
ദുബൈ: പൊതുജനങ്ങൾക്ക് ലൈസൻസ്, വാഹന സേവന നടപടികൾ കൂടുതൽ വേഗത്തിലാക്കുന്ന പുതിയ സംരംഭവുമായി ഷാർജ പൊലീസ്. ‘യുവർ പാത്ത്, മെയ്ഡ് ഈസി’ എന്ന പദ്ധതിയിലൂടെ വാഹന സേവനങ്ങൾ ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കിയാണ് നടപടികളുടെ സമയം ഗണ്യമായി കുറച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തതയോടെ സേവനങ്ങൾ തെരഞ്ഞെടുക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് വെഹിക്കിൾസ് ആന്റ് ഡ്രൈവേഴ്സ് ലൈസൻസിങ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ ഖാലിദ് അഹമ്മദ് ബിൻ അശൈഖ് പറയുന്നു.
ലൈസൻസ് പുതുക്കൽ, വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ട്രാഫിക് സംബന്ധമായ വിവിധ സേവനങ്ങളും വിവരങ്ങളുമാണ് ഇനി ഒറ്റ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകുക. ഇതുവഴി ഓഫീസുകൾ കയറി ഇറങ്ങാതെ ഡിജിറ്റൽ, സ്മാർട്ട് സേവനങ്ങൾ പ്രയോജനപ്പെടുത്തി ഉപഭോക്താക്കൾക്ക് സമയം ലാഭിക്കാനാകും. ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവർക്ക് ഇതിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
ഇന്ത്യയിൽ നിന്ന് യുഎഇ ക്രിക്കറ്റിന്റെ നെറുകയിലേക്ക്; വിസ്മയ യാത്രയുമായി 20കാരൻ അയാൻ അഫ്സൽ
UAE nazia — September 20, 2026·0 Comment

സമീപകാലത്ത് യുഎഇ ക്രിക്കറ്റ് ലോകത്ത് കൈവരിച്ച വളർച്ച അവിശ്വസനീയമാണ്. യുഎഇ ഭരണാധികാരികളും ക്രിക്കറ്റ് ബോർഡും നൽകിയ മികച്ച പിന്തുണയും കളിക്കളത്തിൽ താരങ്ങളുടെ മികച്ച പ്രകടനവും ഈ മുന്നേറ്റത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരത്തിൽ യുഎഇ ക്രിക്കറ്റ് ടീമിൽ ശ്രദ്ധേയനായ താരമാണ് ഇന്ത്യയിൽ ജനിച്ച 20-കാരനായ ഓൾറൗണ്ടർ അയാൻ അഫ്സൽ ഖാൻ. മുംബൈയിലെ ചെംബൂരിൽ ജനിച്ച അയാൻ, ചെറുപ്പകാലത്താണ് കുടുംബത്തോടൊപ്പം യുഎഇയിലേക്ക് കുടിയേറുന്നത്.
“ഞാൻ വളർന്നത് യുഎഇയിലാണ്, ഈ നാട് എനിക്ക് സ്വന്തം വീട് പോലെയായി മാറി. വിദ്യാഭ്യാസം തുടരുന്നതിനൊപ്പം തന്നെ ക്രിക്കറ്റിൽ മികച്ചൊരു കരിയർ പടുത്തുയർത്താനുള്ള അവസരവും യുഎഇ എനിക്ക് നൽകി,” അയാൻ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. കുടുംബത്തിന് മികച്ചൊരു ഭാവി തേടിയാണ് അയാന്റെ മാതാപിതാക്കൾ യുഎഇയിലേക്ക് മാറിയത്. എന്നാൽ ആ പ്രവാസം പിന്നീട് അയാന്റെ ജീവിതത്തിലെയും ക്രിക്കറ്റിലെയും വലിയ വഴിത്തിരിവായി മാറുകയായിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുക എന്നത് മാത്രമല്ല അയാന്റെ ലക്ഷ്യം. യുഎഇക്കായി വലിയ ടൂർണമെന്റുകൾ ജയിക്കുക, ലോകത്തിലെ പ്രമുഖ ടി20 ലീഗുകളിൽ സാന്നിധ്യമറിയിക്കുക, വരും തലമുറയ്ക്ക് പ്രചോദനമാകുന്ന ഒരു കരിയർ പടുത്തുയർത്തുക എന്നിവയാണ് ഈ യുവതാരത്തിന്റെ പ്രധാന ആഗ്രഹങ്ങൾ.
മറ്റ് പല യുവ ക്രിക്കറ്റർമാരെയും പോലെ ഐപിഎല്ലിൽ കളിക്കുക എന്നതും അയാന്റെ വലിയൊരു സ്വപ്നമാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) ടീമിനായി ഭാവിയിൽ ജേഴ്സിയണിയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ചെറുപ്പത്തിൽ ഇന്ത്യൻ ദേശീയ ടീമിനായി കളിക്കണം എന്നാഗ്രഹിച്ചിരുന്നെങ്കിലും യുഎഇയിലെ ജീവിതവും അവസരങ്ങളും അദ്ദേഹത്തിന്റെ ലക്ഷ്യത്തെ മാറ്റിമറിച്ചു. ഇപ്പോൾ യുഎഇ ദേശീയ ടീമിനായി സർവ്വതും നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അയാൻ വ്യക്തമാക്കുന്നു.
ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പല നേട്ടങ്ങളും അയാൻ സ്വന്തമാക്കിയിട്ടുണ്ട്. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ വലിയ നിമിഷങ്ങളിലൊന്നാണ്. കൂടാതെ, വെറും 16-ാം വയസ്സിൽ ഐസിസി പുരുഷ ടി20 ലോകകപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോർഡും അയാൻ സ്വന്തമാക്കി. രാജ്യത്തിനായി കളിക്കുമ്പോൾ വലിയ ഉത്തരവാദിത്തവും ആവേശവുമാണ് അനുഭവപ്പെട്ടതെന്ന് താരം ഓർത്തെടുക്കുന്നു.
വളർച്ചയുടെ പാതയിൽ കളിയിലെ ഫോമില്ലായ്മയും ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ആശങ്കകളും അടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളെയും അയാന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരം തിരിച്ചടികൾ തന്നിലെ ക്രിക്കറ്ററെ കൂടുതൽ പക്വതയുള്ളവനാക്കാൻ സഹായിച്ചുവെന്നാണ് അയാൻ വിശ്വസിക്കുന്നത്. ക്ഷമയോടെ കഠിനാധ്വാനം ചെയ്യാനും സ്വന്തം കഴിവുകളിൽ വിശ്വസിക്കാനും ആ അനുഭവങ്ങൾ പഠിപ്പിച്ചു
വ്യക്തിഗത മികവിനേക്കാൾ ടീം വർക്കിലാണ് യുഎഇ വിശ്വസിക്കുന്നതെന്ന് അയാൻ പറയുന്നു. പരിചയസമ്പന്നരും യുവതാരങ്ങളും അടങ്ങുന്ന സമീകൃതമായ ഒരു ടീമാണ് യുഎഇയുടേത്. സമീപകാലത്ത് എസിസി പ്രീമിയർ കപ്പ് ഫൈനലിൽ നേപ്പാളിനോട് പരാജയപ്പെട്ടെങ്കിലും തളരാതെ മുന്നോട്ടുപോകാനാണ് ടീമിന്റെ തീരുമാനം. ഇന്ത്യയിൽ ജനിച്ച്, യുഎഇയിൽ വളർന്ന്, ഇന്ന് പ്രവാസി നാടിന്റെ അഭിമാനമായി മാറിയ അയാൻ അഫ്സൽ ഖാൻ യുഎഇക്കായി വലിയ കിരീടങ്ങൾ നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ തന്റെ പ്രയാണം തുടരുകയാണ്.