body =====

ഹൈ റിസ്ക് പട്ടികയിൽ വിദ്യാർത്ഥികളും; യുഎഇയിൽ സൗജന്യ ഫ്ലൂ വാക്സിനേഷൻ ആരംഭിച്ചു

2026 09 2218 09 17students included in high risk groups as uae launches free flu vaccination campaign 2

ദുബൈ: യുഎഇയിൽ സ്കൂൾ-യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെയും അധ്യാപകരെയും ഉയർന്ന അപകടസാധ്യതയുള്ള (High-Risk) വിഭാഗത്തിൽ ഉൾപ്പെടുത്തി സൗജന്യ സീസണൽ ഇൻഫ്ലുവൻസ (ഫ്ലൂ) വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു. 2026-2027 ദേശീയ പനി ബോധവൽക്കരണ കാമ്പയിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. വാക്സിനേഷൻ മുൻഗണനാ പട്ടിക അഞ്ചിൽ നിന്ന് ഏഴായി വികസിപ്പിച്ചതോടെയാണ് വിദ്യാർത്ഥികളും ഹജ്ജ്-ഉംറ തീർത്ഥാടകരും സൗജന്യ പ്രതിരോധ കുത്തിവെപ്പിന് അർഹരായത്.

കുട്ടികളിലൂടെ കുടുംബങ്ങളിലെ പ്രായമായവരിലേക്കും മറ്റ് അംഗങ്ങളിലേക്കും രോഗം പടരുന്നത് തടയാൻ വിദ്യാർത്ഥികളുടെ വാക്സിനേഷൻ അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.

വടക്കൻ ഇമാറാത്തുകളിൽ സ്കൂളുകൾ വഴി നേരിട്ട് വാക്സിൻ

എമിറേറ്റ്‌സ് ഹെൽത്ത് സർവീസസിന് (EHS) കീഴിൽ വരുന്ന ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിൽ സ്കൂളുകളിലും സർവകലാശാല കാമ്പസുകളിലും നേരിട്ടെത്തി വാക്സിൻ നൽകും. വിദ്യാർത്ഥികൾ, അധ്യാപകർ, മറ്റ് ജീവനക്കാർ എന്നിവർക്ക് സൗജന്യ പരിരക്ഷ ലഭിക്കും. ദേശീയതയോ താമസ രേഖയോ മാനദണ്ഡമാക്കാതെ സ്വദേശികൾക്കും വിദേശികൾക്കും ഇത് സൗജന്യമാണ്.

അബുദാബിയിൽ ‘തിഖ’ ഇൻഷുറൻസ് ഉടമകൾക്കും, രോഗസാധ്യത കൂടുതലുള്ള തിഖ ഇതര വിഭാഗങ്ങൾക്കും വാക്സിൻ സൗജന്യമാണ്.

അർഹരായവർ: 5 മുതൽ 18 വയസ്സ് വരെയുള്ള വിദ്യാർത്ഥികൾ, 50 വയസ്സിന് മുകളിലുള്ളവർ, 5 വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ഹജ്ജ്-ഉംറ തീർത്ഥാടകർ.

അബുദബി പബ്ലിക് ഹെൽത്ത് സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങൾക്കും വാക്സിനുകൾ വിതരണം ചെയ്യുന്നുണ്ട്

ദുബൈയിൽ ഇൻഷുറൻസ് പങ്കാളിത്തത്തോടെ

ദുബൈയിൽ വിദ്യാർത്ഥികൾക്ക് ക്ലിനിക്കുകളിൽ പോകാതെ സ്കൂളുകളിൽ വച്ചുതന്നെ വാക്സിൻ ലഭ്യമാക്കാൻ ഇൻഷുറൻസ് കമ്പനികളുമായി ദുബൈ ഹെൽത്ത് അതോറിറ്റി (DHA) ചർച്ച നടത്തിവരികയാണ്. പദ്ധതി നടപ്പിലാക്കുന്ന മുറയ്ക്ക് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) വഴി സ്കൂളുകൾക്ക് നിർദ്ദേശം നൽകും.

