body =====

പ്രവാസി മലയാളികളെ ഇത് കേൾക്കൂ!!!യുഎഇയില്‍ സര്‍ക്കാര്‍ പദ്ധതിയില്‍ മലയാളികള്‍ക്കും അവസരം; 1,000 ദിര്‍ഹം മുതല്‍ നിക്ഷേപിക്കാം, മികച്ച റിട്ടേണ്‍;അറിയാം

1000059646

ദുബൈ: യുഎഇയില്‍ പൗരന്‍മാര്‍ക്കും താമസക്കാര്‍ക്കുമായി സര്‍ക്കാര്‍ അവതരിപ്പിച്ച നിക്ഷേപ പദ്ധതിയിലേക്ക് സബ്സ്‌ക്രിപ്ഷന്‍ ആരംഭിച്ചു. പദ്ധതിയില്‍ 1,000 ദിര്‍ഹം (272 ഡോളര്‍) മുതല്‍ നിക്ഷേപിക്കാം. പ്രതിവര്‍ഷം 5.06 ശതമാനം ലാഭവിഹിതം ലഭിക്കും. ‘സോവറിന്‍ റീട്ടെയില്‍ ടി-സുകൂക്ക്’ പദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ ഇഷ്യൂവിന്റെ വിലയും സബ്സ്‌ക്രിപ്ഷന്‍ കാലയളവും ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു.

50 ദശലക്ഷം ദിര്‍ഹം (13.6 ദശലക്ഷം ഡോളര്‍) സമാഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, അംഗീകൃത ഡിജിറ്റല്‍, ബാങ്കിങ് സംവിധാനങ്ങള്‍ വഴി സെപ്റ്റംബര്‍ 23 മുതല്‍ 28 വരെ സബ്സ്‌ക്രിപ്ഷനായി ലഭ്യമാകും. അഞ്ച് വര്‍ഷ കാലാവധിയാണ് രണ്ടാം സുകൂക്കിന്. പദ്ധതിയില്‍ 1000 ദിര്‍ഹം മുതല്‍ നിക്ഷേപിക്കാം. പ്രതിവര്‍ഷ ലാഭ നിരക്ക് 5.06 ശതമാനമാണ്. ആറ് മാസത്തില്‍ ലാഭ വിഹിതം വിതരണം ചെയ്യും. 10,000 ദിര്‍ഹം നിക്ഷേപിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 506 ദിര്‍ഹമാണ് ലഭിക്കുക.

അഞ്ച് വര്‍ഷം മുഴുവന്‍ 5.06 ശതമാനം നിരക്ക് ബാധകമാണെന്ന് കണക്കാക്കിയാല്‍ 10,000 ദിര്‍ഹം നിക്ഷേപത്തിന് അഞ്ച് വര്‍ഷം കൊണ്ട് 2,530 ദിര്‍ഹം ലാഭവിഹിതം ലഭിക്കും. സാധാരണ ബോണ്ടുകളില്‍ പലിശയാണ് നല്‍കുന്നതെങ്കില്‍, ഇസ്ലാമിക് സാമ്പത്തിക ശാസ്ത്ര തത്വങ്ങള്‍ക്കനുസരിച്ചുള്ള ഘടനയിലൂടെയാണ് സുകൂക്കില്‍ നിക്ഷേപകര്‍ക്ക് ലാഭവിഹിതം ലഭിക്കുന്നത്.രണ്ടാം ടി സുകൂക്കിന്റെ വിശദാംശങ്ങള്‍

  • ഏറ്റവും കുറഞ്ഞ നിക്ഷേപം 1,000 ദിര്‍ഹമാണ്?
  • ആയിരം ദിര്‍ഹത്തിന്റെ ഗുണിതങ്ങള്‍ ആയി നിക്ഷേപിക്കാം
  • അഞ്ച് വര്‍ഷമാണ് കാലാവധി
  • ദുബൈ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്? ഇന്‍വെസ്റ്റര്‍ നമ്പര്‍ (എന്‍ഐഎന്‍) ഉള്ളവര്‍ക്ക്? അപേക്ഷിക്കാം
  • രജിസ്?റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും വേണം
  • എന്‍ഐഎന്‍ നമ്പര്‍ ഇല്ലാത്തവര്‍ സബ്സ്‌ക്രിപ്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നേടണം
  • DFM eIPO പ്ലാറ്റ്ഫോം, iVestor B¸v, DFM ആപ്പ് എന്നിവ വഴി അപേക്ഷിക്കാം
  • എമിറേറ്റ്‌സ് എന്‍ബിഡി, എമിറേറ്റ്‌സ് ഇസ്‌ലാമിക്, അബൂദബി ഇസ്‌ലാമിക് ബാങ്ക്, അജ്മാന്‍ ബാങ്ക്, മഷ്‌റഖ്, അബൂദബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബൂദബി ബാങ്ക് എന്നിവ വഴിയും അപേക്ഷിക്കാം

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട് ശേഖരിക്കുന്നതിന് ഇനി അവധി എടുക്കേണ്ട

UAE drisya — September 21, 2026·0 Comment

passort e1789964934344

ICAC Sunday Passport Collection Facility ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ശേഖരിക്കുന്നതിനായി ഇനി പ്രവൃത്തിദിവസങ്ങളിൽ അവധി എടുക്കേണ്ട സാഹചര്യമില്ല. രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ആരംഭിച്ചതായി അൽഹിന്ദ് ഗ്ലോബൽ സർവീസസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പാസ്‌പോർട്ട് ശേഖരണ കൗണ്ടറുകൾ പ്രവർത്തിക്കും. ജോലി സമയത്ത് കേന്ദ്രങ്ങളിലെത്താൻ സാധിക്കാത്ത പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകും. പാസ്‌പോർട്ട് വീട്ടിലെത്തിക്കുന്നതിനായി അധികമായി കൊറിയർ സേവനം ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

APPLY NOW FOR THE LATEST VACANCIES

16 കേന്ദ്രങ്ങളിലും ഞായറാഴ്ച സേവനം

യുഎഇയിലെ വിവിധ എമിറേറ്റുകളിലായി പ്രവർത്തിക്കുന്ന 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജോലി ചെയ്യുന്ന പ്രവാസികൾക്ക് സ്വന്തം സൗകര്യത്തിനനുസരിച്ച് ഞായറാഴ്ച കേന്ദ്രത്തിലെത്തി പാസ്‌പോർട്ട് കൈപ്പറ്റാം

അപേക്ഷാ കെട്ടിക്കിടപ്പ് പരിഹരിച്ചു

സേവനം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന അപേക്ഷകളുടെ കെട്ടിക്കിടപ്പ് ഇപ്പോൾ പൂർണമായും പരിഹരിച്ചതായി അൽഹിന്ദ് അറിയിച്ചു. നിലവിൽ 16 കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണെന്നും സേവനങ്ങൾ സുഗമമായും സമയബന്ധിതമായും മുന്നോട്ടുപോകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

കോൺസുലർ സേവനങ്ങൾക്കായി നേരത്തെ ഉണ്ടായിരുന്ന കാലതാമസം കുറയ്ക്കുന്നതിനും അപേക്ഷകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഏകീകൃത നിരക്ക് 19 ദിർഹം

അപേക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങൾക്കായി അൽഹിന്ദ് 19 ദിർഹം ഏകീകൃത നിരക്കാണ് ഈടാക്കുന്നത്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, ഫോട്ടോകോപ്പി, കൊറിയർ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

അപേക്ഷാ നടപടികൾക്കായി പുറത്തുള്ള ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. അപേക്ഷകർക്ക് ആവശ്യമായ സേവനങ്ങൾ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഓൺലൈൻ അപ്പോയിന്റ്മെന്റ്

അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 9 വരെ പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കും.

16 കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകരെ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ

ബുർ ദുബൈ കേന്ദ്രത്തിൽ 45 കൗണ്ടറുകൾ

ബുർ ദുബൈയിലെ അൽഹിന്ദ് കേന്ദ്രത്തിൽ മാത്രം 45 കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിലൂടെ അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രവൃത്തിദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് ഗുണകരമാകുന്ന തരത്തിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy