body =====

യുഎഇയിൽ വിമാന ടിക്കറ്റും ട്രെയിൻ ടിക്കറ്റും ഇനി ഒന്നിച്ച് ബുക്ക് ചെയ്യാം;അറിയാം

airport neww

ദുബൈ: യുഎഇയിലെ വിമാന-റെയിൽ യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ഇത്തിഹാദ് എയർവേയ്‌സും ഇത്തിഹാദ് റെയിലും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംയോജിത ടിക്കറ്റ് ബുക്കിംഗ്, സ്റ്റേഷൻ കേന്ദ്രീകൃത സേവനങ്ങൾ, വിമാനത്താവളങ്ങളെയും ട്രെയിൻ സ്റ്റേഷനുകളെയും ബന്ധിപ്പിക്കുന്ന ഷട്ടിൽ സർവീസുകൾ എന്നിവ ലഭ്യമാക്കുകയാണ് ഈ പങ്കാളിത്തത്തിന്റെ പ്രധാന ലക്ഷ്യം.

യാത്രക്കാർക്ക് വിമാന ടിക്കറ്റും റെയിൽ ടിക്കറ്റും ഒന്നിച്ച് ബുക്ക് ചെയ്യാനുള്ള സംയോജിത സംവിധാനം ഒരുക്കും. കൂടാത സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും മുഹമ്മദ് ബിൻ സായിദ് സിറ്റി പാസഞ്ചർ സ്റ്റേഷനെയും ബന്ധിപ്പിച്ച് പ്രത്യേക ഷട്ടിൽ സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് ഇരു സ്ഥാപനങ്ങളും പഠനം നടത്തും.
 
വിമാനത്താവളത്തിനും ദേശീയ റെയിൽവേ ശൃംഖലയ്ക്കും ഇടയിൽ തടസ്സങ്ങളില്ലാത്ത യാത്രാ കൈമാറ്റവും സ്റ്റേഷൻ അധിഷ്ഠിത പാസഞ്ചർ സേവനങ്ങളും ഉറപ്പാക്കും.

APPLY NOW FOR THE LATEST VACANCIES

ഇത്തിഹാദ് റെയിൽ വികസനം

യുഎഇയിലുടനീളം 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ ശൃംഖല ഏഴ് എമിറേറ്റുകളിലായി 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്നുണ്ട്. 2026 ജൂണിൽ അബുദാബി-ഫുജൈറ റൂട്ടിൽ പാസഞ്ചർ സർവീസുകൾ വിജയകരമായി ആരംഭിച്ചിരുന്നു. അടുത്ത ഘട്ടമായി ദുബൈയിലെ അൽ യലായിസ് സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും ഉടൻ തുറന്നുനൽകും.

വിമാന യാത്രയെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത് അബുദാബിയുടെ ടൂറിസം വളർച്ചയ്ക്കും സാമ്പത്തിക വികസനത്തിനും പുതിയ ഊർജ്ജം പകരുമെന്ന് ഇത്തിഹാദ് എയർവേയ്‌സ് ചീഫ് റവന്യൂ ആൻഡ് കൊമേഴ്‌സ്യൽ ഓഫീസർ അരിക് ഡി പറഞ്ഞു. വ്യത്യസ്ത യാത്രാ മാർഗ്ഗങ്ങൾ സംയോജിപ്പിക്കുന്നതാണ് ഗതാഗതത്തിന്റെ ഭാവിയെന്ന് ഇത്തിഹാദ് റെയിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അസ്സ അൽസുവൈദിയും വ്യക്തമാക്കി.

വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക

അറിഞ്ഞോ നിങ്ങൾ ???ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് 25 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം

UAE nazia — September 15, 2026 · 0 Comment

PASSPORT

visa-free destinations indians ദുബായ്: 2026 സെപ്റ്റംബറിലെ ഏറ്റവും പുതിയ പാസ്‌പോർട്ട് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മുൻകൂട്ടി വിസയെടുക്കാതെ 25 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. കൂടാതെ 40 രാജ്യങ്ങൾ ഇന്ത്യക്കാർക്ക് ഓൺ-അറൈവൽ വിസയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്ലോബൽ റാങ്കിംഗിൽ 70 മൊബിലിറ്റി സ്‌കോറോടെ 132-ാം സ്ഥാനത്താണ് ഇന്ത്യൻ പാസ്‌പോർട്ട്. മുൻകൂട്ടി വിസയില്ലാതെ പ്രവേശനം, ഓൺ-അറൈവൽ വിസ, ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ സ്‌കോർ കണക്കാക്കുന്നത്. അതേസമയം, 182 മൊബിലിറ്റി സ്‌കോറുമായി യുഎഇ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടായി ഒന്നാം സ്ഥാനം നിലനിർത്തി. 128 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും 44 രാജ്യങ്ങളിൽ ഓൺ-അറൈവൽ വിസയിലും 10 രാജ്യങ്ങളിൽ eTA വഴിയും യാത്ര ചെയ്യാം. വെറും 16 രാജ്യങ്ങളിലേക്ക് മാത്രമാണ് മുൻകൂട്ടി വിസ ആവശ്യമുള്ളത്. സിംഗപ്പൂർ (Mobility Score: 175): രണ്ടാം സ്ഥാനം. സ്‌പെയിൻ, മലേഷ്യ (Mobility Score: 174): മൂന്നാം സ്ഥാനം. ലക്സംബർഗ് (Mobility Score: 173): അഞ്ചാം സ്ഥാനം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 Pravasi News Daily - WordPress Theme by WPEnjoy