സൂചി പേടിയുള്ളവർക്ക് നാസൽ സ്പ്രേ

സൂചി കുത്താൻ പേടിയുള്ള കുട്ടികൾക്കായി മൂക്കിലൊഴിക്കുന്ന ‘നാസൽ സ്പ്രേ’ വാക്സിനും യുഎഇയിൽ ലഭ്യമാക്കിയിട്ടുണ്ട്. അബുദബിയിലെ തിരഞ്ഞെടുത്ത ആരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാണ്. ഡോക്ടറുടെ പ്രാഥമിക വിലയിരുത്തലിന് ശേഷമായിരിക്കും സ്പ്രേ നൽകുക. ദുബൈയിലെ ആശുപത്രികളിലും ഇത് ലഭ്യമാണ്. മാതാപിതാക്കൾ കുട്ടികളെ ആശുപത്രിയിൽ എത്തിച്ച് ഡോക്ടറുടെ കുറിപ്പടി വാങ്ങിയ ശേഷം സ്പ്രേ വാക്സിൻ സ്വീകരിക്കാം.

വാക്സിനേഷൻ നിർബന്ധമല്ല, എന്നാൽ അത്യാവശ്യമാണ്

ഫ്ലൂ വാക്സിനേഷൻ നിർബന്ധിതമല്ലെന്നും സ്വമേധയാ സ്വീകരിക്കാവുന്നതാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എങ്കിലും, ക്ലാസുകളിൽ ഹാജരില്ലായ്മ കുറയ്ക്കാനും, നവജാതശിശുക്കൾ, വയോധികർ തുടങ്ങിയ ദുർബലരായ കുടുംബാംഗങ്ങളിലേക്ക് അണുബാധ പടരുന്നത് തടയാനും വാക്സിൻ എടുക്കാൻ രക്ഷിതാക്കളോട് അധികൃതർ അഭ്യർത്ഥിച്ചു.

യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം; പാസ്‌പോർട്ട് ശേഖരിക്കുന്നതിന് ഇനി അവധി എടുക്കേണ്ട

UAE drisya — September 21, 2026·0 Comment

passort e1789964934344

ICAC Sunday Passport Collection Facility ദുബൈ: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട് ശേഖരിക്കുന്നതിനായി ഇനി പ്രവൃത്തിദിവസങ്ങളിൽ അവധി എടുക്കേണ്ട സാഹചര്യമില്ല. രാജ്യത്തെ 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലും (ICAC) ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ആരംഭിച്ചതായി അൽഹിന്ദ് ഗ്ലോബൽ സർവീസസ് അറിയിച്ചു.

ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ പാസ്‌പോർട്ട് ശേഖരണ കൗണ്ടറുകൾ പ്രവർത്തിക്കും. ജോലി സമയത്ത് കേന്ദ്രങ്ങളിലെത്താൻ സാധിക്കാത്ത പ്രവാസികൾക്ക് പുതിയ സംവിധാനം ഏറെ പ്രയോജനകരമാകും. പാസ്‌പോർട്ട് വീട്ടിലെത്തിക്കുന്നതിനായി അധികമായി കൊറിയർ സേവനം ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഇതിലൂടെ സാധിക്കും.

APPLY NOW FOR THE LATEST VACANCIES

16 കേന്ദ്രങ്ങളിലും ഞായറാഴ്ച സേവനം

യുഎഇയിലെ വിവിധ എമിറേറ്റുകളിലായി പ്രവർത്തിക്കുന്ന 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരിക്കാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ജോലി ചെയ്യുന്ന പ്രവാസികൾക്ക് സ്വന്തം സൗകര്യത്തിനനുസരിച്ച് ഞായറാഴ്ച കേന്ദ്രത്തിലെത്തി പാസ്‌പോർട്ട് കൈപ്പറ്റാം.

പാസ്‌പോർട്ട് പുതുക്കൽ, രേഖകളുടെ അറ്റസ്റ്റേഷൻ തുടങ്ങിയ കോൺസുലർ സേവനങ്ങൾക്കായി അൽഹിന്ദ് ഗ്ലോബൽ സർവീസസ് ജൂലൈ 22 മുതൽ പ്രവർത്തനം ആരംഭിച്ചിരുന്നു. 2025 നവംബറിൽ സേവനങ്ങൾ നടത്തുന്നതിനുള്ള ടെൻഡർ ലഭിച്ചിരുന്നെങ്കിലും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികൾ കാരണം പ്രവർത്തനം ആരംഭിക്കുന്നത് വൈകുകയായിരുന്നു.

അപേക്ഷാ കെട്ടിക്കിടപ്പ് പരിഹരിച്ചു

സേവനം ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച സമയത്ത് ഉണ്ടായിരുന്ന അപേക്ഷകളുടെ കെട്ടിക്കിടപ്പ് ഇപ്പോൾ പൂർണമായും പരിഹരിച്ചതായി അൽഹിന്ദ് അറിയിച്ചു. നിലവിൽ 16 കേന്ദ്രങ്ങളിലും അപ്പോയിന്റ്മെന്റുകൾ ലഭ്യമാണെന്നും സേവനങ്ങൾ സുഗമമായും സമയബന്ധിതമായും മുന്നോട്ടുപോകുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കി.

കോൺസുലർ സേവനങ്ങൾക്കായി നേരത്തെ ഉണ്ടായിരുന്ന കാലതാമസം കുറയ്ക്കുന്നതിനും അപേക്ഷകർക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിനുമാണ് പുതിയ സംവിധാനങ്ങൾ നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ഏകീകൃത നിരക്ക് 19 ദിർഹം

അപേക്ഷയുമായി ബന്ധപ്പെട്ട അടിസ്ഥാന സേവനങ്ങൾക്കായി അൽഹിന്ദ് 19 ദിർഹം ഏകീകൃത നിരക്കാണ് ഈടാക്കുന്നത്. ഫോം പൂരിപ്പിക്കൽ, ഫോട്ടോ എടുക്കൽ, ഫോട്ടോകോപ്പി, കൊറിയർ തുടങ്ങിയ സേവനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

അപേക്ഷാ നടപടികൾക്കായി പുറത്തുള്ള ഏജൻസികളെ ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാനും ഈ സംവിധാനം സഹായിക്കും. അപേക്ഷകർക്ക് ആവശ്യമായ സേവനങ്ങൾ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകളിൽ തന്നെ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ഓൺലൈൻ അപ്പോയിന്റ്മെന്റ്

അപ്പോയിന്റ്മെന്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യവും നിലവിലുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ രാത്രി 9 വരെ പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ ലഭ്യമാക്കും.

16 കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അപ്പോയിന്റ്മെന്റ് സമയത്തിന് 15 മിനിറ്റ് മുമ്പ് മാത്രമേ അപേക്ഷകരെ കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കൂ.

ബുർ ദുബൈ കേന്ദ്രത്തിൽ 45 കൗണ്ടറുകൾ

ബുർ ദുബൈയിലെ അൽഹിന്ദ് കേന്ദ്രത്തിൽ മാത്രം 45 കൗണ്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ കൗണ്ടറുകൾ പ്രവർത്തിപ്പിക്കുന്നതിലൂടെ അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പ്രവൃത്തിദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് ഗുണകരമാകുന്ന തരത്തിലാണ് ഞായറാഴ്ച പാസ്‌പോർട്ട് ശേഖരണ സൗകര്യം ഒരുക്കിയിരിക്കുന്നത്. പുതിയ സംവിധാനം യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് കോൺസുലർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും സൗകര്യപ്രദമായും ലഭ്യമാക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy