതോറിറ്റി വിശദീകരിച്ചു.
രാസവസ്തുക്കൾ കസ്റ്റംസിൽ നിന്ന് വിട്ടുനൽകുന്നതിന് മൂന്ന് പ്രധാന ഘട്ടങ്ങളാണ് നിലവിലുള്ളത്. സുരക്ഷ, നിയമാനുസൃതത, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം.
1 Comment